പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2023 ഫെബ്രുവരി 01 


ലഹരിക്കെതിരെ രാജ്യവ്യാപകമായി അയ്മ 

ലഹരിക്കും മയക്കുമരുന്നിനുമെതിരെ രാജ്യവ്യാപകമായി ബോധവത്കരണ പ്രചരണങ്ങള്‍ നടത്തുവാന്‍ ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍റെ (അയ്മ) ദേശീയയോഗം തീരുമാനിച്ചു. പ്രചരണത്തിന്‍റെ ഭാഗമായി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വ ചിത്രം അയ്മ വിവിധ ഭാഷകളില്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കാനും തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന അയ്മ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉണ്ടായിരുന്നു. ഓരോ സംസ്ഥാനത്തും നടക്കുന്ന മയക്ക്മരുന്ന് മാഫിയയുടെ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചമായി. യോഗത്തില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍ തങ്ങള്‍ക്ക് നേരിട്ട ലഹരി മാഫിയയുടെ നേരനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. സ്വന്തം മക്കളെ ലഹരി മാഫിയയുടെ ഇടപെടലില്‍ നിന്ന് രക്ഷിച്ചത് ഒരു പ്രതിനിധി വിവരിച്ചു. മയക്ക്മരുന്നിനെതിരെ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കണമെന്ന് അയ്മ ദേശീയ പ്രസിഡന്‍റ് ഗോകുലം ഗോപാലനും, അയ്മ ദേശീയ ചെയര്‍മാന്‍ ബാബു പണിക്കരും യേഗത്തില്‍ പ്രഖ്യാപിച്ചു. അയ്മ ദേശീയ കോഡിനേറ്റര്‍ വി.സി. പ്രവീണ്‍, എം.എ. സലിം, കെ.ആര്‍. മനോജ്, സജി മോന്‍ ജോസഫ്, ബിനു ദിവാകരന്‍, ഷിജു ജോസഫ്, പത്തിയൂര്‍ രവി, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പരിപാടികള്‍ക്ക് അയ്മ ദേശിയ  വൈസ് പ്രസിഡന്‍റ് ജയരാജ് നായര്‍ ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്‍റ് സുരേഷ് കുമാര്‍ നായര്‍ എന്നിവരാണ് നേതൃത്ത്വം നല്‍കിയത്.

ഒളിച്ചു വെച്ചാലും ഒളിച്ചിരിക്കില്ല

വളരെ പ്രശസ്തമായ അത്തര്‍ കമ്പനിയുടെ പരസ്യ വാചകമാണ് ഒളിച്ചു വെച്ചാലും ഒളിച്ചിരിക്കില്ല എന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ ഈ പരസ്യം ഓര്‍ത്ത് പോയെങ്കില്‍ അത്ഭുതപെടാനില്ല. കാരണം ബി.ബി.സിയുടെ ഡോകുമെട്രി നിരോധിച്ചതാണ്. രാജ്യം വ്യാപകമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ڇഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍ڈ എന്ന ബി.ബി.സി. ഡോക്യുമെന്‍ററിയെ കുറിച്ചാണ്. യഥാര്‍ത്ഥത്തില്‍ ഗുജറാത്ത് കലാപം അന്വേഷിച്ച ബി.ബി.സി. റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കിയ ഈ ഡോക്യുമെന്‍ററി വളരെ കുറച്ചുപേര്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തി വിസ്മൃതിയില്‍ ആകുമായിരുന്നു. ഈ ഡോക്കുമെന്‍ററി നിരോധിക്കുകയും യൂട്യൂബുകളില്‍ അപ്ലോഡ് ചെയ്തത് തടയുകയും ചെയ്തതോടുകൂടി ഇത് ജനങ്ങള്‍ എങ്ങനേയും കാണുവാന്‍ ശ്രമിക്കുകയാണ്. രാജ്യത്ത് മാത്രമല്ല മറ്റ് രാജ്യങ്ങളിലും ڇഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍ڈ എന്ന ബി.ബി.സി. ഡോക്യുമെന്‍ററിയെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് കലാപത്തഅവതരിപ്പിക്കുന്നുണ്ട്. ഈ ഡോക്കുമെന്‍ററിയുടെ പ്രദര്‍ശനം ഇപ്പോള്‍ രാജ്യവ്യാപകമായി നടക്കുകയാണ് എന്നതും, ആയിരകണക്കിന് കണക്കിന് ആളുകള്‍ മണിക്കൂറില്‍ കാണുന്നുണ്ട് എന്നതും വലിയ സംഭവമാണ്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അടക്കം രാജ്യത്തെ നിരവധി സര്‍വകലാശാലകളില്‍ പരസ്യമായി തന്നെ ഈ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കപ്പെടുന്നു. ക്യാമ്പസുകളില്‍ മാത്രമല്ല രാജ്യത്തെ പുരോഗമന കലാ സാഹിത്യ പ്രവര്‍ത്തകര്‍ സിനിമ പ്രവര്‍ത്തകര്‍ പൊതുപ്രവര്‍ത്തകര്‍ ഇവരൊക്കെ തന്നെ ഈ ഡോക്യുമെന്‍ററി വ്യാപകമായി പ്രദര്‍ശിപ്പിക്കുക വഴി ഇന്‍റര്‍നെറ്റില്‍ ഉള്ള തടയല്‍ വിഫലമായിരിക്കുകയാണ്. ഡോക്കുമെന്‍ററി കണ്ടവരും കാണാത്തവരും ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നുള്ളത് വളരെ ഗൗരവമായിട്ടാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ കരുതുന്നത്. ജന്ത്യന്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായി ജി20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുവാന്‍ ഒരുങ്ങുന്നതിന്‍റെ ഇടയിലാണ് ബി.ബി.സി. ഗുജറാത്ത് കലാപം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ ഡോക്കുമെന്‍ററിയായി പുറത്തുവിട്ടത്. ഇതില്‍ നരേന്ദ്ര മോദിയെ കുറ്റക്കാരനാണെന്ന് ബ്രിട്ടീഷ് മാധ്യമ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചതും, ഇന്ത്യയിലെ പ്രദര്‍ശനങ്ങള്‍ക്ക് തടസം സ്യഷ്ടിച്ചതും. ഡോക്യുമെന്‍ററി കുടത്തിലെ ഭൂതം പോലെ പുറത്തുവന്ന് മോദിയുടെ പ്രതിഛായയെ വല്ലാതെ തകര്‍ത്തു കളഞ്ഞു. ഡോക്യുമെന്‍ററിക്കെതിരെ വ്യാപകമായ പ്രതിഷേധം ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നേതൃത്വത്തില്‍ ഉണ്ടെങ്കില്‍ പോലും അത് തടയുവാനായി സാധിക്കാത്ത വിധം ഇത് പ്രചരിച്ചു കഴിഞ്ഞിരിക്കുന്നു.

വികസനത്തിന്‍റെ മണിമുഴക്കം ഇന്ത്യയില്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വരാനിരിക്കുന്ന വേണ്ടി ജി20ക്ക് വേണ്ടി അതിവിപുലമായ മോടിപിടിപ്പിക്കലാണ് ഡല്‍ഹിയിലെ റോഡുകളില്‍ നടക്കുന്നത്. ഡല്‍ഹിയുടെ മുഖം മാറ്റുന്ന മോടിപിടിപ്പിക്കല്‍ ജനങ്ങള്‍ ആസ്വദിക്കുന്നു. ഡല്‍ഹിയിലെ തെരുവുകള്‍ മുന്‍പത്തെക്കാള്‍ വ്യത്തിയുള്ളതായി മാറിയിരിക്കുന്നു. പുതിയ പാര്‍ലമെന്‍റ് കെട്ടിടം 2023 ബജറ്റ് സെഷനില്‍ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും അത് ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. മാര്‍ച്ച് അവസാനത്തോടുകൂടി മാത്രമേ പുതിയ പാര്‍ലമെന്‍റ് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കൂ എന്നാണ് വിലയിരുത്തുന്നത്. പാര്‍ലമെന്‍റ് കെട്ടിടം അതിന്‍റെ അവസാന മിനിക്കു പണിയിലാണ് എന്നത് വാസ്തവമാണ്. രാജ്യത്തെ റോഡുകളുടെ വികസനം തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. വിമാന വേഗതയില്‍ അല്ലെങ്കില്‍ പോലും വളരെ കുറച്ചു സമയം കൊണ്ട് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാവുന്ന വലിയ റോഡുകള്‍ വ്യാപകമായി നിര്‍മ്മിക്കപ്പെടുന്നു എന്നുള്ളത് വികസനത്തിന്‍റെ ഒരു നേര്‍ക്കാഴ്ച തന്നെയാണ്. എത്ര എത്ര എക്സ്പ്രസ് വേകളാണ് രാജ്യം കുറച്ച് നാള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. നാല് മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് ജയ്പൂരെത്താന്‍ സാധിക്കുന്ന എക്സ്പ്രസ് റോഡുകളുടെ അവസാന പണി നടക്കുന്നു. വന്ദേഭാരത് തീവണ്ടികളുടെ എണ്ണം കൂടുന്നു. രാജ്യത്ത് റോഡുകളുടെ വികസനം പോലെ വിമാനതവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും രാജ്യാന്തര നിലവാരത്തിലേയ്ക്ക് വളരുകയാണ്. അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെയെല്ലാം ഒരുക്കുകയും യാത്രികര്‍ക്ക് മികച്ച സേവനങ്ങള്‍ ഇവിടെ ഉറപ്പ് വരുത്തുന്നു. രാജ്യത്താകമാനം ചെറു വിമാന സര്‍വ്വീസുകളും, വീമാന താവളങ്ങളും എടുത്തു പറയണം. ഉഡാന്‍ പദ്ധതി വഴി ചെറിയ പട്ടണങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് തുടക്കം കുറിച്ച വിമാന സര്‍വ്വീസുകള്‍ക്ക് ചെറിയ നിരക്കുകള്‍ ഏര്‍പ്പെടുത്തുക വഴി ആര്‍ക്കും അന്യമല്ല ആകാശ യാത്ര എന്ന സന്ദേശമാണ് ഉണ്ടായത്. വികസനത്തിന്‍റെ ഒരു വലിയ മണിമുഴക്കം തന്നെയാണ് രാജ്യത്താകമാനം കേട്ടുകൊണ്ടിരിക്കുന്നത്

സ്ത്രീശാക്തീകരണ സന്ദേശവുമായി കേരളം കര്‍ത്തവ്യപഥില്‍ (രാജ്പഥില്‍ )

'നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്‍റെ നാടോടി പാരമ്പര്യവും' കേന്ദ്ര പ്രമേയമാക്കി കേരളം ഒരുക്കിയ ടാബ്ലോ 2023 ലെ റിപ്പബ്ലിക്ക് പരേഡിലെ ശ്രദ്ധേയവും സംസാരവുമായി മാറി. സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും സമൂഹവികസനത്തിനും രാജ്യപുരോഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയില്‍ പ്രദര്‍ശിപ്പിച്ചത്. 96-ാം വയസ്സില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് 2020 ലെ നാരീശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയെ ട്രാക്ടര്‍ ഭാഗത്തും  മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയപുരസ്ക്കാരം നേടിയ ആദ്യ ആദിവാസി വനിതയായ നഞ്ചിയമ്മയെ ട്രെയ്ലര്‍ ഭാഗത്തും അവതരിപ്പിച്ചാണ് ടാബ്ലോയില്‍ സ്ത്രീശാക്തീകരണത്തിന്‍റെ നാടോടി പാരമ്പര്യം പ്രതീകവത്ക്കരിച്ചത്. വനിതകള്‍ മാത്രമുള്ള ടാബ്ലോയില്‍ കേരളത്തില്‍ വളരെയേറെ പ്രചാരമുള്ള അതിപുരാതന ആയോധനകലയായ കളരിപ്പയറ്റ്, പരമ്പരാഗതവാദ്യ മേളമായ ശിങ്കാരിമേളം, ഇരുളരുടെ പരമ്പരാഗത നൃത്തം എന്നിവ ഉണ്ടായിരുന്നു. വടക്കന്‍ പാട്ട് പാരമ്പര്യത്തിലെ ഉണ്ണിയാര്‍ച്ച പോലുള്ള സ്ത്രീകളുടെ ഓര്‍മ്മപ്പെടുത്തലും ടാബ്ലോയില്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി. കാര്‍ത്ത്യായനി അമ്മയിലൂടെ രാജ്യത്തെ 100 ശതമാനം സാക്ഷരതയും വനിതാ സാക്ഷരതയുമുള്ള കേരളത്തെ  പ്രതീകവത്ക്കരിക്കുന്ന ടാബ്ലോ അവസാനിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വനിത സ്വയം സഹായ സംഘശൃംഖലയായ കുടുംബശ്രീയുടെ അവതരണത്തിലൂടെയാണ്. സ്വന്തം ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെയും തെങ്ങില്‍ കയറുന്ന സ്ത്രീയെയും അവതരിപ്പിച്ച്,  സാധാരണക്കാരായ സ്ത്രീകളുടെ ശാക്തീകരണത്തിന് കുടുംബശ്രീയും സാക്ഷരതമിഷനും  വഹിച്ച പങ്ക്  ഇപ്രകാരം പ്രതീകവത്കരിച്ചിട്ടുണ്ട്. 'ബേപ്പൂര്‍ റാണി' എന്ന് പേരില്‍ ബേപ്പൂര്‍ ഉരുവിന്‍റെ മാതൃകയിലാണ് ട്രാക്ടറും ട്രെയിലറും അവതരിപ്പിച്ചിരുന്നത് ലോകത്തിലെ തന്നെ  വലിയ കരകൗശല വസ്തുക്കളില്‍ ഒന്നാണ്. ഉരുവിന്‍റെ നിര്‍മാണ സാങ്കേതികവിദ്യയുടെ  വായ്മൊഴി വഴക്കം കണക്കിലെടുത്താണ് ഉരുവില്‍ കേരളത്തിന്‍റെ നാരീശക്തി അവതരിപ്പിച്ചത്. ഗള്‍ഫ് നാടുകളിലേയ്ക്ക്  കയറ്റുമതി ചെയ്യുന്ന ഉരു ഒരേ സമയം കേരളത്തിന്‍റ ഗതകാല സുഗന്ധവ്യഞ്ജന വ്യാപാരത്തിന്‍റെയും പ്രാദേശിക ഉല്പന്നങ്ങളുടെ ആഗോളവത്കരണത്തിന്‍റെയും പ്രതീകമാണ്. ടാബ്ലോയുടെ ആശയം പി.ആര്‍.ഡിയുടെ ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസിന്‍റേതാണ്. ഡിസൈനര്‍ റോയ് ജോസഫിന്‍റെ നേതൃത്വത്തില്‍ ബിഭൂതി ഇവന്‍റ്സ് ആന്‍റ് അസോസിയേറ്റാന്‍റേതാണ്.