കോവിഡിന് മരുന്ന് വരുന്നു.

കോവിഡിന് മരുന്ന് വരുന്നു.  

കോവിഡിന് പ്രതിരോധ വാക്സിനുകള്‍ വന്നതിന്‍റെ പിന്നാലെ കൊറോണ വൈറസുകളെ ഇല്ലായ്മ ചെയ്യാന്‍ മരുന്നുകള്‍ തയ്യാറാകുന്നു. രാജ്യത്തെ തന്നെ ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വകലാശാലയായ ഡല്‍ഹി ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍റ് റിസേര്‍ച്ച് സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ കൂടിയായ പ്രൊഫസര്‍ രമേശ് കെ. ഗോയലിന്‍റെ നേതൃത്വത്തില്‍ അഞ്ചോളം മുതിര്‍ന്ന ഫാക്കല്‍റ്റികള്‍ വികസിപ്പിച്ച കോറോ ക്വീല്‍ എന്ന മരുന്ന് ആരോഗ്യ ശാസ്ത്ര രംഗത്ത് ഇപ്പോള്‍ സംസാരമാണ്. മൂന്നാം ഘട്ട പരീക്ഷണം ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അമേരിക്കയിലെ മിസൂറി സ്റ്റേറ്റ് സര്‍വ്വകലാശാലയുമായി സഹകരിച്ച് നടത്തിയ പഠനം വിജയമാണെന്ന് പറയാം. കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ച മരുന്ന് കണ്ടെത്തിയ ടീമില്‍ കരുന്നാഗപള്ളി സ്വദേശിനിയായ ഡോക്ടര്‍ ജസീല മജീദ് ഉണ്ട് എന്നത് മലയാളിക്ക് അഭിമാനമാണ്. ഡോക്ടര്‍ ജസീല പറയുന്നത് വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആയുര്‍വേദ ഗ്രന്ഥമായ രാസായനത്തില്‍ പരാമര്‍ശിക്കുന്ന മക്കോയി എന്ന ചെടിക്ക് കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നതായി മുതിര്‍ന്ന ശാസ്ത്രജ്ഞനും, മുന്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊ വൈസ് ചാന്‍സിലറുമായിരുന്ന പ്രൊഫസര്‍ സി. ആര്‍. ബാബു അഭിപ്രായപ്പെട്ടു. അവിടെ നിന്ന് തുടങ്ങിയതാണ് പരീക്ഷണം. ഡല്‍ഹിയിലെ ആരാവല്ലി ബയോ ഡൈവേഴ്സിറ്റി മേഖലയില്‍ നിന്ന് ശേഖരിച്ച മക്കോയില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് മറ്റു ചില വൈറസിനെ പ്രതിരോധിക്കുന്ന പഥാര്‍ത്ഥങ്ങളും ചേര്‍ത്ത് കോറോ ക്വീല്‍ എന്ന മരുന്ന് വികസിപ്പിച്ചത്. ഡോക്ടര്‍ ജസീല മജീദും സംഘവും ആദ്യം മരുന്ന് പരീക്ഷിച്ചത് കോവിഡ് ബാധിതനായ ജസീലയുടെ ഭര്‍ത്താവും റെയില്‍വെ ബോര്‍ഡ് പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ സുബു റഹ്മാനിലായിരുന്നു. കോറോ ക്വീല്‍ ഹെര്‍ബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേത്യത്ത്വത്തില്‍ വികസപ്പിച്ച മരുന്നായതിനാല്‍ ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരം നേടേണ്ടതായുണ്ട്.