പ്രകാശ് കാരാട്ടും, ബ്രിന്ദാ കാരാട്ടും തിരക്കിലാണ്
സുധീർ നാഥ്
ലോക് ഡൗണ്ടിൽ ഡൽഹിയിൽ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ ദമ്പതികൾ പ്രകാശ് കാരാട്ടും, ബ്രിന്ദ കാരാട്ടും. വ്യായാമത്തിൻ്റെ ഭാഗമായി വീട്ടിൽ തന്നെ നടത്തവും യോഗയും ഇരുവരും ചെയ്യുന്നു. പാർട്ടി പ്രവർത്തനം വീട്ടിൽ നിന്ന് തന്നെയാണ് ഇരുവരും നടത്തുന്നത്. ടെലിഫോൺ, ഇൻ്റർനെറ്റ് വഴിയാണ് കുറേ നാളായി പാർട്ടി പ്രവർത്തനം.
പാർട്ടി ക്ലാസുകൾ ഇൻ്റർനെറ്റ് വഴിയാണ് ബ്രിന്ദാ കാരാട്ട് നടത്തുന്നത്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലുള്ള പാർട്ടി പ്രവർത്തകരുമായി സംവാദം നടത്തുന്നു. അഭയാർത്ഥികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായുള്ള ഏകീകരണം വീട്ടിലിരുന്ന് നടപ്പിലാക്കുന്നു. അഭയാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പാർട്ടി ചുമതല കൊടുത്തത് ബ്രിന്ദാ കാരാട്ടിനാണ്. ലോക് ഡൗൺ കാലത്ത് എട്ടോളം ലേഖനങ്ങൾ തയ്യാറാക്കിയിരുന്നു. എല്ലാം പ്രസിദ്ധീകരിച്ചു. പാർട്ടി പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും വായിക്കാൻ സമയം കണ്ടെത്തി. വീട്ടിലെ എല്ലാ കാര്യങ്ങളിലും ഈ കാലത്ത് സ്വന്തമായി തന്നെ നോക്കുന്നു. വീട്ടിൽ തന്നെ ഇരിക്കുന്നതു കൊണ്ട് വീട്ടിലെ പന്നികൾ തന്നെ ധാരാളമാണെന്നാണ് ബ്രിന്ദ കാരാട്ട് പറയുന്നത്.
രാവിലെ ഓൺലൈൻ വഴി ഇ പത്രങ്ങൾ നോക്കുന്ന പുതിയ ശീലം തുടങ്ങി എന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്. ദേശാഭിമാനിയും രാവിലെ നോക്കും. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയുടെ എഡിറ്റിങ്ങ് ഓൺലൈനായി നടത്തുന്നു. പ്രഭാഷണങ്ങൾ നടത്തുന്നതും, അഭിമുഖം നൽകുന്നതും ഓൺലൈനായി തന്നെയാണ്. ലെഫ്റ്റ് വേഡ് ബുക്സ് പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുന്ന ലെനിൻ്റെ "വാട്ടീസ് റ്റു ബി ഡൺ " എന്ന പുസ്തകത്തിന് ആമുഖമെഴുതി. അടുത്ത ആഴ്ച്ച മുതൽ ഒന്നോ രണ്ടോ ദിവസം പാർട്ടി ഓഫീസിൽ പോകും.
വായിക്കാതെ വെച്ചിരുന്ന ഒരു പാട് പുസ്തകങ്ങളുണ്ടായിരുന്നു. അതൊക്കെ എടുത്ത് വായിക്കാൻ ലോക് ഡൗൺ കാലത്ത് സമയം കിട്ടി. വായിച്ചതിൽ ഏറെ മനസിൽ നിൽക്കുന്നത് ലോറാ സ്പാന്നി എഴുതിയ പാമോ റൈഡർ എന്ന പുസ്തകമാണ്. 1918 ലെ സ്പാനിഷ് ഫ്ലൂ വാണ് പുസ്തകത്തിലെ വിഷയം. ഒരു കോടി എൺപത് ലക്ഷം പേരുടെ ജീവനെടുത്ത സ്പാനിഷ് ഫ്ലൂ എന്ന പാൻ്റമിക്കിന് സമാനമായ സ്ഥിതിയlണല്ലോ കൊറോണ കാലം.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിക്ക് പോലും സ്പാനീഷ് ഫ്ലൂ പിടിച്ചു. രണ്ട് മാസമാണ് ഗാന്ധിജി കിടപ്പിലായത്. അതൊക്കെ ഈ പുസ്തകത്തിലുണ്ട്. അന്ന് സമൂഹം എങ്ങിനെയാണ് നേരിട്ടത് എന്നു തുടങ്ങി ഒട്ടേറെ വിവരണങ്ങൾ പുസ്തകത്തിലുണ്ട്. വായിച്ചിരിക്കേണ്ട പുസ്തകമാണ് അത്. വിശേഷിച്ച് ഈ കോവിഡ് കാലത്ത്.

കേരള
മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന പത്ര സമ്മേളനം കാണാറുണ്ടെന്ന്
പ്രകാശ് കാരാട്ട് പറഞ്ഞു. പിണറായി പറയുന്ന പ്രധാന കാര്യങ്ങൾ പ്രകാശ്
വിവർത്തനം ചെയ്ത് തരുമെന്ന് ബ്രിന്ദയും കൂട്ടി ചേർത്തു