കെ കെ നായരും സണ്ണിയും

കെ കെ നായരും സണ്ണിയും - സുധീർനാഥ് എഴുതുന്നു 

Read more: https://www.deshabhimani.com/articles/sudhirnath-article-on-cartoonist-yesudasan/974346

ഒരുകാലത്ത്‌ ദേശാഭിമാനിയിൽ കാർട്ടൂൺ വരച്ച കെ കെ നായർ. മലയാള മനോരമയിൽ വരച്ച സണ്ണി.  രണ്ടുപേരിലും എത്രയെത്ര കാർട്ടൂൺ. ഇരുവരുടെയും വരകൾ പിന്നെ കണ്ടില്ല.  കെ  കെ നായരും സണ്ണിയും ഒരാൾതന്നെ–- -യേശുദാസൻ. അദ്ദേഹത്തെ ആദ്യം കൈപിടിച്ചുയർത്തിയത് ജനയുഗവും പത്രാധിപർ കാമ്പിശ്ശേരി കരുണാകരനുമായിരുന്നു. 

ഈ രംഗത്ത് തനിക്ക് മൂന്നു ഗുരുക്കന്മാരാണെന്ന് യേശുദാസൻ പറയുമായിരുന്നു. രണ്ടുപേർ കാർട്ടൂൺ അറിയാത്തവർ- കാമ്പിശ്ശേരിയും കെ എം മാത്യുവും. മൂന്നാമൻ കാർട്ടൂണിസ്റ്റ് ശങ്കർ. 1960ൽ കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിൽ പ്രവേശനം ലഭിക്കാതെ മടങ്ങുമ്പോഴാണ് യേശുദാസൻ ‘ജനയുഗ'ത്തിൽ കയറുന്നത്. അവിടെ എൻ ഗോപിനാഥൻ നായർ, കാമ്പിശ്ശേരി, തെങ്ങമം ബാലകൃഷ്ണൻ എന്നിവർ. വരച്ച കാർട്ടൂണുകൾ കാണിച്ചപ്പോൾ അവർക്ക്‌ ഇഷ്ടമായി. അങ്ങനെ ജനയുഗം വാരികയിൽ ചന്തു എന്ന പംക്തി തുടങ്ങി.

പിന്നീട് കിട്ടുമ്മാൻ പോക്കറ്റ് കാർട്ടൂൺ വരച്ച് പത്രത്തിലും ഇടംനേടി. 1963ൽ ഒ വി വിജയൻ ശങ്കേഴ്സ് വീക്ക്‌ലിയിൽനിന്ന് പേട്രിയറ്റിൽ പോയി. ആ ഒഴിവിൽ യേശുദാസൻ ചേർന്നു. ദാസ് എന്ന പേരിലായിരുന്നു വര. ആറു വർഷം തുടർച്ചയായി ശങ്കറിനൊപ്പം. തിരിച്ച് കേരളത്തിലെത്തി ജനയുഗം പ്രസിദ്ധീകരണമായ ബാലയുഗത്തിന്റെ പത്രാധിപരായി. ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് അസാധു, കട്ട് കട്ട്, ടക്-ടക്- തുടങ്ങിയവ നടത്തി. പിന്നെ  മനോരമയിൽ ചേർന്നു. മനോരമ വിട്ട്‌ പിന്നീട്‌ ദേശാഭിമാനിയിൽ വരച്ചു. 

രാഷ്ട്രീയക്കാരുടെ നേരെ കൂരമ്പ് വർഷിച്ച യേശുദാസന് കുട്ടികളുടെ സ്വഭാവമായിരുന്നു.  പിണങ്ങും, മുഖം വാടും. വേദനിപ്പിക്കുന്ന ഒരു വാക്കുമതി ഭാവം മാറാൻ. കുളിക്കാൻ ഉപയോഗിച്ച സോപ്പിൽപോലും ഉണ്ടായി കുട്ടിത്തം. ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയ ബേബി സോപ്പായിരുന്നു ഏറെ ഇഷ്ടം.


Read more: https://www.deshabhimani.com/articles/sudhirnath-article-on-cartoonist-yesudasan/974346