ശവശരീരങ്ങളുടെ കച്ചവടം
വിജയ് ചൗക്ക്
സുധീര്‍ നാഥ്.
നമ്മള്‍ സാധാരണ പറയാറില്ലേ, മരിച്ചാല്‍ ഒരു വിലയുമില്ല എന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. ശവശരീരത്തിന് ലക്ഷങ്ങളാണ് നിലവിലെ വിലനിലവാരം. ഇപ്പോള്‍ ചില സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ശവശരീരങ്ങള്‍ക്ക് നല്‍കുന്നത് 10 ലക്ഷം രൂപ വരെ എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്തുകൊണ്ട് അവര്‍ ഇത്ര വലിയ തുക നല്‍കുന്നു എന്നതിന് ഉത്തരം ശവശരീരങ്ങളുടെ ലഭ്യത കുറവും രജിസ്ട്രേഷന്‍ സംരക്ഷണവും.
ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് അനുപാതമായി ശവശരീരങ്ങള്‍ പഠന ആവശ്യത്തിനായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണമെന്നാണ് നിയമം. അല്ലാത്ത പക്ഷം മെഡിക്കല്‍ കോളേജ് എന്ന സ്ഥാനം പോകും. മെഡിക്കല്‍ പഠനം നടത്തുവാനുള്ള യോഗ്യത നഷ്ടപ്പെടും. കേരളത്തിലുള്‍പ്പടെ ഇങ്ങനെ സ്ഥാനം നഷ്ടപ്പെട്ട എത്രയോ മെഡിക്കല്‍ കോളേജുകളുണ്ട്. നാഷ്ണല്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശപ്രകാരം ഓരോ പത്ത് വിദ്യാര്‍ത്ഥിക്കും ഒരു വര്‍ഷം ഒരു ശവശരീരം വേണമെന്നാണ് കണക്ക്. ആദ്യ വര്‍ഷം മാത്രമാണ് അനാട്ടമി പഠനം നടക്കുന്നത്. ഈ സമയത്താണ് ശവശരീരങ്ങള്‍ പഠനത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നത്. പക്ഷെ, ഒരു ശവശരീരത്തില്‍ ഇരുപത് പേര്‍ പഠിക്കുന്നു എന്ന് പറയുന്നു. ചിലയിടത്ത് അത് ഇരുപത്തഞ്ച് എന്നും പറയുന്നുണ്ട്. മനുഷ്യന്‍റെ ശരീര ഭാഗങ്ങളെ കുരിച്ച് ڔകൂടുതല്‍ അറിവ് നേടുന്നതിന് വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ശവശരീരങ്ങള്‍ ഉപയോഗിക്കുന്നു .ڔ
കേരളത്തില്‍ 6 സര്‍ക്കാര്‍ വക മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നു. പരിയാരം, എറണാകുളം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളേജുളുടെ എണ്ണം പത്തായി. സ്വകാര്യ മേഖലകളില്‍ 21 മെഡിക്കല്‍ കോളേജ് ഇന്ന് കേരളത്തില്‍ ഉണ്ട്. അതില്‍ ഒന്ന് അമ്യത മെഡിക്കല്‍ കോളേജാണ്. അത് ഡീംഡ് യൂണിവേഴ്സിറ്റിയാണ്.
ഒരു ബാച്ചില്‍ ഒരു മെഡിക്കല്‍ കോളേജില്‍ ശരാശരി 100 കുട്ടികള്‍ പഠിക്കുന്നു എന്ന് കരുതുക. ചില മെഡിക്കല്‍ കോളേജില്‍ 75 പേരും ചിലയിടത്ത് 150 പേരും പഠിക്കുന്നു. കേരളത്തില്‍ 31 മെഡിക്കല്‍ കോളേജ് ഉണ്ട്. ശരാശരി കണക്ക് പ്രകാരം മൊത്തം 3100 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആദ്യ വര്‍ഷം ഉണ്ടാകും. അവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍ദേശപ്രകാരമാണെങ്കില്‍ 310 ശവശരീരമെങ്കിലും വേണം. പത്ത് കുട്ടികള്‍ക്ക് ഒരു ശവശരീരം എന്ന കണക്ക്. ഇത്രയും ശവശരീരം നമുക്ക് ലഭ്യമാണോ...?
ഒരു വ്യക്തിയുടെ സമ്മതപ്രകാരം മാത്രമേ അയാളുടെ ശരീരം പഠന കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കൂ. അജ്ഞാത മൃതശരീരങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുമാണ് ഉണ്ടാകുക. നിശ്ചിത ദിവസങ്ങള്‍ കാത്തിരുന്ന ശേഷം പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് അത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി കൊടുക്കും. ഇപ്രകാരം ശവശരീരങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് ആദ്യം നല്‍കുക. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ശവശരീരങ്ങള്‍ക്കായി പലപ്പോഴും നെട്ടോട്ടമാണ്. ആവശ്യത്തിന് ശവശരീരങ്ങള്‍ ഇന്‍സ്പെക്ഷന്‍ സമയത്ത് കാണിക്കേണ്ടതും ഉണ്ട്.
കേരളത്തില്‍ നിന്ന് മാത്രം 1700 മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്നു എന്നാണ് കണക്ക്. ശേഷിച്ചവര്‍ പല അവസരങ്ങളിലായി കൊഴിഞ്ഞു പോകുന്നവരാണ്. അനാട്ടമി പഠനം ആദ്യ വര്‍ഷമായത് കൊണ്ട് ഈ കണക്ക് പരിഗണിക്കേണ്ടതില്ല.
നമ്മുടെ ചുറ്റുവട്ടത്തുള്ള ശവശരീരങ്ങള്‍ കാണാതായാല്‍ അത്ഭുതപെടേണ്ടതില്ല. കേരളത്തിലും ശവശരീരങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ബോംബെ പോലുള്ള മെട്രോ നഗരങ്ങളില്‍ നിന്നും മൃതശരീരങ്ങള്‍ കച്ചവടം നടത്തുന്ന മാഫിയയെ കുറിച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
ലോകത്താകമാനം ശവശരീരങ്ങളുടെ വില്‍പ്പന നടക്കുന്നതായി എത്രയോ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്വര്‍ണ്ണ കടത്ത് എന്ന് കേട്ട് വാര്‍ത്തകള്‍ക്ക് പിന്നില്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തില്‍ നടക്കുന്ന മ്യതശരീര കച്ചവടം കൂടി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത കൂടി ഉള്ളത് ഓര്‍ക്കണം.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനത്തിനായി നല്‍കുന്ന ശവശരീരങ്ങളെ കാഡവര്‍ എന്നാണ് പറയുന്നത്. മൃതദേഹത്തെڔസൂചിപ്പിക്കാന്‍ڔകോടതികളിലും ശവശരീരം എന്ന പദം പ്രകൃതിദുരന്തങ്ങളില്‍ മൃതദേഹങ്ങള്‍ക്കായി തിരയുന്ന റിക്കവറി ടീമുകളും കാഡവര്‍ എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത്.ڔലാറ്റിന്‍ പദമായڔകേഡറില്‍ڔനിന്നാണ് ഈ വാക്ക് വന്നത്.ڔ
ശവശരീരങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റ് പോംവഴികള്‍ തേടുകയാണ് മെഡിക്കല്‍ കോളേജുകള്‍. ഇപ്പോള്‍ കൃത്രിമ മനുഷ്യ ശരീരം ലഭ്യമാണ്. ഇന്ത്യയില്‍ തന്നെ ക്രിത്രിമ മനുഷ്യ ശരീരം ഉണ്ടാക്കുന്നു. കേട്ടികള്‍ മറിയുന്ന മൃതശരീര മാഫിയ വലിയ പ്രതിരോധമാണ് തീര്‍ക്കുന്നത്. ത്രിമാന ചിത്രങ്ങളുടെ സഹായത്തിലും പലരും അനാട്ടമി പഠിപ്പിക്കുന്നുന്നു.
