ഓംചേരി എന്ന വിലാസ ലതിക ബി.എ ഹോണേഴ്സ്...
സുധീര്‍ നാഥ്
ഓംചേരി എന്‍ എന്‍ പിള്ളയുടെ ഓര്‍മ്മകുറിപ്പുകള്‍ അടങ്ങിയ പുസ്തകം ആകസ്മികത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആകസ്മികം എന്ന പുസ്തകം ഒരു ചരിത്ര വായനയാണ്. കേരളത്തിന്‍റേയും ഡല്‍ഹിയുടേയും ചരിത്രമാണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്കുള്ളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത്. രസകരമായ ഒട്ടേറെ കഥകള്‍ ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം. തൊണ്ണൂറ്റി ഏഴ് വയസിലും ഓണ്‍ലൈന്‍ മീറ്റിങ്ങുകളില്‍ സജീവമായി എത്താറുള്ള അദ്ദേഹത്തിന്‍റെ ആരോഗ്യവും, പ്രായവും, കോവിഡ് സാഹചര്യങ്ങളും കാരണം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് മകള്‍ ദീപ്തി ഓംചേരിയാണ് ഏറ്റ് വാങ്ങിയത്.
അവാര്‍ഡ് ലഭിച്ചതില്‍ അമിതാഹ്ളാദമൊന്നും അദ്ദേഹത്തിനില്ല. വൈകിയാണ് അവാര്‍ഡ് ലഭിച്ചതെന്ന പരിഭവമോ അദ്ദേഹം പ്രകടിപ്പിച്ചില്ല. തന്‍റെ ജീവിത വഴിയില്‍ ലഭിച്ച നൂറ് കണക്കിന് പുരസ്ക്കാരങ്ങള്‍ക്കൊപ്പം ഒന്നുകൂടി എന്നതായിരിക്കണം ഉള്ളില്‍. കോവിഡ് വരുന്നതിന് മുന്‍പ് വരെ ഡല്‍ഹിയിലെ പൊതു യോഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്ത്വമണ് ഓംചേരി. ലോകം കോവിഡ് വൈറസിന്‍റെ ഭീതിയില്‍ ഉള്‍വലിഞ്ഞപ്പോള്‍ ഓംചേരിയും വീടിനുള്ളില്‍ ഒതുങ്ങി. വീട്ടിലിരുന്ന് ഓംചേരി കോവിഡ് കാലത്തും നാടകം എഴുതി. ആറ് ലഘു നാടകങ്ങള്‍. നൂറ് കണക്കിന് നാടകങ്ങള്‍ എഴുതിയ ഓംചേരി ഇപ്പോള്‍ മൈക്രോ നാടകങ്ങളാണ് എഴുതുന്നത്. കാലം മാറിയെന്ന് ഓംചേരി തന്നെ പറയുന്നു. പറയേണ്ടത് സമയമെടുക്കാതെ പറയേണ്ട കാലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമയത്തിന്‍റെ വില ഇപ്പോള്‍ വലുതാണ്.
കോളേജ് പഠന കാലത്ത് കവിതകളെഴുതിയാണ് ഓംചേരി പ്രശസ്തനായിരുന്നത്. ഗാന്ധിജി വധിക്കപ്പെട്ട സമയത്ത് അദ്ദേഹം ഒരു കവിതയുടെ രൂപത്തില്‍ ആ ഹൃദയവിഷാദം പ്രകടിപ്പിച്ചു. ആ കവിത തിരുവിതാംകൂര്‍ റേഡിയോ നിലയത്തിനാണ് അയച്ചുകൊടുത്തത്. കവിത ആലപിക്കാന്‍ പ്രണയിനിയും കമുകറ പുരുഷോത്തമന്‍റെ സഹോദരിയും ഗായികയുമായ ലീലയെ ശുപാര്‍ശ ചെയ്തു. ഈ ലീലയാണ് ഓംചേരിയുടെ ജീവിത സഖിയായി മാറിയത്. ലീല അങ്ങിനെ ലീല ഓംചേരിയായി. മാത്യകാപരമായ ദാമ്പത്യത്തിന് 73 വര്‍ഷമായി എന്നത് ഇന്ന് ഒരു അത്ഭുതമാണ്.
ഓംചേരി ആദ്യത്തെ നാടകം ڇനോട്ടീസ് വേണംچ - എഴുതുന്നത് കോളേജ് പഠന സമയത്താണ്. മലയാള രാജ്യത്തില്‍ ജോലി ചെയ്യുന്ന കാലത്ത് നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓംചേരി പോകുമായിരുന്നു. സമുദായ നേതാക്കന്മാരായ അസംബ്ലി മെംബര്‍മാര്‍ അവരവരുടെ സമുദായത്തിന്‍റെ താല്പര്യത്തിനു വേണ്ടിയേ സംസാരിക്കൂ. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് തര്യതു കുഞ്ഞിത്തൊമ്മന്‍, മുസ്ലീം ലീഗ് പ്രസിഡന്‍റ് പി.എസ്. മുഹമ്മദ്, നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി മന്നത്തു പദ്മനാഭന്‍ തുടങ്ങിയവര്‍ അസംബ്ലിയില്‍ അംഗങ്ങളായിരുന്നു. സമുദായ താല്പര്യം മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍, ചര്‍ച്ചകള്‍, വാദപ്രതിവാദങ്ങള്‍. അതുപോലെ ചില മന്ത്രിമാരും. എന്തു ചോദിച്ചാലും നോട്ടീസ് വേണം എന്നു പറയുന്ന ഒരു മന്ത്രിയുണ്ടായിരുന്നു. ആ മന്ത്രി ഒരിക്കലും തയ്യാറെടുത്തായിരുന്നില്ല സഭയില്‍ വരുന്നത്. സാമാജികര്‍ ചോദിക്കുന്നത് മന്ത്രിയെ കുഴപ്പിക്കുന്ന ചോദ്യങ്ങളായിരിക്കും. അപ്പോള്‍ നോട്ടീസ് വേണം എന്ന മറുപടിയാകും അദ്ദേഹം നല്‍കുക. ഇതിനെ അടിസ്ഥാനപ്പെടുത്തി 1950ല്‍ തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നിയമസഭാ സമ്മേളനം വിഷയമാക്കി ആക്ഷേപ ഹാസ്യ നാടകം. നോട്ടീസ് വേണം എന്നതാണ് നാടകത്തിന്‍റെ പേര്. നാടകരചനയും, സംവിധാനവും, അഭിനയവും വിദ്യാര്‍ത്ഥികള്‍ തന്നെ.
നാടകത്തില്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ റോളില്‍ എത്തിയത് ഹരിപ്പാട്ടുകാരന്‍ ബാലക്യഷ്ണപിള്ളയായിരുന്നു. സ്പീക്കറായിരുന്ന എ കെ ജോണിന്‍റെ വേഷം ആനന്ദകുട്ടന്‍, മന്നത്ത് പത്മനാഭന്‍റെ വേഷം ചെയ്തത് കുമരകം ശങ്കുണ്ണി മേനോന്‍, നാടകമെഴുതിയ ഓംചേരി എന്‍ എന്‍ പിള്ളയ്ക്ക് മുസ്ലീം ലീഗ് നേതാവ് പി എസ് മുഹമദിന്‍റെ വേഷമിട്ടിരുന്നു. മുഖ്യമന്ത്രിയായ പട്ടം അടക്കം നിയമസഭാ അംഗങ്ങളായ പ്രമുഖ ജാതി മത നേതാക്കളെ നഖശിഖാന്തം കളിയാക്കിയും, വിമര്‍ശിച്ചുമുള്ള നാടകമാണ് രംഗത്ത് അവതരിപ്പിച്ചത്. ടിവിയും, ഇന്നത്തെ പോലെ സിനിമാ തീയറ്ററുകളും മറ്റും ഇല്ലാതിരുന്ന കാലത്താണ് നാടകം എന്നതു കൊണ്ടും, വിവരം പത്രങ്ങളില്‍ വാര്‍ത്തയായി വന്നതു കൊണ്ടും നാടകം കാണുവാന്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞത് ഓംചേരി ഓര്‍ക്കുന്നു.
നാടകം തുടങ്ങും മുന്‍പ് വിജെടി ഹാളിലെ കര്‍ട്ടന്‍റെ ഇടയിലൂടെ നാടകരചയിതാവ് ഓംചേരി സദസ് ഒന്ന് നോക്കി. മുന്‍ നിരയില്‍ മന്നത്ത് പത്മനാഭനടക്കം നാടകത്തില്‍ വരുന്ന പല കഥാപാത്രങ്ങളായ നിയമ സഭാ അംഗങ്ങള്‍... അന്ന് പഠനത്തോടൊപ്പം, തെക്കന്‍ കേരളത്തില്‍ വലിയ പ്രചാരമുണ്ടായിരുന്ന മലയാളരാജ്യത്തിന്‍റെ സിറ്റി എഡിറ്ററാണ് നാടകരചയിതാവും ലോ കോളേജ് വിദ്യാര്‍ത്ഥിയുമായ ഓംചേരി. രാവിലെ പഠനവും വൈകീട്ട് തിരുവനന്തപുരം പുളിമൂട്ടിലുള്ള മലയാളരാജ്യത്തിലെ ജോലിയും. പിടിഐ അടിക്കുന്ന വാര്‍ത്തകള്‍ മലയാളത്തിലാക്കി പത്രം അച്ചടിക്കുന്ന കൊല്ലത്തേയ്ക്ക് വെളുക്കുവോളം ഫോണില്‍ വിളിച്ച് പറയണം. മലയാളരാജ്യം മാനേജ്മെന്‍റില്‍ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു മന്നം. നോട്ടീസ് വേണം എന്ന നാടകമായിരുന്നു പിറ്റേന്ന് കോളേജിലേയും, നിയമസഭയിലേയും, കവലകളിലേയും, ചായപ്പീടികയിലേയും സംസാര വിഷയം.
നാടകാവതരണത്തിന് പിറ്റേന്ന് ലോ കോളേജില്‍ നിന്ന് മടങ്ങി മലയാളരാജ്യത്തിന്‍റെ ഓഫീസിലെത്തിയ ഓംചേരി കണ്ടത് മാനേജര്‍ അരവിന്ദാക്ഷന്‍ നായരുടെ മുറിയില്‍ ഇരിക്കുന്ന മന്നത്ത് പത്മനാഭനെയാണ്. ആരും കാണാതെ പുറകിലൂടെ മുറിയിലെത്തിയ ഓംചേരിയെ ഒരു പ്യൂണിനെ വിട്ട് മാനേജര്‍ വിളിപ്പിച്ചു. ജോലിയില്‍ നിന്ന് പിരിച്ചു വിടാനാണ് വിളി എന്ന് ഓംചേരി ഉറപ്പിച്ചു. ഭാവി അവതാളത്തിലാകുമെന്ന വ്യാവലാതിയോടെ വിറച്ചു കൊണ്ടാണ് ചെന്നത്. ڇ ഇന്നലത്തെ തന്‍റെയും കൂട്ടരുടേയും വിജെടി ഹാളിലെ നാടകം ഞാന്‍ കണ്ടു. നന്നായിരുന്നു... ഞാന്‍ ആരാണെന്ന് ആ നാടകം കണ്ടപ്പോള്‍ മനസിലായി... എന്നലെ കുറവുകള്‍ തിരിച്ചറിയാന്‍ എനിക്ക് സാധിച്ചു... നാടകമൊക്കെ കൊള്ളാം... നന്നായി പഠിക്കുകയും വേണം...ڈ മന്നത്ത് പത്മനാഭന്‍ ഓംചേരിയെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. കേശവദാസപുരത്തുള്ള മന്നത്ത് പത്മനാഭറ്റെ വീട്ടിലേയ്ക്ക് വിളിച്ച് അവിടെ താമസിച്ച് പഠിക്കാന്‍ പറഞ്ഞു. പിന്നീട് മന്നത്ത് പത്മനാഭന്‍റെ കൂടെ താമസിച്ചായിരുന്നു ഓംചേരിയുടെ ശേഷിച്ച കാലത്തെ പഠനം.
ഡല്‍ഹി ആകാശവാണിയില്‍ ജോലി ലഭിച്ചതോടെ ഓംചേരി താമസം ഇന്ദ്രപ്രസ്ഥത്തിലായി. കേരളത്തില്‍ ആലപ്പുഴയില്‍ സമരം ചെയ്യുന്ന കയര്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് മനസിലാക്കി അവരെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന സഖാവ് എ.കെ.ജി. പരിപാടിയിട്ടു. അന്ന് ഡല്‍ഹി മലയാളി അസോസിയഷന്‍റെ പേട്രണായിരുന്ന അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഓംചേരി ഒരു നാടകമെഴുതി. വെളിച്ചത്തിലേയ്ക്ക് എന്നായിരുന്നു നാടത്തിന്‍റെ പേര്. ഡല്‍ഹി മലയാളി അസോസിയഷന്‍ നാടകം ഡല്‍ഹി വൈഎംസിഎ ഹാളില്‍ അവതരിപ്പിച്ചു. ഇബിച്ചി ബാവ, കെ സി ജോര്‍ജ്ജ്, ടി ടി പുന്നൂസ്, റോസ്ക്കോട്ട് ക്യഷ്ണപിള്ള, എ.കെ.ജിയുടെ സെക്രട്ടറിയായിരുന്ന എം ബി ശ്രീനിവാസന്‍ (പില്‍ക്കാലത്ത് പ്രശസ്ത സംഗീത സംവിധായകനയി മാറി) തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
നാടകം കാണുവാന്‍ എ.കെ.ജിയുടെ ക്ഷണപ്രകാരം കക്ഷി രാഷ്ട്രീയം നോക്കാതെ പ്രമുഖ നേതാക്കളും പാര്‍ലമെന്‍റ ് അംഗങ്ങളും വൈ.എം.സി.ഐ. ഹാളില്‍ എത്തിയിരുന്നു. നാടക രചയിതാവ് ഓംചേരി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായതിനാലും, നാടകം കമ്മ്യൂണിസ്റ്റ് സമരത്തിന് പിന്തുണ നല്‍കാനായിരുന്നതിനാലും തൂലികാ നാമത്തിലാണ് പുറം ലോകം നാടകക്യത്തിനെ അറിഞ്ഞത്.
വിലാസ ലതിക ബി എ ഓണേഴ്സ് എന്നതായിരുന്നു ഓംചേരിയുടെ തൂലികാ നാമം. പിന്നീട് പല ലേഖനങ്ങളും മറ്റും ഇതേ വിലാസ ലതിക ബി എ ഓണേഴ്സ് എന്ന പേരില്‍ എഴുതി. മാത്യഭൂമി ആഴ്ച്ചപ്പതിപ്പില്‍ അക്കാലത്ത് തുര്‍െച്ചയായി ഓംചേരി എഴുതിയിരുന്നത് വിലാസ ലതിക ബി എ ഓണേഴ്സ് എന്ന പേരിലായിരുന്നു. പത്രാധിപര്‍ക്കും, ചുരുക്കം ചിലര്‍ക്കും മാത്രമേ ഓംചേരിയാണ് അതെന്ന് അറിയുമായിരുന്നുള്ളൂ. കേരളത്തിലെ പ്രമുഖരായ പല എഴുത്തുകാരടക്കം ഒട്ടേറെ പേരുടെ
പ്രേമലേഖനങ്ങള്‍ ഓംചേരിക്ക് പ്രതിഫലമായി ലഭിക്കുകയും ചെയ്തു. സാഹിത്യ പരിഷത്തിന്‍റെ അവാര്‍ഡും വിലാസലതികയെ തേടി എത്തി. ഈ നാടകം പുസ്തക രൂപത്തില്‍ ഇറക്കിയപ്പോള്‍ മാത്രമാണ് സ്വന്തം പേര് നാടകത്തിന്‍റെ കൂടെ ചേര്‍ത്തത്. ഒപ്പം നാടകത്തിന്‍റെ പേരിലും ഓംചേരി മാറ്റം വരുത്തി. ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു എന്നാണ് മാറ്റിയത്. തന്നെ ഒരു നാടക ക്യത്താക്കിയത് എ.കെ.ജിയാണെന്ന് വിനയത്തോടെ ഓര്‍ക്കുകയാണ് ഓംചേരി.


