പഞ്ചാഗ്നി 8

പഞ്ചാഗ്നി  8

ശകുനി 

മത്സരം ബി.ജെ.പിയും കോണ്‍ഗ്രസുമായി 

ഗോവയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസുമായാണ് മത്സരമെന്ന് രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ ഈ പ്രചരണം ഏറ്റെടുത്ത് സംസ്ഥാനം മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് പറഞ്ഞു നടക്കുന്ന കാഴ്ച്ച കാണുവാന്‍ സാധിക്കും. ഗോവയില്‍ മത്സരിക്കുന്ന മറ്റ് പാര്‍ട്ടികളെ കൊച്ചാക്കുവാനുള്ള മനശാസ്ത്രപരമായ സമീപനത്തിനാണ് രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നത്. പക്ഷെ ഗോവയില്‍ ത്രിണമുല്‍, ആംആദ്മി പാര്‍ട്ടി, ശിവസേന എന്നിവര്‍ ഗോവയില്‍ ശക്തമായ സാനിധ്യം അറിയിക്കുന്നുണ്ട്. 

പഞ്ചാബിലെ എക്സയ്സ് വകുപ്പ് 

രാജ്യത്ത് എറ്റവും കൂടുതല്‍ മദ്യം ഉത്പാദിപ്പിക്കുന്നതും, ഉപയോഗിക്കുന്നതും പഞ്ചാബിലാണ്. കോണ്‍ഗ്രസിന് വീണ്ടും അധികാരം ലഭിച്ചാല്‍ കോരള മോഡല്‍ ബീവറേജ് കോര്‍പ്പറേഷന്‍ ഉണ്ടാക്കുക എന്ന ലുധിയാനയിലെ മലയാളിയായ കോണ്‍ഗ്രസ് നേതാവ് സുനില്‍ അല്സിന്‍റെ നിര്‍ദ്ദേശത്തിന് ഗ്രൂപ്പിസം മറന്ന് ചന്നിയും, സിദ്ദുവും പിന്തുണ നല്‍കി. മദ്യവില്‍പ്പനയിലൂടെ മാത്രം നിലവില്‍ പഞ്ചാബ് സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന്‍റെ എത്രയോ മടങ്ങ് ലഭിക്കുമെന്ന് കേരള മോഡല്‍ തെളിഞ്ഞതായി കോണ്‍ഗ്രസ് നേത്യത്ത്വവും തിരിച്ചറിഞ്ഞു. കേരളത്തില്‍ പഞ്ചാബ് മോഡല്‍ പ്രസംഗം പ്രശസ്തമായ പോലെ പഞ്ചാബില്‍ കേരള മോഡല്‍ മദ്യനയവും പ്രശസ്തമാകുകയാണ്.

മാഫിയ ഇല്ലാത്ത ഉത്തര്‍പ്രദേശ് 

രാജ്യത്തെ ഏറ്റവും സമാധാനവും, വികസനവും, ഉണ്ടായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് ബി.ജെ.പി. പ്രസിഡന്‍റ് ജെ.പി. നഡ്ഡ പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നേതാക്കളാരെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. തീവ്രവാദികളേയും, വ്യാജപ്രചാരകരേയും ജയില്‍ മോചിതനാക്കിയ വ്യക്തിയാണ് മുഖ്യമന്ത്രി ആയിരിക്കെ അഖിലേഷ് യാദവ് എന്ന ആരോപണവും നഡ്ഡ ഉന്നയിച്ചു. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപവും, കൊലപാതകങ്ങളും, മോഷണവും വലിയ അളവില്‍ യോഗി ആദിത്യനാഥിന്‍റെ ഭരണത്തിന് കീഴില്‍ കുറഞ്ഞെന്ന് അമിത്ത് ഷായും തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പറയുന്നുണ്ട്. എല്ലാ ബി.ജെ.പി. നേതാക്കളും അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അഴിച്ചുവിടുന്നത്.