അയോധ്യ: നാള്‍വഴികള്‍

അയോധ്യ: നാള്‍വഴികള്‍ 


1528 : മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ബാബറി മസ്ജിദ് നിര്‍മ്മാണം നടത്തി. ബാബറിന്‍റെ സൈന്യാധിപനായിരുന്ന മീര്‍ ബഖിയാണ് മസ്ജീദ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്.

1853 : ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് പള്ളി പണിതെന്ന വാദവും സംഘര്‍ഷവും ഉണ്ടായി.

1859 : ബ്രിട്ടീഷ് സര്‍ക്കാര്‍ പള്ളിക്ക് ചുറ്റുമതില്‍ കെട്ടി. പള്ളിക്കകം മുസ്ലിം സമുധായത്തിന് പ്രാര്‍ത്ഥിക്കാനും, മതിലിനു പുറത്തെ വളപ്പ് ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥനയ്ക്കും നല്‍കി പ്രശനം പരിഹരിച്ചു.

1885 : ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കണമെന്ന രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍റെ ആവശ്യം ഫൈസാബാദ് ജില്ലാ കോടതി തള്ളി.

1949 : പള്ളിക്കുള്ളില്‍ രാത്രിയില്‍ മലയാളിയായ ഫൈസബാദ് ജില്ലാ മജിസ്ട്രേറ്റ് കെ കെ കെ നായരുടെയും, ഫൈസബാദ് സിറ്റി മജിസ്ട്രേയ്റ്റ് ഗുരു ദത്ത് സിംഗ് എന്നിവരുടെ പിന്തുണയോടെ അഭിരാം ദാസ് എന്ന സന്യാസിയുടെ നേത്യത്ത്വത്തില്‍ പാതിരാത്രി മസ്ജീദിന്‍റെ മുഖ്യ മീനാരത്തിന് കീഴില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നു.

1950 : മലയാളിയായ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ കെ കെ നായര്‍ ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ നഗരസഭയുടെ റിസീവര്‍ ഭരണത്തിലാക്കി. ആ സ്ഥലം ആവശ്യപ്പെട്ട് ഗോപാല്‍ സിംഗ് വിശാരദും പിന്നീട് പരമഹംസ രാമചന്ദ്രദാസും കോടതിയില്‍ ഹര്‍ജി നല്‍കി.

1959 : നിര്‍മോഹി അഖാഡയും മസ്ജീദ് ഇരിക്കുന്ന സ്ഥലത്ത് പ്രാര്‍ത്ഥന നടത്തണം എന്ന ആവശ്യത്തില്‍ ഹര്‍ജി നല്‍കി.

1961 : സ്ഥലം ആവശ്യപ്പെട്ട് യു .പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയില്‍ എത്തി. ബാബറി മസ്ജിദില്‍ വിഗ്രഹങ്ങള്‍ വയ്ക്കുന്നതിനെതിരെയും സുന്നി വഖഫ് ബോര്‍ഡ് ഹര്‍ജി സമര്‍പ്പിച്ചു. പള്ളിക്കു ചുറ്റുമുള്ള സ്ഥലം ശ്മാശനമായിരുന്നു എന്ന് കാണിച്ചായിരുന്നു ഹര്‍ജി.

1981 : ബാബറി മസ്ജീദിന്‍റെ സ്ഥലം ആവശ്യപ്പെട്ട് യു .പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വീണ്ടും കോടതിയില്‍ എത്തി. 

1984 : പള്ളി നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമവസ്ഥവകാശത്തിനായി വിശ്വ ഹിന്ദു പരിഷത്ത് സംഘടന രൂപീകരിച്ചു. എല്‍ കെ അദ്വാനിയായിരുന്നു ഇതിന്‍റെ നേതാവ്.

1986 : ഫെബ്രുവരി 1ന് ബാബറി മസ്ജീദ് ഹിന്ദു വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കണമെന്ന് ഫൈസാബാദ് ജില്ലാ കോടതി ഉത്തരവിട്ടു. അഭിഭാഷകന്‍ കൊടുത്ത ഹര്‍ജിയില്‍ 24 മണിക്കൂറിനകമാണ് തര്‍ക്കഭൂമി തുറന്നു കൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഉത്തരവ് കിട്ടി നാല്‍പ്പതു മിനിറ്റിനകം ബാബറി മസ്ജീദിന്‍റെ താഴുകള്‍ തുറന്നു കൊടുക്കപ്പെട്ടു. മസ്ജീദിലെ ഹിന്ദുക്കളുടെ പ്രാര്‍ത്ഥനാ ചടങ്ങ് പകര്‍ത്താന്‍ ദൂരദര്‍ശന്‍ സംഘം സ്ഥലത്തെത്തിയത് വിവാദമായിരുന്നു. ഇതിനോടനുബന്ധിച്ച് മുസ്ലീം വിഭാഗം ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

1989 : ജൂണ്‍ മാസം രാമക്ഷേത്ര നിര്‍മ്മാണം ബി ജെ പി അജണ്ടയില്‍ ഉള്‍പ്പെടുത്തി.

1989 ഓഗസ്റ്റ് 14 മസ്ജിജിദിന്‍റെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് അലഹബാദ് ഹൈക്കോടതി 

1989 : ഒക്ടോബര്‍ 13 ന്  തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താന്‍ അനുവദിക്കരുതെന്ന നിയമം പാര്‍ലിമെന്‍റ് പാസാക്കി.

1989 : ഒക്ടോബര്‍ 27 ക്ഷേത്ര നിര്‍മ്മാണത്തിനുള്ള പൂജ തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

1989 : മതില്‍ക്കെട്ടിനകത്ത് തര്‍ക്കമില്ലാത്ത സ്ഥലത്ത് ശിലാന്യാസം നടത്തുന്നതിന് ഹിന്ദുക്കള്‍ക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നല്‍കി.

1989 : നവംബര്‍ 10ന് തര്‍ക്കമില്ലാത്ത സ്ഥലത്ത് രാമക്ഷേത്രത്തിന്‍റെ ശിലാന്യാസ ചടങ്ങ് നടന്നു. 

1990 : നവംബറില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തു തേടിയുള്ള എല്‍ കെ അദ്വാനിയുടെ രഥയാത്ര ബിഹാറില്‍ ലാലു പ്രസാദ് യാദവിന്‍റെ പോലീസ് തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇതിനെത്തുടര്‍ന്ന് വി പി സിംഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. ആരാധനയ്ക്കായി തര്‍ക്കഭൂമി തുറന്നുകൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ദിഗംബര്‍ അകാസയുടെ മേധാവി രാമചന്ദ്രപരമഹംസ ഭീഷണി മുഴക്കി.  

1991 : ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി കല്ല്യാണ്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തിലെത്തി.

1991 : ഒക്ടോബര്‍ 19 ന് യുപി സര്‍ക്കാര്‍ മസ്ജിദ് നില്‍ക്കുന്നത് ഉള്‍പ്പെടെ 2.77 ഏക്കര്‍ വിവാദ സ്ഥലം ഏറ്റെടുത്തു.

1992 : മാര്‍ച്ച് മാസം ഏറ്റെടുത്ത 42.09 ഏക്കര്‍ ഭൂമി രാമകഥാ പാര്‍ക്ക് നിര്‍മ്മിക്കാന്‍ യു.പി സര്‍ക്കാര്‍ രാമജന്മഭൂമി ന്യാസിനു വിട്ടുകൊടുത്തു. അലഹബാദ് ഹൈക്കോടതി തര്‍ക്കഭൂമിയില്‍ പുതിയതായി യാതൊരു നിര്‍മാണവും പടില്ലെന്ന് ഉത്തരവിറക്കി. എന്നാല്‍ കല്ല്യാണ്‍ സിങ് രാമക്ഷേത്ര നിര്‍മാണത്തെ പരസ്യമായി പിന്തുണച്ചു.

1992 : ഡിസംബര്‍ 6  കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തു. രാജ്യവ്യാപകമായി വര്‍ഗ്ഗീയ കലാപം. പി വി നരസിംഹ റാവു സര്‍ക്കാര്‍ കോടതിയെ സമീപിച്ചു.

1992 : ഡിസംബര്‍ 16, ബാബറി മസ്ജിദ് തകര്‍ത്ത് 10 ദിവസം കഴിഞ്ഞ് പിവി നരസിംഹ റാവുവിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നു. ജസ്റ്റിസ് ലിബെര്‍ഹാന്‍ അദ്ധ്യക്ഷനായ കമീഷന് അന്വേഷണ ചുമതല.

1993 : ജനവരി 7 ന് അയോധ്യയിലെ തര്‍ക്ക സ്ഥലമുള്‍പ്പെടെ 67.7 ഏക്കര്‍ ഏറ്റെടുക്കാന്‍ കേന്ദ്ര ഓര്‍ഡിനന്‍സ്. 

1993 : ഏപ്രില്‍ 3 അയോധ്യ തര്‍ക്ക ഭൂമി ഏറ്റെടുക്കല്‍ നിയമം (അക്വിസിഷന്‍ ഓഫ് സെര്‍ട്ടന്‍ ഏരിയ അറ്റ് അയോധ്യ ആക്ട്) പാസാക്കി.

1994 : ഒക്ടോബര്‍ 24 ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി സുപ്രീം കോടതി ശരിവച്ചു.

2003 : മാര്‍ച്ച് 12 കോടതി നിര്‍ദ്ദേശപ്രകാരം തര്‍ക്കഭൂമി കുഴിച്ചു പരിശോധന ആരംഭിച്ചു.

2003 : മാര്‍ച്ച് 31ന് തര്‍ക്കരഹിത സ്ഥലത്ത് മത പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ?പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

2003 : ആഗസ്ത് 22 പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കു താഴെ പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്നു കരുതുന്ന ക്ഷേത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുരാവസ്തു ഗവേഷകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

2003 ആഗസ്ത് 31  ഈ റിപ്പോര്‍ട്ടിനെതിരെ അവകാശവാദവുമായി മുസ്ലീം വ്യക്തിനിയമ ബോ?ഡ് രംഗത്തെത്തി.

2009 : ജൂണ്‍, ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലിബെര്‍ഹാന്‍ കമീഷന്‍ സമര്‍പ്പിക്കുന്നു. ബിജെപി നേതാക്കളുടെ പങ്കിനെപ്പറ്റി പരാമര്‍ശിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാര്‍ലിമെന്‍റില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.

2010 : സെപ്തംബര്‍ 28, കേസില്‍ വിധി പറയാന്‍ അലഹബാദ് കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

2010 : സെപ്തംബര്‍ 30, തര്‍ക്കത്തിലുള്ള 2.77 എക്കര്‍ ഭൂമി തുല്ല്യമായ മൂന്ന് ഭാഗമായി വിഭജിച്ച് മൂന്ന കക്ഷികള്‍ക്കും നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. താത്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കള്‍ക്കും രാമ ഛബൂത്ര (പീഠം) സീത രസോയി (സീതയുടെ അടുക്കള) തുടങ്ങിയ സ്ഥാനങ്ങള്‍ നിര്‍മ്മോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

2011 മേയ് 9 ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

2017 : മാര്‍ച്ച് 21, വിഷയം കോടതിക്കു പുറത്ത് പരിഹരിക്കാന്‍ ശ്രമിക്കണമെന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം.

2019 : ജനുവരി 8, കേസ് കേസ് കേള്‍ക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു,

2019 : ജനുവരി 29, അയോധ്യയില്‍ ഏറ്റെടുത്ത ഭൂമിയില്‍ തര്‍ക്കത്തിലില്ലാത്ത 67.39 ഏക്കٵഭൂമി രാമജന്മഭൂമി ന്യാസ് ഉള്‍പ്പെടെയുള്ള ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സ?ക്കാരിന്‍റെ അപേക്ഷ.

2019 : മാര്‍ച്ച് 8, മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റീസ് എഫ് എം ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പുഞ്ച എന്നിവരും അംഗങ്ങള്‍.

2019 : ഏപ്രില്‍ 9, തര്‍ക്കത്തിലില്ലാത്ത ഭൂമി രാമജന്മഭൂമി ന്യാസിന് തിരികെ നല്‍കാന്‍? അനുവദിക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിക്കരുതെന്ന് നിര്‍മോഹി അഖാഡ.

2019 : ഓഗസ്റ്റ് 1 ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതിക്ക് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട്. 

2019 : ഓഗസ്റ്റ് 2 ബാബറി മസ്ജീദ് രാമജന്‍മഭൂമി തര്‍ക്ക കേസില്‍ ആറാം തിയതി മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ തീരുമാനം.

2019 : ഒക്ടോബര്‍ 16, നാല്‍പതു ദിവസത്തെ വാദം അവസാനിച്ചു.

2019 : നവംബര്‍ 9 അയോധ്യ ബാബറി മസ്ജീദ് രാമജന്‍മഭൂമി തര്‍ക്ക കേസില്‍ വിധി.

2020 : ആഗസ്റ്റ് 5 രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍

2024 : ജനുവരി 22ന് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം