നേപ്പാളിലും ഉയരുന്നു രാമക്ഷേത്രം
സുധീര്‍ നാഥ്
അയോധ്യ നേപ്പാളിൽ ആണെന്നും, ശ്രീരാമൻ നേപ്പാളി ആണെന്നും നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഓലി പ്രഖ്യാപിച്ചത് അയോധ്യയിൽ ഭൂമി പൂജയ്ക്ക് ഒരുങ്ങുന്ന അവസരത്തിലാണ്. നേപ്പിളിലെ രാമൻ ജനിച്ച സ്ഥലം എന്ന് വിശ്വസിക്കുന്ന തോറി എന്ന സ്ഥലത്ത് രാമ ക്ഷേത്രനിർമ്മാണത്തിന് ഒരുങ്ങുകയാണ് നേപ്പാൾ സർക്കാർ. ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ എന്നീ മൂർത്തികളെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു ക്ഷേത്ര സമുച്ചയമാണ് നേപ്പാളിൽ ഒരുങ്ങുന്നത്. നേപ്പാളിലെ മാഡി മുനിസിപ്പാലിറ്റിയിലെ തോറി ഉൾപ്പെട്ട പ്രദേശത്തിന്റെ പേര് അയോധ്യാ പുരി എന്നാക്കുവാൻ സർക്കാർ ഉത്തരവിട്ട് കഴിഞ്ഞു.
ഈ വരുന്ന ദസറ കാലത്ത് നേപ്പാൾ പ്രധാനമന്ത്രി സമുച്ചയത്തിന്റെ ഭൂമിപൂജ നടത്തുമെന്നും, ക്ഷേത്ര സമുച്ചയം നിർമാണം തുടങ്ങുമെന്നും സർക്കാർ വൃത്തങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
നേപ്പാളിലെ ജനക്ക്പുരിയിലാണ് സീത ജനിച്ചതെന്നും, എല്ലാവർഷവും അയോധ്യയിൽ (ഇപ്പോൾ തോറി എന്നറിയപ്പെടുന്ന സ്ഥലം ) നിന്ന് ജനക്ക്പുരിയിലേയ്ക്ക് രാം ബറാത്ത് ഘോഷയാത്ര നടക്കാറുള്ളതാണെന്നും നേപ്പാൾ സർക്കാർ വൃത്തങ്ങൾ അറിയിച്ചു
