പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 നവംബര്‍ 30
പ്രവാസികളുടെ സര്‍ഗോത്സവം
കേരളത്തിന് പുറത്തെ മലയാളികളുടെ ഏറ്റവും വലിയ കലോത്സവമാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായി മുടക്കമില്ലാതെ രാജ്യതലസ്ഥാനത്ത് നടക്കുന്ന സര്‍ഗോത്സവം. ഡല്‍ഹി മലയാളികളുടെ സാംസ്കാരിക സംഘടനയായ ജനസംസ്കൃതിയാണ് സംഘാടകര്‍. ഇത്തവണ കാനിങ് റോഡ് കേരള സ്കൂളിലെ മഹാത്മാഗാന്ധി നഗറിലാണ് വേദിയായിരുന്നത്. ڇസമാധാനത്തിനും സൗഹാര്‍ദത്തിനുംچ എന്നതാണ് ഈ വര്‍ഷം സര്‍ഗോത്സവത്തിന്‍റെ പ്രമേയമായിരുന്നത്. നെല്‍സന്‍ മണ്ടേല സ്മാരക വേദി, മദര്‍ തെരേസ സ്മാരക വേദി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ സ്മാരക വേദി, റോസ പാര്‍ക്സ് സ്മാരക വേദി എന്നിങ്ങനെ 4 വേദികളിലാണ് മത്സരങ്ങള്‍ നടന്നത്. ഭരതനാട്യം, സംഗീത ശില്‍പം, നാടോടി നൃത്തം, കവിതാ പാരായണം, സിനിമാഗാനം, മോഹിനിയാട്ടം, മൈം, നാടന്‍പാട്ട്, സംഘഗാനം, സംഘനൃത്തം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, തെരുവുനാടകം, ചിത്രരചന, കാര്‍ട്ടൂണ്‍, കവിതാ രചന, കഥാരചന തുടങ്ങി 36 ഇനങ്ങളില്‍ ആറ് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. 3440 മത്സരാര്‍ത്ഥികളായിരുന്നു ഇക്കുറി സര്‍ഗോത്സവത്തിന്‍റെ കേന്ദ്രതലത്തില്‍ പങ്കെടുത്തത്. ബ്രാഞ്ച് തലത്തിലെ മത്സരങ്ങളില്‍ എണ്ണം വളരെ അധികമായിരിക്കും. കേരളത്തില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മാത്യകയിലാണ് സര്‍ഗോത്സവവും വിഭാവനം ചെയ്തിരിക്കുന്നത്. പക്ഷെ ഇവിടെ മുതിര്‍ന്നവരടക്കം മത്സരാര്‍ത്ഥികളാണ്. 170 ഗ്രൂപ്പുകളാണ് ഇത്തവണ മത്സരത്തിന്‍റെ ഭാഗമായി സര്‍ഗോത്സവത്തിന്‍റെ വേദിയില്‍ എത്തിയത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, യൂത്ത്, യൂത്ത് പ്രൈം, എല്‍ഡേഴ്സ് എന്നീ വിഭാഗങ്ങളായി മത്സരങ്ങള്‍ ഉണ്ടായിരുന്നു. രാജ്യ തലസ്ഥാനത്തെ സര്‍ഗോത്സവത്തില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും വിജയം നേടുക എന്നതല്ല മത്സരിക്കുന്നവരുടെ ലക്ഷ്യം. സര്‍ഗോത്സവത്തിന്‍റെ ഭാഗമാവുക എന്നുള്ള ലക്ഷ്യവുമായാണ് ഓരോ തവണയും മത്സരാര്‍ത്ഥികള്‍ എത്തുന്നത്. പ്രവാസി മലയാളികളുടെ കലയുടെ ഉത്സവമായി തന്നെയാണ് സര്‍ഗോത്സവത്തെ അവര്‍ കാണുന്നത്. അതുകൊണ്ടുതന്നെ സര്‍ഗോത്സവത്തിന് ഉത്സവത്തിന്‍റെ പ്രതീതിയാണ്. മൂന്ന് ഭാഗമായാണ് സര്‍ഗോത്സവം നടക്കുന്നത്. രചന മത്സരങ്ങള്‍, ചിത്രരചന, മറ്റ് സ്റ്റേജനങ്ങളിലെ മത്സരങ്ങള്‍ എന്നിങ്ങനെയാണ്. എല്ലാ മത്സര ദിവസവും ജനകീയ ഭക്ഷണശാല സംഘാടകര്‍ ഒരുക്കിയിട്ടുള്ളത് ശ്രദ്ധേയമാണ്. മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണങ്ങള്‍ ഇവിടെ ലഭിക്കും. ഇവിടെ ജനസംസ്കൃതിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് പാചകക്കാരും വിതരണക്കാരും എല്ലാം. നാടന്‍ വിഭവങ്ങള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ വരുന്ന ജനങ്ങള്‍ക്ക് വില്‍പ്പന നടത്തി അതില്‍ നിന്നുള്ള ലാഭം സര്‍ഗോത്സവത്തിന്‍റെ നടത്തിപ്പിനായി എടുക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. അതുപോലെതന്നെ സര്‍ഗോത്സവത്തിന്‍റെ ഭാഗമായി സാഹിത്യ സംവാദവും ശാസ്ത്ര പ്രദര്‍ശനവും പുസ്തക ശാലയും ജനസംസ്കൃതി ഒരുക്കിയിരുന്നു. പ്രവാസി സമൂഹത്തിന് ആകെ തന്നെ അഭിമാനമായ സര്‍ഗോത്സവം ഓരോ വര്‍ഷം തോറും വളരുകയാണ്. മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ മാത്രമല്ല, മത്സരങ്ങളുടേയും, കാണികളുടേയും എണ്ണത്തിലും വര്‍ദ്ധനവുണ്ട്.
വല്ലാത്തൊരു ഐഡിയ..... ഹി ഈസ് ڇഷൂڈ ട്ടിംഗ്... ജനസംസ്കൃതി സര്‍ഗോത്സവ വേദയിലെ നൃത്തം മൊബൈലില്‍ പകര്‍ത്തുന്ന പയ്യന്‍സ് ക്കൈ കഴച്ചപ്പോള്‍ ഷൂസിന്‍റെ സഹായം തേടി.
64ന്‍റെ നിറവില്‍ ഡെല്‍ഹിയുടെ കഥകളി സെന്‍റര്‍
മലയാള ഭാഷ പോലെ തന്നെ മലയാളത്തിന്‍റെ കലാ പാരമ്പര്യം ഉയര്‍ത്തി കാട്ടുന്നതിന് പ്രവാസി മലയാളികള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സ്ലാഗനീയമാണ്. കേരളത്തിന് പുറത്ത് മലയാളികളുടെ തനത് കലാരൂപമായ കഥകളി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 64 വര്‍ഷം മുമ്പ് രൂപംകൊടുത്ത ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി ഇന്നും ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. 1960ല്‍ സര്‍ദാര്‍ കെ.എം.പണിക്കര്‍ സ്ഥാപിച്ച കഥകളി കേന്ദ്രം ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. മലയാള ഭാഷയെ പോലെ കഥകളിയെ രാജ്യത്തിനകത്തും പുറത്തും അവതരിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി നടത്തുന്ന ശ്രമങ്ങള്‍ വളരെ വലുതാണ്. ഇന്ന് ദേശീയ തലത്തില്‍ ഏതു സര്‍ക്കാര്‍ പരിപാടികളിലും കഥകളി ഒഴിവാക്കാനാവാത്ത നൃത്തരൂപമായി മാറിയതിന് പിന്നില്‍ ഈ സ്ഥാപനത്തിന്‍റ സംഭാവന വളരെ വലുതാണ്. ഇന്‍റര്‍നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ കഥകളി അതിന്‍റെ 64ാം വാര്‍ഷികം നവംബര്‍ മാസം 10ന് ആരംഭിച്ച വാര്‍ഷികാഘോഷത്തില്‍ കഥകളി കേന്ദ്രത്തിലെ 80 വിദ്യാര്‍ഥികള്‍ കഥകളി അവതരണത്തിന്‍റെ ഭാഗമായി. വാര്‍ഷിക ആഘോഷ ചടങ്ങില്‍ 15 കഥകളാണ് കഥകളി രൂപേണ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ഇവിടെ കഥകളി പഠിക്കുന്ന 90% വിദ്യാര്‍ത്ഥികളും പെണ്‍കുട്ടികളാണ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. പുരുഷന്മാരുടെ നേതൃത്വത്തിലാണ് സാധാരണ കഥകളികള്‍ അരങ്ങിലെത്തുന്നത് എന്നത് മറ്റൊരു വസ്തുതയുമാണ്. നൂറിലേറെ കുട്ടികളാണ് ഇവിടെ കഥകളി പഠിക്കുന്നത് എന്നുള്ളത് ആ കലയെ കേരളത്തിന് പുറത്ത് എത്രമാത്രം ആകര്‍ഷിക്കുന്നു എന്നുള്ളതിന്‍റെ തെളിവായി തന്നെ കണക്കാക്കാം. വാര്‍ഷിക ആഘോഷത്തിന്‍റെ സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായിരുന്ന പ്രശസ്ത നര്‍ത്തകിയും മുന്‍ രാജ്യസഭാ അംഗവുമായ സോനാല്‍ മാന്‍സിങ് സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും നൃത്തരംഗത്തേക്ക് കടന്നുവരണമെന്ന് അഭിപ്രായപ്പെട്ടു. ലോകത്തിന്‍റെ ഏത് കോണിലെത്തിയാലും സംസ്കാരവും നാടെന്ന വേരും മറക്കരുതെന്നും സോനാല്‍ സിങ് പറഞ്ഞു. ചടങ്ങില്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഡയറക്ടര്‍ അനീഷ് പി.രാജന്‍ കഥകളി കേന്ദ്രത്തിന്‍റെ സുവനീര്‍ പ്രകാശനം ചെയ്തു. കഥകളി കേന്ദ്രം പ്രസിഡന്‍റ് ബാബു പണിക്കര്‍ അധ്യക്ഷനായി. സെക്രട്ടറി ജനറല്‍ ഡെലോണി മാനുവല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുധാ ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ഗീത പൊതുവാള്‍, നര്‍ത്തകി ദീപ്തി ഓംചേരി ഭല്ല, ഡിഎംഎ പ്രസിഡന്‍റ് കെ.രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
ഡല്‍ഹി ഗ്രാസ് ചേമ്പറായി...
അന്തരീക്ഷ മാലിന്യം കൊണ്ട് രാജ്യ തലസ്ഥാനമായ ഡല്‍ഹി ഗ്യാസ് ചേമ്പറായി മാറി കഴിഞ്ഞിരിക്കുന്നു. അപകടനിലയിലുള്ള ഡല്‍ഹിയുടെ വായു മനുഷ്യ വാസത്തിന് പറ്റാത്ത ഇടമാക്കി മാറ്റി കഴിഞ്ഞിരിക്കുന്നു. അന്തരീക്ഷം തണുപ്പ് നിറഞ്ഞതാണ്. ഊഷ്മാവ് കുറഞ്ഞു. മേഘങ്ങള്‍ ക്കൈയ്യെത്തും ഉയരത്തിലെത്തിയ അസസ്ഥ കാഴ്ച്ചയിലുണ്ടാകുന്നു. അത് മഞ്ഞല്ല, മേഘവുമല്ല. പുകമഞ്ഞാണ്. രാവിലെ പുറത്തിറങ്ങിയാല്‍ കരിഞ്ഞ മണം നമ്മളെ വല്ലാതെ അസ്വസ്ഥരാക്കും. കണ്ണുകള്‍ എരിയും. വായു മലിനീകരണം പ്രധാനപ്പെട്ടതും പൊതുജനാരോഗ്യത്തെ അതിഭീകരമായി ബാധിക്കുന്ന ഭീഷണിയാണ്. പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ അര്‍ബുദം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ന്യുമോണിയ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാക്കുന്നു. അന്തരീക്ഷത്തിലെ വായു മലിനീകരണ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി പലരും വീടിനുള്ളില്‍ തന്നെ കഴിയുന്ന ഒരു സാഹചര്യം ഉണ്ട്. എന്നാല്‍ വീടിനുള്ളില്‍ കഴിയുന്നതും അപകടകരമാണെന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം ചൂണ്ടിക്കാണിക്കുന്നത്. വീടിനുള്ളില്‍ കഴിയുന്ന അവസരത്തില്‍ വായു സഞ്ചാരം കുറവായത് തന്നെ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറയുവാന്‍ കാരണമാകുന്നുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ട്.
കേരളത്തിന്‍റെ ചെറിയ പവലിയന്‍ ശ്രദ്ധേയമായി
ഇന്ത്യയിലെ 43 ാമത് അന്താരാഷ്ട്ര വ്യാപാര മേളയാണ് ഡല്‍ഹിയില്‍ സമാപിച്ചത്. മേളയില്‍ ഇത്തവണയും കേരളപവിലിയനുണ്ട്. വികസിത് ഭാരത്@ 2047 എന്ന ആശയത്തിലാണ് പവിലിയന്‍റെ നിര്‍മ്മാണം. സാമ്പത്തിക പ്രതിസന്ധി വളരെ ക്യത്യമായി മനസിലാകുന്നതാണ് ഇത്തവത്തെ കേരളാ പവലിയന്‍. വളരെ ചെറിയ ഇടത്തിലാണ് ഇത്തവണ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. വളരെ ചെറിയ ഇടത്തിലാണെങ്കിലും കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിജയിച്ചു എന്നത് ചെറിയ കാര്യമല്ല. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയില്‍ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനില്‍ കാണാനാവുക. കേരളത്തിന്‍റെ സമുദ്രവാണിജ്യത്തിന്‍റെ പാരമ്പര്യവും വളര്‍ച്ചയുടെ തുടര്‍ച്ചയുമാണ് പവിലിയന്‍റെ കേന്ദ്രാശയമായ വന്‍തിരകളിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. വളര്‍ച്ച സൂചികയില്‍ കേരളം മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്ന മേഖലകളായ സാങ്കേതിക മേഖല, ആരോഗ്യരംഗം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഗ്രീന്‍ എനര്‍ജി, വാണിജ്യ പ്രോത്സാഹനമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയും പവിലിയന്‍ തീമിന്‍റെ ഭാഗമാണ്. അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളത്തിന്‍റ ഫുഡ് കോര്‍ട്ടില്‍ വൈവിധ്യത്തിന്‍റെ രുചി മേളമാണ്. കുടുംബശ്രീ സാഫ് ഒപ്പം കുടുംബശ്രീയുടെ തന്നെ സംരംഭമായ ലക്ഷ്യ കുടുംബശ്രീയുടെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ഫ്രൂട്ട്സ് ജ്യൂസ് ബാര്‍ കൂടി ചേരുന്നതോടെ വൈവിധ്യത്തിന്‍റെ രുചിമേളം സമ്പൂര്‍ണമാകുന്നു കേരളത്തിന്‍റെ ഫുഡ് കോര്‍ട്ടില്‍. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിന്‍റെ ആകര്‍ഷകമായ സാംസ്കാരിക പരിപാടികളും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. വയനാട് ദുരന്തമാണ് എല്ലാത്തിനും കാരണം എന്ന് പറയുന്നുണ്ടെങ്കിലും, സാമ്പത്തികമാണ് അതിന്‍റെ കാരണം. ചെറിയ ഇടത്തിലെ വലിയ കാര്യങ്ങള്‍ ഒരു അനുഭവമായി തന്നെ എല്ലാവരും സ്വീകരിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നുള്ളത് മറ്റൊരു വസ്തുതയാണ.് പുനര്‍ നിര്‍മ്മിക്കപ്പെട്ട പ്രകതി മൈതാനം ഇനിയും പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല എന്നുള്ളത് മറ്റൊരു ന്യൂനതയാണ.് വരും വര്‍ഷങ്ങളില്‍ അതിവിപുലമായി മേള ഒരുക്കാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

