രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്
രണ്ടേ രണ്ട് ഗ്രൂപ്പ് മാത്രം
ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. കോഴിക്കോട് നിന്ന് ആദ്യമായി ഷാര്‍ജാ സര്‍വ്വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആരംഭിച്ചത് വലിയ ആഘോഷമായിരുന്നു. വലിയൊരു ചടങ്ങും മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോഴിക്കോട് വിമാനതാവളത്തില്‍ അവര്‍ സംഘടിപ്പിച്ചിരുന്നു. അന്ന് പാര്‍ലമെന്‍റ് അംഗമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേര് ക്ഷണക്കത്തില്‍ ഉണ്ടായിരുന്നില്ല. താന്‍ കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍റെ ഭാഗമല്ലാത്തതിനാലാണ് തഴയപ്പെട്ടതെന്നു മുല്ലപ്പള്ളി പരിഭവം രേഖപ്പെടുത്തി.
ഇത് വലിയ വാര്‍ത്തയായിപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് പത്രാധിപരായ കുഞ്ചുകുറുപ്പ് മാസികയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ലീഡര്‍ കെ കരുണാകരന്‍റെ അടുത്ത് പരിഭവവുമായി മുല്ലപ്പള്ളി നില്‍ക്കുന്നു. ലീഡറിനോട് ചേര്‍ന്ന് മകന്‍ മുരളിയുണ്ട്. പിന്നില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ വലിയ വിമാനം. ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ചുരുക്കമായ ഐ.എ. എന്ന് വിമാനത്തില്‍ എഴുതിയിട്ടുണ്ട്. കരുണാകരന്‍ മുല്ലപ്പള്ളിയെ ആശ്വസിപ്പിക്കുകയാണ് ڇവിമാന കമ്പനിക്ക് പറ്റിയ അബദ്ധമായിരിക്കും. അവര്‍ക്ക് ഐയും, എയും മാത്രമേ അറിയൂڈ
