പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ജനുവരി 31 


കോണ്‍ഗ്രസിന് പുതിയ ആസ്ഥാനമായി

കോണ്‍ഗ്രസിന്‍റെ പുതിയ ദേശീയ ആസ്ഥാനം  ഡല്‍ഹിയില്‍ ഇന്ദിരാഭവന്‍ എന്ന പേരില്‍ രണ്ട് ഏക്കറില്‍ ആറു നിലകളിലായി പണികഴിപ്പിച്ചത് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യ്തിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ 125 ാം വാര്‍ഷികത്തിന് 2009ല്‍ സോണിയാ ഗാന്ധി തന്നെയാണ് ഈ കെട്ടിടത്തിന്‍റെ തറക്കല്ലിട്ടത്. വിഭാഗീയത കൊണ്ട് തകര്‍ന്നടിഞ്ഞ ദേശിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കാലത്താണ് പ്രവര്‍ത്തിക്കുന്നത് എന്നത് പുതിയ മന്ദിരം ഊര്‍ജ്ജം നല്‍കും. രാജ്യത്താകമാനം വേരോട്ടമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പുതിയ ആസ്ഥാനമന്ദിരം വരുന്നതോടുകൂടി അതെല്ലാം ശരിയാകും എന്നുള്ള ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് പരീക്ഷണം നടത്തുവാനാണ് തീരുമാനം. ഡല്‍ഹിയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്ഥാന മന്ദിരങ്ങള്‍ ഉള്ള പ്രദേശത്തു തന്നെയാണ് കോണ്‍ഗ്രസിന്‍റെ പുതിയ ആസ്ഥാനമന്ദിരം എന്നത് ശ്രദ്ധേയമാണ്.  അത്യാധുനിക സൗകര്യങ്ങളോടുകൂടി മനോഹരമായി പണികഴിപ്പിച്ചിട്ടുള്ള മന്ദിരം കാണുവാന്‍ തന്നെ അണികളും ജനങ്ങളും വരുന്നുണ്ട്.് തൊട്ടടുത്താണ് ബിജെപിയുടെയും സിപിഎമ്മിന്‍റെയും, സിപിഐയുടേയും, ഡിഎംകെയുടെയും, ആം ആദ്മി പാര്‍ട്ടിയുടെയും മറ്റും ആസ്ഥാന മന്ദിരങ്ങള്‍ ഉള്ളത്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത് 140 വര്‍ഷത്തെ പഴക്കമുല്‍ കോണ്‍ഗ്രസിന്‍റെ ആറാമത്തെ ആസ്ഥാന മന്ദിരമാണ്. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പിതാവ് മോത്തിലാല്‍ നെഹ്റു 1930 ല്‍ അലഹബാദില്‍ താമസത്തിനായി ആനന്ദമവന്‍ നിര്‍മ്മിച്ചതോടെ മുന്‍പ് താമസിച്ചിരുന്ന സ്വരാജ് ഭവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിട്ടുനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദ്യത്തെ ആസ്ഥാനം മന്ദിരം സ്വരാജ് ഭവന്‍ ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയത്. ഡല്‍ഹിയിലെ കേരള ഹൗസിനോട് ചേര്‍ന്ന് ജന്തര്‍ മന്ദിര്‍ റോഡിലെ ഏഴാം നമ്പര്‍ ബംഗ്ലാവില്‍ ആയിരുന്നു കോണ്‍ഗ്രസിന്‍റെ ആസ്ഥാനം. 1969 കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്ന തോടുകൂടി ജന്തര്‍ മന്ദിര്‍ ഓഫീസ് നഷ്ടപ്പെടുകയായിരുന്നു. സംഘടനാ കോണ്‍ഗ്രസ് ജന്തര്‍ മന്ദിര്‍ ഓഫീസ് സ്വന്തമാക്കി. അവര്‍ പിന്നീട് ജനതാ പാര്‍ട്ടിയില്‍ അത് ജനതാ പാര്‍ട്ടിയുടെ ഓഫീസ് ആയി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ജെഡിയുവിന്‍റെ ഓഫീസ് ആണ് അവിടം. ഇന്ദിരാഗാന്ധിയുടെ നേത്യത്ത്വത്തില്‍ 21ാം നമ്പര്‍ വിന്‍സര്‍ പ്ലേസിലെ ബംഗ്ളാവായിരുന്നു അടുത്ത ആസ്ഥാനം. പിന്നീട് അഞ്ചാം നമ്പര്‍ രാജേന്ദ്രപ്രസാദ് റോഡിലേയ്ക്ക് ആസ്ഥാനം മാറ്റി. ഇന്ദിരാഗാന്ധിയുടെ സമയത്താണ് തന്നെയാണ് കൂടുതല്‍ സൗകര്യങ്ങളുള്ള ഇരുപത്തി നാലാം നമ്പര്‍ അക്ബര്‍ റോഡിലെ ബംഗ്ലാവിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനം മാറ്റിയത്. ഇപ്പോള്‍ ഒട്ടേറെ സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനം മാറിയിരിക്കുന്നു എന്ന് പറയാം.

ഡല്‍ഹിയിലെ മലിനീകരണം കൂടുന്നു

ഡല്‍ഹിയില്‍ തണുപ്പുകാലം അതിരൂക്ഷമായി ജനജീവിതത്തെ ബാധിക്കുന്ന സമയത്താണ് മലിനീകരണ തോത് കൂടി എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നത്. ദീപാവലിയോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമാലിന്യം രൂക്ഷമാകുന്ന പതിവ് കുറേ കാലമായി ഉണ്ട്. സാവകാശം തോത് കുറയുന്നതായാണ് മുന്‍ കാലങ്ങളില്‍ കണ്ടു വന്നിട്ടുള്ളത് എന്നാല്‍ ഇപ്പോള്‍ വായുമലിനീകരണ സമയം കൂടുതല്‍ കാലം ശക്തമായി തുടരുന്നതായാണ് ഞെട്ടിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. മലിന്യമായ അന്തരീക്ഷം മനുഷ്യ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് ഉള്ളത്. വായു ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍ എത്തി എന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്. ആരോഗ്യരംഗത്ത് വലിയ ആശങ്കയാണ് ഇത്മൂലം ഉള്ളത്. മൂടല്‍മഞ്ഞും, വായു മലിനീകരണവും തീവ്രമായത് മനുഷ്യജീവിതത്തെ തന്നെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. കാഴ്ച പരുതി വളരെ കുറഞ്ഞതും ഗതാഗത രംഗത്തെ താറുമാക്കിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടുകൂടി മാത്രമേ ഇതിനൊരു കുറവ് ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. മനുഷ്യജീവന് വലിയ ആപത്ത് ഉണ്ടാക്കുന്ന സാഹചര്യത്തിലേക്കാണ് രാജ്യതലസ്ഥാനത്തെ മലിനീകരണം എത്തിനില്‍ക്കുന്നത് എന്നുള്ളത് ജനങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അന്തരീക്ഷ മാലിനീകരണത്തിനെതിരെ ജനങ്ങള്‍ പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2036 ലെ ഒളിമ്പിക്സ് ഗുജറാത്തില്‍...?

രാജ്യത്തെ എല്ലാ കായിക പ്രേമികളുടേയും ആഗ്രഹമാണ് ഒളിമ്പിക്സിന് സാക്ഷിയാകുക എന്നത്. 2036 ഒളിമ്പിക്സ് ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് നടക്കുമെന്ന് കേന്ദ്ര അഭ്യന്തിരമന്ത്രി അമിത്ത് ഷാ വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യ ഒളിമ്പിക്സിന് ആദിത്യമരുളാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി 2024 ഒക്ടോബര്‍ ഒന്നാം തീയതി ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഒളിമ്പിക്സ് ഇന്ത്യയില്‍ നടക്കുന്നത് ചരിത്രപരമായ ഒരു സംഭവമായി മാറ്റുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തെ സ്പോര്‍ട്സ് രംഗത്ത് ഇത് വലിയ ഉണര്‍വ് ഉണ്ടാക്കുമെന്ന് കായികരംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് ഒളിമ്പിക്സ് കാണുവാനുള്ള സുവര്‍ണ്ണാവസരം കൂടിയായിരിക്കും ഗുജറാത്തില്‍ നടക്കുവാന്‍ പോകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വേദ്നഗര്‍ പട്ടണത്തില്‍ അതിവിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്. ഒളിമ്പിക്സിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളായി തന്നെയാണ് അമിത് ഷാ ഇതിനെ വിലയിരുത്തിയിരിക്കുന്നത.് ലോകം മുഴുവനും ഉള്ള ജനങ്ങള്‍ നരേന്ദ്രമോദിയുടെ ജീവിതം പഠിക്കേണ്ടതുണ്ടെന്ന് അമിത്ത് ഷാ അഭിപ്രായപ്പെടുന്നു. ഒരു പാവപ്പെട്ട കുടുംബത്തില്‍ പിറന്ന നരേന്ദ്രമോദി ലോക നേതാവായി വന്നത് ഇന്ത്യയ്ക്ക് അഭിമാനമാണെന്നാണ് അമിത്ത് ഷാ പറയുന്നത.് ഒളിമ്പിക്സ് ഇന്ത്യയില്‍ നടത്തുന്നത് തന്നെ നരേന്ദ്രമോദിയുടെ പ്രഭാവം ലോകത്തെ അറിയിക്കുവാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സിന്‍റെ പേര് പറഞ്ഞ് ജനങ്ങളുടെ നികുതിപണം നരേന്ദ്രമോദിയും അമിത്ത് ഷായും സ്വന്തം നാട്ടിലെ വികസന ധൂര്‍ത്ത് നടത്തുകയാണെന്ന പ്രതിപക്ഷം ആരോപണം ഉന്നയിച്ച് കഴിഞ്ഞു. 

څഖാലി ബിസ്തര്‍چ ഭാര്യയും ഭര്‍ത്താവും നിറഞ്ഞാടിയ നാടകം

ഭാര്യയും ഭര്‍ത്താവും നിറഞ്ഞാടിയ നാടക അരങ്ങാണ് ഡല്‍ഹിയില്‍ കേരളാ ക്ലബില്‍ നടന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ സോങ്ങ് ആന്‍റ് ഡ്രാമ ഡിവിഷനിലെ അഭിനേതാവായി ജോലി ചെയ്യുന്ന അജിത്ത് മണിയനും, അതേ വകുപ്പില്‍ തന്നെ ഡാന്‍സറായി ജോലി ചെയ്യുന്ന ഭാര്യ സംഗീതയുമാണ് അവര്‍. സമീപ കാലത്ത് ഡല്‍ഹി കണ്ട മികച്ച നാടകവും, അഭിനയവുമായിരുന്നു അത്. അഭിനയത്തില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ അടയാര്‍ എം.ജി.ആര്‍. ഫിലിം ആന്‍റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗോള്‍ഡ് മെഡലിസ്റ്റും, ഒന്നാം റാങ്ക് ജേതാവാണ് അജിത്ത്. അറിയപ്പെടുന്ന നര്‍ത്തകിയാണ് സംഗീത. നാടക വേദിയില്‍ ആദ്യമായാണ് അവര്‍ എത്തുന്നത്. എല്ലാ നര്‍ത്തകിമാരും അഭിനേതാക്കളായത് കൊണ്ട് ആദ്യ നാടകത്തില്‍ അവര്‍ മികച്ച അഭിനയം തന്നെ കാഴ്ച്ച വെച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇവരെ കൂടാതെ അനില്‍ കുമാര്‍ മണിയും നാടകത്തില്‍ അഭിനയിച്ചിരുന്നു. ഇന്ത്യന്‍ നാടക രംഗത്തിന് എക്സ്പരിമെന്‍റല്‍ നാടകങ്ങളുമായി 1980തുകളില്‍ ഓംചേരി എന്‍ എന്‍ പിള്ള നടത്തിയ പരീക്ഷണശാലയായ കേരള ക്ലബില്‍ വെച്ചുതന്നെയാണ് അദ്ദേഹത്തിന്‍റെ മരണശേഷം څഖാലി ബിസ്തര്‍چ എന്ന ഹിന്ദി നാടകം കേരള ക്ലബ്ബും വൃക്ഷ് ദ് തിയറ്ററും ചേര്‍ന്ന് അവതരിപ്പിച്ചത്. څഖാലി ബിസ്തര്‍چ എന്നാല്‍ ഒഴിഞ്ഞ കിടക്ക എന്നര്‍ത്ഥം. ജീവിതാവസാന കാലത്തു വീട്ടില്‍ കിടന്നു വിശ്രമിക്കേണ്ട മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് കൈപിടിച്ചു കയറ്റിവിടുന്നതിന്‍റെ വേദനകളാണ് നാടകത്തിന്‍റെ ഇതിവൃത്തം. മലയാളിയായ ഷിജോ മാമ്മന്‍ കടവില്‍ ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.