രണ്ടാം യാമത്തില്‍ കണ്ടത്
എഴുത്ത്: സുധീര്‍നാഥ്
വര: ഡി അജോയ്കുമാര്‍
തായവാനില്‍ നിന്ന് പ്രിയ സുഹ്യത്തും പ്രശസ്ത ചിത്രകാരനുമായ ഡി അജയകുമാര്‍ ഡല്‍ഹിയിലെത്തി. നേരില്‍ കണ്ടപ്പോള്‍ ഒരാഗ്രഹം പറഞ്ഞു. മലയാള സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷന്‍ സ്ക്കെച്ച് ചെയ്യണം. പത്ത് ദിവസം കേരളത്തിലുണ്ട്. പാലക്കാട്ടെ മണ്ണാര്‍കാട്ടും, പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നത് ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാര്‍, കലാപരമായി ഏറെ മികച്ചു നിന്ന മൂന്നു ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ, മുന്‍ ലളിത കലാ അക്കാദമി ചെയര്‍മാന്‍ കൂടിയായ നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രമാണ്. അദ്ദേഹത്തോട് വിവരം പറഞ്ഞു. ചിത്രകാരനും കലാ സംവിധായകനുമായ അദ്ദേഹത്തിന് സമ്മതം.
മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിദ്ധ്യം ഒരു ചിത്രത്തില്‍ ഉണ്ടാകുന്നു എന്ന പ്രത്യേകത നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിനുണ്ട്. കൂടാതെ മലയാള സിനിമാ ലോകത്തിന് അഭിനയ രംഗത്ത് ഗൗതം കൃഷ്ണയും, രമ്യാ സുരേഷും അവരുടെ അഭിനയ മികവ് ഒരിക്കല്‍ കൂടി തെളിയിക്കുന്ന ചിത്രമാകും രണ്ടാം യാമം. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ച ഗൗതം കൃഷ്ണയുടെ മടങ്ങി വരവാണ് രണ്ടാം യാമം. സിനിമാ ലോകത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്ന ഗൗതം ശക്തമായ തിരിച്ച് വരവ് നടത്തുകയാണ്. ഒട്ടേറെ ചെറു വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ രമ്യാ സുരേഷ് സിനിമാ ലോകത്തെ ചര്‍ച്ചയാണ്. രമ്യയെ ഏത് വേഷവും വിശ്വാസത്തോടെ ഏല്‍പ്പിക്കാമെന്ന് സംവിധായകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. അത് തന്നെയാണ് രണ്ടാം യാമത്തിന്‍റെ സംവിധായകന്‍ നേമം പുഷ്പരാജ് പറയുന്നതും. ചിത്രീകരണവേളയില്‍ തന്നെ അത് വ്യക്തമാകുകയും ചെയ്തു.
രണ്ടാം യാമത്തിന്‍റെ ലൊക്കേഷനുകളിലൂടെ യാത്ര ചെയ്ത് ഡി അജോയ്കുമാര്‍ നൂറോളം രേഖാ ചിത്രങ്ങള്‍ ഒരുക്കി. അതിന് സാക്ഷിയും സഹായിയുമായി ചിത്രകാരനായ കലാപീഠം ബിനുരാജും. ലൊക്കേഷനിലെ നടീനടന്‍മാര്‍ മാത്രമായിരുന്നില്ല അജോയുടെ വരയില്‍ നിറഞ്ഞത്. അവിടുത്തെ സഹായികളും, മേക്കപ്പ്മാനും, മെസ്സിലെ ജീവനക്കാരും അങ്ങിനെ അങ്ങിനെ...
ആചാരാനഷ്ടാനങ്ങളിലും, വിശ്വാസങ്ങളിലും. നിഷ്കര്‍ഷ പുലര്‍ത്തുന്ന ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിന്‍റെ ഉള്ളറകളിലേക്കാണ് നേമം പുഷ്പരാജ് രണ്ടാം യാമത്തിലൂടെ കടന്നു ചെല്ലുന്നത്. ഈ തറവാട്ടിലെ ഇരുട്ടകളായ രണ്ടു സഹോദരങ്ങളുടെ ആശയസംഘര്‍ഷങ്ങളാണ് സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരാള്‍ പാരമ്പര്യങ്ങളേയും, വിശ്വാസങ്ങളേയുമൊക്കെ മുറുകെ പിടിക്കുമ്പോള്‍ മറ്റെയാള്‍ യാഥാര്‍ത്യങ്ങളിലേക്കിറങ്ങി, കാലത്തിനൊത്ത മാറ്റങ്ങളേയും ഉള്‍ക്കൊണ്ടു കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തിന്‍റെ ഭാഗമാകുന്നു. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം കുടുംബത്തിലും, സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സസ്വികയാണ് നായിക.
മുന്‍ നായിക രേഖ (ഏയ് ഓട്ടോ ഫെയിം) സുധീര്‍ കരമന, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹന്‍, രശ്മി സജയന്‍, പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഛായാഗ്രഹണം - എന്‍.അഴകപ്പന്‍. തിരക്കഥാ ആര്‍.ഗോപാല്‍. ക്രിയേറ്റീവ്സ്ക്രിപ്റ്റ് കോണ്‍ട്രിബ്യൂട്ടര്‍, പ്രശാന്ത് വടകര. സംഗീതം - മോഹന്‍ സിതാര. എഡിറ്റിംഗ് -വി.എസ്.വിശാല്‍. കലാസംവിധാനം - ത്യാഗു. മേക്കപ്പ് - പട്ടണം റഷീദ് - പട്ടണം ഷാ. കോസ്റ്റ്യം ഇന്ദ്രന്‍സ് ജയന്‍. പ്രൊഡക്ഷന്‍ മാനേജര്‍ -ഹരീഷ് കോട്ട വട്ടം. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ -രാജേഷ് മുണ്ടക്കല്‍. പ്രൊഡക്ഷന്‍ - കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍. പ്രൊജക്റ്റ് ഡിസൈനര്‍ എ.ആര്‍.കണ്ണന്‍. ഫോര്‍ച്യൂണ്‍ ഫിലിംസിന്‍റെ ബാനറില്‍ ആര്‍.ഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

.jpg)
.jpg)
.jpg)
.jpg)
.jpg)