ദളിത് പെണ്‍മക്കള്‍ക്കും ജീവിക്കണ്ടേ...?
സുധീര്‍നാഥ്
ചിലയിടത്ത് ചാരം, ചിലയിടത്ത് പുക... എന്താ ആരും ഒന്നും പറയാത്തത്...
ഈ നാടിനെന്ത് പറ്റി....? ഇത് പുകവലിയുടെ ദൂഷ്യഫലങ്ങള്‍ വിളിച്ചു പറഞ്ഞ പരസ്യമായിരുന്നു. പക്ഷെ, അതേ വാചകം ഇപ്പോഴത്തെ വര്‍ത്തമാനകാല സംഭവങ്ങള്‍ക്ക് ചേരുന്നതല്ലേ...? ചാരമില്ലേ...? പുകയില്ലേ...? മൗനമില്ലേ...? ഓരോ ദിവസവും വടക്കേ ഇന്ത്യയിലെ ഓരോ സ്ഥലനാമങ്ങള്‍ ഭീകരതയുടെ മുഖമാകുന്നു. ഉന്നാവാ, ഷാജഹാന്‍പൂര്‍, കത്ര, ഹത്രാസ്...
ദളിത് പെണ്‍കുട്ടികള്‍ക്ക് നമ്മുടെ നാട്ടില്‍ ജീവിക്കണ്ടേ...?
ഇന്ത്യയില്‍ വിശേഷിച്ച് വടക്കേ ഇന്ത്യയില്‍ ദളിത് പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യപ്പെടുന്നത് രാജ്യത്തിന് ആശങ്കയാണ്. നമ്മുടെ ഇന്ത്യയില്‍ കഴിഞ്ഞ കുറേ നാളുകളായി ഒരു ദിവസം പത്ത് ദളിത് പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നുണ്ടെന്നും, അതില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേശിയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തു വിട്ട 2019ലെ രേഖയില്‍ പറയുന്ന കണക്കുകളാണ് ഇത്. തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും നമ്മുടെ കേരളത്തില്‍ നിന്ന് ഏതാണ്ട് മാറിയെന്ന് പറയാം. അതിന് മുഖ്യ കാരണം നമ്മുടെ സാക്ഷരതാ നിരക്കും, ശക്തമായ രാഷ്ട്രീയ ബോധവുമാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും, കോണ്‍ഗ്രസ് രാഷ്ട്രീയവും ചെറുതല്ലാത്ത സംഭാവനകളാണ് ചെയ്തിട്ടുള്ളത്. പക്ഷെ ദുഖഃകരമെന്ന് പറയട്ടെ ഇപ്പോള്‍ കേരളവും മാറി ചിന്തിക്കുന്നുണ്ടോ...? രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയതാണോ കാര്യം...?ഒടുവില്‍ സംഭവിച്ചിടത്ത് നിന്ന് തുടങ്ങാം എന്ന് വിചാരിക്കാന്‍ പറ്റുന്നില്ല. കാരണം, ദിവസവും ഉത്തര്‍ പ്രദേശില്‍ നിന്ന് ദളിത് പെണ്‍ കുട്ടികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായതാണ് വാര്‍ത്ത. ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളുടെ പേരുകള്‍ രാജ്യത്തെ ജനങ്ങളില്‍ ദളിത് പീഡനത്തിന്‍റെ പ്രതിരൂപമാകുന്നു. ഹത്രാസിലെ പത്തൊന്‍പതുകാരിയുടെ കഥയില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. കാരണം അവിടെ നടന്ന സംഭവമാണല്ലോ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അതിന് ശേഷം നടന്ന ഓരോ ബലാല്‍സംഗങ്ങളും ഗൗരവം തന്നെയാണ്. അലിഖഡിന് സമീപം നടന്ന കൊച്ച് പെണ്‍കുട്ടിയുടെ കൊലപാതകം, ഉത്തര്‍പ്രദേശിലെ ബല്‍റാം പൂറില്‍ ഈ സംഭവത്തിന് തൊട്ടുപിന്നാലെ സെപ്തംബര്‍ 29ന് മറ്റൊരു കൂട്ട ബലാല്‍സംഗത്തിന് പെണ്‍കുട്ടി ഇരയായി. ബലാല്‍സംഗത്തിനു ശേഷം വിഷം കുത്തിവച്ചാണ് അവളെ കൊന്നത്. ഇവിടെ എല്ലാം കുറ്റം ചെയ്തവര്‍ മേല്‍ജാതിയില്‍ പെട്ടവരാണ്.
ഉത്തര്‍ പ്രദേശിലെ താഴ്ന്ന ജാതിയില്‍പെട്ട വാല്‍മീകി വിഭാഗത്തില്‍ പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് 2020 സെപ്തംബര്‍ 14ന് ഹത്രാസ് ഗ്രാമത്തില്‍ ഠാക്കൂര്‍ വിഭാഗത്തിലുള്ള നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ പീഡിപ്പിച്ച് കൊന്നത്. സന്ദീപ്(20), രവി(35), ലവ കുശ്(23), രാമു(26) എന്നിവരാണ് ഈ നാല് പേര്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മേല്‍ജാതിയിലെ ഠാക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. അറുപതോളം കുടുംബങ്ങള്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നുള്ളൂ. ഭൂരിപക്ഷം മേല്‍ജാതിക്കാരാണ്. വാല്‍മീകി വിഭാഗത്തിലെ അഞ്ച് ദളിത് കുടുംബങ്ങള്‍ അവിടെ ഉണ്ട്. കാര്‍ഷിക വ്യത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദളിത് കുടുംബത്തിലെ പെണ്‍കുട്ടി അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. തുടര്‍ന്നുള്ള പഠനം നടന്നില്ല. പ്രൈമറി സ്ക്കൂളില്‍ പോകുന്നതിന് ദേശിയ പാത മുറിച്ച് കടക്കണം. ഒരു പെണ്‍കുട്ടി എന്ന ഭയമാണ് അവളെ കുടുംബം സ്ക്കൂളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കാരണം. അവളുടെ സുരക്ഷയായിരുന്നു അവരുടെ ഉള്ളില്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വടക്കേ ഇന്ത്യയില്‍ ഇത് സാധാരണമാണ്. ഒട്ടേറെ സന്നദ്ധസംഘടനകള്‍ ഈ നില മാറ്റുന്നതിന് കഠിന പ്രയത്നം നടത്തുന്നുണ്ട്. പെണ്‍കുട്ടി വളര്‍ന്നപ്പോള്‍ ആരോപിതരായ ഗ്രാമത്തിലെ തന്നെ ചെറുപ്പക്കാര്‍ ശല്ല്യപ്പെടുത്തുന്നതായി പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നു.
ഒറ്റയ്ക്ക് പെണ്‍കുട്ടികള്‍ പുറത്ത് പോയിരുന്നില്ല. കുറച്ച് നാള്‍ മുന്‍പ് സഹോദര ഭാര്യയുടെ കൂടെ പുറത്ത് പോയപ്പോള്‍ ഠാക്കൂര്‍ വിഭാഗത്തിലുള്ള ഇതേ ചെറുപ്പക്കാര്‍ ശല്ല്യം ചെയ്തിരുന്നു. അന്ന് സഹോദര ഭാര്യ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവരെ നിശബ്ദ്ധരാക്കിയത്. 2020 സെപ്തംബര്‍ 14 ന് വീട്ടിലെ ആറോളം പോത്തുകള്‍ക്കും പശുക്കള്‍ക്കും പുല്ലുവെട്ടാന്‍ സഹോദര ഭാര്യയുടേ കൂടെ പോയതാണ് അവള്‍. ഒരാള്‍ പൊക്കത്തില്‍ വിളഞ്ഞ് നില്‍ക്കുന്ന ബാജ്റ ക്യഷിയിടത്തിലൂടെയാണ് യാത്ര. എതോ സമയത്ത് അവളെ ബാജ്റ ക്യഷിയിടത്തിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. നാല് യുവാക്കള്‍ അതി ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. നാക്ക് മുറിച്ചു. മ്യതപ്രാണനായി ക്യഷിയിടത്തില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന അവളെയാണ് കുടുംബത്തിന് പിന്നീട് കാണുവാന്‍ കഴിഞ്ഞത്.
ആദ്യം ഗ്രാമത്തിന് ചേര്‍ന്നുള്ള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തൊട്ടടുത്ത പട്ടണമായ അലിഗഡ് സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിക്ക് കീഴിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്ച്ച ചികിത്സയിലായിരുന്നു പെണ്‍കുട്ടി. അവിടെ നിന്നാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് അവര്‍ സെപ്തംബര്‍ 30ന് മരണപ്പെട്ടു. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നില്ലെന്ന റിപ്പോര്‍ട്ട് പറത്ത് വന്നത് ഡല്‍ഹിയില്‍ നിന്നാണ്. ഇന്ത്യന്‍ സമൂഹത്തിന് നേരെ നടത്തിയ കൊഞ്ഞനം കുത്തലായി ഈ റിപ്പോര്‍ട്ട്. താന്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന് മൊഴി നല്‍കിയാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ ഉത്തര്‍ പ്രദേശ് പോലീസ് സത്യവാങ്ങ് മൂലം പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയയിട്ടില്ലെന്ന് അറിയിച്ചു. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ അസീം മാലിക്ക് പരസ്യമായി പറയുന്നു. പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു എന്ന്. 11 ദവസത്തിന് ശേഷം നടത്തിയ പരിശോധനാ ഫലത്തിനെ വിശ്വസിക്കേണ്ടതില്ലെന്ന ഡോക്ടറുടെ പ്രസ്ഥാവന പലരുടേയും മുഖം ചുവപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ചലനമറ്റ ശരീരം ഉത്തര്‍ പ്രദേശ് പോലീസും, മജിസ്ട്രേറ്റും മറ്റും ചേര്‍ന്ന് 2020 ഒക്ടോബര്‍ 1ന് പുലര്‍ച്ചെ 2.30ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ വീട്ടില്‍ പൂട്ടി ഇട്ട്, അവരെ ഒരു നോക്ക് കാണിക്കാതെ പെട്രോള്‍ ഒഴിച്ച് മ്യഗീയമായി ചാരമാക്കിയത്. വീടിന്‍റെ ജനല്‍ വഴിയാണ് അവരുടെ മകളുടെ ശരീരം കത്തുന്ന തീനാളം കുടുംബം കണ്ടത്. തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. മ്യതശരീരത്തില്‍ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ നിയപാലകര്‍ അനുവദിച്ചില്ല. ബന്ധുക്കളെ പോലും ബന്ധികളാക്കിയാണ് സംസ്ക്കാരം നടത്തിയത്. ഒരു ശവശരീരത്തോട് കാണിക്കേണ്ട സാമാന്യ മര്യാദ നഗ്നമായി അവിടെ ലംഘിക്കപ്പെട്ടത് ഇന്ത്യ ടുഡേ ലോകത്തെ കാണിച്ചു. അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയുടെ ടെലിഫോണ്‍ ഭരണകൂടം ചോര്‍ത്തുകയും, അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. അതോടെ പ്രശ്നം ഗുരുതരമായി. ഗ്രമത്തിലേയ്ക്ക് ദേശിയ മാധ്യമങ്ങള്‍ മാത്രമല്ല, അന്തര്‍ ദേശിയ മാധ്യമങ്ങള്‍ വരെ എത്തി. ഉത്തര്‍ പ്രദേശ് ഭരണകൂടം രണ്ട് ദിവസം ഗ്രാമത്തിലേയ്ക്ക് ഒരു മാധ്യമ പ്രവര്‍ത്തകരേയും കടത്തി വിട്ടില്ല. എല്ലാ വഴികളും അവര്‍ അടച്ചു. അപ്രഖ്യാപിത അടിയന്തിരാവസ്ഥയായിരുന്നു അവിടെ.
ലഭിച്ച നഷ്ടപരിഹാരം കൊണ്ട് ത്യപ്തിപ്പെടാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടത് ജില്ലാ മജിസ്ട്രേറ്റാണ്. നിങ്ങളുടെ മകള്‍ കൊറോണ മൂലം മരണപ്പെട്ടാല്‍ നഷ്ടപരിഹാരം കിട്ടുമായിരുന്നോ എന്നും അയാള്‍ ചോദിച്ചതായി കുടുംബം വെളിപ്പെടുത്തി. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ അത് ഇംഗ്ലീഷിലാണെന്നും, നിങ്ങള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ലല്ലോ എന്ന മറുപടിയുമാണ് ലഭിച്ചത് എന്ന് കുടുംബം പറയുന്നു.
പെണ്‍കുട്ടികളെ സംസ്ക്കാരം പഠിപ്പിക്കണമെന്നും, അത് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്‍റെ പ്രസ്ഥാവന ഏറെ വിമര്‍ശനം വിളിച്ചു വരുത്തി.
2020 ഒക്ടോബര്‍ 2. അന്ന് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിജിയുടെ ജന്‍മദിനമാണ്. ബ്രിട്ടീഷ് ഭരണത്തെ താഴെ ഇറക്കാന്‍ അഹിംസയുടെ മാര്‍ഗത്തില്‍ സമരം നയിച്ച ഗാന്ധിജിയുടെ പാത സ്വീകരിച്ച് എബിപി ടെലിവിഷന്‍റെ പ്രതിനിധി പ്രതിമ മിശ്രയും, ക്യാമറമാന്‍ മനോജും ഗ്രാമത്തില്‍ എത്തി. അവര്‍ അവിടെ കാവലുണ്ടായ മജിസ്ട്രേറ്റിനേയും പോലീസിനേയും വെല്ലു വിളിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിറച്ചത് ഭരണകൂടമാണ്. ഹത്രാസിലേയ്ക്ക് എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് വിലക്ക് എന്നതായിരുന്നു അവളുടെ ഒരു ചോദ്യം. എന്താണ് നി7ള്‍ സമൂഹത്തില്‍ നിന്ന് ഒളിപ്പിക്കുന്നത് എന്നത് വേറൊരു ചോദ്യം. ആരാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നതും ഒരു ചോദ്യം.
രണ്ട് ദിവസം ഉത്തര്‍ പ്രദേശ് പോലീസ് ഗ്രാമത്തിലേയ്ക്ക് ആരെയു കടത്തി വിട്ടില്ല. ഇത് രാജ്യത്താകമാനം ചര്‍ച്ചയായി. കൊറോണയുടെ പശ്ചാത്തലത്തില്‍ 144 പ്രഖ്യാപിച്ചിരിക്കയാണെന്നാണ് ഇതിനെ ന്യായീകരിച്ച് ആദ്യം പറഞ്ഞത്. ഗ്രാമത്തില്‍ നിന്ന് തന്നെ മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയ ഭരണകൂടം തൊട്ടടുത്ത് ഹത്രാസിലെ മറ്റൊരിടത്ത് നൂറ് കണക്കിന് മേല്‍ ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുറ്റാരോപിതര്‍ക്ക് അനുകൂലമായ പ്രമേയങ്ങള്‍ പാസാക്കിയതിന് അനുകൂലമായി നിലയുറപ്പിച്ചപ്പോള്‍ എന്താണ് മനസിലാക്കേണ്ടത്...? ഇത് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ പ്രത്യേക അന്വേഷണ സംഘം ഗ്രാമത്തില്‍ അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കുന്നതാണ് തടയാനുള്ള കാരണമെന്ന് തിരുത്തി.
രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടകളില്‍ കോണ്‍ഗ്രസും ഉണ്ട്. രാഷ്ട്രീയപരമായി ഇപ്പോള്‍ അവര്‍ ക്ഷീണിതരാണെങ്കിലും, ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും കോണ്‍ഗ്രസിന് വേരോട്ടമുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ഗ്രാമത്തിലെത്തി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുവാന്‍ പുറപ്പെട്ടത് കേന്ദ്ര സംസ്ഥാന ഭരണ പക്ഷത്തെ അലോസരപ്പെടുത്തി. രാജ്യത്ത് എല്ലായിടത്തും വേരോട്ടമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണര്‍വ്വുണ്ടായാല്‍ രാഷ്ട്രീയമായ ക്ഷീണം ആര്‍ക്കാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആദ്യം ഒക്ടോബര്‍ 1ാം തിയതി രാഹുലും, പ്രിയങ്കയും ഹത്രാസിലേയ്ക്ക്ക്ക് പുറപ്പെട്ടു. വാഹനം തടപ്പോള്‍ അവര്‍ നടന്ന് നീങ്ങി. ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തപ്പോള്‍ രാജ്യം ഉണര്‍ന്നു. അപകടം മണുത്ത ഭരണകൂടം ഇരുവരേയും തടഞ്ഞു. ഉന്തും തള്ളിലും രാഹുല്‍ ഗാന്ധി നിലത്ത് വീണു. ഇരുവരും ഡല്‍ഹിക്ക് മടങ്ങി.
2020 ഒക്ടോബര്‍ 3ാം തിയതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ദൗത്ത്യവുമായി ഇറങ്ങി. ഇത്തവണ ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വന്‍ പോലീസ് സന്നാഹം അവരെ തടഞ്ഞു. വലിയ മാധ്യമ സംഘം ഉണ്ടായിരുന്നു. യയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടായിരുന്നു. ഒടുവില്‍ രാഹുലിനും, പ്രിയങ്കയ്ക്കും അടക്കം അഞ്ച് പേര്‍ക്ക് അനുമതി നല്‍കി. 35 പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ഉത്തര്‍ പ്രദേശില്‍ കടക്കുവാന്‍ കഴിഞ്ഞില്ല. പോലീസ് മനുഷ്യ മതില്‍ ഒരുക്കിയാണ് തടഞ്ഞത്. ഇതിനിടയില്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ പിടിച്ച് വലിച്ച പോലീസുകാരന്‍റെ ദ്യശ്യം വ്യാപകമായി പരന്നു. നോയിഡ പോലീസിന് മാപ്പ് പറയേണ്ടി വന്നു. മാധ്യമങ്ങളെ ഒക്ടോബര്‍ 3ന് ഹത്രാസിലെ ഗ്രാമത്തിലേയ്ക്ക് പ്രവേശിപ്പിച്ചു. പക്ഷെ രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കിയിട്ടില്ല. പിന്നീട് സര്‍ക്കാര്‍ എല്ലാ തടസങ്ങളും നീക്കിയത്.
പ്രിയങ്കയും, രാഹുലും ഹത്രാസിലെ ഗ്രാമത്തില്‍ എത്തി. കുടുംബാംഗങ്ങളെ കണ്ടു. സംസാരിച്ചു. ആശ്വസിപ്പിച്ചു. നീതി നടപ്പാക്കും വരെ കൂടെ ഉണ്ടാകുമെന്ന് ഇരുവരും ഉറപ്പ് നല്‍കി. ഒരു ശക്തിക്കും പെണ്‍കുട്ടിയുടെ കുടുംബനീതി ആര്‍ക്ക് നിഷേധിച്ചാലും അവിടെ കഴിവതും സഹായവുമായി കോണ്‍ഗ്രസ് എത്തുമെന്ന പ്രിയങ്കയും പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പുത്തന്‍ ഉണര്‍വ്വായി രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നുണ്ട്. രാജ്യം പ്രതീക്ഷിച്ച നീക്കമായിരുന്നു രാഹുലിന്‍റേയും പ്രിയങ്കയുടേയും നീക്കമെന്ന് രാഷ്ട്രീയം മാറ്റി വെച്ച് പറയണം. കര്‍ഷക ബില്ല്, ഹത്രാസ് ഇടപെടലിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിന് നാല്‍പത് ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടായി. മോദിയെക്കാള്‍ കൂടുതല്‍ ചലനങ്ങള്‍ രാഹുലിന് ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് ബിജെപി വിഭാഗത്തെ അസ്വസ്ഥരാക്കിയെന്നത് വസ്തുതയാണ്.ബാബറി മസ്ജീദ് തകര്‍ത്തതിന് തെളിവില്ലെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധി പുറത്ത് വന്നത് രാജ്യം ചര്‍ച്ച ചെയ്ത വിഷയമാണ്. മൂക്കത്ത് വരല് വെച്ചും, താടിക്ക് ക്കൈകൊണ്ട് താങ്ങിയും മൗനമായി ജനങ്ങള്‍ പ്രതികരിച്ചു. അതിന്‍റെ ചൂടാറും മുന്‍പ് തന്നെ പ്രത്യേക അന്വേഷണ സംഹത്തെ ഏല്‍പ്പിച്ച ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കൊലപാതക കേസ് അന്വേഷിക്കന്‍ സിബിഐയെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏല്‍പ്പിച്ചു. ഇവിടേയും ബലാല്‍സംഗം നന്നെതിന് തെളിവില്ല എന്ന് സിബിഐ പറഞ്ഞാല്‍ അത്ഭുതപെടേണ്ടതില്ല.
1977ല്‍ ബീഹാറിലെ ബെല്‍ച്ചിയില്‍ ദളിതരെ മേല്‍ജാതിക്കാര്‍ കൂട്ടകൊല ചെയ്ത സംഭവം ഉണ്ടായി. അന്ന് ബീഹാര്‍ സര്‍ക്കാരോ, കേന്ദ്രം ഭരിച്ചിരുന്ന ജനതാ സര്‍ക്കാരോ ഗ്രാമത്തില്‍ തിയത്. അന്ന് പ്രക്യതിയുടെ തടസങ്ങളുണ്ടായിരുന്നു. 1977ലെ ഇന്ദിരയുടെ യാത്രയും, ഇപ്പോള്‍ രാഹുലും പ്രിയങ്കയും പോയ യാത്രയും കൂട്ടി വായിക്കാം. എത്തിയില്ല. നീതി നിഷേധിക്കപ്പെട്ടു. അന്ന് ഭയത്തോടെ കഴിഞ്ഞ ഗ്രാമീണരുടെ അടുത്ത് ഇന്ദിരാ ഗാന്ധി ആനപ്പുറത്തിരുന്നാണ് എത്രാജ്യത്ത് എല്ലാ ഗ്രാമങ്ങളിലും വേരോട്ടമുള്ള കോണ്‍ഗ്രസിന് നല്ലൊരു നേതാവില്ലാത്തതിന്‍റെ വലിയ കുറവുണ്ട്. നയിക്കുവാനുള്ള കഴിവ് ബോധ്യപ്പെടുത്താന്‍ അവസരങ്ങള്‍ പലതുണ്ട്.
ഉത്തര്‍ പ്രദേശിലെ ബദായൂനിയില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രണ്ട് ദളിത് സഹോദരിമാര്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ടിരുന്നു. വലിയ ജനരോക്ഷമാണ് അന്നുണ്ടായത്. അത് തന്നെയായിരുന്നു 2017ല്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത്. മുഖ്യമന്ത്രിയായ ഉടനെ സ്ത്രീ സുരക്ഷയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ, രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനം നടക്കുന്ന സംസ്ഥാനമായി ഉത്തര്‍ പ്രദേശ് മാറി. സ്ത്രീ പീഡനത്തില്‍ 20 ശതമാനം വര്‍ദ്ധനവാണ് 2016ന് ശേഷം ഉത്തര്‍ പ്രദശില്‍ ഉണ്ടായത് എന്നത് ദേശിയ ക്രൈം റെക്കോഡ്സ് ബ്യൂറോ രേഖാമൂലം പ്രഖ്യാപിച്ചതാണ്.
ഒരു പഴയ സംഭവം ഇവിടെ പരാമര്‍ശ വിധേയമാകേണ്ടതുണ്ട്. 1992ല്‍ ബന്‍വാരി ദേവി എന്ന ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടു. കുറ്റക്കാരായ മേല്‍ജാതിക്കാരെ അറസ്റ്റ് ചെയ്തു. മേല്‍ജാതിയില്‍ പെട്ട ആളുകള്‍ കീഴ്ജാതിക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യില്ലെന്നാണ് നക്ഷപക്ഷമായി നില്‍ക്കേണ്ട കോടതി നിരീക്ഷിച്ചത്. കുറ്റം ചെയ്തവരെ വെറുതെ വിട്ടു. ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും, പീഡിപ്പിക്കുന്നവര്‍ മേല്‍ ജാതിയില്‍ പെട്ടവരാണെന്നതും ഗൗരവമുള്ള വിഷയമാണ്. അത് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയമാണ്.
ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗം ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അന്ന് ഡല്‍ഹിയില്‍ തുടക്കം കുറിക്കുകയും, രാജ്യത്താകമാനം പടര്‍ന്ന് കയറുകയും ചെയ്ത പ്രക്ഷോഭ ദിനങ്ങള്‍ മറക്കുവാന്‍ സമയമായിട്ടില്ല. ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ യുവാക്കള്‍ ഒത്തുകൂടി. അവിടെ മേല്‍ജാതിക്കാരും, കീഴ്ജാതിക്കാരും ഉണ്ടായിരുന്നു. ഒരു പാര്‍ട്ടിയുടെ ആഹ്വാനം ഉണ്ടായിരുന്നില്ല. സമൂഹത്തിലെ നാനാ തുറകളിലെ ജനങ്ങള്‍ സ്വയം വീടുവിട്ട് ഇറങ്ങി വന്ന കാഴ്ച്ച സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ യുവരക്തം നേത്യത്ത്വമില്ലാതെ രാജ്പഥ് കീഴടക്കി. രാഷ്ട്രീയ കക്ഷികള്‍ക്ക് അവരെ പിന്തുണച്ച് ഇറങ്ങേണ്ടി വന്നു.
ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് കാരണമായ നിര്‍ഭയ എന്ന് പേരിട്ട പെണ്‍കുട്ടയെ ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി മരണത്തിന് വിട്ടത് യുപിഎ ഭരണ കാലത്താണ്. അന്ന് വ്യത്യസ്ഥ പാര്‍ട്ടികളിലെ നേതാക്കള്‍ ഇരയുടെ കുടുംബാംഗങ്ങളെ കണ്ട് സമാധാനിപ്പിച്ചു. ആരും തടഞ്ഞില്ല. പ്രതിഷേധിച്ചവരെ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി കണ്ടു. വിഷയം ചര്‍ച്ച ചെയ്തു. ഒന്നും മറച്ചു വെയ്ക്കപ്പെട്ടില്ല. സ്ത്രീ സുരക്ഷയ്ക്കായി പുതിയ നിയമം വന്നു. നിര്‍ഭയയെ പീഡിപ്പിച്ച എല്ലാവരും പോലീസ് പിടിയിലായി. ഒടുവില്‍ അവര്‍ എല്ലാവരും തൂക്കിലേറ്റപ്പെട്ടു. അതിന് ശേഷവും നമ്മുടെ രാജ്യത്ത് കൂട്ടബലാല്‍സംഘഗങ്ങളുടെ എണ്ണം കുറഞ്ഞില്ല. ഒരു ശിക്ഷാ നടപടി കൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ലെന്നതിന്‍റെ നേര്‍ ഉദാഹരണമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ശക്തമായ നിയമ നടപടി എല്ലാ ബലാല്‍സംഗ കേസുകളിലും ഉണ്ടായാല്‍ മാത്രമേ ഇവിടെ ഒരു മാറ്റത്തിന് തുടക്കമാകൂ.
കുറ്റവാളികളെ തൂക്കിലെറ്റണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറയുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗി സര്‍ക്കാരിന് അധികാരത്തില്‍ തുരൊന്‍ ഒരു അവകാശവുമില്ലെന്ന് പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ജന്ദര്‍ മന്ദിറില്‍ ഒത്തുകൂടി പ്രതിഷേധത്തില്‍ പങ്കാളികളായി. പ്രകാശ് കാരാട്ട്, ഡി രാജ, ആനി രാജ, ഷബ്നം ഹാശ്മി, പ്രശാന്ത് ഭൂഷന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി. ഡല്‍ഹിയിലെ വാല്‍മീകി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ യോഗമാണ് പ്രിയങ്ക ഗാന്ധി സംഘടിപ്പിച്ചത്.
വികസനത്തെ എതിര്‍ക്കുന്നവരാണ് സംസ്ഥാനത്ത് വര്‍ഗീയ ലഹളയും, അസ്വസ്ഥതയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെ വ്യാപകമായ കേസുകളാണ് സര്‍ക്കാരിനെ വിമര്‍ശച്ചവരെ പ്രതികളാക്കി ഉത്തര്‍ പ്രദേശ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചില്ല, വര്‍ഗീയ കലാപത്തിന് ശ്രമം നടത്തി, അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചു തുടങ്ങി പല കുറ്റങ്ങളാണ് പോലീസ് ചാര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം 400 പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തിട്ടുണ്ട്. കൂട്ടം ചേരല്‍ നിരോധിച്ച സ്ഥലത്ത് സംഘം ചേര്‍ന്നെത്തിയെന്ന പേരിലാണ് ചന്ദ്രശേഷരനെതിരെ കേസ്. മലയാള മാധ്യമ പ്രവര്‍ത്തകനും, കെയുഡബ്ലുജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീക്ക് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത് കലാപം ഉണ്ടാക്കാന്‍ ഹത്രാസിലേയ്ക്ക് പോകുന്നത് കലാപം ഉണ്ടാക്കുവാനാണെന്നാണ് പോലീസിന്‍റെ ആരോപണം. താന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും സിദ്ദീക്ക് കാ4ന്‍ പറഞ്ഞെങ്കിലും, അദ്ദേഹത്തിന്‍റെ മൊബൈലും, ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിരിക്കുന്നു.
ഉത്തര്‍പ്രദേശിലെ ലക്കിംപൂര്‍ എന്ന ഒരു ജില്ലയില്‍ മാത്രം കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ 20 ദിവസത്തിനിടയില്‍ മൂന്ന് പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആഗസ്റ്റ് 14ന് 13 വയസുള്ള കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കരിമ്പ് ക്യഷിയിടത്തില്‍ കൊന്നിട്ടു. കണ്ണ് കുത്തിപ്പൊട്ടിച്ചെന്നും, നാക്ക് മുറിച്ച് മാറ്റി എന്നും ആരോപണങ്ങള്‍ കുട്ടിയുടെ പിതാവ് ഉയര്‍ത്തി. ആഗസ്റ്റ് 25ന് ഇതേ ജില്ലയില്‍ 17 വയസുകാരി കൂട്ടബലാല്‍സംഗം ചെയ്ത് കൊലചെയ്യപ്പെട്ടു. സെപ്റ്റംബര്‍ 4ന് പിഞ്ചു പെണ്‍കുട്ടയെയാണ് ബലാല്‍സംഘം ചെയ്ത് കൊന്നത്.
ഉത്തര്‍ പ്രദേശില്‍ ദളിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും കൊല ചെയ്യപ്പെടുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഒരു സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുറച്ച് സംഭവങ്ങള്‍ തിരിഞ്ഞ് നോക്കുന്നത് ഒരു ഓര്‍മ്മപ്പെടുത്തലാകും. മറ്റൊരു സ്വാതന്ത്ര്യ സമരം തുടങ്ങേണ്ട കാലമായി എന്ന ഓര്‍മ്മപ്പെടുത്തലായി തന്നെ കരുതാം. സെപ്തംബര്‍ 25 മുതല്‍ ഉത്തര്‍ പ്രദേശിലെ കാന്‍പൂരില്‍ കാണാതായ ദളിത് പെണ്‍കുട്ടിയുടെ വിവസ്ത്രയായ മ്യതശരീരം ഒക്ടോബര്‍ 3ന് പാടശേഖരത്ത് കണ്ടെത്തിയത് ഹത്രാസിലെ സംഭവങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴാണ്.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തെളിവ് നല്‍കാന്‍ പോയപ്പോള്‍ നിയമത്തിന്‍റെ മുന്നില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത് കൊന്നത് രാജ്യം കണ്ടു. ഉന്നാവോ പീഡനകേസിലെ പെണ്‍കുട്ടിയും കുടുംബവം ഒന്നൊന്നായി ഇല്ലാതായത് 2019ലെ നേര്‍കാഴ്ച്ചയാണ്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാളാണ് ഉന്നാവോ ബലാല്‍സംഗക്കേസിലെ കുറ്റക്കാരന്‍.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. പരാതിക്കാരെ ഇല്ലാതാക്കുന്ന നടപടികള്‍ വടക്കേ ഇന്ത്യയിലെ സ്വാധീനമുള്ളവരുടെ സ്ഥിരം ഏര്‍പ്പാടാണ്. ജീവന് കൊതിയുള്ളവര്‍ പരാതി പറയാതെ ജീവിക്കുന്ന നാട് കൂടിയാണ് ഇന്ത്യ എന്നത് ഞെട്ടലോടെ മാത്രമേ നമ്മുക്ക് തിരിച്ചറിയാന്‍ സാധിക്കൂ. മേല്‍ജാതിയില്‍ ഉള്‍പ്പെട്ട കുറ്റക്കാരെ സംരക്ഷിക്കുന്നതിന് ഭരണകൂടം ശ്രമിക്കുന്നത് പകല്‍ വെട്ടത്തിലാണ്.
ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലെ സംഭവം വളരെ ഞെട്ടിക്കുന്നതാണ്. കേന്ദ്ര മന്ത്രിസഭയിലെ അംഗമായ സ്വാമി സുക്വേദാനന്ദ് കുറ്റാരോപിതനായത് വര്‍ത്തമാന കാലത്താണ്. അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തില്‍ നടത്തുന്ന കോളേജിലെ നിയമവിദ്യാര്‍ത്ഥിനി തന്നെയും ഒട്ടേറെ പെണ്‍കുട്ടികളേയും സ്വാമി പീഡിപ്പച്ചതായി സാമൂഹ്യ മാധ്യമത്തില്‍ പരസ്യപ്പെടുത്തി. ഒന്നിലേറെ തവണ ചിന്‍മയാനന്ദ് തന്നെ ഉപദ്രവിച്ചതായി സാമൂഹ്യ മാധ്യമത്തില്‍ വീഡിയോയില്‍ പെണ്‍കുട്ടി തെളിവുകള്‍ നിരത്തി പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ സ്വാമിയും പരാതി നല്‍കി. പെണ്‍കുട്ടി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണ് എന്നാണ് പരാതി. നീതിയും നിയമവും ആരുടെ കൂടെ ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ. ജയിലില്‍ നിന്ന് മടങ്ങി എത്തിയ സ്വാമിക്ക് ബിുപെി അണികള്‍ സ്വീകരണം നല്‍കിയത് പരസ്യമായിട്ടാണ്.
രാജ്യത്തെ ദളിതര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന പ്രതിഷേധം ഒരു വലിയ നീക്കമായി രാഷ്ട്രീയ വ്യത്തങ്ങള്‍ കണക്കിലാക്കുന്നു. വരാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കരുതലോടെയാണ് ചുവടുകള്‍ വെയ്ക്കുന്നത്.







