പഞ്ചാഗ്നി 22

പഞ്ചാഗ്നി 22

ശകുനി 

വോട്ടര്‍മാരുടെ എണ്ണം കൂടിയോ...? 

തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശവാദത്തില്‍ കണ്ണു തള്ളിയത് തിരഞ്ഞെടുപ്പ് കമ്മിഷന്. ഓരോ പാര്‍ട്ടിക്കാരും അവര്‍ക്ക് ലഭിച്ച വോട്ടിന്‍റെ കണക്കുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയതാണ് പ്രശ്നമായത്. ഒരു മണ്ഡലത്തിലെ വിവിധ പാര്‍ട്ടികളുടെ അവകാശവാദപ്രകാരം വോട്ടുകളുടെ എണ്ണം പലപ്പോഴും പോള്‍ ചെയ്ത വോട്ടുകളുടെ ഏതാണ്ട് ഇരട്ടിയോളമാകുന്നു എന്നതാണ് പ്രശ്നം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജയം പ്രതീക്ഷിക്കുകയും അതിന് നീതീകരിക്കുന്ന കണക്കുകളും നിരത്തുന്നതില്‍ തെറ്റ് കാണുവാനും പറ്റില്ല. സ്വപ്നം കാണുവാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ. സ്വപ്നം കാണുമ്പോള്‍ എന്തിന് കഞ്ഞിയും ചമ്മന്തിയും...? വിഭവസമ്യതമായ സദ്യ തന്നെയാകാമല്ലോ ല്ലേ...

ഡിസൈന്‍ ചെയ്തത് സ്വന്തമാക്കി 

പഞ്ചാബിലെ ആദ്യ തവണ വോട്ടര്‍മാര്‍ക്ക് പഞ്ചാബില്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ബൂത്തിലെ പ്രായമായ വോട്ടര്‍മാര്‍ക്കും ലഭിച്ചു സര്‍ട്ടിഫിക്കറ്റ്. അതിലെന്താ ഇത്ര കൗതുകം എന്നാകും...? അത് ഡിസൈന്‍ ചെയ്തത് ഒരു മലയാളി പെണ്‍കുട്ടിയാണ്. തീര്‍ന്നില്ല, സ്വന്തമായി ഡിസൈന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ആദ്യ വോട്ടറായിരുന്ന കോട്ടയം മുണ്ടക്കയം സ്വദേശിനി സില്‍വി മേരി സുനിലിനും ലഭിച്ചു. പഞ്ചാബിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ സുനില്‍ പി. അലക്സിന്‍റെ മകളാണ് സില്‍വി. ഡല്‍ഹിയില്‍ അവസാന വര്‍ഷ ബിരുധ വിദ്യാര്‍ത്ഥിനിയാണ്. ആദ്യമായി വോട്ട് ചെയ്ത് സ്വന്തമായി ഡസൈന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കി മടങ്ങുമ്പോള്‍ കൂട്ടുകാരും, സമപ്രായക്കാരും തന്‍റെ ഡിസൈനിലെ സര്‍ട്ടിഫാക്കറ്റുമായി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നത് കാണുമ്പോുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നാണ് സൂസി പറയുന്നത്. മകളുടെ നേട്ടത്തില്‍ അഭിമാനിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സുനില്‍ അലക്സ്.

അഖിലേഷ് കുട്ടിയാണെന്ന് യോഗി 

ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് വലിയ വെല്ലുവിളിച്ച് യോഗി ആദിത്യനാഥിന് മുന്നില്‍ പ്രകടനം നടത്തുകയാണ്. അഷിലേഷിനെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ കൊച്ചായി കാണിക്കാന്‍ യോഗി പറയുന്നത് അഖിലേഷ് കുട്ടിത്തം വിടാത്ത കുട്ടിയാണെന്നാണ്. അഷിലേഷ്യാദവിന്‍റെ പല പ്രഖ്യാപനങ്ങളും ഉന്നം നോക്കി പ്രതിരോധിക്കാന്‍ ബി.ജെ.പി. വലിയ സന്നാഹമാണ് ഉത്തര്‍പ്രദേശില്‍ ഒരുക്കിയിരിക്കുന്നത്. അഖിലേഷിനെ മുള്‍ മുനയില്‍ നിര്‍ത്തുന്ന വലിയ പ്രയോഗങ്ങളാണ് ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ വരുന്നതെന്നത് ശ്രദ്ധിക്കേണ്ടതാണ്. ബി.ജെ.പി. ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ അവസാന ലാപ്പിനോട് അടുക്കുമ്പോള്‍ അഖിലേഷും പാടുപെടുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും അഖിലേഷ് ഉയര്‍ത്തിയ വെല്ലുവിളി കുട്ടിക്കളിയല്ല.