പഞ്ചാഗ്നി 7
ശകുനി
മത്സരത്തിന് മുന്‍പ് സത്യപ്രതിജ്ഞ
തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് നമുക്കറിയാം. അടുത്തകാലത്തായി പുതിയ ഒരു രീതി കൂടി തുടക്കം കുറിച്ചിരിക്കുന്നു. മത്സരിക്കാന്‍ പേര് പ്രഖ്യാപിക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുക എന്നതാണത്. വ്യാപകമായി കാലുമാറുന്ന പ്രവണത കുറച്ച് നാളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യാപകമായതാണ് അതിന് കാരണം. മത്സരത്തിനിറങ്ങുന്ന എല്ലാ സ്ഥാനാര്‍ത്ഥികളെ കൊണ്ടും എല്ലാ പാര്‍ട്ടികളും, എല്ലാ സംസ്ഥാനങ്ങളിലും സത്യപ്രതിജ്ഞ ചെയ്യിക്കുന്നുണ്ട്. എല്ലാ സ്ഥാനാര്‍ത്ഥികളേയും നിരീക്ഷിക്കാനും എല്ലാ പാര്‍ട്ടിക്കാരും ഇത്തവണ തീരുമാനിച്ചത് 2017ലെ അനുഭവം കൊണ്ടാകും. ചൂടുവെള്ളത്തില്‍ വീണ പൂച്ചയല്ലേ...!
പാട്ടിലൂടെ വോട്ട് പിടുത്തം
പഞ്ചാബിലെ റോഡുകളില്‍ എല്ലാ പാര്‍ട്ടികളും വലിയ ഉച്ചത്തില്‍ പാട്ടുകള്‍ ജനങ്ങളെ കേള്‍പ്പിക്കുന്നത് കാണാം. വാഹനത്തിലെ വശങ്ങളില്‍ ഉറപ്പിച്ച എല്‍.ഇ.ഡി. സ്ക്രീനില്‍ മനോഹരമായ ദ്യശ്യാവിഷ്ക്കാരം പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. കവലകളില്‍ നിര്‍ത്തി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് എല്ലാ പാര്‍ട്ടിക്കാരും ഈ തന്ത്രം പ്രയോഗിക്കുന്നു. ബി.ജെ.പിക്ക് വേണ്ടി അവരുടെ പാര്‍ലമെന്‍റ് അംഗവും പ്രശസ്ത ബോജ്പൂരി ഗായകനും അഭിനേതാവുമായ മനോജ് തിവാരിയാണ് പാട്ട് പാടിയിരിക്കുന്നത്. പഞ്ചാബ് ഉമര്‍ കേ ബോല, ഹുന്‍ രംഗ് ദേ ബാസന്തി ചോല എന്നതാണ് ബി.ജെ.പി. പുറത്തിറക്കിയ പാട്ട്. പ്രധാനമന്ത്രി മോദിയെ കേന്ദ്രീകരിച്ച ഗാനത്തില്‍ അദ്ദേഹം രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നത് എന്നാണ് പറയുന്നത്. കോണ്‍ഗ്രസിന്‍റെ ഇലക്ഷന്‍ ഗാനം പഞ്ചാബ് കി ചര്‍ദികാലാ, കോണ്‍ഗ്രസ് മാന്‍ഗേ സര്‍ബത്ത് ദാ ബാലാ എന്നതാണ്. പഞ്ചാബ് വലിയ ആവേശത്തിലാണ്, കോണ്‍ഗ്രസ് എല്ലാവരുടെ ക്ഷേമത്തിനാണെന്നത് മലയാളം.