മൂത്രം ഒഴിക്കുന്നതും ലൈവ് റിപ്പോര്‍ട്ടിങ്ങ്...കഷ്ടം...!
മാധ്യമ ലോകത്തിന് തന്നെ നാണക്കേട് ഉണ്ടാക്കി കൊണ്ടാണ് കുപ്രസിദ്ധ ഗാങ്സ്റ്റര്‍ ആത്തിക്ക് അഹമ്മദിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് നമ്മുടെ വടക്കേ ഇന്ത്യയിലെ പ്രമുഖ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊടും കുറ്റവാളിയായ ആത്തിക്ക് അഹമ്മദിനെ ഗുജറാത്തിലെ സബര്‍മതിയിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിലേയ്ക്ക് 1300 കിലോമീറ്റര്‍ കൊണ്ടുപോയപ്പോള്‍ അയാള്‍ മൂത്രമൊഴിക്കുന്നത് പോലും ഇന്ത്യയിലെ പ്രശസ്തമായ ഹിന്ദി ചാനലുകള്‍ ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയിരിക്കുന്നു. മൂന്ന് തവണയാണ് അയാള്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയതെന്ന കണക്കും ഒരു തവണ സ്ത്രീകളുടെ ടോയ്ലെറ്റിലാണ് മൂത്രം ഒഴിച്ചതെന്നതും റിപ്പോര്‍ട്ട് ചെയ്തു. ആജ്ത്തക്ക്, ന്യസ്18, റിപ്പബ്ലിക്ക്, എ.ബി.പി., ഇന്ത്യ ടി.വി, തുടങ്ങിയ മാധ്യമങ്ങളാണ് ഇങ്ങനെ സാഹസിക റിപ്പോര്‍ട്ടിങ്ങ് നടത്തിയത്. 1300 കിലോമീറ്റര്‍ യാത്രയില്‍ വാഹനങ്ങള്‍ക്ക് ഡീസല്‍ നിറച്ചത് പോലും ദേശിയ മാധ്യമങ്ങള്‍ എന്ന് അവകാശപ്പെടുന്ന ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇത് താടിക്ക് കൈ വെച്ച അല്ലാതെ, കഷ്ടം എന്ന് പറയാതെ, എന്ത് ദുരന്തം എന്ന് പറയാതെ, മാധ്യമ പ്രവര്‍ത്തകര്‍ക്കോ, കാഴ്ചക്കാര്‍ക്കോ കണ്ടുനില്‍ക്കാന്‍ ആകുമോ...? അല്‍പ്പ വസ്ത്രമണിഞ്ഞ് ഡാന്‍സ് ചെയ്യുന്നതു പോലും വളരെ മോശം എന്നു പറയുന്ന ഈ സമൂഹത്തില്‍ മലമൂത്രവിസര്‍ജനം നടത്തുന്ന ലൈവ് വാര്‍ത്ത വന്നാല്‍ എന്ത് പറയണം എന്നറിയുമോ...? പ്രമുഖ ചാനലുകള്‍ വാര്‍ത്താവേളയില്‍ സംരക്ഷണം ചെയ്യ്ത ഈ വ്യത്തികേടിനെ അപലപിച്ചേ മതിയാകൂ. ടി.പി.ആറിനു വേണ്ടി കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് കാണിക്കുന്ന വ്യത്തികേടുകള്‍ക്കും തെമ്മാടിത്തരങ്ങള്‍ക്കും കൂച്ചു വിലങ്ങിടേണ്ട കേന്ദ്ര സര്‍ക്കാരിന്‍റെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഉറക്കത്തിലാണ്. മീഡിയാ വണ്ണിന് മേല്‍ വിലക്ക് കല്‍പ്പിച്ച ആവേശം ഇവിടേയും കാണിക്കേണ്ടതായിരുന്നു. മൂത്രമൊഴിച്ച സ്ഥലവും രണ്ടാമത് മൂത്രമൊഴിക്കാന്‍ കയറിയ മുറിയും മറ്റും നമ്മുടെ വീടുകളിലെ കൊച്ചു ടി.വി. സെറ്റില്‍ വരുന്ന വാര്‍ത്തകളിലൂടെ മലിനമായത് വകുപ്പ് മേധാവികള്‍ കാണാതെ പോകരുത്. മലിനമായിക്കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തിന്‍റെ ഒരു നേര്‍ക്കാഴ്ചയായി ഇതിനെ കാണണം. തിരുത്തലുകള്‍ ആവശ്യമായ മാധ്യമ ലോകമാണ് നമുക്ക് മുന്നിലുള്ളത് എന്ന് നാം തിരിച്ചറിയണം. രാജ്യത്തെ ശ്രദ്ധേയ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ലോഡ്രിയാണ് ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്. സ്വതന്ത്ര മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ ആരോഗ്യകരമായ നടത്തിപ്പിന് നിര്‍ണായകമാണ്. അധികാരത്തിലുള്ളവരോട് സത്യം പറയുകയും പൗരര്‍ക്കു മുന്നില്‍ കഠിന യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപോലെ ലൈവ് ചെയ്യുന്നത് അപകടകരവുമാണ്.
