ഇവർ പറയുന്നു ... കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കല, കാലം, ജീവിതം.

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കല, കാലം, ജീവിതം. 


ജീവചരിത്രം

രചന: കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്

പ്രസാധനം: കേരള ലളിത കലാ അക്കാദമി

അവതാരിക : ഓംചേരി എന്‍.എന്‍. പിള്ള

ക്രൗണ്‍ വലിപ്പം, 208 പേജ്.

100 + കാര്‍ട്ടൂണും, ഫോട്ടോകളും.

കവര്‍/ലേ ഔട്ട് : രാജേഷ് ചാലോട്. 

കവര്‍ ചിത്രം: വര്‍ഗീസ് പുനലൂര്‍

പുസ്തകം കേരളത്തിലെ എല്ലാ ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലും ലഭിക്കും.

ആദ്യ എഡിഷന്‍ സൗജന്യ വിലയില്‍ ലഭിക്കും. 126  രൂപ.


നൂറിലേറെ പേരില്‍ നിന്ന് ശേഖരിച്ച ശങ്കറിന്‍റെ വിവരങ്ങള്‍, നാല്‍പതിലേറെ പുസ്തകങ്ങളില്‍ നിന്നുള്ള ശങ്കറിനെ കുറിച്ചുള്ള വിവരങ്ങള്‍, അഭിമുഖങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍. എല്ലാം കോര്‍ത്തിണക്കി സുധീര്‍ നാഥ് തയ്യാറാക്കിയ ശങ്കറിന്‍റെ ജീവിതകഥ വേറിട്ട അനുഭവമായിരിക്കും. 

(പ്രൊഫ: ഓംച്ചേരി എന്‍ എന്‍ പിള്ള)



ശങ്കറിന്‍റെ ലഭ്യമായ എല്ലാ വിവരവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സുധീര്‍നാഥിന് കഴിഞ്ഞിട്ടുണ്ട്. അതിനായി നൂറിലേറെ പേരുമായി സംവാദം നടത്തി. ഒട്ടേറെ പുസ്തകങ്ങളും, ലേഖനങ്ങളും പഠനവിഷയമാക്കുകയും ചെയ്തിട്ടുണ്ട്. അപൂര്‍വ്വമായ ചിത്രങ്ങളും, അനുഭവങ്ങളും പങ്കുവയ്ക്കുന്ന ഈ പുസ്തകം കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ അറിയപ്പെടാത്ത ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്.

(നേമം പുഷ്പരാജ്/ ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)



വായിക്കാന്‍ ഒരു നല്ല പുസ്തകമുണ്ട്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എഴുതിയ 'കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കല, കാലം, ജീവിതം ' എന്നാണ് അതിന്‍റെ ശീര്‍ഷകം. കേരള ലളിതകലാ അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്. ശങ്കറിന്‍റെ കഥകള്‍ മുഴുവനും നമുക്ക് പറഞ്ഞു തരുന്നുണ്ട്. അദ്ദേഹം വളരെ ലളിതമായ ഭാഷയിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് അനായാസം വായിക്കാന്‍ കഴിയും. നിറയെ ശങ്കറിന്‍റെ കാര്‍ട്ടൂണുകളുമുണ്ട്. 

(എം. മുകുന്ദന്‍)


ശങ്കേഴ്സ് വീക്കിലിയുടെ വാനക്കാരനായ എന്നെ സംബദ്ധിച്ചിടത്തോളം, ശങ്കറിനെ കുറിച്ചുള്ള പുസ്തകത്തിന് വൈയ്യക്തികമായ പ്രാധാന്യം ഉണ്ട്. ശങ്കറിനെ കുറിച്ച് വളരെ സമഗ്രമായ, അന്വേഷണാത്മകമായ, ആധികാരികമായ, ഒരു ഗ്രസ്ഥം പുറത്തിറങ്ങുന്നത് ആദ്യമായിട്ടാണ് എന്ന് എനിക്ക് തോന്നുന്നു. ഇത്തരത്തിലുള്ള ഒരു ജീവചരിത്ര പുസ്തകം ശങ്കറിന് ഉണ്ടാകുന്നത് ഇതുപോലുള്ള അനേകം പുസ്തകങ്ങളുടെ ആരംഭമായി ഞാന്‍ കാണുന്നു. ശങ്കറിന്‍റെ കഥ നല്ല ഭാഷയില്‍, അനായാസമായി വായിക്കാവുന്ന ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.

(പ്രൊഫ: കെ. സച്ചിദാനന്ദന്‍)



പ്രശസ്ത കാര്‍ട്ടൂണിസ്റ്റും മലയാളിയുമായ ശങ്കറിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട് അധികം അറിയപ്പെടാത്ത സംഭവങ്ങളും നേട്ടങ്ങളും പറയുന്നതാണ് څകാര്‍ട്ടൂണിസ്റ്റ് ശങ്കര്‍: കല, കാലം, ജീവിതംچ എന്ന പുസ്തകം. അറിയപ്പെടാത്ത ശങ്കറിന്‍റെ  ജീവിതസംഭവങ്ങളാണ് പുസ്തകത്തിലുളളത്.

(ഡോ: വേണു രാജാമണി)



സുധീര്‍.. ഗംഭീരം.. മനോഹരമായ എഴുത്ത്.. സമഗ്രവും അധികാരികവും... ആഹ്ലാദകരമായ വായനാ അനുഭവം... വായന വിരസതയാകാന്‍ സാധ്യതയുള്ള മേഖലയാണ് ജീവിത ചരിത്രം. ഇവിടെ വായനക്കാരനെ പുസ്തകത്തോടൊപ്പം സഞ്ചരിപ്പിക്കുന്നു. എഴുത്തുകാരന് അഭിമാനിക്കാം.. വായനക്കാരന് ആഹ്ലാദിക്കാം.. 

(ക്യഷ്ണ പൂജപ്പുര)



ലോകം ശങ്കറിന്‍റെ പ്രതിഭയും വ്യക്തിത്വവും തിരിച്ചറിഞ്ഞു. പക്ഷേ കേരളം അത് വളരെ വൈകിയാണ് അംഗീകരിച്ചത്.ഇന്ത്യന്‍ കാര്‍ട്ടൂണിന്‍റെ കുലപതിയുടെ നാടായ കായംകുളത്ത് ശങ്കര്‍ സ്മാരക മ്യൂസിയം ഉയരാന്‍ പോലും ഏറെ കാലമെടുത്തു. ഇപ്പോള്‍ ശങ്കറിന്‍റെ ജീവിതം പുസ്തകമായി പുറത്തു വന്നിരിക്കുന്നു. ശങ്കറിന്‍റെ ജീവിതത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍ പറയുന്ന പുസ്തകം ആ കാര്‍ട്ടൂണുകള്‍ വീണ്ടും ആസ്വദിക്കാനും സന്ദര്‍ഭമൊരുന്നുണ്ട്. പുസ്തകം രചിച്ച സുധീര്‍നാഥിനും പ്രസിദ്ധീകരിച്ച കേരള ലളിതകലാ അക്കാദമിക്കും അഭിനന്ദനങ്ങള്‍. കഥകളിയും വള്ളംകളിയും പോലെ കാര്‍ട്ടൂണിന്‍റെ കൂടി നാടാണ് കേരളം. ഇന്നും ഇന്ത്യയില്‍ ഏറെ കാര്‍ട്ടൂണിസ്റ്റുകള്‍ മലയാളികളാണ്. കേരളീയ സമൂഹത്തിന് ശങ്കറിന്‍റെ ജീവിതം കൂടുതല്‍ അറിയാന്‍ ഈ പുസ്തകം ഉപകരിക്കും.

(കെ. ഉണ്ണിക്യഷ്ണന്‍ / ചെയര്‍മാന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി)


ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവും, ശങ്കേഴ്സ് വീക്കിലിയുടെ സ്രിഷ്ടാവുമായ ശങ്കറിന്‍റെ ജീവിതത്തിന്‍റേയും, കലയുടേയും നേര്‍ രേഖ.

(മലയാള മനോരമ)


കായംകുളത്ത് നിന്ന് രാജ്യ തലസ്ഥാനത്ത് എത്തി ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചുമരില്‍ ചിത്രം വരച്ച കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍.

(മാത്യഭൂമി)



This book deserves to be made available to a larger audience through translation into English and other languages. 

(The New Indian Express)


ശങ്കറിന്‍റെ വ്യക്തിത്വത്തെ നന്നായി പുറത്തെടുത്തിട്ടുണ്ട് തന്‍റെ അധ്യായങ്ങളിലൂടെ സുധീര്‍നാഥ്. മഹാനായ കാര്‍ട്ടൂണിസ്റ്റെങ്കിലും മാടമ്പിയായിരുന്നു അദ്ദേഹമെന്ന് സുധീര്‍ വ്യക്തമാക്കുന്നു. വ്യക്തിജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍ പക്ഷേ ശങ്കറിലെ കാര്‍ട്ടൂണിസ്റ്റിനെ ബാധിച്ചില്ല. സുധീര്‍നാഥിന്‍റെ ഈ ഗ്രന്ഥം ഭാവി ഗവേഷകര്‍ക്കുള്ള ഉറപ്പുള്ള ചവിട്ടുപടിയാണ്. അവരാണ് അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകളെ കേവലവര്‍ഗീകരണത്തിനപ്പുറം കൊണ്ടുപോകേണ്ടത്.

(ജോണി എം എല്‍)


കഥകള്‍ പലതുണ്ട്. ആ കഥകളിലേക്ക്, കണ്ണുകളില്‍ നിറയെ കൗതുകം നിറച്ച ഒരു കുട്ടിയെപ്പോലെ ഒരു മനുഷ്യന്‍ നടന്നുചെന്നതിന്‍റെ ബാക്കിപത്രമാണ് ഈ പുസ്തകം. അതിന്‍റെ എല്ലാ രസച്ചേരുവകളും ഇതിലുണ്ട്. അതുതന്നെയാവണം, ആത്മകഥയെഴുതാത്ത, നല്ലൊരു ജീവചരിത്രം പോലുമില്ലാതിരുന്ന ശങ്കറിന്‍റെ ജീവിതകഥ ഒറ്റശ്വാസത്തില്‍ വായിക്കാനാവുന്നതും. ശങ്കര്‍ ഈ പുസ്തകത്തില്‍ ജീവിക്കുന്നു.

(കെ.പി. റഷീദ്/ഏഷ്യാനെറ്റ്)



ശങ്കര്‍ എന്ന വലിയ മനുഷ്യനെ മലയാളിക്ക് കൂടുതല്‍ മനസിലാക്കുന്ന പുസ്തകം സുധീര്‍നാഥ് മനോഹരമാക്കി.

(അഡ്വ: റൂബിരാജ് കാമ്പിശേരി)



ഇന്ത്യാചരിത്രത്തിന്‍റെ അറിയാത്ത ചില അടരുകള്‍ വായിച്ചെടുക്കുകയാണ് ഈ പുസ്തകത്തിലൂടെ. നമുക്ക് ഒട്ടും പരിചിതമല്ലാത്ത കഥാന്തരീക്ഷത്തിലെ ചുവടടിപ്പാടുകളില്‍  അടയാളം വെച്ചു വെച്ച്  കാലം മറന്നുള്ള സര്‍ഗ്ഗയാത്ര വല്ലാത്ത ഒരു അനുഭവം തന്നെ. സ്വാതന്ത്ര്യപൂര്‍വ്വകാലത്തും സ്വതന്ത്രസഞ്ചാരം  നടത്തിയ മഹാനായ ഒരു കലാകാരന്‍റെ ജീവിതകഥയാണിത്. (ഈ രാമായണകാലത്തു ഇതിനെ 'ശങ്കരായണം ' എന്നും വായിക്കാം.)

(ജനാർദ്ദനൻ)



കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജീവിതസപര്യയുടെ ഉള്ളറകളിലേയ്ക്ക് വെളിച്ചം വീശുന്ന ഇത്രയും സമഗ്രമായൊരു പഠനം മലയാളത്തില്‍ ആദ്യമാണ്. പത്രപ്രവര്‍ത്തകനായ സുധീര്‍നാഥിന്‍റെ കയ്യൊപ്പുള്ള ഭാഷാശൈലി ഈ ഗ്രന്ഥത്തിന് മിഴിവേകുന്നു.

(കാര്‍ട്ടൂണിസ്റ്റ് എം.എസ്. മോഹനചന്ദ്രന്‍)



എന്‍റെ എന്നത്തെയും ആരാധനാപാത്രമായ ആര്‍. കെ. ലക്ഷ്മണിനെ പരിചയപ്പെട്ടതിന് വളരെക്കാലം കഴിഞ്ഞാണ് സത്യത്തില്‍ ഞാന്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ കുറിച്ച്  കേള്‍ക്കുന്നതു തന്നെ. പിന്നെ, ഞാന്‍ സംഭരിച്ച അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകള്‍ ഏതാണ്ട് മുഴുവനായി തന്നെ സുധീര്‍ നാഥിന്‍റെ പുസ്തകത്തിലൂടെയും സുധീര്‍ തന്നെ കാലങ്ങളായി പകുക്കാറുള്ള ചെറിയ ഓര്‍മകളിലൂടെയുമാണ്. സത്യം പറഞ്ഞാല്‍, ഇന്നത്തേക്കാൾ ഏറെ നേരുള്ള ഒരു ലോകത്തിൽ വ്യവഹരിക്കാന്‍ ഭാഗ്യമുണ്ടായ ശങ്കരപ്പിള്ളയമ്മാവനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത്, തന്നെ വല്ലാതെ ഉലച്ച ഒരു പരീക്ഷണ കാലത്തെ അതിജീവിച്ച് ഈ പുസ്തകത്തിനു വേണ്ടി അലച്ചിലിന്‍റെ നാളുകള്‍ അര്‍പ്പണബോധത്തോടെ താണ്ടിയ സുധീര്‍നാഥിനെയാണ്.

(കാര്‍ട്ടൂണിസ്റ്റ് ബി. സജീവ്)


ഓംചേരിയെപ്പോലെ ശങ്കറുമായി അടുത്തിടപഴകിയിരുന്ന ഒരു വ്യക്തിത്വത്തിന്‍റെ അവതാരിക,  വാസ്തുവിദ്യയുടെ രീതിശാസ്ത്രത്തില്‍ പറയുമ്പോലെ, ലക്ഷണമൊത്ത പടിപ്പുരയാകുന്നു... ആകര്‍ഷകമായ അച്ചടിയും ചുളിവുതട്ടാത്ത ബയന്‍റിംഗും മനോഹരം. സമൂഹത്തിലെ ഒരുപാട് വൈറസുകള്‍ക്കെതിരെ തന്‍റെ അനന്യവും അന്യൂനവുമായ ശൈലിയില്‍ വരച്ചും എഴുതിയും ചരിത്രപുരുഷനായി കടന്നു പോയ ശങ്കറെ കാലവും ചരിത്രവും കേരളവുമുള്ള കാലത്തോളം ഓര്‍മിക്കാന്‍ പര്യാപ്തമായ ഒരു ഓര്‍മ പുസ്തകം.

(കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്)



സുധീര്‍നാഥ് രചിച്ച ' കാര്‍ട്ടുണിസ്റ്റ് ശങ്കര്‍  കല ,കാലം ,ജീവിതം;   കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികള്‍ക്കും കലയെ സ്നേഹിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന ഒരു മനോഹര പുസ്തകമാണ്.

(കാര്‍ട്ടൂണിസ്റ്റ് സുഭാഷ് കല്ലൂര്‍)



ഒരു കാലഘട്ടത്തിന്‍റെ നേര്‍സാക്ഷ്യമാണ് ശങ്കര്‍ എന്ന ഇതിഹാസ കാര്‍ട്ടൂണിസ്റ്റിലൂടെ സുധീര്‍ നാഥ് കാട്ടിത്തരുന്നത്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ കല, കാലം , ജീവിതം വരകള്‍ക്കിടയിലൂടെ വരികള്‍ക്കിടയിലൂടെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ശങ്കറിനെയും വെളിപ്പെടുത്തുന്നു. തീര്‍ച്ചയായും ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാം തരം പുസ്തകം.

(സാം കെ. സദന്‍)