രാജ്ഭവനുകള്‍ ഇനി വിശ്രമ കേന്ദ്രങ്ങളല്ല: മോദി

രാജ്ഭവനുകള്‍ ഇനി വിശ്രമ കേന്ദ്രങ്ങളല്ല: മോദി

സുധീര്‍നാഥ് 


രാജ്യത്തെ രാജ്ഭവനുകള്‍ കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയ വിശ്രമ കേന്ദ്രങ്ങളായി കണ്ടിരുന്ന രീതി മാറുന്നു. രാഷ്ട്രീയത്തില്‍ വിശ്രമം ആവശ്യം വരുന്ന അവസരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാജകീയമായി വിശ്രമിക്കുവാനുള്ള കേന്ദ്രങ്ങളാണ് രാജ്യത്തെ രാജ്ഭവനുകള്‍ എന്ന് ജനങ്ങള്‍ പരിഹസിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം വിശ്രമിക്കുന്ന അഭയകേന്ദ്രം ആയിട്ടാണ് മുതിര്‍ന്ന രാഷ്ട്രീയനേതാക്കളം കണ്ടിരുന്നത്. 


ഗവര്‍ണര്‍മാര്‍ ജനങ്ങളുടെ പ്രതിനിധികള്‍ തന്നെയാന്നെന്നും, അവരുടെ ക്ഷേമം ഉറപ്പ് വരുത്തേണ്ട ബാധ്യത നിറവേറ്റേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം രാഷ്ട്രപതിഭവനില്‍ നടന്ന അന്‍പതാമത് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത 17 ഗവര്‍ണര്‍മാരോ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍മാരോ ആദ്യ തവണ പദവിയിലെത്തിയവരാണെന്ന പ്രത്യേകതയും ഉണ്ട്. രാഷ്ട്രപതി രാംനാഥ് ഗോയങ്ക, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പരമ്പരാഗത ചട്ടങ്ങള്‍ മാറ്റി ഗവര്‍ണര്‍മാരും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങണമെന്ന വിപ്ലവകരമായ തീരുമാനം ജനകീയമാണ്. ജനങ്ങളിലേയ്ക്ക് ഗവര്‍ണര്‍മാര്‍ ഇറങ്ങിചെല്ലണമെന്നും, സംസ്ഥാനത്തെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളില്‍ പങ്കാളികളാക്കുന്നതിനൊപ്പം, വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം. രാജ്ഭവനുകള്‍ വിശ്രമ കേന്ദ്രമായി കണക്കാക്കരുതെന്ന് മോദി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയമിതരായ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമാകുന്നതിന് ഗവര്‍ണര്‍മാക്ക് കഴിയണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഗവര്‍ണര്‍മാരും എല്ലാമാസവും അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് രാഷ്ട്രപതിക്കു സമര്‍പ്പിക്കേണ്ടതുണ്ട് എന്നുള്ള തീരുമാനവും ഉണ്ടായതായിട്ടാണ് അറിയുന്നത്.  

നരേന്ദ്ര മോദി ഗവര്‍ണര്‍മാരോട് നടത്തിയ പരാമര്‍ശങ്ങള്‍ കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ നടപ്പിലാക്കി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരള ഗവര്‍ണറായി നിയമിതനായ അന്നുമുതല്‍ നടപ്പിലാക്കുന്ന കാര്യങ്ങളാണ് മോദി മറ്റ് ഗവര്‍ണര്‍മാര്‍ക്ക് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചത്. കേരള ഗവര്‍ണര്‍ രാജ്ഭവനെ ജനകീയമാക്കി. മുന്‍പ് ഡോക്ടര്‍ അബ്ദുള്‍ കലാമും, പ്രണാബ് മുഖര്‍ജിയും രാഷ്ട്രപതിഭവന്‍ ജനകീയമാക്കിയിരുന്നു. ആരിഫ് മുഹമദ് ഖാന്‍റെ പ്രവര്‍ത്തനം യോഗാനന്തരം നടന്ന ചര്‍ച്ചകളില്‍ പരാമര്‍ വിധേയമായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന ഗവര്‍ണര്‍മാര്‍ മറ്റ് ഗവര്‍ണര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പഠിക്കുകയും വേണന്ന്െ മോദി നിര്‍ദ്ദേശിച്ചിരുന്നു.