തൃക്കാക്കര സ്‌ക്കെച്ചസ് - 09
സുധീര്‍നാഥ്
മലയാള ഭാഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിച്ചു കൂടുവാന്‍ സാധിക്കാത്ത മലയാളത്തിന്‍റെ ടീച്ചറമ്മയുണ്ട്. ഈ ടീച്ചറമ്മ ത്യക്കാക്കരയുടെ അഹങ്കാരമാണ്. ഗുരുവായൂര്‍ സ്വദേശിയായ ഡോക്ടര്‍ എം ലീലാവതി വര്‍ഷങ്ങളായി ത്യക്കാക്കര കേന്ദ്രമാക്കി ജീവിക്കുന്നു. ത്യക്കാക്കരയുടെ വായനാ ശീലം വളര്‍ത്തിയ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാലയില്‍ അവര്‍ നല്‍കിയ വലിയ സംഭാവനകള്‍ ചെറുതല്ല. ഒപ്പം ടീച്ചറുടെ ഭര്‍ത്താവ് അന്തരിച്ച മേനോന്‍ സാറും. മലയാളത്തിന് സംഭാവന നല്‍കിയ മറ്റൊരു അദ്ധ്യാപകനും എഴുത്തുകാരനുമാണ് പത്തനംതിട്ട സ്വദേശിയായ ഡോക്ടര്‍ എം തോമസ് മാത്യു. ഇരുവരും ത്യക്കാക്കരയില്‍ വര്‍ഷങ്ങളായി ജീവിക്കുന്നു. ഇരുവരും വയലാര്‍ അവാര്‍ഡ് ത്യക്കാക്കരയിലേയ്ക്ക് കൊണ്ടു വന്നു. പത്മശ്രീയടക്കം, ഓടകുഴല്‍ അവാര്‍ഡ്, എത്രയോ തവണ കേന്ദ്ര, സംസ്ഥാന അവാര്‍ഡുകളടക്കം ലീലാവതി ടീച്ചര്‍ ത്യക്കാക്കരയിലെത്തിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, അക്കാദമിയുടെ വിശിഷ്ടാംഗത്ത്വം എന്നിവ അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ ഡോ തോമസ് മാത്യുവും സ്വന്തമാക്കിയിട്ടുണ്ട്.
ഡോക്ടര്‍ എം ലീലാവതിയുടെ ഭര്‍ത്താവ് സി പി മേനോന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകനായിരുന്നു. അദ്ദേഹം ഒട്ടേറെ പുസ്തകങ്ങളും, ലേഖനങ്ങളും ശാസ്ത്ര വിഷയത്തില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന് ശാസ്ത്ര സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം സൂര്യപ്രപഞ്ചം എന്ന പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാക്കളായ ദമ്പതികള്‍ എന്ന വിശേഷണവും അവര്‍ക്ക് ലഭിച്ചു.
ഇടപ്പള്ളിയും, ചങ്ങമ്പുഴയും സുഹ്യത്തുക്കളായ കവികളാണ്. ത്യക്കാക്കരയോട് ചേര്‍ന്നുള്ള ഇടപ്പള്ളി സ്വദേശികളായ അവരിരുവരുടേയും കവിതകളില്‍ ത്യക്കാക്കരയുണ്ട്. പഴയ കാല ത്യക്കാക്കരയെ അവരുടെ രചനകളില്‍ വായിച്ചെടുക്കാന്‍ സാധിക്കും. ഇടപ്പള്ളിയെ സ്മരിച്ച് ചങ്ങമ്പുഴ എഴുതിയ രമണന്‍റെ പശ്ചാത്തലം ത്യക്കാക്കരയാണ്. 
ജ്ഞാനപീഠ അവാര്‍ഡ് ജേതാവും, രാജ്യസഭാ അംഗവുമായ, പത്മഭൂഷന്‍ മഹാകവി ജി ശങ്കരകുറുപ്പ് അന്ത്യ വിശ്രമം കൊള്ളുന്നത് ത്യക്കാക്കരയിലാണ്. 1978 ഫെബ്രുവരി 2ന് ജി ശങ്കരകുറുപ്പിന്‍റെ ഭൗതീക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ത്യക്കാക്കര ക്ഷേത്രത്തിന് മുന്നിലൂടെ കടന്ന് പോയത് മറക്കാതെ ലേഖകന്‍ ഓര്‍ക്കുന്നു. 
മുവന്നമൊരുയാത്രികന്‍
വരും വിളിയ്ക്കും ഞാന്‍ പോകും
വാതില്‍ പൂട്ടാതെയക്ഷമം
എന്ന നാല് വരി കവിത അദ്ദേഹത്തിന്‍റെ ശവകുടീരത്തില്‍ എഴുതി വെച്ചിരിയ്ക്കുന്നത് ഇപ്പോഴും അവിടെ കാണാം. ജിയുടെ പിന്‍ തലമുറക്കാര്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 2ന് ഓര്‍മദിനത്തില്‍ അവിടെ പുഷ്പാര്‍ച്ചന നടത്താറുണ്ട്. 
ചേതന ക്കൈയ്യെഴുത്ത് മാസികയുടെ ആദ്യ ലക്കം. (കടപ്പാട് വിശ്വനാഥന്‍)
1977ല്‍ ത്യക്കാക്കരയിലെ സാഹിത്യതത്പരരായ യുവാക്കള്‍ ചേര്‍ന്ന് കേസരി മാത്യഭൂമി സ്റ്റഡി സര്‍ക്കിളിന്‍റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ചേതന ക്കൈയ്യെഴുത്ത് മാസിക പ്രകാശിപ്പിച്ചത് ജി ശങ്കരകുറുപ്പാണ്. അവതാരിക എഴുതിയത് ഡോക്ടര്‍ എം ലീലാവതിയും. അപ്പന്‍ തച്ചേത്ത് അടക്കമുള്ളവരുടെ രചനകളുണ്ട്. അദ്ദേഹം 1977 ഏപ്രില്‍ 10ന് സ്വന്തം ക്കൈപ്പടയില്‍ ചേതനയുടെ ആദ്യ ലക്കത്തില്‍ ഇങ്ങനെ എഴുതി...
സര്‍ഗാത്മകങ്ങളായ സ്വപ്നങ്ങളുടെ വിചിത്രങ്ങളായ ആവിഷ്ക്കാരങ്ങള്‍ എന്നെ ആഹ്ളാദിപ്പിക്കുന്നു. യുവ ബാല പ്രതികള്‍ക്ക്, എന്‍റെ വിജയാശിര്‍വാദം ! സ്നേഹപൂർവ്വം, ജി. ശങ്കരകുറുപ്പ് 10/04/1977
പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ടി എം എബ്രഹാം ത്യക്കാക്കര സ്വദേശി തന്നെ. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ അപ്പന്‍ തച്ചേത്തും ത്യക്കാക്കരയില്‍ തന്നെയാണ് കുുംബെ സമേതം താമസിച്ചിരുന്നത്. പ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനുമായ സി ആര്‍ ഓമനകുട്ടന്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സിലെ അന്തേവാസിയായിരുന്നു. മലയാള ഹാസ്യ സാഹിത്യത്തില്‍ തനതായ ശൈലി തന്നെ അദ്ദേഹം ഉണ്ടാക്കി. കഥകളും, നോവലുകളും അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകന്‍ ചലചിത്ര സംവിധായകന്‍ അമല്‍ നീരദ് അവിടെ തന്നെയായിരുന്നു. അമലും കഥകളും മറ്റും എഴുതി പിതാവിന്‍റെ വഴിയിലുണ്ട്.
മലയാളത്തിന്‍റെ പ്രിയ കഥാക്യത്തുക്കളായ പി എഫ് മാത്യൂസും, രഘുനാഥ് പല്ലേരിയും കഥകളുമായി ത്യക്കാക്കരയില്‍ താമസിക്കുന്നു. ഇനിയും എത്രയോ ഒട്ടേറെ സാഹിത്യകാരന്‍മാര്‍ ത്യക്കാക്കരയില്‍ ഉണ്ടാകും. ഫോക്ക് ലോര്‍ സാഹിത്യത്തിലും, ലേഖനങ്ങളിലും എഴുമംഗലം കരുണാകരന്‍റെ തൂലിക എത്രയോ ചലിച്ചിരിക്കുന്നു. ചലചിത്ര സംവിധായകരും, എഴുത്തുകാരുമായ സിദ്ദീക്കും ലാലും ത്യക്കാക്കരയിലാണിപ്പോള്‍. ഇരുവരും എഴുത്തിന്‍റെ രംഗത്തും സജീവമായുണ്ട്. ആഷിക്ക് അബു ത്യക്കാക്കര സ്വദേശിയായിരിക്കുന്നു. ആഷിക്ക് എഴുതിയ കഥകള്‍ സിനിമയാകുന്നു. റീമാ കല്ലുങ്കല്‍ മരുമകളും. സിനിമാ നിര്‍മ്മാതാവും എഴുത്തുകാരനും, സംവിധായകനുമായ ഡോക്ടര്‍ എസ് ഷാജഹാന്‍ ഉണിച്ചിറ നിവാസിയാണ്. ഇവള്‍ ഒരു നാടോടി തുടങ്ങി ഒട്ടേറെ സിനിമകളുടെ കഥയും തിരക്കഥയും സംവിധാവും അദ്ദേഹത്തിന്‍റേതാണ്. ഹാസ്യ സാഹിത്യകാരന്‍മാരായ ചെമ്മനം ചാക്കോയും, സുകുമാറും തിരുവനന്തപുരം ഉപേക്ഷിച്ച് ത്യക്കാക്കരയിലെത്തി.
(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് - 10 / സംഗീത സാന്ദ്രമായ ത്യക്കാക്കര. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)
ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
- ഓണം പിറന്ന നാട്
- ഗോപാലകൃഷ്ണ ബസ്
- ചാരായക്കടയും കള്ള് ഷാപ്പും
- തൃക്കാക്കര ക്ഷേത്രവും സിനിമകളും
- കൈരളി, ശോഭ, താരം, പ്രീതി
- അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്
- ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
- ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍
- സാഹിത്യം ത്യക്കാക്കരയില്‍
- സംഗീത സാന്ദ്രമായ ത്യക്കാക്കര
- ത്യക്കാക്കരയിലെ പാട്ടുകാര്‍
- പകല്‍പ്പൂരം
- താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും
- ഓണവിരുന്നും, തിരുവോണസദ്യയും
- ത്യക്കാക്കരയിലെ പെണ്ണെഴുത്ത്
- ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
- കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
- ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം
- രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം
- ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
- ഭാരത മാതാ രാഷ്ട്രീയം
- ഭാരത മാതാ ബാലറ്റ് ബോക്സ്
- തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും
- കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
- ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍
- ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
- പേക്രോം പേക്രോം തവളകള്‍
- ചായക്കട അഥവാ ചായക്കട
- ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും
- മാധ്യമ ലോകം ത്യക്കാക്കരയില്‍
- നിയമ വഴിയിലെ ത്യക്കാക്കര
- സമരം സമരം സമരം
- സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
- പൈപ്പ് ലൈന്‍ ജംഗ്ഷന്‍
- വിറക്, അറക്കപ്പൊടി, ഗ്യാസ്...
- കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...!
- വെളിച്ചം വീശിയ വഴികള്‍
- വാര്‍ത്താ വിനിമയ വിപ്ലവം
- ത്യക്കാക്കരയുടെ വായനാശീലം.
- കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല
- ത്യക്കാക്കരയുടെ കുട്ടി പട്ടാളം
- ത്യക്കാക്കരയിലെ കളിക്കളം
- കഥകളുറങ്ങുന്ന ത്യക്കാക്കര
- പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
- വൈദ്യരംഗത്തെ തൃക്കാക്കര
- നാട്ടുപ്രമാണിമാര്‍
- പരിചിതമുഖങ്ങള്‍
- തൃക്കാക്കരയിലെ വ്യവസായങ്ങള്‍
- സംഭവിച്ചതില്‍ ചിലതെല്ലാം
- സ്ഥാപനങ്ങള്‍, സേവനങ്ങള്‍.


