പാർലമെൻ്റ് സ്ട്രീറ്റ്
ലോകത്തെ മലിനീകരണ പട്ടണത്തിൽ ഡൽഹി ഒന്നാമത്
ഇന്ത്യയിലെ വായു മലിനീകരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ്. ലോകത്തിലെ ഏറ്റവും മലിനമായ പട്ടണങ്ങളിൽ ഒന്നാം സ്ഥാനത്ത് ഡൽഹിയാണ്. 2023 ലെ ലോകാരോഗ്യ സംഘടനയുടെ കണക്കിലാണ് രാജ്യ തലസ്ഥാനമായ ഡൽഹി ഒന്നാമതാണെന്ന ഞെട്ടിക്കുന്ന വിവരമുള്ളത്. ലോകത്തെ 7812 കേന്ദ്രങ്ങളിലെ മുപ്പതിനായിരത്തോളം വായു മലിനീകരണം നിരീക്ഷണ സംവിധാനങ്ങൾ വഴി 134 രാജ്യങ്ങളിൽ പരിശോധന നടത്തിയതിലാണ് ഡൽഹി ഒന്നാമതായി മാറിയിരിക്കുന്നത്. ഇതിന് മുൻപ് ഡൽഹി മൂന്നാം സ്ഥാനത്തായിരുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ജനീവയിൽ പുറത്തിറക്കിയ ആഗോള വായു മലിനീകരണ ഡാറ്റാബേസ് അനുസരിച്ച്, പിഎം 2.5 സാന്ദ്രതയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ നല്ലൊരു പങ്കും ഇന്ത്യയിലാണ്. ഡൽഹിക്ക് പുറമെ കാൺപൂർ, ഫരീദാബാദ്, വാരണാസി, ഗയ, ഡൽഹി, പട്‌ന, ആഗ്ര, മുസാഫർപൂർ, ശ്രീനഗർ, ഗുഡ്ഗാവ്, ജയ്പൂർ, പട്യാല, ജോധ്പൂർ എന്നിവയാണ്. ലോകത്തെ ഏറ്റവും മലിനമായ വായു ഉള്ള രാജ്യം ബംഗ്ലാദേശാണ് . രണ്ടാം സ്ഥാനം പാക്കിസ്ഥാനും , മൂന്നാം സ്ഥാനം ഇന്ത്യയ്ക്കുമാണ്. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് വായു പ്രധാനമാണ്. നാം ജീവിക്കുന്ന ജീവിത നിലവാരം നാം ശ്വസിക്കുന്ന വായുവിൻ്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു; ഭക്ഷണമോ വെള്ളമോ ഇല്ലാതെ നമുക്ക് ദിവസങ്ങൾ അതിജീവിക്കാൻ കഴിയുമെങ്കിലും, വായു ഇല്ലാതെ കുറച്ച് മിനിറ്റിലധികം നമുക്ക് അതിജീവിക്കാൻ കഴിയില്ല. മനുഷ്യ ജനസംഖ്യയിലെ ദ്രുതഗതിയിലുള്ള വർദ്ധനവ്, വ്യാവസായികവൽക്കരണം, വനനശീകരണം, സാമ്പത്തിക വളർച്ച, വാഹനങ്ങളുടെ ഉദ്വമനം എന്നിവയാണ് വായുവിൻ്റെ ഗുണനിലവാരം തുടർച്ചയായി വഷളാകുന്നതിന് പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്.
ജനങ്ങളെ പറ്റിക്കുന്ന പരസ്യം
പതഞ്ജലി ആയുർവേദ് ലിമിറ്റഡിൻ്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ സുപ്രീം കോടതി നൽകിയ കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്ന് പതഞ്ജലിയുടെ സഹസ്ഥാപകൻ ബാബ രാംദേവിനോടും മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യങ്ങൾ കോടതി വിലക്കിയിട്ടും അത് തുടർന്നത് കോടതിയലക്ഷ്യമായി കണക്കാക്കുന്നു. പതഞ്ജലി 2023 നവംബറിലെ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് 2024 ഫെബ്രുവരി 27 ന് സുപ്രീം കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. തെളിയിക്കപ്പെട്ട ചികിത്സയില്ലാത്ത വിവിധ രോഗങ്ങൾക്കും വൈകല്യങ്ങൾക്കും പരിഹാരമായി വ്യാജമായി വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ പരസ്യവും ബ്രാൻഡിംഗും ഉടൻ നിർത്താൻ പതഞ്ജലിയോട് സുപ്രീം കോടതി ഉത്തരവിട്ടതാണ് വെല്ലുവിളിച്ച് ലഘിച്ചത്. കേന്ദ്ര സർക്കാരിൻ്റെ പിന്തുണയുണ്ട് എന്ന ബലത്തിലായിരുന്നു പതഞ്ജലി മുന്നോട്ട് പോയിരുന്നത്.
ചിരിക്കൂ... വാതിൽ തുറക്കാം...
ചിരിക്കുവാനുള്ള കഴിവ് മനുഷ്യർക്ക് മാത്രം ലഭിച്ചിട്ടുള്ള ഒന്നാണ്. ചിരിക്കുന്ന വ്യക്തികളെ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. സ്വന്തം മുഖം ചിരിക്കുന്ന രൂപത്തിൽ ഫോട്ടോയിൽ കാണാനാണ് എല്ലാവർക്കും ഇഷ്ടം. അതുകൊണ്ടാണ് ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കുന്ന അവസരത്തിൽ ഒന്ന് ചിരിക്കൂ അല്ലെങ്കിൽ സ്മൈൽ പ്ലീസ് എന്നു പറയുന്നത്. പണ്ട് പണ്ട് രാജ സദസ്സുകളിൽ രാജാക്കന്മാരും ചക്രവർത്തിമാരും മനസ്സിന് ഉന്മേഷം ഉണ്ടാക്കുന്നതിന് തമാശ കേൾക്കാറുണ്ടായിരുന്നു. അതിനായി അവർ വിദൂഷകരെ നിയമിക്കുമായിരുന്നു. മനസ്സറിഞ്ഞ് ചിരിച്ചാൽ ഉൻമേഷവും ഊർജ്ജവും ഉണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ചിരി ഒരു ഔഷധം തന്നെയാണ്. ചിരി ആരോഗ്യത്തിന് മികച്ചതാണെന്നും ഒറ്റമൂലിയാണെന്നും ആരോഗ്യ ശാസ്ത്രം തന്നെ പറയുന്നുണ്ട്. മനസ്സറിഞ്ഞ് ചിരിക്കുന്നവരിൽ രോഗങ്ങളും കുറവായി കാണുന്നു. ചിരി മനുഷ്യന്റെ നെഞ്ചുവിരുവിന് ഒരു നല്ല വ്യായാമം ആണെന്നും ശ്വാസകോശങ്ങൾക്കും ഞരമ്പുകൾക്കും രക്ത ഓട്ടത്തിലും ഗുണം ചെയ്യും എന്നും പറയുന്നു. പൊട്ടിച്ചിരിക്കുമ്പോൾ ശ്വാസകോശത്തിന്റെ മുക്കിലും മൂലയിലും ഉള്ള ദുഷിച്ച വായ പുറത്തേക്ക് തള്ളപ്പെടുകയും തൽസ്ഥാനത്ത് ശുദ്ധവായു കടന്നു ചെല്ലുകയും ചെയ്യുന്നു. ചിരി മെഡിക്കൽ സ്റ്റോറിൽ ലഭിക്കുന്ന വസ്തു ആയിരുന്നെങ്കിൽ ഡോക്ടർമാർ ഏറ്റവും കൂടുതൽ നിർദ്ദേശിക്കുന്നത് ചിരി ടാബ്ലറ്റോ സിറപ്പ് ആയിരുന്നേനെ. ചിരിയെ കുറിച്ച് ഇത്ര വിശദമായി പറയുവാൻ കാരണം ഡെന്മാർക്കിൽ അടുത്ത ഒരു കട തുറന്നിരിക്കുന്നു. ഈ കടയിലേക്ക് ചെന്നാൽ അതിന്റെ ഗ്ലാസ് ഡോറുകൾ തുറക്കണമെങ്കിൽ ഈ കടയുടെ മുന്നിൽ നിന്ന് ചിരിക്കണം. ചിരിക്കുന്ന മുഖത്തോട് കൂടി വേണം കടയിൽ കയറുവാൻ. ചിരിക്കുകയാണെങ്കിൽ മാത്രമേ ഈ കടയുടെ വാതിലുകൾ തുറക്കുകയുള്ളൂ. വളരെ രസകരമായ ഒരു വാർത്ത.
തുരങ്ക പാതകൾ
രംഗത്തെ അത്ഭുതമാണ് തുരങ്ക പാതകൾ. രാജ്യത്ത് വ്യാപകമായി സമീപകാലത്ത് തുരങ്കപാതകൾ നിർമ്മിക്കുന്നത് നമുക്ക് കാണാം. കേരളത്തിലും സമാനമായ പുതിയ തുരങ്ക പാതകൾ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒട്ടേറെ തുരങ്കപാതകൾ നമുക്ക് കാണാം. തീവണ്ടി പാത കടിയിലൂടെ ചെറിയ ദൂരമുള്ള തുരങ്കവാതകളാണ് ആദ്യകാലത്ത് പണിതിരുന്നത്. പിന്നീട് ഒരു കിലോമീറ്റർ 2 കിലോമീറ്റർ ദൂരമുള്ള തുരങ്കപാതകൾ രാജ്യതലസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. ഇപ്പോഴിതാ 18 കിലോമീറ്റർ ഓളം ദൂരമുള്ള ഏറ്റവും നീളം കൂടിയ തുരങ്കപാത ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. ഡൽഹിയിലെ ദ്വാരക എക്സ്പ്രസ് വെയിലാണ് എട്ടുവരി തുരങ്കപാത നിർമ്മിച്ചിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന ഗതാഗതത്തിന് വലിയ ഒരു അളവിൽ ആശ്വാസം നൽകുന്നതാണ് പുതിയ തുരങ്കപാത. തുരങ്കപാത രണ്ടു ഭാഗങ്ങളായി കണക്കാക്കാം. ഡൽഹി ഹരിയാന ബോർഡർ മുതൽ ബസായി വരെ നീളുന്ന 10.2 കിലോ മീറ്റർ ദൂരമുള്ള ഒന്നാം ഭാഗം. 8.7 കിലോമീറ്ററുള്ള ബസായി മുതൽ കേർക്കി ദുള്ള വരെയുള്ള ദൂരം. പുതിയ തുരങ്കപാത വന്നതോടുകൂടി ദ്വാരകയിലെയും പ്രദേശങ്ങളിലെയും വസ്തുക്കൾക്ക് ഇരട്ടിയിലേറെ തുകയാണ് വർദ്ധിച്ചിരിക്കുന്നത്.
കേരള ക്ലബും വ്യക്ഷും മിഥ്യയും
കല സാംസ്‌കാരിക രംഗത്തെ ഉദ്ധരിക്കാൻ 1939ൽ രൂപീകരിച്ച കേരളം ക്ലബും, കലയാണ് മനുഷ്യത്വത്തിന്റെ ഉറവിടമെന്ന വിശ്വാസത്തിന്റെ പ്രചാരണത്തിനായി 2015ൽ രൂപീകരിച്ച വൃക്ഷ് ദി തീയേറ്ററും സമന്വിതമായി, നാടകത്തിന്റെ പ്രാധാന്യം ഉയർത്തി പിടിക്കുവാനും നാടകത്തിന്റെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുവാനും ഒരു വേദി എന്ന നിലയിൽ നടത്തി വരുന്ന പ്രതിമാസ നാടക കളരി 'നാടകശാല' യിലെ ആറാമത് നാടകം 'മിഥ്യ' 23 മാർച്ചിന് നിറഞ്ഞ സദസ്സാേടെ അരങ്ങേറി. ഇതിന്റെ കഥ, തിരക്കഥ, സംവിധാനം വിഷ്ണു മാധവത് ആണ് നിർവഹിച്ചിരിക്കുന്നത്. അജിത് ജി മണിയൻ, അനുഗ്രഹ എസ് നമ്പിയാർ, ലക്ഷ്മി ബാലചന്ദ്രൻ, സാന്ദ്ര ഫ്രാൻസിസ്, എസ് ആദിത്യൻ, രാജലക്ഷ്മി ഫ്രാൻസിസ് തുടങ്ങിയവർ രംഗത്തും അഭിജിത് ജി അർജുൻ, അമൻ ദിലീപ്, ജ്യോത്സ്‌ന ജയറാം, സ്‌നേഹ രാജൻ, പി സിദ്ധാർഥ്, അദ്വൈത് കുമാർ തുടങ്ങിയവർ രംഗപട സംവിധാനവും അജിത് കുമാർ ലൈറ്റിംഗ് സാന്ദ്ര ഫ്രാൻസിസ് വസ്ത്രലങ്കാരവും സാന്ദ്ര അനുഗ്രഹ ചമയവും കൈകാര്യം ചെയ്തു. 'മിഥ്യ'യുടെ സംഗീതസംവിധാനം നാടകത്തിന്റെ സംവിധായകനായ വിഷ്ണു മാധവത് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മിഥ്യയുടെ 'സ്‌ക്രിപ്റ്റ് ഡോക്ടർ' സംവിധായകനായ ഷാനു അരുൺ ആണ്. ക്രൈം ത്രില്ലെർ വിഭാഗത്തിൽ അരങ്ങേറിയ നാടകം കുഞ്ഞിന് ജനനം നൽകിയതിന് ശേഷമുള്ള ആദ്യനാളുകളിൽ സ്ത്രികൾക്ക് ഉണ്ടാകുന്ന മാനസിക ബുദ്ദിമുട്ടും അതിനെ തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങളിലൂടെയുള്ള കുറ്റന്വേഷണ കഥയായാണ് മുന്നേറുന്നത്. അജിത് ജി മണിയന്റെ ശിക്ഷണത്തിൽ അഭിനയതാവായി ഡൽഹി നാടകരംഗത്തു ചുവടുവെച്ച വിഷ്ണു മാധവത്, പിന്നീട് എഴുത്ത്കാരാണെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിഞ്ഞ ഒരു ദശാബ്ദമായി സജീവമാണ്. മുഴുനീളെ നാടകങ്ങളെ അപേക്ഷിച്ചു ചുരുങ്ങിയ സമയവും പരിമിതമായ സ്ഥലം വെളിച്ചം സംഗീതം തുടങ്ങിയവ കൃത്യമായി ഉപയോഗിച്ച് കഥയുടെ കരുത്ത് ചോരാതെ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കേരളക്ലബ്ബും വൃക്ഷ് ദി തീയേറ്ററും ഒരുക്കുന്ന ഈ വേദി നാടകാഭിനിവേശമുള്ളവർക്കും കലാകാരന്മാർക്കും വലിയ ഒരു അനുഗ്രഹമാണ്. ഇതിനോടകം പരിശീലനം നൽകി 5 പുതിയ സംവിധായകരെയും നാടക സാകേതികവിദക്തരെയും 'നാടകശാല'യിലൂടെ നാടകലോകത്തിന് നൽകിയിട്ടുï്. ഈ പ്രതിമാസ നാടകകളരിയുടെ വേദി എല്ലാവർക്കും വേണ്ടി യാതൊരു പ്രതിബന്ധങ്ങളില്ലാതെ തുറന്നിട്ടിരിക്കുന്നതാണ്.
