ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
തൃക്കാക്കര സ്‌ക്കെച്ചസ്- 15
സുധീര്‍നാഥ്
ബംഗാള്‍ സാഹിത്യം മലയാളിക്ക് വിവര്‍ത്തനത്തിലൂടെ സമ്മാനിച്ചവരില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ബംഗാളി അദ്ധ്യാപിക കൂടിയായ നിലീന എബ്രഹാം വഹിച്ച പങ്ക് വിലമതിക്കാന്‍ സാധിക്കാത്തതാണ്. മലയാളത്തിന്‍റെ മരുമകളായ അവര്‍ ത്യക്കാക്കര ഭാരത മാതാ കോളേജിന്‍റെ എതിര്‍ശത്തായിരുന്നു ഭര്‍ത്താവ് തരിയന്‍ എബ്രഹാമുമൊത്ത് താമസിച്ചിരുന്നത്. മലയാളത്തില്‍ നിന്ന് ബംഗാളിയിലേയ്ക്കും പത്തോളം ക്യതികള്‍ അവര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പാത്തുമ്മയുടെ ആട്, ബാല്യകാല സഖി തുടങ്ങിയ കഥാസമാഹരത്തിന്‍റെ ബംഗാളി വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
1983ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി ജോലിയില്‍ കയറിയ കവയത്രി വി എം ഗിരിജ ഇപ്പോള്‍ ത്യക്കാക്കരക്കാരിയാണ്. 1989 കൊച്ചി എഫ് എം നിലയം തുടങ്ങിയ അന്നു മുതല്‍ ത്യക്കാക്കരയില്‍ ഭര്‍ത്താവും, പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠനും മക്കളുമൊത്ത് താമസിക്കുന്നു. 2018ല്‍ ബുദ്ധപൂര്‍ണ്ണിമ എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചങ്ങമ്പുഴ അവാര്‍ഡ് ജേതാവുകൂടിയാണ് അവര്‍. കവിതകള്‍ മാത്രമല്ല, ലേഖനങ്ങളും അവരുടേതായി മലയാളികള്‍ വായിച്ചിട്ടുണ്ട്.
മലയാള ആധുനിക കഥയെഴുത്തുകാരില്‍ പ്രശസ്തയാണ് പ്രിയ എ എസ്. ത്യക്കാക്കര ഭാരത മാതാ കോളേജില്‍ പഠിച്ചിരുന്ന അവര്‍ ഇപ്പോള്‍ കൊച്ചി സര്‍വ്വകലാശാല ഉദ്യോഗസ്ഥയാണ്. 2004ല്‍ കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് പ്രിയ. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് മലയാളത്തിലേയ്ക്ക് കുഞ്ഞ് കാര്യങ്ങളുടെ ഒടയതബ്രാന്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തതിന് 2014 ല്‍ അവര്‍ക്ക് സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ത്യക്കാക്കര ക്ഷേത്രത്തിന് സമീപമാണ് അവര്‍ താമസിക്കുന്നത്. കഥാകാരി മാധവിക്കുട്ടിയുടെ സഹോദരി സുവര്‍ണ്ണ നാലപ്പാട് താമസിച്ചിരുന്നത് ചെമ്പുമുക്കിന് സമീപമായിരുന്നു. കവിതകളും, കഥകളും, നോവലുകളും, ബാലസാഹിത്യവും അവരുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ബോംബയിലാണ് അവര്‍ താമസിക്കുന്നത്.
ചിത്രകലയിലും, കവിതയിലും, സഞ്ചാരസാഹിത്യ രംഗത്തും അറിയപ്പെടുന്ന എഴുത്തുകാരിയാണ് രാജനന്ദിനി. അവര്‍ കൈലാസയാത്ര നടത്തി എഴുതിയ പുസ്തകവും, കൈലാസ യാത്രയില്‍ കണ്ട കാഴ്ച്ചകള്‍ കാന്‍വാസിലും പകര്‍ത്തി പ്രശസ്തയായി. ജഡ്ജ്മുക്കിന് സമീപം താമസിക്കുന്ന അവര്‍ തെരുവോരം മുരുകന്‍റെ കഥ പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. വൈദ്യ ശാസ്ത്രത്തില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ രാജകുമാരി ഉണ്ണിത്താന്‍ താമസിക്കുന്നത് ജഡ്ജ്മുക്കിന് സമീപം തന്നെ. 1978ല്‍ എംബി ഗൈനക്കോളജിയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് ജേതാവാണ്. ഈ രംഗത്ത് അവര്‍ രചിച്ച ലേഖനങ്ങള്‍ വൈദ്യ ശാസ്ത്ര രംഗത്തെ പഠനമാണ്.
എം സുചിത്ര പരിസ്ഥിതിയെ കുറിച്ച് ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയവരാണ്. ഡൗണ്‍ ടു എര്‍ത്തില്‍ എഴുതിയ പല ലേഖനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. സ്ത്രീകളെയും, കുട്ടികളെയും കുറിച്ച് അവര്‍ എഴുതിയ റിപ്പോര്‍ട്ടുകളും, ലേഖനങ്ങളും ശ്രദ്ധേയമായിരുന്നു. കേരള മീഡിയ അക്കാദമിയിലെ ഹേമലത എഴുത്തുകാരിയും, മാധ്യമ അദ്ധ്യാപികയും കൂടിയാണ്. കൊച്ചി എഫ് എം നിലയത്തിലെ റിപ്പോര്‍ട്ടറും, വാര്‍ത്താ വായനാക്കാരിയും ആയിരുന്നു.
(അടുത്തത് തൃക്കാക്കര സ്ക്കെച്ചസ് 16 / ത്യക്കാക്കരയില്‍ വളര്‍ന്നവര്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍
വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870
എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)
ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
- ഓണം പിറന്ന നാട്
- ഗോപാലകൃഷ്ണ ബസ്
- ചാരായക്കടയും കള്ള് ഷാപ്പും
- തൃക്കാക്കര ക്ഷേത്രവും സിനിമകളും
- കൈരളി, ശോഭ, താരം, പ്രീതി
- അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്
- ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
- ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
- സാഹിത്യം ത്യക്കാക്കരയില്‍
- സംഗീത സാന്ദ്രമായ ത്യക്കാക്കര
- ത്യക്കാക്കരയിലെ പാട്ടുകാര്‍
- പകല്‍പ്പൂരം
- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും
- ഓണവിരുന്നും, തിരുവോണസദ്യയും
- ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
- ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
- കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
- ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം
- രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
- ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
- ഭാരത മാതാ രാഷ്ട്രീയം
- ഭാരത മാതാ ബാലറ്റ് ബോക്സ്
- തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
- കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
- ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍
- ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
- പേക്രോം പേക്രോം തവളകള്‍
- ചായക്കട അഥവാ ചായക്കട
- ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും
- മാധ്യമ ലോകം ത്യക്കാക്കരയില്‍
- നിയമ വഴിയിലെ ത്യക്കാക്കര
- സമരം സമരം സമരം
- സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
- പൈപ്പ് ലൈന്‍ ജംഗ്ഷന്‍
- വിറക്, അറക്കപ്പൊടി, ഗ്യാസ്...
- കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...!
- വെളിച്ചം വീശിയ വഴികള്‍
- വാര്‍ത്താ വിനിമയ വിപ്ലവം
- ത്യക്കാക്കരയുടെ വായനാശീലം.
- കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല
- ത്യക്കാക്കരയുടെ കുട്ടി പട്ടാളം
- ത്യക്കാക്കരയിലെ കളിക്കളം
- കഥകളുറങ്ങുന്ന ത്യക്കാക്കര
- പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
- വൈദ്യരംഗത്തെ തൃക്കാക്കര
- നാട്ടുപ്രമാണിമാര്‍
- പരിചിതമുഖങ്ങള്‍
- തൃക്കാക്കരയിലെ വ്യവസായങ്ങള്‍
- സംഭവിച്ചതില്‍ ചിലതെല്ലാം
- സ്ഥാപനങ്ങള്‍, സേവനങ്ങള്‍.

