സമരത്തിൽ നുഴഞ്ഞ് കയറി ബി.ജെ.പി ഗുണ്ടകൾ.
സുധീർ നാഥ്
ബി.ജെ.പി അനുകൂലികൾ സമരക്കാർക്കിടയിലേയ്ക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തി. ഗൾഫിന്റ്യൻസിന്റെ ക്യാമറ അടിച്ചു തകർത്ത അവർ ഡാറ്റാ കാർഡ് ഊരി എടുത്തത് തോക്ക് കാട്ടിയാണ്. പോലീസിന്റെ മുന്നിൽ വെച്ചാണ് ചെങ്കോട്ടയിൽ ഇത് സംഭവിച്ചത്.കർഷകർക്കിടയിൽ നുഴഞ്ഞുകയറിയ ബി ജെ പി ഗുണ്ടകൾ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. ചെങ്കോട്ടയിൽ നാല് സമര അനുകൂലികൾക്ക് വെടിയേറ്റു സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായവരുടെ ഫോണുകൾ പിടിച്ച് വാങ്ങി നശിപ്പിച്ചു. പത്തോളം ഫോട്ടോഗ്രാഫർമാരുടെ ക്യാമറ നശിപ്പിച്ചു.
സിഘു അതിർത്തി മുതൽ ചെങ്കോട്ട വരെ ഒരു തരത്തിലുള്ള അക്രമണവും ഉണ്ടായിരുന്നില്ല എന്ന് കർഷകർ ചൂണ്ടി കാണിക്കുന്നു. സമരത്തെ തകർക്കുന്നതിന് മനപൂർവ്വമായി ബി.ജെ.പി നടത്തിയ നീക്കമായിരുന്നു ചെങ്കോട്ടയിലും പരിസരത്തും നേരിൽ കണ്ടത്. ആരാണ് സമരക്കാരെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു.
ചെങ്കോട്ടയിൽ കയറി കൊടി കെട്ടിയത് കർഷകരല്ല എന്നും അവർക്കെതിരെ കർശന നടപടി എടുക്കണമെന്നും കർഷക നേതാക്കൾ തന്നെ പറഞ്ഞ് കഴിഞ്ഞു. സമര നേതാക്കളെ പോലും വിസ്മയിപ്പിച്ച ജനപങ്കാളിത്തം കൊണ്ട് കർഷക സമരം ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.
