ചെന്നായ് വരുന്നേ ചെന്നായ്...

രാഷ്ട്രീയവും കാര്‍ട്ടൂണും 30
സുധീര്‍ നാഥ്

ചെന്നായ് വരുന്നേ ചെന്നായ്...

ഈസോപ്പ് കഥകള്‍ മലയാളിക്ക് പരിചിതമാണ്. വ്യിഖ്യാതമായ സാരോപദേശ കഥകളുടെ ഉപജ്ഞാതാവായ ഈസോപ്പ് പുരാതന ഗ്രീക്ക് സാഹിത്യകാരനുമായിരുന്നു. ആമയും മുയലും, പൂച്ചയ്ക്ക് ആരു മണികെട്ടും, കാക്കയും കുറുക്കനും, കിട്ടാത്ത മുന്തിരി പുളിക്കും, തുടങ്ങിയ, പ്രായദേശകാല ഭേദമില്ലാത്ത ഈസോപ്പ് കഥകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈസോപ്പ് കഥകള്‍ എഴുതിയിരുന്നില്ല, അദ്ദേഹം കഥ പറയുകയും, പ്രസംഗിക്കുകയും ചെയ്യുക മാത്രമാണുണ്ടായത്. പില്‍ക്കാലത്ത് ഈ കഥകള്‍ പലരും സമാഹരിക്കുകയാണുണ്ടായത്.

അതിരു കടന്ന തമാശകള്‍ ആപത്തു വരുത്തിവെയ്ക്കും എന്ന ഗുണപാഠം തരുന്ന ഒരു കഥയുണ്ട്. ആട്ടിടയനായ ഒരു ബാലന്‍ ഒരിക്കല്‍ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ കുസൃതിക്കായി ഉറക്കെ നിലവിളിച്ചു. ڇചെന്നായ് വരുന്നേ, എല്ലാവരും ഓടി വായോ!ڈ അവന്‍റെ വിളികേട്ടു ആളുകള്‍ കല്ലുകളും വടിയുമായി സഹായിക്കാനെത്തി. ബാലന്‍ തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു, ڇനിങ്ങളെ പറ്റിച്ചേ! വെറുതെ പറഞ്ഞതാണേ!ڈ മറ്റൊരിക്കല്‍ യഥാര്‍ത്ഥത്തില്‍ ിന്നൊയ വന്നു. ബാലന്‍ വിളിച്ചു കൂവി കരഞ്ഞു. ڇചെന്നായ് വന്നേ, രക്ഷിക്കണേ... എല്ലാവരും ഓടി വായോ!ڈ ഇത്തവണ ആരും രക്ഷിക്കാന്‍ വന്നില്ല. ചെന്നായ് ആടിനെ കൊന്ന് കൊണ്ടു പോയി.

ഈസോപ്പു കഥകളെ അടിസ്ഥാനമാക്കി പലരും കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. മലയാളിക്ക് പ്രിയങ്കരനായ സാഹിത്യകാരനാണ് ഒ.വി. വിജയന്‍. അദ്ദേഹം ദേശീയ തലത്തില്‍ പക്ഷെ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലാണ് പ്രശസ്തന്‍. ഈസോപ്പുകഥയെ അടിസ്ഥാനമാക്കി ഒ.വി. വിജയന്‍ മാത്യഭൂമിയില്‍ 1980ല്‍ വരച്ച കാര്‍ട്ടൂണിന് ഇന്നും പ്രസക്തിയില്ലേ...?

കാര്‍ട്ടൂണ്‍ കപ്പൊട്: മാത്യഭൂമി