തൃക്കാക്കര ക്ഷേത്രവും സിനിമകളും ...
തൃക്കാക്കര സ്‌ക്കെച്ചസ് - 04
സുധീര്‍നാഥ്
അടി തൊഴുന്നേന്‍ ദേവീ മുടി തൊഴുന്നേന്‍ ദേവി
അടിതൊട്ടു മുടിയോളം ഉടല്‍ തൊഴുന്നേന്‍
അമ്മേ കുന്നിലമ്മേ തിരുമാന്ധാം കുന്നിലെഴുമമ്മേ...
ഇഹത്തിനും പരത്തിനും തമ്പുരാട്ടി
ഈരേഴുലകിനും തമ്പുരാട്ടി
ജനനിയല്ലോ ജനകനല്ലോ
ജന്മജന്മാന്തര ബന്ധുവല്ലോ...
ചാവിനും വാഴ്വിന്നും ഉടയവളേ
ചാവേര്‍ചോരയില്‍ തുടിപ്പവളേ
ചണ്ഡികനീ ചാമുണ്ഡിക നീ
അണ്ഡകടാഹത്തിന്നംബിക നീ....
പി. ഭാസ്കരൻ മാഷിന്റേതാണ് വരികൾ .
യേശുദാസാണ് ഗായകൻ.
ഈ പഴയ സിനിമാ പാട്ട് നവോദയ അപ്പച്ചൻ 1979 ൽ നിർമ്മിച്ച് സംവിധാനം ചെയ്ത മാമാങ്കം എന്ന സിനിമയിൽ നിന്നുള്ളതാണ്. എന്റെ കുട്ടിക്കാലത്താണ് മാമാങ്കം എന്ന സിനിമയിലെ ഈ പാട്ടിന്റെ പൂർണ്ണ ഭാഗം തൃക്കാക്കര ക്ഷേത്രമുറ്റത്ത് ഷൂട്ടിങ്ങ് നടന്നത്. നവോദയ തൃക്കാക്കരയിൽ ആയതു കൊണ്ടാകും മാമാങ്കത്തിന്റെ ഷൂട്ടിങ്ങ് തൃക്കാക്കര ക്ഷേത്രത്തിന്റെ മുറ്റത്ത് നടത്തിയത്. പ്രേം നസീർ , ജയൻ, ബാലൻ കെ നായർ, തിക്കുറുശ്ശി , ഗോവിന്ദൻകുട്ടി, അംബിക, സുകുമാരി, കവിയൂർ പൊന്നമ്മ , കെ. ആർ വിജയ തുടങ്ങി വൻ നിര താരങ്ങൾ ക്ഷേത്ര മുറ്റത്ത് എത്തിയിട്ടുണ്ട്. നൂറ്കണക്കിന് എക്സ്ട്രാ നടൻ മാരും നടികളും മേക്കപ്പിട്ട് ക്ഷേത്രമതിലിനകത്ത് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് കാണാൻ ആയിരങ്ങൾ കൂടിയിരുന്നു. ഔട്ട് ഡോർ ഷൂട്ടിങ്ങ് പതിവില്ലാത്ത കാലമായതാണ് അതിന് കാരണം...
വളരെ കുട്ടിയായ ഞാൻ എങ്ങിനെ ഷൂട്ടിങ്ങ് കാണാൻ പോയി എന്നത് എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആരെങ്കിലും കൊണ്ട് പോയതാണ്. അത് തീർച്ച, ആര് കൊണ്ടുപോയി എന്നത് ഓർമ്മ വരുന്നുമില്ല. പക്ഷെ അന്ന് മാമാങ്കം ഷൂട്ടിങ്ങ് കുറച്ച് നേരം കണ്ടത് മനസിൽ ഇന്നും തങ്ങി നിൽക്കുന്ന ഓർമ്മയാണ്. അന്ന് നസീറും ജയനും ബാലൻ കെ നായരും തിക്കുറുശ്ശിയും മറ്റും ജനങ്ങളെ നോക്കി ക്കൈ വീശുന്നത് മനസിലുണ്ട്. ചില ചിത്രങ്ങൾ മനസിൽ മായാതെ നിൽക്കുമല്ലോ.
1982 ൽ നടന്ന മറ്റൊരു ഷൂട്ടിങ്ങ് തൃക്കാക്കര ക്ഷേത്രമുറ്റത്ത് നടന്നു. കെ ജി രാജശേഖരൻ സംവിധാനം ചെയ്ത ബീഡി കുഞ്ഞമ്മ എന്ന സിനിമയായിരുന്നു അത്. സിനിമയിൽ സോമന്റെ കഥാപാത്രം അമ്മയായ കവിയൂർ പൊന്നമ്മയ്ക്ക് പുഷ്പാഞ്ചലി കഴിപ്പിക്കാൻ ക്ഷേത്രത്തിൽ എത്തുന്നതാണ് രംഗം. പൂജാരിയായി എത്തുന്നത് ക്ഷേത്രത്തിലെ യഥാർത്ഥ പൂജാരി നാരായണൻ എബ്രാന്തിരി തന്നെയായിരുന്നു. കവിയൂർ പൊന്നമ്മയും ഷൂട്ടിങ്ങിനായി എത്തിയിരുന്നു.
1986 ൽ തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന സിനിമയും തൃക്കാക്കര ക്ഷേത്രമുറ്റത്ത് ഷൂട്ടിങ്ങ് നടത്തി. മമ്മുട്ടിയും, തിലകനും, മീനയും മറ്റുമായിരുന്നു അന്ന് അവിടെ വന്നത്. പിന്നെയും എത്രയോ മലയാള സിനിമകൾ തൃക്കാക്കര ക്ഷേത്ര മുറ്റത്ത് ഷൂട്ടിങ്ങ് നടത്തി. തൃക്കാക്കര വെള്ളിത്തിരയിൽ നൂറ് കണക്കിന് സിനിമകളിൽ കാണാം. എന്റെ മാമ്മാട്ടി കുട്ടിയമ്മയ്ക്ക്, മൈ ഡിയർ കുട്ടിച്ചാത്തൻ , ഇവിടെ കാറ്റിന് സുഗന്ധം, രക്തമില്ലാത്ത മനുഷ്യൻ, ദേശാടനകിളി കരയാറില്ല , മിസ്റ്റർ ആന്റ് മിസിസ്, ഊഴം , ഇൻ ഹരിഹർ നഗർ, വിസ്മയതുമ്പത്ത്, പെരിച്ചാഴി, തുടങ്ങി എത്ര എത്ര ....
(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് - 05 / കൈരളി, ശോഭ, താരം, പ്രീതി. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)
ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
- ഓണം പിറന്ന നാട്
- ഗോപാലകൃഷ്ണ ബസ്
- ചാരായക്കടയും കള്ള് ഷാപ്പും
- തൃക്കാക്കര ക്ഷേത്രവും സിനിമകളും
- കൈരളി, ശോഭ, താരം, പ്രീതി
- അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്
- ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
- ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
- സാഹിത്യം ത്യക്കാക്കരയില്‍
- സംഗീത സാന്ദ്രമായ ത്യക്കാക്കര
- ത്യക്കാക്കരയിലെ പാട്ടുകാര്‍
- പകല്‍പ്പൂരം
- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും
- ഓണവിരുന്നും, തിരുവോണസദ്യയും
- ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
- ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
- കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
- ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം
- രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
- ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
- ഭാരത മാതാ രാഷ്ട്രീയം
- ഭാരത മാതാ ബാലറ്റ് ബോക്സ്
- തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
- കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
- ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍
- ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
- പേക്രോം പേക്രോം തവളകള്‍
- ചായക്കട അഥവാ ചായക്കട
- ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും
- മാധ്യമ ലോകം ത്യക്കാക്കരയില്‍
- നിയമ വഴിയിലെ ത്യക്കാക്കര
- സമരം സമരം സമരം
- സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
- പൈപ്പ് ലൈന്‍ ജംഗ്ഷന്‍
- വിറക്, അറക്കപ്പൊടി, ഗ്യാസ്...
- കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...!
- വെളിച്ചം വീശിയ വഴികള്‍
- വാര്‍ത്താ വിനിമയ വിപ്ലവം
- ത്യക്കാക്കരയുടെ വായനാശീലം.
- കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല
- ത്യക്കാക്കരയുടെ കുട്ടി പട്ടാളം
- ത്യക്കാക്കരയിലെ കളിക്കളം
- കഥകളുറങ്ങുന്ന ത്യക്കാക്കര
- പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
- വൈദ്യരംഗത്തെ തൃക്കാക്കര
- നാട്ടുപ്രമാണിമാര്‍
- പരിചിതമുഖങ്ങള്‍
- തൃക്കാക്കരയിലെ വ്യവസായങ്ങള്‍
- സംഭവിച്ചതില്‍ ചിലതെല്ലാം
- സ്ഥാപനങ്ങള്‍, സേവനങ്ങള്‍.




