സാഹസിക രക്ഷാദൗത്യങ്ങള്‍

സാഹസിക രക്ഷാദൗത്യങ്ങള്‍

സുധീര്‍ നാഥ് 

രാജ്യം ഒന്നാകെ ദിവസങ്ങളായി ഒരിക്കല്‍ പോലും കാണാത്ത, ബന്ധമില്ലാത്തവരുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥനയിലായിരുന്നു. ഉത്തരാഖണ്ഡില്‍ 41 തൊഴിലാളികള്‍ തുരങ്കനിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് തുരങ്കത്തില്‍ കുടുങ്ങി. അവര്‍ക്കായുളള രക്ഷാ ദൗത്യമാണ് രാജ്യത്തെ മുുവന്‍ പ്രാര്‍ത്ഥനയില്‍ എത്തിച്ചത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമം പല പല തടസങ്ങള്‍ കൊണ്ട് നീണ്ടുപോയി. ഡ്രില്ലിംഗ് മെഷീന്‍ ഒരു മെറ്റല്‍ ഗര്‍ഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. മറ്റൊരു ഡ്രില്ലിംഗ് മെഷീന്‍ ഇടിഞ്ഞുവീണ ഇരുമ്പില്‍ തട്ടി കേടായി. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പ് കമ്പികളും അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും തടസ്സമായതോടെ ഓകാര്‍ മെഷീന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു ഈ അവശിഷ്ടങ്ങള്‍ കൊള്ളുന്നതാണ് തടസ്സം ആയിരുന്നത്. ഡില്ലിങ്ങിലെ തടസ്സങ്ങള്‍ കണക്കിലെടുത്ത്, രക്ഷാപ്രവര്‍ത്തകര്‍ കൈകള്‍ കൊണ്ട് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുവാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. മലയുടെ മുകളില്‍ നിന്നും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.

ഉത്തരാഖണ്ഡില ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന തുരങ്കത്തില്‍ നവംബര്‍ 12ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തകര്‍ന്നതും 41 തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടതും. യമുനോത്രി ഥാവില്‍ നിന്ന് ഉത്തരകാശിയിലേക്കുള്ള ദൂരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന തുരങ്കത്തിലായിരുന്നു അപകടം ഉണ്ടായത്. തുരങ്കത്തിനുള്ളില്‍ കഴിയുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതാണ് സമൂഹത്തിന് വലിയ ഒരാശ്വാസമായത്. കുടുങ്ങി കിടന്നവരുടെ ദ്യശ്യങ്ങള്‍ സമൂഹം കണ്ടു. അവരുടെ മനോധൈര്യം എടുത്ത് പറയണം. അവര്‍ ജീവിതത്തിലേയ്ക്ക് കടന്ന് വരും എന്നതും രണ്ടാം ജന്‍മമായി അതിനെ കണക്കാക്കാം എന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയില്‍ ഒട്ടേറെ രക്ഷാ ദൗത്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ മുതല്‍ പ്രക്യതി ദുരന്തങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കപ്പെടും. യുദ്ധ ഭൂമിയില്‍ നിന്ന്, പ്രളയ ഭൂമിയില്‍ നിന്ന്, ഭൂകമ്പ പ്രദേശത്ത് നിന്ന് തുടങ്ങി എത്ര എത്ര രക്ഷാദൗത്യങ്ങള്‍ക്കാണ് നമ്മള്‍ വാര്‍ത്തളിലൂടെയെങ്കിലും സാക്ഷികളായത്... 

ഇന്ത്യ കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം 1990ല്‍ കുവൈറ്റില്‍ നിന്നുള്ള ഇന്ത്യക്കാരുടെ എയര്‍ലിഫ്റ്റ് ആയിരുന്നു. 1990 ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തിന് മുമ്പ് കുവൈറ്റില്‍ നിന്ന് ഇന്ത്യന്‍ പ്രവാസികളെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ നടത്തിയതായിരുന്നു അത്. 1990 ഓഗസ്റ്റ് 13 മുതല്‍ 1990 ഒക്ടോബര്‍ 20 വരെ കുവൈറ്റിലെ ഇറാഖി അധിനിവേശത്തിനുശേഷം നടത്തയ എയര്‍ ലിഫ്റ്റില്‍ രണ്ട് ലക്ഷത്തിലേറെ പേരെയാണ് ഇന്ത്യ ആകാശം മാര്‍ഗ്ഗം ഇന്ത്യയില്‍ എത്തിച്ചത്. ഈ ഓപ്പറേഷനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ, ഒരു സിവില്‍ എയര്‍ലൈനര്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചതിനുള്ള ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. 

2006ലെ ഇസ്രായേല്‍-ലെബനീസ് സംഘര്‍ഷത്തിനിടെ, 2006 ജൂലൈ 20 മുതല്‍ 29 വരെ നടന്ന യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ 436 ശ്രീലങ്കക്കാരും 69 നേപ്പാളികളും 7 ലെബനനില്‍ നിന്നുള്ള 7 പേരുമായി ഇന്ത്യന്‍ നാവികസേന ഓപ്പറേഷന്‍ സ്കൂണ്‍ ആരംഭിച്ചു. ലെബനീസ് ഉള്‍പ്പെടെ 2,280 പേരെ ഒഴിപ്പിച്ചു. 2011ല്‍ സിബിയയിലെ ആഭ്യന്തിര യുദ്ധത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ ഹേം കമിങ്ങ് എടുത്ത് പറയേണ്ട ഒന്നാണ്. ഇത്തരം ഒട്ടേറെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ സൈന്യം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.

കോവിഡ് കാലത്ത് നമ്മള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു. അത് വലിയൊരു രക്ഷാപ്രവര്‍ത്തനം തന്നെയായിരുന്നു. കോവിഡ് കാലത്തെ വന്ദേഭാരത് പദ്ധതി പോലെ പല രക്ഷാ ദൗത്യങ്ങളും നമ്മുടെ രാജ്യം വിജയകരമാക്കിയിട്ടുണ്ട്. മുന്‍പ് ഇത്ര ഭീകരമല്ലെങ്കിലും പല ആരോഗ്യ അടിയന്തിര ഘട്ടങ്ങളിലും നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കേണ്ടത് തന്നെ.

2001 ഗുജറാത്ത് ഭൂകമ്പം ജനുവരി 26 ന് രാവിലെ 08:46 ന് സംഭവിച്ചു. ഇന്ത്യയിലെ ഗുജറാത്തിലെ കച്ച് (കച്ച്) ജില്ലയിലെ ബചൗ താലൂക്കിലെ ചോബാരി ഗ്രാമത്തില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ തെക്ക് - തെക്ക് പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം. 20,000ത്തിലേറെ മരണം സംവിച്ചു എന്നാണ് കണക്കുകള്‍. പ്രഭവകേന്ദ്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന  അഞ്ജാര്‍, ഭുജ്, ഭചൗവിലും അഞ്ജാറിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തകര്‍ന്നു. ഭൂകമ്പത്തില്‍ ഭുജിലെ 40% വീടുകളും എട്ട് സ്കൂളുകളും രണ്ട് ആശുപത്രികളും റോഡുകളും നശിപ്പിച്ചു. അന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും രക്ഷാ സംഘങ്ങള്‍ പറന്നിറങ്ങി. അന്നത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്ര വിവരിച്ചാലും മതിയാവില്ല. രാജ്യത്ത് ഒട്ടേറെ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഹിമാചലിലെ സോളന്‍ ജില്ലയിലെ ജാടോണിലാണ് 2023 ആഗസ്റ്റ് മാസം മേഘവിസ്ഫോടനം മൂലം മിന്നല്‍ പ്രളയമുണ്ടായത്. മേഘവിസ്ഫോടനം മൂലം പതിവായി പ്രളയവും, മണ്ണിടിച്ചിലും സംഭവിക്കുന്നത് കാലാവസ്ഥ വ്യതിയാനം കൊണ്ടാണ്. മനുഷ്യന്‍ തന്നെയാണ് അതിന് ഉത്തരവാദി. സമാനമായ മേഖ വിസ്ഫോടനം ഒരു പതിവ് വാര്‍ത്തയായി മാറി കാഴ്ച്ച നമ്മള്‍ കാണുന്നതാണ്. 

കേരളവും പ്രളയവും ത്തിന് സാക്ഷിയായിട്ടുണ്ട്. 2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്‍റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചു. 2019ലും ചെറിയ പ്രളയത്തിന് കേരളം സാക്ഷിയാകേണ്ടി വന്നു. 

ചരിത്രത്തിലെ അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത രണ്ടു വര്‍ഷങ്ങളായി കണ്ടതും അനുഭവിച്ചതും. ഒരിക്കലും വെള്ളം കയറില്ലെന്ന് വിശ്വസിച്ച പലയിടങ്ങളിലും മഴവെള്ളം ഇരമ്പിയെത്തി. പര്‍വ്വതങ്ങള്‍ ഉൂര്‍ന്നിറങ്ങി. ഉറ്റവരെ നഷ്ടപ്പെട്ടതുമൂലമുള്ള ദുഃഖവും സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായ ദുരിതവും അതു സൃഷ്ടിച്ച പ്രയാസവും കഴിഞ്ഞു കണ്ണീരുണങ്ങുംമുമ്പേ വീണ്ടും പ്രളയമെത്തി. 2018ല്‍ വെള്ളം കയറാത്തിടത്ത് 2019ലെ പ്രളയത്തില്‍ വെള്ളം കയറി. രണ്ട് പ്രളയങ്ങള്‍ മലയാളി സമൂഹത്തിന് പകര്‍ന്നു നല്‍കിയത് നിരവധി പാഠങ്ങളായിരുന്നു.

കല്‍ക്കരി ഖനിയിലെ അപകട വാര്‍ത്തകളുടെ എത്രയോ റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടിരിക്കുന്നു. നിരവധിയാളുകള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് നമ്മള്‍ വായിച്ചിരിക്കുന്നു. പാവപ്പെട്ട തൊിലാളികളാണ് അവിടെ ജോലി എടുക്കുന്നത് കൊണ്ട് തന്നെ അവിടെ സംഭവിക്കുന്ന പല അപകടങ്ങളും പുറം ലോകം അറിയുക പോലുമില്ല.

2022 ലെ റഷ്യന്‍ അധിനിവേശത്തില്‍ ഉക്രെയ്നിലെ അയല്‍ രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഒരു ഒഴിപ്പിക്കല്‍ ദൗത്യമായിരുന്നു ഓപ്പറേഷന്‍ ഗംഗ. 2022 ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 11 വരെയുള്ള കാലയളവില്‍ ഏകദേശം 22,500 ഓളം ഇന്ത്യന്‍ വംശജര്‍ യുക്രൈനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ ഗംഗാ ദൗത്യത്തിന് കീഴില്‍ 90 വിമാന സര്‍വീസുകള്‍ ആണ് നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ 14 സര്‍വീസുകളും ഇതിലുള്‍പ്പെടുന്നു. ഓപ്പറേഷന്‍ ഗംഗാ ദൗത്യത്തിന് കീഴില്‍ യുക്രൈനിന്‍റെ അയല്‍രാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യന്‍ പൗരന്മാരെ രാജ്യത്ത്  തിരികെ എത്തിച്ചിരുന്നു.

തുരങ്ക നിര്‍മ്മാണ അപകടം അടുത്തകാലത്ത് വ്യാപകമാണ്. രാജ്യത്ത് വ്യാപകമായി തുരങ്കപാതകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. 2023 ജൂലൈ 22ന് ആന്ധ്രയിലെ നന്ധ്യാല്‍ ഊര്‍ജ്ജ പദ്ധതിയില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് തൊഴിലാളികള്‍ തുരങ്കം തകര്‍ന്നാണ് മരിച്ചത്. 2022 മെയ് മാസത്തില്‍ ജമ്മു കശ്മീരിലെ റാമ്പന്‍ ജില്ലയില്‍ ദേശീയ പാത നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന പത്ത്  തൊഴിലാളികള്‍ തുരങ്കം തകര്‍ന്ന് കൊല്ലപ്പെട്ടത് ഓര്‍ക്കുന്നു. 2004 ല്‍ ഉത്തരാഖണ്ഡിലെ തന്നെ തെഹ്രി ഡാമിലുണ്ടായ അപകടത്തില്‍ 29 തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ടത്. എന്തായാലും ഉത്തരാഖണ്ഡിലെ ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന തുരങ്കത്തില്‍ പെട്ടവര്‍ ജീവിതത്തിലേയ്ക്ക്  പ്രതീക്ഷയില്‍ തന്നെയാണ് ലോകം. സാങ്കേതിക രംഗത്ത് ലോകം ഏറെ മുന്നേറിയിട്ടുണ്ടല്ലോ...