ഡല്‍ഹിയിലെ പ്രകടനങ്ങള്‍, പരേഡുകള്‍, റാലികള്‍, മേളകള്‍...

ഡല്‍ഹിയിലെ പ്രകടനങ്ങള്‍, പരേഡുകള്‍, റാലികള്‍, മേളകള്‍...

വിജയ് ചൗക്ക്    മെട്രോ വാര്‍ത്ത നവംബര്‍ 

സുധീര്‍നാഥ് 

ഡല്‍ഹിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന പ്രധാന സംഭവങ്ങള്‍ പലതു്. റിപ്പബ്ലിക്ക് പരേഡ്, ചെങ്കോട്ടയിലെ സ്വതന്ത്ര്യദിനാഘോഷം, അന്തര്‍ ദേശീയ വ്യാപാര മേള, പുസ്തകോത്സവം, നാടകോത്സവം, തുടങ്ങി പലതും. അതില്‍ ഏറ്റവും വിശേഷപ്പെട്ടത് എന്ന് തോന്നിയിട്ടുള്ളത് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് പരേഡും, പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്തര്‍ ദേശീയ വ്യാപാര മേളയും, പുസ്തകോത്സവവും ആണ്. ഇന്ത്യയെ ഒറ്റ ഷോര്‍ട്ടില്‍ പകര്‍ത്തുവാന്‍ സാധിക്കും എന്ന് സിനിമാ ഭാഷയില്‍ നമുക്ക് പറയാം.

ല്‍ ഇന്ത്യ റിപബ്ലിക്കായി. ല്‍ ആദ്യത്തെ റിപബ്ലിക്ക് ദിന ആഘോഷം വളരെ ലളിതമായാണ് നടത്തിയത്. എട്ട് കുതിരകളെ കെട്ടിയ വിയില്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പട്ടാളത്തിന്റെ അകമ്പടിയോടെ കൊണാട്ട് സര്‍ക്കിള്‍ വഴി ഇര്‍വിന്‍ സ്റ്റേഡിയത്തില്‍ (ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം) ഘോഷയാത്രയായി എത്തി. ഒന്നാം റിപബ്ലിക് ആഘോഷം കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു.

ജനങ്ങളുടെ ആവേശം കതുകൊാകണം രാമത്തെ റിപബ്ലിക് പരേഡ് വിപുലമായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനമായി. പ്രതിരോധ മന്ത്രാലയത്തെയാണ് പരേഡിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉാകണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവും വന്നു. പല സംസ്ഥാനങ്ങളും സ്വയം മുന്നോട്ട് വന്നു. കേരളത്തിനു വേി പ്രവര്‍ത്തിക്കുന്ന പ്രതിരോധമന്ത്രാലയത്തിലെ ഉദേ്യാഗസ്ഥര്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണ് സമീപിച്ചത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും തമ്മിലുള്ള സുഹൃദ് ബന്ധമാണ് ഇതിനു പിന്നിലെന്നത് എടുത്ത് പറയേ കാര്യമില്ലല്ലോ...

എല്ലാ വര്‍ഷവും മുടക്കം കൂടാതെ റിപ്പബ്ലിക്ക് പരേഡ് നടക്കുന്നു്. കോവിഡ് ലോകത്തെ പിടിച്ച് കുലുക്കിയപ്പോള്‍ പോലും റിപ്പബ്ലിക്ക് പരേഡ് മുടങ്ങിയില്ല. പക്ഷെ രാജ്പഥിന്റെ ഇരുവശങ്ങളിലും ഉായിരുന്ന സ്ഥലത്ത് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ജെ.സി.ബി.യും ടിപ്പര്‍ ലോറികളും അവിടെ വ്യാപകമായി കാണാം. നൂറ് കണക്കിന് തൊഴിലാളികളും അവിടെ നിര്‍മ്മാണ രംഗത്ത് വ്യാപരിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സെട്രല്‍ വിസ്താ പ്രൊജക്റ്റിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്.

ഇക്കുറിയും റിപ്പബ്ലിക്ക് പരേഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടു്. മാസങ്ങള്‍ നീളുന്ന നടപടി ക്രമങ്ങളിലൂടെയാണ് റിപ്പബ്ലിക്ക് പരേഡില്‍ ഇടം ലഭിക്കുന്നത്. ഇക്കുറി സ്വാതന്ത്ര്യത്തിന്റെ  വര്‍ഷം മുന്‍നിര്‍ത്തിയാണ് പരേഡ്. താത്പര്യമുള്ള സംസ്ഥാനങ്ങള്‍ അവര്‍ അവതരിപ്പിക്കുന്ന ടാബ്ലോയുടെ ആശയം അവതരിപ്പിക്കണം. അതിന് ശേഷം രേഖാചിത്രം കമ്മറ്റി പരിശോധിക്കും. ഇവിടെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിന്റെ ത്രിമാന മാതൃകയാണ് അവതരിപ്പിക്കേത്. ഇതിലും തിരഞ്ഞെടുത്താല്‍ സംഗീതം, കമ്മറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കണം. ഇൗ കടമ്പകള്‍ കടന്നാല്‍ മാത്രമേ ഒരു സംസ്ഥാനത്തിന് പരേഡിന്റെ ഭാഗമാകാന്‍ സാധിക്കൂ.

കേരളത്തിന് , ,  വര്‍ഷങ്ങളില്‍ റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടു്.  വര്‍ഷത്തോളം പരേഡില്‍ പങ്കെടുക്കാന്‍ യോഗ്യത നേടാതിരുന്ന കേരളം ല്‍ യോഗ്യത നേടി. ആ വര്‍ഷം ഏറ്റവും മികച്ച ടാബ്ലോയ്ക്കുള്ള സ്വര്‍ണ്ണ മെഡലും നേടി. പിന്നീട് തുടര്‍ച്ചയയി  വര്‍ഷത്തോളം യോഗ്യത നേടി കേരളം പരേഡില്‍ പങ്കെടുത്ത് ശ്രദ്ദേയമായി. ഇക്കുറിയും സംസ്ഥാനം പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടു്. യോഗ്യതാ നടപടികള്‍ പുരോഗമിക്കുകയാണ്. പക്ഷെ രാജ്പഥിന് പകരം എവിടെയാണ് റിപ്പബ്ലിക്ക് പരേഡ് നടക്കുക എന്ന ചര്‍ച്ച വ്യാപകമാണ്. പരേഡ് നടക്കുന്ന പ്രദേശത്ത് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണല്ലോ.

രാജ്പഥിലെ നിര്‍മ്മാണ പ്രവര്‍ത്തനം പോലെയാണ് പ്രഗതി മൈതാനിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനവും. ഇത്തവണ പ്രഗതി മൈതാനിയില്‍ പകുതി പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിലാണ് മേള നടത്തിയത്. സംസ്ഥാന പവലിയനുകള്‍ വളരെ ചെറുതായിരുന്നത് ഒരു പക്ഷെ അതുകൊാകാം. മുന്‍പ് ഒാരോ സംസ്ഥാന പവലിയനില്‍ കയറി കഴിഞ്ഞാല്‍ അതാത് സംസ്ഥാനങ്ങളില്‍ പോയത് പോലുള്ള അനുഭവം ഉാകും. ഒാരോ സംസ്ഥാനങ്ങളിലെ വികസനം, സംസ്ക്കാരും, രുചി എല്ലാം നമുക്ക് അനുഭവിച്ചറിയാം. രാഴ്ച്ച നീു നില്‍ക്കുന്ന മേളയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ സാസ്ക്കാരിക കലാ പ്രകടനങ്ങള്‍ക്കായി സമയം നല്‍കാറു്. ഒാരോ സംസ്ഥാനങ്ങളും അവരുടെ ദിവസം മികച്ചതും വ്യത്യസ്ഥതയുള്ളതുമാക്കാന്‍ ശ്രമിക്കും. ഇക്കുറി ഡല്‍ഹിയിലെ കലാകാരികളുടെ ഡാന്‍സും, ആട്ടം കലാസമിതിയുടെ ചെമേളവുമായിരുന്നു പരിപാടി. കേരളത്തിന്റെ പവലിയന്‍ മാത്രം വേഗത്തില്‍ ആസ്വദിച്ചിറങ്ങാന്‍ ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും എടുക്കുമായിരുന്നു.

ഡല്‍ഹിയില്‍ സുപ്രീം കോടതിക്ക് സമീപമുള്ള  ഏക്കര്‍ ഭൂമിയാണ് പ്രഗതി മൈതാന്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലാണ് ഇൗ പ്രദേശം. ഇന്ത്യയുടെ ാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി  നവംബര്‍ ന് ഉദ്ഘാടനം ചെയ്തതായിരുന്നു പ്രഗതി മൈതാനിയിലെ വിപണന മേളാ കേന്ദ്രം. പ്രശസ്ത വാസ്തുശില്‍പിയായ രാജ് റിവാളാണ് പ്രഗതി മൈതാനിലെ കെട്ടിടങ്ങള്‍ക്ക് രൂപകല്‍പ്പന ചെയ്തത്. ഒരു മത്സരത്തിലൂടെയാണ് ഹാള്‍ ഒാഫ് നേഷന്‍സ് എന്ന് പേരിട്ട രാജ് റിവാളിന്റെ മാതൃക അംഗീകരിച്ചത്. ഇരുപത്തി ര്  മാസം എടുത്ത് പണിത കെട്ടിടം അറുപത് വര്‍ഷം പഴക്കമുള്ളതാണെന്ന് പറഞ്ഞാണ് പൊളിച്ച് നീക്കിയത്. 

അവിടെ രാജ്യത്തെ ഒാരോ സംസ്ഥാനങ്ങള്‍ക്കും ഒാരോ കെട്ടിടങ്ങള്‍ ഉായിരുന്നു. വര്‍ഷാ വര്‍ഷം നടക്കുന്ന വ്യാപാര മേള, പുസ്തക മേള തുടങ്ങിയവ ആകര്‍ഷകമായിരുന്നു. ഭാരതത്തിന്റെ ഒരു സാസ്കാരിക പരിച്ഛേതമായിരുന്നു മുന്‍പ് പ്രഗതി മൈതാന്‍. പുതുക്കി പണിത അത്യാധുനിക പ്രദര്‍ശനഹാളുകളില്‍ വിപണന മേളകളിലേയ്ക്ക് ചുരുക്കി എന്ന ആക്ഷേപം ഉയരുന്നു്. സമാനതകളില്ലാത്ത ഒരു വിപണന, സാംസ്കാരിക കേന്ദ്രം വെറും വിപണന കേന്ദ്രമാക്കി മാറ്റി എന്നും പറയാം.

ഡല്‍ഹി എന്ന രാജ്യ തലസ്ഥാനം വ്യത്യസ്ഥ സമരമുറകള്‍ ക പ്രദേശമാണ്. ഇപ്പോള്‍ നടന്നുകൊിരിക്കുന്ന കര്‍ഷക സമരം അതിലൊന്നാണ്. അണ്ണാ ഹസാരെ നടത്തിയ അഴിമതിക്കെതിരെയുള്ള സമരം മറ്റൊന്നാണ്. മണ്ഡല്‍ കമ്മിഷന്‍ സമരം മുതല്‍ എത്ര എത്ര സമരങ്ങള്‍. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയാല്‍ ഡല്‍ഹിയില്‍ സമരങ്ങളുടെ വേലിയേറ്റമാണ്. പ് സമര ഭൂമി പാര്‍ലമെന്റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനമായിരുന്നു. അവിടെ നടന്ന കര്‍ഷകസമരം രാജീവ് ഗാന്ധിയുടെ ഭരണം താഴെ ഇറക്കിയ ചരിത്രമാണ്. 

സമരം പോലെ ഡല്‍ഹിയില്‍ നടന്ന റാലികള്‍, പൊതു സമ്മേളനങ്ങള്‍ എല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ജയപ്രകാശ് നാരായണന്‍ അടിയന്തിരാവസ്ഥയ്ക്ക് തൊട്ട് മുന്‍പ് ഡല്‍ഹി രാംലീല മൈതാനിയില്‍ വൈകീട്ട്  മണിക്ക് വലിയ റാലി നയിച്ച് അഭിസംഭോദന ചെയ്ത് സംസാരിച്ചത് ചരിത്ര സംഭവമാണ്. അദ്ദേഹത്തിന്റെ പ്രസംഗവും റാലിയും കഴിഞ്ഞ ഉടനെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ജയപ്രകാശ് നാരായണന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാറ്റ്ന ഡല്‍ഹി വിമാനം ഇന്ദിരാഗാന്ധി റദ്ദ് ചെയ്യിച്ചു. പക്ഷെ തൊട്ടു പിറ്റേ ആഴ്ച്ച തന്നെ ജയപ്രകാശ് നാരായണന്‍ രാംലീലയില്‍െ എത്തി. അന്ന് ജയപ്രകാശ് നാരായണന്റെ റാലിയും, പൊതുയോഗവും  തടസപ്പെടുത്താന്‍ ഡല്‍ഹിയിലെ പൊതുഗതാഗതം നിര്‍ത്തി. അന്ന് തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ രാജ്കപൂറിന്റെ പുതിയ സിനിമ ബോബി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷെ ജനങ്ങള്‍ ഒഴുകിയെത്തി.

ഡല്‍ഹിയില്‍ ഒട്ടേറെ റാലികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുങ്കെിലും  ജനുവരി  റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ ട്രാക്റ്റര്‍ റാലി എെതിഹാസികമായിരുന്നു. അന്ന് ഡല്‍ഹിക്ക് ചുറ്റും അഞ്ച് അതിര്‍ത്തികളില്‍ നിന്ന് ലക്ഷകണക്കിന് ട്രാക്ടറുകള്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി. ഇന്ത്യന്‍ സമര ചരിത്രത്തിലെ മായ്ക്കാന്‍ പറ്റാത്ത ഒന്നായി അത് മാറി. എല്ലാ അതിര്‍ത്തികളിലും യാത്രാ തടസങ്ങള്‍ ഉാക്കിയിരുന്നത് കര്‍ഷകര്‍ എടുത്ത് മാറ്റി മുന്നേറി. സ്ത്രീകളും, കുട്ടികളും അടക്കം ഒാരോ അതിര്‍ത്തിയിലൂടെയും ലക്ഷകണക്കിന് കര്‍ഷക സമരക്കാര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയതാണ് സമീപകാലത്തെ ഏറ്റവും വലിയ റാലി. 

ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്തര്‍ദേശീയ വ്യാപാര മേളയുടെ ഭാഗമായ കേരള ദിനത്തില്‍ ആട്ടം കലാസമിതി അവതരിപ്പിച്ച ചെമേളത്തോടൊപ്പം നൃത്തം ചെയ്യുന്ന പ്രേക്ഷകര്‍. ഫോട്ടോ  വിനായക് ബാബു.