രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്
മുന്‍തൂക്കം
കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ബോബനും മോളിയും എന്ന കാര്‍ട്ടൂണിലൂടെയാണ് പ്രശസ്തന്‍. എന്നാല്‍ അദ്ദേഹം കുറേ രാഷ്ട്രീയ കാര്‍ട്ടൂണുകളും വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍ പീറ്ററില്‍ നിന്നാണ് കാര്‍ട്ടൂണ്‍ വരയ്ക്കുവാനുള്ള താത്പര്യം ഉണ്ടായത്. പീറ്റര്‍ ആദ്യ കാലങ്ങളില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. റ്റോംസ് മലയാള മനോരമയിലും, തൊഴിലാളി പത്രത്തിലും രാഷ്ട്രീയ കാര്‍ട്ടൂണ്‍ വരച്ചിരുന്നു. മലയാള മനോരമയില്‍ നിന്ന് പിരിഞ്ഞ ശേഷം സ്വന്തമായി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും റ്റോംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ എ ഗ്രൂപ്പും, ഐ ഗ്രൂപ്പും ശക്തമായ കാലത്ത് റ്റോംസ് വരച്ച ഒരു കാര്‍ട്ടൂണ്‍ തുലാഭാരവുമായി ബന്ധപ്പെട്ടതാണ്. എയും, ഐയും തുലാസിന്‍റെ രണ്ട് തട്ടില്‍. ഐ ഗ്രൂപ്പിന്‍റെ വശം കനം കൊണ്ട് താഴ്ന്ന് തന്നെ നില്‍ക്കുന്നു. അത് എന്തുകൊണ്ടെന്നത് റ്റോംസിന്‍റെ കാര്‍ട്ടൂണ്‍ കണ്ട് തന്നെ അറിയണം. കാര്‍ട്ടൂണിന്‍റെ നര്‍മ്മവും, വിമര്‍ശനവും അവിടെയാണ്.
