മുഖം മാറുന്ന ന്യൂ ഡല്‍ഹി
വിജയ് ചൗക്ക് @ 76 @ മെട്രോ വാര്‍ത്ത ജനുവരി 09
സുധീര്‍നാഥ്
സെട്രല്‍ വിസ്ത പദ്ധതിക്ക് വലിയ പ്രാധാന്യമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അത് പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. പക്ഷെ പുതിയ പാര്‍ലമെന്‍റ് മന്ദിരം 2024ല്‍ യാഥാര്‍ത്ഥ്യമാകും. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റര്‍ ഭാഗം പുനര്‍നിര്‍മിച്ചു പുതിയ പാര്‍ലമെന്‍റ് മന്ദിരവും മന്ത്രിമാര്‍ക്കുള്ള സെക്രട്ടറിയേറ്റ് കോംപ്ലക്സ്, പ്രധാനമന്ത്രിക്ക് പുതിയ വസതി തുടങ്ങി പത്തോളം ബ്ലോക്കുകള്‍ നിര്‍മിക്കാനുള്ളതാണു സെന്‍ട്രല്‍ വിസ്ത പദ്ധതി. 20,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഇാജ്പത്തിന് ഇരുവശത്തുമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. നെഹ്റുവിന്‍റെ ഭരണകാലത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളെല്ലാം പൊളിച്ച് പണിയുന്നതിന് പിന്നിലെ രാഷ്ട്രീയവും സംസാര വിഷയമാണ്. നെഹ്റുവിന്‍റെ സ്മാരകമായ തീന്‍മൂര്‍ത്തി ഭവന്‍ മുന്‍ പ്രധാനമന്ത്രി മാരുടെ എല്ലാം സ്മാരകമായി മാറിയത് ഏതാനും വര്‍ഷം മുന്‍പാണ്. ദേശീയ ലോക്ക്ഡൗണ്‍, കോവിഡ് ഉയര്‍ത്തുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവ കണക്കിലെടുത്തു പദ്ധതി താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. പല തടസങ്ങളും ഉയര്‍ന്നു വന്നെങ്കിലും, സുപ്രീം കോടതി നിര്‍മ്മാണത്തിന് അനുമതി നല്‍കുകയാണുണ്ടായത്.
ഇന്ത്യയുടെ ഞരമ്പുകളാണ് തലങ്ങും വിലങ്ങുമുള്ള ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍ പാതകള്‍ എന്ന് പരക്കെ പറയുവാറുണ്ട്. അതുപോലെ ഡല്‍ഹിയുടെ ഞരമ്പുകളാണ് ഡല്‍ഹി മെട്രോയുടെ റെയില്‍ പാതകള്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. ഡല്‍ഹിയിലെ റോഡുകള്‍ ഒഴിവാക്കി ഗതാഗത കുരുക്കില്‍ നിന്ന് രക്ഷ നേടിയും, മലിനമായ അന്തരീക്ഷത്തില്‍ നിന്ന് യാത്രാ വേളകളില്‍ രക്ഷയ്ക്കായി മെട്രോ സേവനം സ്വീകരിക്കുന്നവരാണ് ഡല്‍ഹി നിവാസികള്‍. വര്‍ഷങ്ങളായി മെട്രോയുടെ സൗകര്യം കൊണ്ട് ജീവിക്കുന്ന ഡല്‍ഹി ജനതയ്ക്ക് മെട്രോ സര്‍വ്വീസില്ലാത്ത ഡല്‍ഹിയെ കുറിച്ച് ഇനി ആലോചിക്കുവാനേ സാധിക്കില്ല. എക്സ്പ്രസ് മെട്രോയും ഡല്‍ഹിയുടെ സഞ്ചാരം വേഗതയാക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഭൂമിക്ക് കീഴിലും, മുകളിലും ചീറിപായുന്ന മെട്രോ തീവണ്ടികള്‍ ഡല്‍ഹിയ മാറിയ മുഖമാണ്. ഇപ്പോഴിതാ ഡ്രൈവറില്ലാത്ത മെട്രോ തീവണ്ടികളും ഓടി തുങ്ങെിയിരിക്കുന്നു.
ഡല്‍ഹിയില്‍ കോമണ്‍ വെല്‍ത്ത് മത്സരങ്ങള്‍ക്ക് ഒരുങ്ങിയ അവസരത്തിലാണ് വലിയ മുഖമാറ്റം സംഭവിക്കാന്‍ തുടങ്ങിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ സമയത്ത് ഡല്‍ഹിയിലെ റോഡുകളും പാലങ്ങളും അാരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കൊണാട്ട് പ്ലേസിലെ കെട്ടിടങ്ങള്‍ പഴയ പ്രൗഡിയോടെ തിളങ്ങി. സ്റ്റേഡിയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കോമണ്‍ വെല്‍ത്ത് ഗെയിംസിന്‍റെ സൗകര്യങ്ങള്‍ക്കായി ഹോട്ടലുകളും, പാര്‍പ്പിട സമുച്ചയങ്ങളും ഉയര്‍ന്നു.
ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിദ് ഡല്‍ഹിയിലെ റിങ്ങ് റോഡുകള്‍ നിര്‍മ്മിച്ചു. ഡല്‍ഹിയിലെ കവലകളിലെ ഗതാഗത കുരുക്ക് മാറ്റാന്‍ വ്യാപകമായി മേല്‍പാലങ്ങള്‍ നിര്‍മ്മിച്ചു. അതിന്‍റെ തുടര്‍ച്ചയായി കിലോമീറ്ററുകള്‍ നീണ്ട മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചു തുങ്ങെി. ഗതാഗത കുരുക്ക് മാറുന്നതിന് ഇത് പ്രയോജനം ചെയ്തു എന്ന് കണ്ടപ്പോള്‍ സമാനമായ സമാന്തര മേല്‍പാലങ്ങള്‍ ഡല്‍ഹിയില്‍ വ്യാപകമായി നിര്‍മ്മിക്കാന്‍ തുടങ്ങി. അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ ഇതിന്‍റെ പണി ഏറ്റെടുത്തു. പാലം പണിയില്‍ കോടികള്‍ മിച്ചം വെച്ച് പണി പൂര്‍ത്തീകരിച്ച് വാര്‍ത്തകളില്‍ അവര്‍ ഇടം പിടിച്ചു. ഡല്‍ഹിയില്‍ മേല്‍പ്പാലങ്ങളുടെ വിപ്ലവം തന്നെയാണ് നടപ്പിലാക്കിയത് എന്നതിന് ഒരു തര്‍ക്കവുമില്ല.
ഡല്‍ഹിയുടെ കണ്ണായ സ്ഥലത്താണ് 250 ഏക്കറില്‍ പ്രഗതി മൈതാനുള്ളത്. അന്തര്‍ദേശീയ നിലവാരമുള്ള ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ കെട്ടിട സമുച്ചയങ്ങള്‍ നിറഞ്ഞ പ്രകൃതി മൈതാന്‍ പുതിയ രൂപം സ്വീകരിക്കുകയാണ്. 2021 അവസാനത്തോടെ അത് പൂര്‍ത്തീകരിക്കും എന്നാണ് കരുതുന്നത്. രാജ്യത്തിന്‍റെ അഭിമാനം ആയിരുന്ന പ്രശസ്ത വാസ്തുശില്‍പ്പി രാജ് റീവല്‍ രൂപകല്‍പ്പന ചെയ്തത് 1972 നവംബര്‍ മൂന്നാം തീയതിയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഗതി മൈതാന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രഗതി മൈതാന്‍ നിര്‍മ്മാണം. ഈ കെട്ടിടങ്ങളെല്ലാം ഇപ്പോള്‍ പൊളിച്ച് മാറ്റി ഇരിക്കുന്നു. അവിടെ ബഹുനില മന്ദിരങ്ങളാണ് പണിയുന്നത്.
ഒരേസമയം 7000 പേര്‍ക്ക് ഒരു യോഗം വീക്ഷിക്കുവാനുള്ള വലിയ ഓഡിറ്റോറിയം പുതുക്കിപ്പണിയുന്ന പ്രഗതി മൈതാനത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. 2022ല്‍ ജി8 ഉച്ചകോടി ഇവിടെ നടത്തുവാന്‍ പരിപാടിയുണ്ട്. 5000 പേര്‍ക്കും, 3000 പേര്‍ക്കും, ഇരിക്കാവുന്ന വേറെ ഓഡിറ്റോറിയവും ഇവിടെ ഉണ്ടാകും. വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിക്കുന്ന കോണ്‍ഫറന്‍സ് ഹാളുകളും അന്തര്‍ദേശീയ പ്രദര്‍ശനങ്ങള്‍ക്കായുള്ള പ്രദര്‍ശന ഹാളുകളും പുതുക്കിപ്പണിയുന്ന പ്രകൃതി മൈതാനിയില്‍ ഉണ്ടാകും. അതീവ സുരക്ഷാ സംവിധാനങ്ങളും, പതിനായിരക്കണക്കിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ഇന്ത്യാ ഗേറ്റില്‍ നിന്നും റിങ്ങ് റോഡിലൂടേയും ഭൂഗര്‍ഭ പാതയിലൂടെ പ്രഗതി മൈതാന്‍റെ പാര്‍ക്കിങ്ങ് സ്ഥലത്ത് എത്തിചേരാം. ഇപ്പോള്‍ ഒരു ദിവസം 4800 ജീവനക്കാരും, ആധുനിക യന്ത്രങ്ങളും ദിവസേന ഒരേ സമയം പണിയുന്നു. രാത്രിയും, പകലും ഇവിടെ പണി നക്കെുന്നു. പുതിയ ഡല്‍ഹിയുടെ മുഖമായി ഇവിടം മാറാന്‍ മാസങ്ങള്‍ മാത്രം അകലെയാണ്.
പോലീസ് സ്മാരകവും, യുദ്ധ സ്മാരകവും പുതുക്കിപ്പണിതു കൊണ്ടാണ് മോദി സര്‍ക്കാര്‍ പുതിയ നിര്‍മ്മിതിക്ക് തുടക്കം കുറിച്ചത്. ഡല്‍ഹിയില്‍ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച കേന്ദ്ര സര്‍ക്കാര്‍ ഹെലിപാഡും, പുതിയ വിമാനതാവളങ്ങള്‍ക്കും അനുമതി നല്‍കികഴിഞ്ഞു. ബുള്ളറ്റ് തീവണ്ടികള്‍ ഡല്‍ഹിയില്‍ നിന്ന് ഓടിക്കുവാന്‍ പന്ധതി ഇടുന്ന സര്‍ക്കാള്‍ 2021 ജനുവരി 9 മുതല്‍ മുംബയ് ഡല്‍ഹി തീവണ്ടി യാത്രാ സമയം വെട്ടി ചുരുക്കി തുടക്കം കുറിക്കുകയാണ്.
ഡല്‍ഹിയില്‍ പതിനാല് നിലകളും, മൂന്ന് നിലകള്‍ ഭൂമിക്കടിയില്‍ പാര്‍ക്കിങ്ങിനുമായി ഒരു കിലോമീറ്ററോളം നീളവുമുള്ള വലിയ കെട്ടിട സമുച്ചയമാണ് കിദ്വായ് നഗറില്‍ ഉയര്‍ന്നിരിക്കുന്നത്. വിവിധ തസ്തിശകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള നാലായിരത്തോളം ഫ്ളാറ്റുകളും, നൂറ് കണക്കിന് സര്‍ക്കാര്‍ ഓഫീസുകളും ഈ കെട്ടിടഅ സമുച്ചയത്തില്‍ ഉണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസിക്കുവാനായി ഇരുനില മാളികകള്‍ ഉണ്ടായിരുന്ന ലക്ഷമി ഭായ് നഗറിലെ എല്ലാ കെട്ടിങ്ങെളും പൊളിച്ചു മാറ്റിയിരിക്കുകയാണ്. അവിടെ സമാനമായ വലിയ കെട്ടിട7ള്‍ ഉയരുവാന്‍ ഒരുങ്ങുകയാണ്.
ചുരുക്കി പറഞ്ഞാല്‍ ഡല്‍ഹിയുടെ പുതിയ മുഖമായിരിക്കും ഇനി ജനങ്ങള്‍ കാണുക. കോവിഡിന് മുന്‍പുള്ള ഡല്‍ഹിയും, കോവിഡിന് ശേഷമുള്ള ഡല്‍ഹിയുമെന്ന് വരും കാലത്ത് ജനങ്ങള്‍ വേര്‍ത്തിരിക്കും. ആധുനിക സംവിധാനങ്ങളുടെ വലിയ മാറ്റങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് തുടങ്ങുകയാണ്. രാജ്യത്തിന്‍റെ മറ്റ് സ്ഥലങ്ങളിലേയ്ക്കും സമാനമായ മാറ്റം ഏറെ താമസിയാതെ ഉണ്ടാകും.
