നേട്ടം കൊയ്ത് അനിരുദ്ധ് ഭാസ്ക്കര്‍
സുധീര്‍ നാഥ്
രാജ്യത്തെ ഏറ്റവും മികച്ച എന്‍.സി.സി കേഡറ്റ് എന്ന ബഹുമതിക്ക് അര്‍ഹനായ അനിരുദ്ധ് ഭാസ്ക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് അവാര്‍ഡ് ഏറ്റു വാങ്ങിയപ്പോള്‍ മലയാളികള്‍ക്ക് അതൊരു അഭിമാന നിമിഷമായി. തൃക്കാക്കരയിലെ ആദിത്യ കണ്ണാശുപത്രിയിലെ ഡോക്ടര്‍ സുനില്‍ ഭാസ്ക്കറിന്‍റേയും, സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ അമ്മു ഭാസ്ക്കറിന്‍റേയും മകന്‍ അനിരുദ്ധ് ഭാസ്ക്കര്‍ തേവര കോളേജിലെ ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സുനില്‍ കണ്ണ് ചികിത്സയിലും ഭാര്യ അമ്മു ജിറിയാട്രിയിലും ചികിത്സ നടത്തുന്നു. കേരളത്തിലെ ഏറ്റവും മികച്ച എന്‍.സി.സി കേഡറ്റായി നവംബര്‍ മാസം തിരഞ്ഞെടുക്കപ്പെട്ടു. അങ്ങിനെ എല്ലാം സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ ക്യാമ്പ് ഡിസംബര്‍ മാസം ഡല്‍ഹിയില്‍ തുടങ്ങി. അതില്‍ നിന്നായിരുന്നു രാജ്യത്തെ മികച്ച കേഡറ്റിനെ തിരഞ്ഞെടുത്തത്. മകന്‍ പ്രധാനമന്ത്രിയില്‍ നിന്ന് മെഡല്‍ സ്വീകരിക്കുന്നത് കാണാന്‍ മാതാപിതാക്കളും ഡല്‍ഹിയിലെത്തിയിരുന്നു.