പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2022 മാര്‍ച്ച് 31  

എന്‍കൗണ്ടര്‍ കൊലകള്‍

രാജ്യത്ത് അതിഭീകരമായി ബലാത്സംഗങ്ങള്‍, ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടിവരികയാണ്. അതുപോലെ തന്നെ ഇത്തരം കേസുകളില്‍ പിടിയിലാകുന്നവരില്‍ പലരും വടക്കേ ഇന്ത്യയില്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഒരു ഡസനിലേറെ ഇത്തരം കൊലപാതകങ്ങള്‍ വലിയ പ്രാധാന്യത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. കുറ്റവാളികളായ മിക്കവര്‍ക്കും ഉന്നതങ്ങളില്‍ വലിയ പിടിപാടാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ അവര്‍ പലപ്പോഴും നിയമത്തിന്‍റെ കുരുക്കില്‍ നിന്ന് രക്ഷപെടുന്നു. ഇത്തരത്തിലുള്ള കുറ്റവാളികള്‍ തുടര്‍ച്ചയായി എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നതില്‍ മനുഷ്യാവകാശ ലംഘനം ചിലര്‍ ചൂണ്ടികാണിക്കുന്നുണ്ട്. അവരെ കുറ്റം പറയുവാനും സാധിക്കില്ല. ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലം തുടങ്ങി എന്‍കൗണ്ടര്‍ ചരിത്രം തുടങ്ങുന്നു. ഉത്തര്‍ പ്രദേശിലെ ബുള്‍ഡോസറുകള്‍ സര്‍വ്വീസിങ്ങിന് കയറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇലക്ഷന്‍ പ്രചരണ സമയത്ത് പരസ്യമായി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ഗുണ്ടകളുടെ ഇരയായവരുടെ വോട്ടുകള്‍ സ്വരൂപിക്കാന്‍ അത് ഒരു കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന പ്രകാരം എല്ലാ മനുഷ്യ ജീവനും വിലയുണ്ട്. അവന്‍ എത്ര വലിയ കുറ്റവാളിയാണെങ്കിലും. തൂക്കുകയര്‍ വിധിക്കാന്‍ രാഷ്ട്രപതിക്കാണ് ഭരണഘടന അധികാരം കൊടുത്തിരിക്കുന്നത്. ഭരണഘടനയെ വിലകല്‍പ്പിക്കാത്ത ഭരണകര്‍ത്താക്കള്‍ എന്ന ആക്ഷേപം അന്തരീക്ഷത്തിലുള്ളപ്പോള്‍ ഇത്തരം എന്‍കൗണ്ടറുകള്‍ സംഭവിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

നോയിഡയിലെ ട്വിന്‍ ടവര്‍  

കേരളത്തിലെ മരടിലെ അഞ്ച് കെട്ടിടങ്ങള്‍ പൊളിച്ചത് മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. അത് അന്ന് വലിയ വാര്‍ത്തയായിരുന്നു. ചാനലുകള്‍ കെട്ടിടം നിലം പൊത്തുന്നത് തത്സമയം കാണിച്ചു. ഇരുപതിലേറെ ക്യാമറകള്‍ ഓരോ മലയാളം ചാനലുകളും തകര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സ്ഥാപിച്ചിരുന്നു. 2022 മെയ് 22 ന് സമാനമായ ഒരു കെട്ടിടം പൊളിക്കല്‍ നടക്കും. ഡല്‍ഹിയോട് ചേര്‍ന്നുള്ള ഉത്തര്‍പ്രദേശിലെ പട്ടണമായ നോയിഡയിലെ ഇരട്ട ടവര്‍ ഒന്‍പത് സെക്കന്‍റ് കൊണ്ട് നിലം പൊത്തും. രാജ്യതലസ്ഥാനത്തോട് ചേര്‍ന്ന് നടക്കുന്ന കെട്ടിടം പൊളിക്കലായത് കൊണ്ട് ദേശീയ ശ്രദ്ധ നേടുവാന്‍ പോകുകയാണ് നോയിഡ സെക്ടര്‍ 3 എ യില്‍ നടക്കുവാന്‍ പോകുന്ന ഇരട്ട ടവര്‍ പൊളിക്കല്‍. 40 നിലകളുള്ള കെട്ടിട സമുച്ചയത്തില്‍ 1500 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഏഴര ലക്ഷം സ്ക്വയര്‍ ഫീറ്റ് പ്രതലമാണ് കെട്ടിടത്തിനുള്ളത്.  നിയമം നോക്കാതെ പടുത്തുയര്‍ത്തിയ കെട്ടിടം പൊളിക്കാന്‍ 2021 ആഗസ്റ്റ് 31 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നോയിഡ ഡെവലപ്പ്മെന്‍റ് അതോറിറ്റിയും,  റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ്ങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും നേതൃത്ത്വത്തില്‍ സൗത്ത് ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ എന്ന കമ്പനിയെയാണ് കെട്ടിടം പൊളിക്കുന്നതിന് നിയമിച്ചിരിക്കുന്നത്. പ്രാരംഭ പണികള്‍ അവര്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. പൊളിക്കുന്ന ഇരട്ട ടവറിന്‍റെ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുവരാതിരിക്കാന്‍ സ്റ്റീലുകൊണ്ടുള്ള ഭീമന്‍ ദിത്തികള്‍ പണിയുകയാണ്.  സെന്‍ട്രല്‍ ബില്‍ഡിങ്ങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും നേതൃത്ത്വത്തില്‍ സൗത്ത് ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ എന്ന കമ്പനിയെയാണ് കെട്ടിടം പൊളിക്കുന്നതിന് നിയമിച്ചിരിക്കുന്നത്. പ്രാരംഭ പണികള്‍ അവര്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. പൊളിക്കുന്ന ഇരട്ട ടവറിന്‍റെ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുവരാതിരിക്കാന്‍ സ്റ്റീലുകൊണ്ടുള്ള ഭീമന്‍ ദിത്തികള്‍ പണിയുകയാണ്.  സെന്‍ട്രല്‍ ബില്‍ഡിങ്ങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും നേതൃത്ത്വത്തില്‍ സൗത്ത് ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ എന്ന കമ്പനിയെയാണ് കെട്ടിടം പൊളിക്കുന്നതിന് നിയമിച്ചിരിക്കുന്നത്. പ്രാരംഭ പണികള്‍ അവര്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. പൊളിക്കുന്ന ഇരട്ട ടവറിന്‍റെ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുവരാതിരിക്കാന്‍ സ്റ്റീലുകൊണ്ടുള്ള ഭീമന്‍ ദിത്തികള്‍ പണിയുകയാണ്. 

ഓര്‍ക്കുക നാലാം തരംഗം വരുന്നുണ്ട്.

നിലവില്‍ കോവിഡ് ഭീതി കഴിഞ്ഞത് കൊണ്ട് ജനങ്ങള്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും ഉപേക്ഷിച്ചാണ് നടക്കുന്നത്.  കരുതല്‍ കൂടുതലുണ്ടായ സമൂഹമായിരുന്നു ഇന്ത്യക്കാര്‍. അതില്‍ ഏറ്റവും കരുതല്‍ ഉണ്ടായിരുന്നത് കേരളത്തിനാണ്. പക്ഷെ ഇന്ന് ഒരു കരുതലും ഇല്ല. കൊറോണ വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദം വലിയ പ്രശ്നങ്ങളില്ലാതെ കടന്നു പോയി. അത് ജനങ്ങള്‍ക്ക് കൂടുതല്‍ മാനസിക ധൈര്യം നല്‍കി എന്നാണ് മനശാസ്ത്ര രംഗത്തെ പ്രമുഖരുടെ അഭിപ്രായം. എന്നാല്‍ കോവിഡിന്‍റെ നാലാം തരംഗം വരുന്നു എന്ന വാര്‍ത്ത ലോകാരോഗ്യ സംഘടന തന്നെ ഓര്‍മ്മപ്പെടുത്തുന്നു. കോവിഡിന് തുടക്കം കുറിച്ച ചൈനയില്‍ നാലാം തരംഗത്തിന്‍റെ ശക്തമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് അവിടെ പൊട്ടി പുറപ്പെട്ടിട്ട് മൂന്നാം വര്‍ഷത്തിലേയ്ക്ക് കടന്നു കഴിഞ്ഞപ്പോഴാണ് നാലാം തരംഗം അവിടെ താണ്ഡവമാടുന്നത്. മാര്‍ച്ച് 11 ലെ ചൈനയിലെ കണക്ക് പ്രകാരം 646,700 കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗത്ത് കൊറിയയടക്കമുള്ള മറ്റ് വിദേശ രാജ്യങ്ങളും കോവിഡ് കണക്കുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഐ.ഐ.ടി. കാന്‍പൂര്‍ നടത്തിയ കോവിഡ് ഗവേഷണ പഠനത്തില്‍ ജൂണ്‍ 22 ന് ഇന്ത്യയില്‍ നാലാം തരംഗത്തിന്‍റെ തീവൃതയ്ക്ക് തുടക്കം കുറിക്കുമെന്നാണ്. 2022 ആഗസ്റ്റ് അവസാനം അതിന്‍റെ തീവൃത ഉണ്ടാകുമെന്നാണ് പഠനം ചൂണ്ടി കാട്ടുന്നത്. 2022 ഒക്ടോബര്‍ 24 വരെ അതിന്‍റെ തീവൃത ഉണ്ടാകും.  ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയം നാലാം തരംഗത്തില്‍ ആശങ്ക വേണ്ടതില്ല എന്നാണ് പറയുന്നത്. ഇതേ ആരോഗ്യ വകുപ്പ് മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക എന്നും പറഞ്ഞിരുന്നു. എന്തായാലും നാലാം തരംഗം ഉണ്ടാകാം. നമുക്ക് ജാഗ്രത പുലര്‍ത്താം. വൈറസിന്‍റെ വിളയാട്ടത്തിനൊപ്പം നമുക്ക് ജീവിതം ഹോമിക്കാതിരിക്കാം.

കോണ്‍ഗ്രസില്‍ ശക്തമാകുന്ന ജി 23.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍റ് എന്നു വെച്ചാല്‍ ഗാന്ധി കുടുംബം എന്ന ചിന്ത കുറച്ച് കാലങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയെ വേട്ടയാടുന്നുണ്ട്. 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ വിട്ടുപോകുന്ന കാഴ്ച്ച പതിവായി. 2014നുശേഷം ഏകദേശം 177 എം.പിമാരും എംഎല്‍എമാരും, 222 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് വിട്ടുപോയിട്ടുണ്ട്. ഇതുപോലൊരു പലായനം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും കാണാന്‍ കഴിയില്ല. സബ് കി കോണ്‍ഗ്രസ് (എല്ലാവരുടെയും കോണ്‍ഗ്രസ്) എന്നതാണ് എന്‍റെ കാഴ്ചപ്പാട് എന്ന് പറഞ്ഞ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ നേത്യത്ത്വത്തിനെതിരെ തുറന്നടിച്ചു. ചിലര്‍ ആഗ്രഹിക്കുന്നത് ഘര്‍ കി കോണ്‍ഗ്രസ് (വീട്ടുകാരുടെ കോണ്‍ഗ്രസ്) എന്നാണ്. അവസാന ശ്വാസം വരെ താന്‍ സബ് കി കോണ്‍ഗ്രസിനായി പോരാടും. കപില്‍ സിബല്‍ പറയുന്നത് ചിലര്‍ക്കിപ്പോഴും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാണെന്നാണ്. അത് ശരിയല്ല. പക്ഷെ പല നടപടികളും അതാണ് ശരിയെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഒന്നും ചിന്തിക്കാതെയാണ് പലരും ഇത് പറയുന്നതെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്‍റെ അധ്യക്ഷസ്ഥാനത്ത് രാഹുല്‍ അല്ല സോണിയ ഗാന്ധിയാണെന്നാണ് മറ്റ്  ചിലര്‍ കരുതുന്നത്. പദവി ഇല്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനെപ്പോലെയാണ് രാഹുല്‍ പെരുമാറുന്നത്. രാഹുല്‍ പഞ്ചാബില്‍ പോയി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചു. എന്ത് പദവിയുടെ ബലത്തിലാണ് അദ്ദേഹം അത് ചെയ്തത് എന്ന് കപില്‍ സിബല്‍ ചോദിക്കുന്നതിനെ ജി 23ലെ നേതാക്കള്‍ ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് ഇരന്ന് വാങ്ങിയ തോല്‍വിയാണ് പഞ്ചാബില്‍ സംഭവിച്ചതെന്ന് അവര്‍ വിളിച്ച് പറയുന്നു. പദവി ഇല്ലാതിരുന്നിട്ടും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് രാഹുലാണ് എന്ന സുരുതര ആരോപണമാണ് കപില്‍ സിബല്‍ അടക്കമുള്ള ജി 23 നേതാക്കളുടെ പരാതി. കോണ്‍ഗ്രസ് പ്രവത്തക സമിതി അംഗങ്ങള്‍ നേതൃത്വത്തിന്‍റെ നോമിനികളാണ്. സമിതിക്കുപുറത്തും കോണ്‍ഗ്രസുണ്ട്, അവരുടെ ശബ്ദവും കേള്‍ക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിന് ഉണ്ടാകണമെന്നാണ് ജി 23 കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും ഗാന്ധി കുടുംബം ഒഴിയണമെന്നും മറ്റാര്‍ക്കെങ്കിലും അവസരം നല്‍കണമെന്നുമുള്ള മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്‍റെ പ്രസ്താവനകള്‍ക്ക് സല്‍മാന്‍ ഖുര്‍ഷിദ് മറുപടിയുമായി എത്തി. നേതൃത്വത്തിന്‍റെ പ്രശ്നമല്ല, ആശയങ്ങളുടെ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ക്ക്, 'നമുക്ക് ശരിയായ നേതാവില്ലാത്തതിനാലാണ്' എന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഖുര്‍ഷിദ് പറഞ്ഞു. ദേശീയതലത്തില്‍ നേതൃമാറ്റമാണ് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനായി ജി 23 നേതാക്കള്‍ മുന്നോട്ടുവച്ചിരിക്കുന്ന ഫോര്‍മുല. 2014നുശേഷം, എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഒരു പാര്‍ട്ടി ചിന്തന്‍ ശിബിരം സംഘടിപ്പിക്കാന്‍ പോകുന്നു. തങ്ങളുടെ പതനത്തിന്‍റെ കാരണത്തെക്കുറിച്ച് പാര്‍ട്ടിക്കും നേതൃത്വത്തിനും കഴിഞ്ഞ എട്ടു വര്‍ഷമായി അറിവില്ല. എന്തോ സാങ്കല്‍പ്പിക ലോകത്താണ് കോണ്‍ഗ്രസ് നേത്യത്ത്വം എന്നാണ് ജി 23 നേതാക്കള്‍ വിമര്‍ശിക്കുന്നത്.