തൃക്കാക്കര സ്‌ക്കെച്ചസ് ഒരു ടീം വര്‍ക്ക്

തൃക്കാക്കര സ്‌ക്കെച്ചസ് ഒരു ടീം വര്‍ക്ക്
സുധീര്‍നാഥ് 

തൃക്കാക്കര സ്‌ക്കെച്ചസ് അവസാന ലക്കം വരുംമുന്‍പ് ഒരു കുറിപ്പ്...

എല്ലാ ഗ്രാമങ്ങളെയും ചുറ്റിപ്പറ്റി കഥകള്‍ ഉണ്ടാകും. ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്തു ദിവസം തൃക്കാക്കരയെകുറിച്ച് ഓര്‍മ്മകള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ഓണം പിറന്ന നാട്, ഗോപാലകൃഷ്ണ ബസ്, ചാരായക്കട, തുടങ്ങിയ അദ്ധ്യായങ്ങള്‍ എല്ലാ ദിവസവും ഒന്നു വീതം എഴുതി. അത് കൃത്യമായി ഗള്‍ഫ് ഇന്ത്യന്‍സില്‍ വന്നുകൊണ്ടിരുന്നു. പിന്നീട് ആഴ്ച്ചയില്‍ രണ്ടാക്കി. ഇത് സ്വാഭാവികമായും എന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലും കൊടുത്തു. കോവിഡിനെത്തുടര്‍ന്ന് ജനങ്ങള്‍ വീട്ടിലിരുന്നതുകൊണ്ടാകും വായനക്കാരുടെ എണ്ണം പതിനായിരവും, ഇരുപതിനായിരവും, അന്‍പതിനായിരവും  കടന്ന് മുന്നേറി. ആദ്യ മൂന്ന് ദിവസം കഴിഞ്ഞപ്പോഴേ പ്രതികരണങ്ങളുടെ എണ്ണം കൂടി. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. പത്ത് ലക്കം എന്നത് ഇരുപത്തഞ്ചായി. വ്യത്യസ്ത വിഷയങ്ങളില്‍ എഴുതിയപ്പോള്‍ കൂടുതല്‍ ഓര്‍മ്മകളെത്തി. ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായി. ഒടുവില്‍ നവംബര്‍ ഏഴിന് അന്‍പതാം ലക്കം പൂര്‍ത്തീകരിച്ച് ഇത് നിര്‍ത്തുന്നു. കുറവുകള്‍ ഉണ്ട് എന്നറിയാം. സാധിക്കുന്നതും അത് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. ഇനിയും ഉള്‍പ്പെടുത്തേണ്ടവയും, ഉള്‍പ്പെടുത്തേണ്ടവരുണ്ട്.

പലരും ചോദിച്ച ചോദ്യമുണ്ട്. എങ്ങനെ ഇതൊക്കെ ഓര്‍ത്തിരിക്കുന്നു...? സത്യത്തില്‍ എല്ലാവരും ഏതാണ്ടെല്ലാം ഓര്‍ത്തിരിക്കുന്നുണ്ട്. അഥവാ അവരുടെ ഓര്‍മ്മതാളുകളില്‍ പൊടിപിടിച്ചു കിടപ്പുണ്ട്. അവ ഒന്ന് വാരിക്കൂട്ടി എന്ന കാര്യം മാത്രമാണ് ചെയ്തത്. കൈയിലുള്ളവ കൂടാതെ, പല അപൂര്‍വ്വ ചിത്രങ്ങള്‍ സമാഹരിച്ചു. തൃക്കാക്കരയ്ക്ക് മറക്കുവാനാകാത്ത 560 ലേറെ മുഖങ്ങള്‍ വീണ്ടും കാണിക്കുവാന്‍ സാധിച്ചു. ചിലര്‍, തങ്ങളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലാ എന്നു ചോദിച്ചു. ചിലര്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു, ചിലര്‍ അവരുടെ സ്വകാര്യ നേട്ടങ്ങള്‍ എഴുതി ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യങ്ങളിലെല്ലാം ഉചിതമായ തീര്‍ച്ചയിലെത്താന്‍ ഒരു ടീമിനെതന്നെ ഉണ്ടാക്കി. അവര്‍ വിലയിരുത്തിയതിന്‍റേയും അടിസ്ഥാനത്തിലാണ് പലതും ഉള്‍പ്പെടുത്തിയതും, ഒഴിവാക്കിയതും.
ആവശ്യപ്പെടുന്ന വിവരങ്ങള്‍ തരാന്‍, ചിത്രങ്ങള്‍ സംഘടിപ്പിക്കാന്‍ സുഹ്യത്തുക്കള്‍, മുതിര്‍ന്നവര്‍, എല്ലാവരും ഉത്സാഹത്തോടെ മുന്നോട്ടുവന്നു. തൃക്കാക്കരയെക്കുറിച്ച് കൂടുതല്‍ക്കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചത് അതു തന്നെയാണ്. അതില്‍ എടുത്തുപറയേണ്ട കുറച്ച് വ്യക്തികളുണ്ട്. ഭാരത് മാതായില്‍ എന്നെ പഠിപ്പിച്ചിട്ടില്ലാത്ത, എന്നെ കോളേജ് കാലം മുതല്‍ പ്രോത്സാഹിപ്പിച്ച ഫ്രാന്‍സിസ് എടത്രക്കാരി, ബാല്യകാലം മുതല്‍ സുഹൃത്തായ സുരേഷ് കുമാര്‍ എന്ന മാവേലി, എന്നെ എപ്പോഴും സ്വാധീനിച്ചിട്ടുള്ള, തോമസ് പുന്നന്‍ എന്ന ടോമി, കലയുടെ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ കാരണക്കാരനായ മുരളി, എന്നെ എപ്പോഴും പിന്തുടര്‍ന്ന് പ്രോത്സാഹനം നല്‍കുന്ന പ്രതീഷ് വിജയന്‍ എന്ന മിന്നു, സഹപാഠിയായിരുന്ന കണ്ണാല മനോജ് കുമാര്‍... പഴയ വിവരങ്ങള്‍ പങ്കുവെച്ച് കോശി ഫിലിപ്പ്, ചിത്രാംഗദന്‍, ബാബു പല്ലാച്ചി, സുബൈര്‍, കുഞ്ഞുമോന്‍, സഹീര്‍ അലി, അബ്ദുള്‍ഖാദര്‍ കാക്കനാട്, പങ്കജാക്ഷന്‍, തദ്ദേവൂസ് തോമസ് മത്തായി(താടപ്പന്‍), പൈപ്പ് ലൈനിലെ ജോജി, ജലീല്‍ താനത്ത്, നവാബ്, അമ്മ, അനുജന്‍ അഡ്വ. സുനില്‍ നാഥ്.... നിര നീണ്ടതാണ്.

ഒരിക്കല്‍പോലും തൃക്കാക്കര സ്ക്കെച്ചസില്‍ വരാത്ത ചിലര്‍ ഇതിന്‍റെ പിന്നണിയില്‍ ഉണ്ടായിരുന്നു. റഹീം, ലിറ്റോ പാലത്തിങ്കല്‍, രാജേഷ് ബോസ്, ടി. എസ്. സന്തോഷ്, ജെസ്സ്മോന്‍ ജോസഫ്, എന്നിവരാണവര്‍. ഇവരെല്ലാം ഉള്‍പ്പെടെ സഹായിച്ച 49 പേരുടെ പേരും ഫോട്ടോയും നന്ദിസൂചകമായി അക്ഷരമാലാ (ഇംഗ്ലീഷിലെ) ക്രമത്തില്‍ ഇവിടെ രേഖപ്പെടുത്തുന്നു. അജയ്ഘോഷ്, അഡ്വ. അനില്‍, ആന്‍റണി, അന്‍വര്‍, ബാബു, പങ്കജാക്ഷന്‍, ദീപക്, എം. ഇ. ഹസൈനാര്‍, ഹേമലത, ജബ്ബാര്‍, ജമാല്‍ മണക്കാടന്‍, ജനാര്‍ദ്ദനന്‍ മാഷ്, ജോണ്‍ കാക്കനാട്, നാസര്‍, പള്‍സര്‍, രാജപ്പന്‍, രാജേഷ് അരവിന്ദ്,  സജി, ഷീബ, അഡ്വ. ശ്യാം, സോമന്‍, സുരേഷ്, വിജയന്‍, വിനീത്, സേവ്യര്‍ തായങ്കേരി തുടങ്ങി നൂറോളം പേരുടെ സഹായം ലഭിച്ചിരുന്നു എന്നത് മറക്കുന്നില്ല. മൂന്ന് ലേഖനങ്ങളില്‍ക്കൂടുതല്‍ പങ്കാളികളായവരാണ് 49 പേരും. സഹായിച്ച, പങ്കാളികളായ എല്ലാവര്‍ക്കും നന്ദി...
സ്പോര്‍ട്സ്, സാഹിത്യം, കല, രാഷ്ട്രീയം, നിയമം, വൈദ്യം, മാദ്ധ്യമപ്രവര്‍ത്തനം, വ്യവസായം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതിയപ്പോള്‍, തൃക്കാക്കരയില്‍ ഈ മേഖലയില്‍ വ്യാപൃതരായവരെ ബന്ധപ്പെട്ട് വിവരശേഖരണം നടത്തി. ഓരോ ലേഖനത്തിനു പിന്നിലും അതാത് മേഖലകളിലെ ചുരുങ്ങിയത് അഞ്ചു പേരുടെ ഉപദേശങ്ങള്‍ സ്വരൂപിച്ചിരുന്നു. അതുകൊണ്ടുതന്നെ ലേഖനങ്ങള്‍ക്ക് കൂടുതല്‍ ആധികാരിത കൈവന്നു. ആദ്യ ലക്കം മുതല്‍ വായനക്കാര്‍ക്ക് തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ നിര്‍ദ്ദേശിക്കാന്‍ വാട്സ്ആപ്പ്/ടെലിഗ്രാം നമ്പര്‍ കൊടുത്തിരുന്നു. അതുവഴി നൂറോളം നിര്‍ദ്ദേശങ്ങള്‍ വരികയും ഉണ്ടായി. വന്നതു പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
തൃക്കാക്കര സ്‌ക്കെച്ചസ് അച്ചടിമഷി പുരളുംമുന്‍പ് ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തേണ്ടതുണ്ട്. അതിനായി, എഴുതിയ 50 വിഷയങ്ങളില്‍ എവിടെയെങ്കലും നിങ്ങള്‍ ഉദ്ദേശിക്കുന്ന സംഭവങ്ങള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍, എന്നിവര്‍ വിട്ടുപോയിട്ടുണ്ടെന്ന് ഉത്തമ ബോദ്ധ്യമുണ്ടെങ്കില്‍ താഴെക്കാണുന്ന അഞ്ച് ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ വിളിച്ച് 2020 നവംബര്‍ 15 ന് മുന്‍പായി അറിയിക്കുക. നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അഭിപ്രായങ്ങള്‍ പരിശോധിച്ച് തീര്‍ച്ചയായും ഉചിതമായ കാര്യങ്ങള്‍ ചെയ്യുന്നതാണ്. വിളിക്കേണ്ട നമ്പറുകള്‍ ഇവയാണ്. 9968996870, 8848809042, 8848656173, 7012835778, 9895908425.

തൃക്കാക്കര സ്‌ക്കെച്ചസില്‍ പരാമര്‍ശിക്കപ്പെട്ട 560 പേരുടെ മുഖങ്ങള്‍ അവസാന ലക്കം പുറത്തുവരുംമുന്‍പ് ഒന്ന് എത്തിനോക്കി. അന്‍പതില്‍പ്പരം ചിത്രങ്ങള്‍ വരച്ചു. നൂറോളം ഫോട്ടോകള്‍. വലിയ ഒരു ഭഗീരഥപ്രയത്നമായിരുന്നു ചെയ്തത് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഒരര്‍ത്ഥത്തില്‍ സാഹസം! അങ്ങനെ രചനയ്ക്കായി ഏറെ സമയം ചിലവഴിച്ച തൃക്കാക്കര സ്‌ക്കെച്ചസില്‍ പുസ്തക രൂപത്തില്‍ പുറത്ത് വരികയാണ്. അങ്ങനെ വേണമെന്ന് എന്നെ പ്രോത്സാഹിപ്പിച്ചതും സുഹ്യത്തുക്കള്‍തന്നെ. പുതുവത്സര സമ്മാനമായി അത് പ്രതീക്ഷിക്കാം. പക്ഷെ  പുസ്തകത്തില്‍ ഉള്ളതെല്ലാം ബ്ലോഗിലില്ലാ...! കുറച്ച് കൂടി കൂട്ടിചേര്‍ക്കലുകള്‍ വരുന്നുണ്ടെന്നര്‍ത്ഥം.

വിധേയന്‍
സുധീര്‍നാഥ്  

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.