മിനിമോളുടെ മദേസ് മീല്‍ @ 100

മിനിമോളുടെ മദേസ് മീല്‍ @ 100  


കോവിഡ് ലോക് ഡൗണ്‍ കാലത്ത് എല്ലാവരും വീടിനുള്ളിലേയ്ക്ക് ഒതുങ്ങിയപ്പോള്‍ പട്ടിണിയിലായത് തെരുവോരത്ത് ജീവിക്കുന്നവരാണ്. ആരും പുറത്തിറങ്ങാതായതും, ഹോട്ടലുകളും, കടകളും അടഞ്ഞതും അവരെ പട്ടിണിയിലാക്കി. ആരോഗ്യ പ്രവര്‍ത്തക എന്ന നിലയില്‍ ലോക് ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ പോകുന്ന സമയത്താണ് തെരുവില്‍ പട്ടിണി കിടക്കുന്ന മനുഷ്യരെ മിനിമോള്‍ ജോണ്‍ കാണുന്നത്. ഗര്‍ഭിണിയായ ഒരു സ്ത്രി ഭക്ഷണത്തിനായി ക്കൈനീട്ടി യാചിച്ചത് മിനിമോള്‍ ജോണിനെ വേദനിപ്പിച്ചു. അന്ന് എടുത്ത തീരുമാനമാണ് ആഴ്ച്ചയില്‍ ഒരു ദിവസം പട്ടിണിമാറ്റാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യുമെന്നത്. ഡല്‍ഹി ഫോട്ടീസ് ആശുപത്രിയിലെ നേഴ്സിങ്ങ് സൂപ്രണ്ടായ മിനിമോള്‍ ജോണ്‍ സഹപ്രവര്‍ത്തകരായ ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടി തെരുവില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം ഭക്ഷണം നല്‍കാന്‍ തീരുമാനിച്ച് നടപ്പിലാക്കി. മലയാളികളായ മറ്റ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ചേര്‍ന്നപ്പോള്‍ പ്രവര്‍ത്തനം ശക്തമായി. ഡിസ്ട്രിക്റ്റ് മാനേജ്മെന്‍റ് കളക്റ്റീവ് ഇന്ത്യ എന്ന സന്നദ്ധ സംഘടനകള്‍ പിന്തുണയുമായി എത്തി. ഇപ്പോള്‍ നൂറ് ആഴ്ച്ചകള്‍ മുടക്കം കൂടാതെ പിന്നിട്ടിരിക്കുന്നു. എല്ലാ ശനിയാഴ്ച്ചകളിലും ചുരുങ്ങിയത് 400 പേര്‍ ഇവരുടെ വകയായി വിശപ്പകറ്റുന്നു....

(സുധീര്‍ നാഥ് / കേരള ശബ്ദം / പാര്‍ലമെന്‍റ് സ്ട്രീറ്റ്)