കോഴി ബിരിയാണിയാണ് പ്രിയം

രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്

കോഴി ബിരിയാണിയാണ് പ്രിയം 




മലബാറില്‍ ബിരിയാണിക്ക് വലിയ ഡിമാന്‍റാണ്. കോഴി ബിരിയാണിയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത് വരിക. വറുത്തത്, പൊരിച്ചത് എന്നൊക്കെ അ?ത്ഥമുള്ള ڇബെറ്യാന്‍ڈ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ڇബിരിയാണിڈ എന്ന പേരു ലഭിച്ചത്. പ്രാചീന കാലം മുതല്‍ക്കേ അറേബ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാല്‍ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു. മലബാറില്‍ വിശേഷ അവസരങ്ങളിലെല്ലാം ബിരിയാണി ഉണ്ടാക്കാറുണ്ട്.

മുസ്ലീം ലീഗിന്‍റെ യോഗങ്ങളില്‍ സ്ഥിരമായി കോഴിബിരിയാണിയാണ് ഉച്ചയ്ക്കും അത്താഴത്തിനും നല്‍കാറ്. അടിയന്തിരാവസ്സ്ഥയ്ക്ക് ശേഷം മുസ്ലീം ലീഗില്‍ അഭിപ്രായ വ്യത്യാസം ശക്തമായി. ലീഗ് രണ്ടാകുകയും, രണ്ട് വിഭാഗമായി പ്രവര്‍ത്തനവും തുടങ്ങി. ഇത് വലിയ ക്ഷീണമാണ് മുസ്ലീം ലീഗിന് ഉണ്ടാക്കിയത്. രണ്ട് വിഭാഗം മുസ്ലീം ലീഗിനേയും ഒരുമിപ്പിക്കാന്‍ 1985ല്‍ കോഴിക്കോട് ലയന ചര്‍ച്ച നടക്കുകയുണ്ടായി. ചര്‍ച്ച നീണ്ടു പോയി.

മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ചര്‍ച്ച ദിവസവും, ആഴ്ച്ചയും, മാസങ്ങളും നീണ്ടു. ലയന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് കോഴിബിരിയാണി കഴിക്കുന്നത് മാത്രം മെച്ചമായി. ലയന ചര്‍ച്ച ഇങ്ങനെ നീണ്ട് പോയ സമയത്താണ് കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ മാത്യഭൂമിയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. രണ്ട് കോഴികള്‍ തമ്മില്‍ സങ്കടം പങ്കിടുകയാണ്. അവരുടെ ചര്‍ച്ച ഇങ്ങനെ തുടര്‍ന്നാല്‍ നമ്മുടെ വംശം നശിച്ചത് തന്നെ ചങ്ങാതീ...

കാര്‍ട്ടൂണ്‍ കടപ്പാട്: മാത്യഭൂമി.