ഡി രാജയും, ആനി രാജയും സമരത്തിലാണ്.

ഡി രാജയും, ആനി രാജയും സമരത്തിലാണ്.
സുധീർനാഥ്

സമരം എന്ന വാക്കിൻ്റെ അർത്ഥം യുദ്ധമെന്നാണ്. ഡൽഹിയിലെ വിട്ടൽ ബായ് പട്ടേൽ ഹൗസിലെ ഫ്ലാറ്റിൽ താമസിക്കുന്ന സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയും, ഭാര്യയും പ്രമുഖ വനിതാ നേതാവു കൂടിയായ ആനി രാജയും കോവിസ് പ്രതിരോധ സമരത്തിലാണ്. ഇരുവരും വീട്ടിലിരുന്ന് തന്നെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ലോക് ഡൗൺ കാലത്ത് പല സമയത്തും പാർട്ടിയുടെ കേന്ദ്ര കമ്മറ്റി ഓഫീസിൽ പോകുമായിരുന്നു എന്ന് ഡി രാജ പറഞ്ഞു.

കോവിഡ് കാലത്ത് ഒട്ടേറെ പ്രശ്നങ്ങളാണ് ഇരുവരും അഭിമുഖീകരിച്ചത്. സാധാരണയിലും കൂടുതൽ ജോലി അതു കൊണ്ട് തന്നെ ഉണ്ട്. പല പാവങ്ങളും ഈ ലോക് ഡൗൺ കാലത്ത് സഹായം അഭ്യർത്ഥിക്കുന്നു.  അഥിതി തൊഴിലാളികൾ, അഭയാർത്ഥികൾ തുടങ്ങിയവരും കൂട്ടത്തിലുണ്ട്. ഭക്ഷണത്തിനായി, ജോലി നഷ്ടപ്പെടുമെന്ന ആവലാതിയുമായി, ആരോഗ്യ സംരക്ഷണത്തിനായി. എല്ലാത്തിലും ഇടപെടുന്നു. പ്രശ്ന പരിഹാരത്തനി ഇരുവരും കഴിവിൻ്റെ പരമാവധി ഇടപെടലുകൾ നടത്തുന്നുണ്ട്. രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ പാവങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിൻ്റെയും, മറ്റ് ആശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റേയും കോഡിനേഷൻ ആനി രാജയാണ് നടത്തുന്നത്.

രാഷ്ട്രീയ തടവുകാരുടെ വലിയ പ്രശ്നങ്ങളുണ്ട്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ മറ്റ് പാർട്ടികളുമായി ആലോചിച്ച് നടപ്പിലാക്കുന്നു. നാഗ്പൂർ ജയിലിൽ കഴിയുന്ന സായി ബാബയും, കാശ്മീരിൽ തടവിലുള്ള മെഹബൂബക്കും നീതി നിഷേധിക്കപ്പെട്ട് കഴിയുന്നു. ഇതു പോലെ തടവിൽ കഴിയുന്ന പലർക്കും ആരോഗ്യ സംരക്ഷണം നിഷേധിക്കുന്നു. ഇത് അധികാരികളുടെ മുന്നിൽ അവതരിപ്പിക്കുന്നു. ചിലർക്ക് അൽപം ആശ്വാസം ലഭിച്ചു.

തൊഴിലാളി വിരുദ്ധമായ നടപടികളുമായി സൗ കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പോകുന്നതിനെതിരെ ശക്തമായ നീക്കങ്ങൾക്കാണ് ഈ രാഷ്ട്രീയ ദമ്പതികൾ തുടക്കം കുറിച്ചിരിക്കുന്നത്. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്നത് എല്ലാ തൊഴിലാളികൾക്കും ലോകത്താകമാനം അംഗീകരിക്കപ്പെട്ട നിയമമാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഓർഡിനൻസ് വഴി തൊഴിൽ നിയമം പരിഷ്ക്കരിച്ചത് ഈ കോവിഡ് കാലത്താണ്. ഇത് പ്രകാരം 12 മണിക്കൂറാണ് ജോലി. തൊഴിലുടമയ്ക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനും, പിരിച്ച് വിടുന്നതിനും സ്വാതന്ത്രമായ അധികാരം നൽകുന്നു. കോവിഡിൻ്റെ മറവിലാണ് തൊഴിലാളികളോടുള്ള ഈ ചൂഷണം എന്ന് തിരിച്ചറിയണമെന്ന് ഇരുവരും പറഞ്ഞു.

‌കേന്ദ്ര സർക്കാരും, ഡൽഹി സർക്കാരും ജനങ്ങൾക്ക് സൗജന്യ റേഷനും മറ്റും പ്രഖ്യാപിച്ച് ക്കൈയ്യടി നേടി. പക്ഷെ, പാവങ്ങൾക്ക് എത്ര പേർക്ക് സൗജന്യ റേഷൻ കിട്ടി എന്ന് തിരക്കിയോ....? ഡൽഹിയിൽ റേഷൻ കട തുറക്കുന്നില്ല എന്ന പരാതി വന്നപ്പോൾ പാർട്ടി പ്രവർത്തകർ റേഷൻ കടകൾക്ക് നിരീക്ഷകരായി സത്യം സർക്കാരിനെ രേഖാമൂലം അറിയിച്ചു. സൗജന്യ റേഷൻ ലഭിക്കാൻ റേഷൻ കാർഡ് നിർബന്ധമാക്കി. സമ്മർദ്ദം ചെലുത്തിയപ്പോൾ ഇകൂപ്പണിലൂടെ എല്ലാവർക്കും സൗജന്യ റേഷൻ എന്നാക്കി. 25 പടികൾ കടന്ന് ഇൻ്റർ നെറ്റ് വഴി നേടേണ്ട ഇകൂപ്പൺ പാവങ്ങൾക്ക് എങ്ങനെ ലഭിക്കും. റൈറ്റ് റ്റു ഫുഡ് എന്ന ക്യാമ്പയിൻ രാജ്യമാകെ വ്യാപിപ്പിക്കുന്ന തിരക്കിലാണിപ്പോൾ ഇരുവരും.

രാവിലെ പത്രങ്ങൾ സ്ഥിരമായി കിട്ടുന്നുണ്ട്. ഓൺലൈൻ വഴി മറ്റ് വാർത്താ പോർട്ടലുകളിലും മറ്റും വരുന്ന വാർത്തകൾ വായിക്കും. വിദേശ പത്രങ്ങളടക്കം വായിക്കും. ഡി രാജ കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളുടെ പുനർ വായനയ്ക്കാണ് കൂടുതൽ സമയം ചിലവഴിച്ചത്. ആർ ടി ഐ സ്റ്റാറി; പവർ ഓഫ് ദി പീപ്പിൾ എന്ന അരുണ റോയുടെ പുസ്തകം വീണ്ടും വായിച്ചു. വിവരാവകാശ പ്രവർത്തക കൂടിയായ ആനി രാജ പറയുന്നത് 20 വർഷം നീണ്ട ഒരു സമരത്തിൻ്റെ കഥ എല്ലാവരും വായിച്ചിരിക്കണമെന്നാണ്.

ഇവരുടെ മകൾ അപരാജിത രാജ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മകൾ കോയമ്പത്തൂരിൽ നിന്നുള്ള മറ്റൊരു കുട്ടിയുമായി താമസിക്കുന്നു  ലോക് ഡൗൺ തുടങ്ങിയതിൽ പിന്നെ വന്നിട്ടില്ല വായനയും പഠനവുമായി കഴിയുന്നു. വായിക്കുന്നതിൽ ശ്രദ്ധേയമായ പുസ്തകവും ലേഖനവും അച്ഛനും അമ്മയ്ക്കും അപരാജിത അയച്ചുകൊടുക്കും.

പഞ്ചായത്തീരാജ് ഫലപ്രഥമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. പഞ്ചായത്ത് തലത്തിലാണ് ആരോഗ്യ പ്രവർത്തകർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി പ്രവർത്തിക്കുന്നത്. കേരളം കൊറോണയെ പ്രതിരോധിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാണെന്ന് തെളിയിച്ചു.