പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ ഐ എ ) വിജ്ഞാപനത്തിന് എതിർപ്പ്
സുധീര്‍ നാഥ്
കരടുവിജ്ഞാപനം നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ എല്ലാം ശബ്ദമുയർത്തി കഴിഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് കവരുന്നതിന് സർക്കാരിന്റെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് അവസരം നൽകുന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്ന കരടുവിജ്ഞാപനം എന്ന് രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തിട്ടുണ്ട്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശും എത്തിയിട്ടുണ്ട്.
കടലിലെയും കരയിലെയും എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുതപദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ്, ആസിഡ്, ചായം നിർമ്മാണ ഫാക്ടറികൾ, 25 മുതൽ 100 കിലോമീറ്റർ വരെയുള്ള ദേശീയപാതാവികസനം തുടങ്ങിയവയ്ക്ക് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം കേൾക്കേണ്ടതില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ച് ഒരു വിവരവും ജനങ്ങൾക്ക് നൽകാതെ നടപ്പിലാക്കാൻ സാധിക്കും. പ്രകൃതിയെ ദേഷകരമായി ബാധിക്കുന്ന മാറ്റങ്ങളാണ് പുതിയ വിജ്ഞാപനത്തിലുള്ളത്.
പ്രളയവും, ഭൂമി കുലുക്കവും, അന്തരീക്ഷ വ്യതിയാനവും ഭയപ്പെടുത്തുന്ന വർത്തമാന കാലത്ത് പ്രകൃതി ചൂഷണത്തിന് വഴി മരുന്നിട്ടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് പ്രധാന ആക്ഷേപം. പരിസ്ഥിതി പഠനം നടത്താതെ പല പദ്ധതികൾക്കും പുതിയ വിജ്ഞാപനം വഴി സാധിക്കും എന്നതാണ് വിമർശനം കടുപ്പിക്കാൻ കാരണം.
1970 ആസൂത്രിത കമ്മീഷൻ ആണ് ആണ് വൻകിട കെട്ടിടങ്ങളും മറ്റു നിർമ്മാണ മേഖലകളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട് എന്ന് എന്ന് ആദ്യം അഭിപ്രായപ്പെട്ടത്. 1968ലാണ് ആണ് പരിസ്ഥിതി സംരക്ഷണ നിയമം മം നിലവിൽ വരുന്നത്. ഭോപ്പാലിൽ ഉണ്ടായ ഗ്യാസ് ട്രാ അപകടം തോടുകൂടി പരിസ്ഥിതിയും ശക്തി കൂടുകയായിരുന്നു.
നിലവിൽ വരുന്ന പുതിയ നിയമമനുസരിച്ച് ഒരു കമ്പനി തുടങ്ങുന്നതിന് മുൻകൂർ അനുമതി തേടേണ്ട ആവശ്യമില്ല. പരിസരവാസികൾ , കമ്പനിയുടെ പ്രവർത്തനം മൂലം പ്രശ്നങ്ങൾ നേരിടുന്നവർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരുടെ എതിർപ്പുകൾ ഇനി മുതൽ പരിഗണിക്കേണ്ടതില്ല. അവരുടെ പരാതികൾ കമ്പനിക്ക് വേണമെങ്കിൽ മാത്രം കേട്ടാൽ മതി എന്നുള്ളതാണ് പുതിയ നിയമം.
കോർപ്പറേറ്റ് പരിസ്ഥിതി ഉത്തരവാദിത്വം പോലുള്ള നിർബന്ധ പണം ചിലവഴിക്കൽ എങ്ങിനെ വേണമെന്ന് കമ്പനിക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. കമ്പനികളുടെ ലാഭവിഹിതത്തിൽ നിന്നുള്ള തുക എവിടെ , എങ്ങനെ ചെലവഴിക്കണം എന്നുള്ളത് കമ്പനിക്ക് തന്നെ തീരുമാനിക്കാം. സി എസ് ആർ തുക വക മാറ്റുന്നതിനുള്ള ഒരു കുറുക്കുവഴിയായി പുതിയ നിയമത്തെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ഇ ഐ എ നോട്ടിഫിക്കേഷൻ വിജ്ഞാപനത്തിന് എതിരെയുള്ള പ്രതിഷേധം അനാവശ്യവും അനവസരത്തിലും ഉള്ളതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
