രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്
അറബിക്കഥയില്‍ നിന്ന് കേരളത്തിലേയ്ക്ക്
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി യുഡിഎഫ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്നു. ഘടക കക്ഷികള്‍ തമ്മില്‍ പരസ്പരം കലഹിക്കുന്നു. പ്രതിപക്ഷമാണെങ്കില്‍ വളരെ ശക്തമായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. പ്രതിച്ഛായ നന്നാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ കടമ. അതിനായി അദ്ദേഹം ഘടകകക്ഷി നേതാക്കളുമായി മാരത്തോണ്‍ ചര്‍ച്ച നടത്തുന്ന വാര്‍ത്ത വന്നിരുന്ന സമയം. എല്ലാ ഘടകകക്ഷി നേതാക്കളേയും ഒരുമിച്ചിരുത്തി തീരുമാനമെടുക്കാന്‍ സാധിക്കാത്ത തലത്തില്‍ പ്രശ്നം വഷളായി കഴിഞ്ഞിരുന്നു. പ്രശ്നക്കാരായ ഓരോ ചെറിയ ഘടകകക്ഷികളേയും ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നു.
ഈ അവസരത്തില്‍ സരസന്‍ ഹാസ്യ മാസികയില്‍ രാജൂ നായര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ രസകരമാണ്. വിശ്വസാഹിത്യത്തിന് അറബി ഭാഷയില്‍ നിന്ന് ലഭിച്ച അല്‍ഫ് ലൈലാ വാ ലായ്ലാ എന്ന പേരില്‍ പ്രശസ്തമായ 1001 രാവുകള്‍. ഈ ആറേബ്യന്‍ കഥയെ അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടി കുഴച്ചാണ് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചത്. ആറേബ്യന്‍ രാവുകളിലെ ഷഹ്രിയാര്‍ രാജാവിന്‍റെ സ്ഥാനത്ത് മുഖ്യമന്ത്രി കെ. കരുണാകരന്‍. ബുദ്ധിമതിയായ മന്ത്രി പുത്രി ഷഹറാവാദിന്‍റെ സ്ഥാനത്ത് കെ.എം. മാണി. ഒന്നിന് പിന്നില്‍ ഒന്നായി 1001 കഥകള്‍ പറഞ്ഞ് ഷഹറാസാദ് രാജാവിന്‍റെ മനം കവര്‍ന്നത് പോലെ മാണിയും കരുണാകരന്‍റെ മനം കവര്‍ന്നതായാണ് രാഷ്ട്രീയ ചരിത്രം.
കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍
