വീമാനാപകട രക്ഷപെടലുകള്‍

വീമാനാപകട രക്ഷപെടലുകള്‍

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഏതൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടുക എന്നുള്ളത് അത്ഭുതമാണ്. ഒരു പരിക്കുമില്ലാതെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും അത്ഭുതകരമായി രക്ഷപ്പെട്ട എത്രയോ പേരുണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരണത്തെ മുന്നില്‍കണ്ട് ഒട്ടേറെ പേര്‍ നമ്മുടെ ഈ ഭൂമിയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ജീവിത ചക്രം അവര്‍ക്ക് നീട്ടി നല്‍കപ്പെടുന്നു. രണ്ടാം ജന്‍മമെന്ന് അവര്‍ സാക്ഷ്യം പറയുന്നു. 

അപകടം നടക്കുന്നത് ആകാശത്തിലായാലും, കടലിലായാലും, റോഡിലായാലും ഒരേ പോലെയാണ്. ഒരപകടവും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നായിരിക്കില്ലല്ലോ. നിമിഷനേരങ്ങള്‍ കൊണ്ട് സംഭവിക്കുന്ന ഒന്നാണ് അപകടങ്ങള്‍. അപകട സാഹചര്യങ്ങളെ നേരിടുന്നവരാണ് രക്ഷപ്പെടുന്നവരില്‍ പലരും. നിമിഷ നേരം കൊണ്ട് എടുക്കുന്ന തീരുമാനങ്ങളാണ് പലരേയും രക്ഷപ്പെടുത്തുന്നത്. ചിലര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നു. അപകടത്തില്‍ പെടുന്ന വാഹനത്തില്‍ കയറാന്‍ സാധിക്കാതെ നിരാശരായിരിക്കുമ്പോഴാണ് അപകടവാര്‍ത്ത അറിയുന്നതെങ്കില്‍ എത്ര ആശ്വാസമായിരിക്കും അവര്‍ക്കുണ്ടാകുക. ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ച് കിട്ടിയത് എന്ന പ്രതികരണം ഉറപ്പാണ്.

ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഉണ്ടായ വീമാന ദുരന്തത്തില്‍ വീമാനത്തിലുണ്ടായ 242 പേരില്‍ നിന്ന് ഒരാള്‍ മാത്രം രക്ഷപ്പെട്ടിരിക്കുന്നു. 11എ സീറ്റില്‍ ഇരുന്നിരുന്ന വിശ്വാസ് കുമാര്‍ രമേശ് എത്ര ഭാഗ്യവാനാണ്. അയാളോടൊപ്പം ആ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ കൊല ചെയ്യപ്പെടുകയാണ് ഉണ്ടായത്. അയാളുടെ സഹോദരനടക്കം. ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിനോദ് എന്ന ആ ചെറുപ്പക്കാരന്‍ തീര്‍ച്ചയായും ഒരു ഭാഗ്യവാന്‍ തന്നെയാണ്. താന്‍ വീമാനത്തില്‍ നിന്ന് തെറിച്ച് പുറത്തേയ്ക്ക് വീഴുകയാണുണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആയുസ് അദ്ദേഹത്തിന് കൂടുതലുണ്ട് എന്ന് ചുരുക്കം. വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതുകൊണ്ട് വിമാനം കിട്ടാതെ മടങ്ങിയ ഭാഗ്യവതിയും അഹമ്മദാബാദിലുണ്ടായി.

ഇന്ത്യയുടെ വീമാനാപകട ചരിത്രത്തില്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടവരില്‍ ഒട്ടേറെ മലയാളികള്‍ ഉണ്ട്. ഇതില്‍ രണ്ട് പ്രമുഖ മലയാള മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു എന്നുള്ളത് ചരിത്രത്തിന്‍റെ ഭാഗമാണ്. അതില്‍ ഒരാള്‍ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ വി. കെ. മാധവന്‍കുട്ടിയും മറ്റൊരാള്‍ കെ. ഗോവിന്ദന്‍കുട്ടിയും ആണ്. വി. കെ മാധവന്‍കുട്ടി 'അപകടം എന്‍റെ സഹയാത്രികന്‍' എന്ന പുസ്തകം തന്നെ എഴുതി. ഇതിന്‍റെ മുഖവുരയില്‍ അദ്ദേഹം തന്നെ എഴുതിയത് ശ്രദ്ധേയമാണ്. 'ഒരു അപകടത്തില്‍ പെടുക, അത് വിമാനാപകടമാവുക, അതില്‍ നിന്നു രക്ഷപ്പെടുക എന്നത് വലിയ ഒരു കാര്യമാണ്. അതിനു രാഷ്ടീയ പ്രാധാന്യമുണ്ടാവുക എന്നു കൂടി വരുമ്പോള്‍ അത് കൂടുതല്‍ വലിയ ഒരു കാര്യമാകുന്നു. അങ്ങനെ ഒരു അപകടത്തില്‍ പെടാനും അത്ഭുതകരമായി രക്ഷപ്പെടാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. പലര്‍ക്കും നിഷേധിക്കപ്പെടുന്ന ഒരനുഭവത്തിലൂടെ ജീവിക്കുക എന്നത് ഒരു പത്രപ്രവര്‍ത്തകനെന്ന നിലക്കു പ്രത്യേകിച്ചും അസൂയാവഹമായ ഒരു നേട്ടമാണ്'. 1973 മെയ് 31 ന് ഡല്‍ഹിയില്‍ നടന്ന വീമാന അപകടത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. കേന്ദ്രമന്ത്രി മോഹന്‍ കമരമംഗലം അടക്കം 48 പേര്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആ വിമാനത്തില്‍ ഉണ്ടായിരുന്ന 65 യാത്രക്കാരില്‍ 17 പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. 

ഡല്‍ഹി വീമാനതാവളത്തില്‍ നിന്ന് കുറച്ച് മാറി കുത്തബ് മീനാറിന് സമീപം മെഹറോളിയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ നിന്ന് തെറിച്ചു വീണ സ്ഥലത്ത് നിന്ന് രാത്രി ഏറെ ദൂരം ചെരിപ്പുപോലും ഇല്ലാതെ നടന്നപ്പോഴാണ് ഒരു സിഖുകാരന്‍ ഡ്രൈവര്‍ വി. കെ മാധവന്‍കുട്ടിക്ക് സഹായത്തിന്നെത്തിയത്. ഒരു വിമാനാപകടം, അതില്‍ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടല്‍, എന്നിട്ടും മാധ്യമപ്രവര്‍ത്തകനായ വി. കെ. മാധവന്‍കുട്ടി യു.എൻ. ഐ യിൽ ബ്യൂറോ ചീഫായിരുന്ന വി. പി. രാമചന്ദ്രനെയാണ് ടെലിഫോണിലൂടെ അദ്ദേഹം വിവരമറിയിച്ച് വാര്‍ത്തയാക്കിയത്. അപകടത്തില്‍ പെട്ടാലും പത്രത്തിന്ന് വാര്‍ത്ത നല്‍കുന്നത് ഒരു വാര്‍ത്താ അവസരമായി കാണുന്ന അര്‍പ്പിത മനസ്സായ ഒരു പത്രപ്രവര്‍ത്തകനെയാണ് നമ്മള്‍ ഇവിടെ കാണുന്നത്. 

1977 നവംബര്‍ 4 ന് ഡല്‍ഹിയില്‍ പാലം വിമാനത്തോളത്തില്‍ നിന്ന് പുറപ്പെട്ട പുഷ്പക് വിമാനം ആസാമില്‍ തകര്‍ന്നു വീണു. ഈ വിമാനത്തില്‍ ഉണ്ടായിരുന്നത് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായും, മകനും, ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം 24 പേരായിരുന്നു. പ്രധാനമന്ത്രിയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പര്യടനം റിപ്പോര്‍ട്ട് ചെയ്യാന്‍ ആകാശവാണിയുടെ റിപ്പോര്‍ട്ടറായാണ് കെ. ഗോവിന്ദന്‍കുട്ടി ഈ വിമാനത്തില്‍ യാത്ര ചെയ്തത്. റഷ്യന്‍ നിര്‍മ്മിത വിമാനത്തിന്‍റെ ക്യാപ്റ്റന്‍ അടക്കം അഞ്ചുപേര്‍ ഈ അപകടത്തില്‍ മരണപ്പെടുകയുണ്ടായി. വിമാന അപകട വിവരം കെ. ഗോവിന്ദന്‍കുട്ടി കരസേന കേന്ദ്രത്തിലേക്ക് നടന്നു ചെന്ന് മലയാളിയായ ഹവില്‍ദാര്‍ മാത്യുവിന്‍റെ സഹായത്താല്‍ ആകാശവാണിയില്‍ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

പാരീസില്‍ നിന്ന് 2009 ജൂണ്‍ 29ന് ബഹിയയും അമ്മ അസിസ അബൗഡോയും കൊമോറസിലേക്ക് യാത്ര ചെയ്ത എയര്‍ബസ് എ310 ജെറ്റ് എഞ്ചിനുകള്‍ തകര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിച്ചു. 153 പേരുടെ ജീവനെടുത്ത യെമനിയ വിമാനാപകടത്തില്‍  അതിജീവിച്ച ഒരേയൊരാള്‍ അന്ന് ഒന്‍പത് വയസ് മാത്രമുള്ള ബഹിയയായിരുന്നു. കൊമോറസ് ദ്വീപുകള്‍ക്ക് സമീപം സമുദ്രത്തില്‍ തകര്‍ന്നുവീണ വിമാനാവശിഷ്ടങ്ങളില്‍ പിടിച്ച് 9 മണിക്കൂറാണ് ബഹിയ വെള്ളത്തില്‍ കഴിഞ്ഞത്. ലൈഫ് ജാക്കറ്റ് ഇല്ലാതെ, നീന്താനറിയാത്ത ആ കൊച്ചുപെണ്‍കുട്ടി വിമാനത്തിന്‍റെ തകര്‍ന്ന ഭാഗങ്ങളില്‍ പിടിച്ച് ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയതും ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങിവന്നതും അത്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്. 'മിറാക്കിള്‍ ഗേള്‍'എന്ന് ബഹിയ ബകാരിയയെ ലോകം പിന്നീട് വിശേഷിപ്പിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ് രണ്ടുതവണയാണ് വിമാന അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. 1971 ഡിസംബര്‍ 9 നായിരുന്നു ആദ്യ അപകടം സംഭവിച്ചത്. മേഘാലയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന യേശുദാസ് വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ മാത്രമാണ് തലനാഴിരയ്ക്ക് രക്ഷപ്പെട്ടത്. 1978 ഒക്ടോബര്‍ 13 ആയിരുന്നു രണ്ടാമത്തെ സംഭവം. 350 യാത്രക്കാരുമായി ന്യൂയേര്‍ക്കില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തില്‍ തീയും പുകയും കണ്ടതാണ് അപകട ലക്ഷണം. ന്യൂയോര്‍ക്കില്‍ നിന്ന് പറന്നുയര്‍ന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് വിമാനത്തിലെ ബാഗേജ് സൂക്ഷിക്കുന്ന സ്ഥലത്ത് പുക കണ്ടത്. യേശുദാസിന്‍റെ ഇലക്ട്രിക് ഓര്‍ഗന്‍ ഉരുകി പുക വന്നതെന്ന് പിന്നീട് കണ്ടെത്തി. എന്തായാലും സംയോജിതമായി തീ അണയ്ക്കുവാന്‍ സാധിച്ചത് കൊണ്ട് വന്‍ ദുരന്തമാണ് അന്ന് ഒഴിവായത്.

2010 മേയ് 22 -ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 160 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഐ.എക്സ് 812 എയര്‍ ഇന്ത്യ വിമാനം രാവിലെ 6.30-ന് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങവെ തീപ്പിടിച്ച് 158 പേര്‍ മരിച്ചു. ഇതില്‍ 52 മലയാളികള്‍ ഉള്‍പ്പെടുന്നു. വിമാനം രണ്ടായി പിളര്‍ന്ന് തീപിടിക്കുകയായിരുന്നു. മംഗളൂരു വിമാനത്താവളത്തിനടുത്തുള്ള കാട്ടില്‍ വീഴുമ്പാള്‍ വിമാനം പല കഷ്ണങ്ങളായി ചിതറിയിരുന്നു. ഈ അപകടത്തില്‍ എട്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യയില്‍ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമായിരുന്നു അന്ന് മംഗലാപുരത്തുണ്ടായത്. ഇന്നത് നാലാമത്തെയായി മാറി. ഇപ്പോഴത്തെ അഹമ്മദാബാദ് വിമാന ദുരന്തം രാജ്യത്തെ രണ്ടാമത്തെ വലുതാണ്. 1996-ലെ ചക്രി ദര്‍ദി വിമാനപകടത്തില്‍ 349 പേര്‍ മരിച്ചതും, 1978-ല്‍ 213 പേര്‍ മരിച്ച എയര്‍ ഇന്ത്യ വിമാനം 855 ന്‍റെ അപകടവുമാണ് മറ്റു രണ്ടു വലിയ ദുരന്തങ്ങള്‍.

2000 ജൂലൈ 17ന് അലയന്‍സ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 737 വിമാനം ബീഹാറിലെ പാറ്റ്ന വിമാനത്താവളത്തിനടുത്ത് തകര്‍ന്നു വീണത് ചരിത്രത്തിന്‍റെ ഭാഗമാണ്. വിമാനത്തില്‍ ഉണ്ടായിരുന്ന 51 പേരും ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന അഞ്ചു പേരും അടക്കം 56 പേരാണ് അന്ന് മരിച്ചത്. അന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന 58 യാത്രക്കാരില്‍ എഴ് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിക്ക് വരികയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. 2020 ഓഗസ്റ്റ് ഏഴിനാണ് കോഴിക്കോട് മലയാളികളെ ഏറെ ഞെട്ടിച്ച വിമാന അപകടം ഉണ്ടായത്. കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരുന്ന സമയത്തായിരുന്നു ഈ അപകടം നടന്നത്. 184 യാത്രക്കാരും 6 ജീവനക്കാരും അടക്കം 190 പേരുമായി വന്ദേഭാരത് മിഷന്‍റെ ഭാഗമായി ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ അടക്കം 21 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഒട്ടേറെ കഥകള്‍ നമുക്ക് പറയുവാനുണ്ട്. അഹമ്മദാബാദിലെ വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു വ്യക്തിയെ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ ഓര്‍ത്തു പോയതാണ് മുന്‍പ് സൂചിപ്പിച്ച അപകട കഥകള്‍.

Escapes from Air Disasters


Vijay Chowk
Sudheer Nath

Escaping from any accident is a miracle. Those who survive disasters without even a scratch are indeed fortunate. Across the world, there have been countless such miraculous escapes. Similar incidents have happened in different parts of our own country as well. Many people, having faced death head-on, continue to live among us today. It’s as if their life cycle was extended — they themselves describe it as a second birth.

Disasters — whether in the sky, at sea, or on the road — strike in the same way. No accident ever comes with prior notice. It all happens in a matter of moments. Many survivors are those who faced the situation head-on. The decisions made in those split seconds often determine whether one lives or dies. Some escape purely by luck. Imagine someone who missed boarding a vehicle and later hears it met with a disaster — the relief they feel is unimaginable. It’s common to hear survivors say, “I got my life back thanks to sheer luck.”

In the recent air disaster in Ahmedabad, out of the 242 passengers on board, only one person survived. Sitting in seat 11A, Vishwas Kumar Ramesh was incredibly lucky. Every other person on the plane, including his own brother, perished in the accident. A young man named Vinod, who reached the hospital with only minor injuries, is undoubtedly another fortunate soul. He says he was thrown clear of the aircraft during the crash. It's clear he had a longer lease on life. A woman in Ahmedabad also became fortunate — she missed the flight due to a delay in reaching the airport.

In India’s aviation accident history, several Malayalis have had miraculous escapes. Notably, two prominent journalists were among them. They were V. K. Madhavankutty and K. Govindakutty. V. K. Madhavankutty even wrote a book titled “Apakadam Ente Sahayathrikan” (“Accident, My Co-Traveller”). The introduction he wrote for the book is worth noting:

“To be in an accident, to have it be an air crash, and then to survive — that in itself is significant. If it gains political relevance, it becomes even more momentous. I consider myself fortunate to have both suffered and miraculously survived such an accident. For a journalist especially, to live through an experience denied to many is a rare privilege.”

He was referring to the May 31, 1973 crash in Delhi in which 48 people, including Union Minister Mohan Kumaramangalam, lost their lives. Out of 65 passengers, only 17 survived.

The plane crashed near Qutub Minar in Mehrauli, just outside Delhi airport. Madhavankutty, thrown from the wreckage, walked barefoot for hours before a Sikh driver came to his aid. Despite going through such trauma, he immediately reported the incident to his newspaper Mathrubhumi via a phone call to then-editor V. P. Ramachandran. This shows the true dedication of a journalist who viewed even a disaster as a news opportunity.

On November 4, 1977, another crash occurred in Assam involving a Pushpak aircraft that took off from Palam Airport, Delhi. Onboard were then Prime Minister Morarji Desai, his son, and senior officials — 24 people in total. AIR reporter K. Govindakutty was also on the flight to cover the Prime Minister’s tour of the Northeast. The Russian-made aircraft crashed, killing five people including the captain. Govindakutty walked to the nearest army base to report the incident, with the help of a Malayali havildar named Mathew. He is now retired and living in Thiruvananthapuram.

Another famous incident occurred on June 29, 2009 when Bahia Bakari, a 9-year-old girl, became the sole survivor of a Yemenia Airways Airbus A310 that crashed into the Indian Ocean while flying from Paris to Comoros. She clung to debris for 9 hours despite not knowing how to swim and without a life jacket. The world watched in awe as she survived a night in the open sea. She later became known as the “Miracle Girl.”

Beloved Malayalam playback singer K. J. Yesudas survived two plane-related mishaps. The first was on December 9, 1971, when he missed a flight that crashed in Meghalaya — he survived simply because he arrived late. The second incident occurred on October 13, 1978, when a flight from New York with 350 passengers had to make an emergency landing in Manchester due to smoke from the baggage hold — later traced to a malfunctioning electric organ belonging to Yesudas. A major disaster was averted due to timely fire control.

On May 22, 2010, an Air India Express flight IX812 from Dubai to Mangalore with 160 passengers and 6 crew members crashed and burst into flames, killing 158 people, including 52 Malayalis. Only 8 people survived. The aircraft split apart after overshooting the runway into a forested area. At the time, it was India’s third worst air disaster — now it ranks fourth. The Ahmedabad crash now stands as India’s second worst, after the 1996 Charkhi Dadri mid-air collision that killed 349 people. The Air India 855 crash in 1978, with 213 deaths, is the third.

The Patna crash of July 17, 2000, is also a part of India’s grim aviation history. A Boeing 737 of Alliance Air crashed near Patna airport, killing 56 people, including 5 on the ground. Out of 58 passengers, seven miraculously survived. The flight was en route from Kolkata to Delhi.

On August 7, 2020, during the height of the COVID-19 pandemic, a tragic crash occurred in Kozhikode involving an Air India Express flight operating under the Vande Bharat mission. The aircraft, with 190 people onboard, including 6 crew, crashed on landing. 21 people, including both pilots, lost their lives, and 15 were seriously injured. It left Malayalis in deep shock.

There are countless such stories of miraculous survival. While reflecting on the single survivor from the recent Ahmedabad crash, we are reminded of all these past stories of human endurance and fate.