തൃക്കാക്കര സ്‌ക്കെച്ചസ് - 02
സുധീര്‍നാഥ്
ത്യക്കാക്കര ഒരു ഒഴിഞ്ഞ പ്രദേശമായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ വാഹനങ്ങള്‍ ഓടിയിരുന്നുള്ളൂ. വിരലില്‍ എണ്ണാവുന്ന കാറുകള്‍ മാത്രമേ അക്കാലത്ത് ത്യക്കാക്കരയില്‍ തന്നെ ഉണ്ടായിരുന്നുള്ളൂ. എന്‍റെ കുട്ടിക്കാലത്ത് ബസുകള്‍ തമ്മില്‍ ചിലപ്പോള്‍ രണ്ട് മണിക്കൂറോളം വ്യത്യാസം ഉണ്ടായിരുന്നു. 1950തുകളിലാണ് ത്യക്കാക്കരയില്‍ ആദ്യമായി ബസ് സര്‍വ്വീസ് ആരംഭിച്ചത്. തൊടുപുഴ എറണാകുളം റൂട്ടില്‍ ഓടിയ ബോണറ്റുള്ള ശ്രീമാന്‍ എന്ന് പേരിട്ട ബസായിരുന്നു അത്.
തൊടുപുഴയിലെ ശ്രീമാന്‍ സ്വാമിയായിരുന്നു ഉടമ. ത്യക്കാക്കര സ്വദേശിയായ ക്യഷ്ണനായിരുന്നു ആദ്യ ബസായ ശ്രീമാനിലെ കണ്ടക്റ്റര്‍. ഒരിക്കല്‍ ബസില്‍ അരിയുമായി യാത്ര ചെയ്ത ക്യഷ്ണനെ ബസില്‍ നിന്ന് ഇറക്കി വിട്ടു. അരിയുമായി ബസില്‍ യാത്ര ചെയ്തതായിരുന്നത്ര കാരണം. അപമാനിതനായ ക്യഷ്ണന്‍ ത്യക്കാക്കരയിലെ പ്രമാണിയായിരുന്ന അപ്പു മേനോന്‍ ചെന്ന് കണ്ടു. അന്ന് കണ്ടക്റ്ററാകാനും ലൈസന്‍സ് വേണമായിരുന്നു. അങ്ങനെയാണ് ക്യഷ്ണന്‍ ശ്രീമാനില്‍ കണ്ടക്റ്ററാകുന്നത്. നീണ്ട മുപ്പത് വര്‍ഷത്തിലേറെ അദ്ദേഹം കണ്ടക്റ്ററായി സേവനം അനുഷ്ടിച്ചു. ഐയ്യാനാട് പാലം ഇല്ലാത്തതിനാല്‍ പുക്കാട്ടുപടി വഴി വന്ന് ത്യക്കാക്കര ക്ഷേത്രം വഴി ഇടപ്പള്ളി പാലം കടന്ന് വേണമായിരുന്നു എറണാകുളത്ത് എത്താന്‍. (എറണാകുളം, ത്യക്കാക്കര, കാക്കനാട് സര്‍ക്കുലര്‍) കോതമംഗലം എറണാകുളം റൂട്ടില്‍ ഓടിയ ഐഎംഎസ് ആയിരുന്നു രണ്ടാമത്തെ ബസ്. ശ്രീമഹാലക്ഷമി ട്രാവല്‍സ്പ്പോര്‍ട്ട്, ഉഷ തുടങ്ങിയവയാണ് മറ്റ് പ്രധാനാന ബസ് സര്‍വ്വീസുകള്‍.
എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് സ്ഥിരമായി ഓടിയിരുന്ന ഒരു സ്വകാര്യ ബസ് ഉണ്ടായിരുന്നു. ഗോപാലകൃഷ്ണ എന്നായിരുന്നു അതിന്റെ പേര്. രാവിലെ 5 55 നും 6 മണിക്കും ഇടയ്ക്കായി പൈപ്പ് ലൈൻ ജംഗ്ഷനിൽ എത്തിച്ചേരും. ഏതാണ്ട് രണ്ടു കിലോമീറ്റർ ദൂരെ, ജഡ്ജ്മുക്ക് ജംഗ്ഷനിൽ ബസ് എത്തിയാൽ അടിക്കുന്ന ഹോൺ പൈപ്പ്ലൈൻ ജംഗ്ഷനിൽ കാത്തിരിക്കുന്നവർക്ക് കേൾക്കാമായിരുന്നു. എന്തിനേറെ പറയുന്നു ഞങ്ങൾക്ക് വീട്ടിലിരുന്നാൽ പോലും ബസ് വരുന്നത് അറിയാം. ബസിന്റെ ഇരമ്പൽ ശബ്ദം കേട്ടാൽ ബസ്സിൽ കയറാൻ ഇറങ്ങി ഓടുന്ന അമ്മയുടെ വെപ്രാളം എത്രയോ തവണ കുട്ടിയായ ഞാൻ കണ്ടിട്ടുണ്ട്.
എറണാകുളം മാർക്കറ്റിലേയ്ക്കുള്ള തൊഴിലാളികൾ. മറ്റ് സ്ഥിരം ജോലിക്കാർ . ദൂര യാത്രയ്ക്ക് പോകുന്നവർ. ഇങ്ങനെ അപൂർവ്വം പേർ മാത്രമേ ആദ്യ ബസായിരുന്ന അതിൽ യാത്ര ചെയ്തിരുന്നുള്ളൂ. പുക്കാട്ടുപടിയിൽ നിന്നും തേവയ്ക്കൽ, കങ്ങരപ്പടിയിൽ നിന്നും കർഷകർ തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ ബസ്സിന്റെ മുകളിൽ കയറ്റി എറണാകുളം മാർക്കറ്റിൽ എത്തിക്കും. കുട്ടിയായ ഞാൻ എത്രയോ തവണ ഈ ബസിൽ യാത്ര ചെയ്ത ഓർമ്മയുണ്ട്. ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്ന തടിച്ച ഒരു മനുഷ്യൻ ഉണ്ട്. അദ്ദേഹമായിരുന്നു ബസിലെ കണ്ടക്റ്റർ .
ഇന്ന് ശബ്ദ്ധ മുഖരിതമാണ് എന്റെ നാട്. എത്രയോ വണ്ടികളാണ് ഓടുന്നത്. പണ്ട്, എന്റെ കുട്ടിക്കാലത്ത് അപൂർവ്വമായി ഓടിയിരുന്ന വണ്ടിയുടെ സ്ഥാനത്ത് റോഡ് മുറിച്ച് കടക്കാൻ കാത്തിരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. അന്തരീക്ഷം മലിനമായിരിക്കുന്നു. ഗ്രാമീണത നഷ്ടപ്പെട്ടു. ചെറു പട്ടണമായി കവലകൾ മാറി.
ഒരിക്കൽ ഗോപാലകൃഷ്ണ പോയി കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ ആരൊക്കെയോ വന്നു. ഞങ്ങളെ തനിച്ചാക്കി അച്ഛൻ ഓടി പോകുന്നത് കണ്ടു. ഇടപ്പള്ളിയിൽ ഗോപാലകൃഷ്ണ തലകുത്തനെ മറിഞ്ഞു. യാത്രക്കാർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. വിവിധ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് മാത്രം അറിയാം. അമ്മ ഈ ബസ്സിലാണ് യാത്ര ചെയ്തിരിക്കുന്നത്. അത് സ്ഥിരം യാത്രയായതിനാൽ എല്ലാവർക്കും അറിയാം. ഭാഗ്യത്തിന് അമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല. പൈപ്പ് ലൈനിൽ നിന്ന് കയറിയ അപ്പൂട്ടിയേട്ടൻ അങ്കിൾ പരിക്കുകളോടെ ആശുപത്രിയിലായി. പണിക്കായി ആയുധങ്ങളുമായി ബസിൽ കയറിയവരുടെ പണിയായുധം വില്ലനായി. പലർക്കും പരിക്ക് പറ്റിയത് അങ്ങിനാണ്. പിറ്റേന്ന് പത്രത്തിൽ തല കുത്തനെ മറിഞ്ഞ് നാല് ടയറുകൾ മുകളിലായി കിടക്കുന്ന പാവം ഗോപാലകൃഷ്ണ ബസിന്റെ ഫോട്ടോ കണ്ടത് ഓർമ്മയുണ്ട്.
(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് - 03 / ചാരായക്കടയും കള്ള് ഷാപ്പും. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)
ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
- ഓണം പിറന്ന നാട്
- ഗോപാലകൃഷ്ണ ബസ്
- ചാരായക്കടയും കള്ള് ഷാപ്പും
- തൃക്കാക്കര ക്ഷേത്രവും സിനിമകളും
- കൈരളി, ശോഭ, താരം, പ്രീതി
- അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്
- ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
- ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
- സാഹിത്യം ത്യക്കാക്കരയില്‍
- സംഗീത സാന്ദ്രമായ ത്യക്കാക്കര
- ത്യക്കാക്കരയിലെ പാട്ടുകാര്‍
- പകല്‍പ്പൂരം
- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും
- ഓണവിരുന്നും, തിരുവോണസദ്യയും
- ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
- ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
- കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
- ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം
- രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
- ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
- ഭാരത മാതാ രാഷ്ട്രീയം
- ഭാരത മാതാ ബാലറ്റ് ബോക്സ്
- തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
- കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
- ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍
- ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
- പേക്രോം പേക്രോം തവളകള്‍
- ചായക്കട അഥവാ ചായക്കട
- ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും
- മാധ്യമ ലോകം ത്യക്കാക്കരയില്‍
- നിയമ വഴിയിലെ ത്യക്കാക്കര
- സമരം സമരം സമരം
- സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
- പൈപ്പ് ലൈന്‍ ജംഗ്ഷന്‍
- വിറക്, അറക്കപ്പൊടി, ഗ്യാസ്...
- കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...!
- വെളിച്ചം വീശിയ വഴികള്‍
- വാര്‍ത്താ വിനിമയ വിപ്ലവം
- ത്യക്കാക്കരയുടെ വായനാശീലം.
- കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല
- ത്യക്കാക്കരയുടെ കുട്ടി പട്ടാളം
- ത്യക്കാക്കരയിലെ കളിക്കളം
- കഥകളുറങ്ങുന്ന ത്യക്കാക്കര
- പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
- വൈദ്യരംഗത്തെ തൃക്കാക്കര
- നാട്ടുപ്രമാണിമാര്‍
- പരിചിതമുഖങ്ങള്‍
- തൃക്കാക്കരയിലെ വ്യവസായങ്ങള്‍
- സംഭവിച്ചതില്‍ ചിലതെല്ലാം
- സ്ഥാപനങ്ങള്‍, സേവനങ്ങള്‍.

