ഡല്‍ഹിയിലെ അഭയാര്‍ത്ഥികള്‍
സുധീര്‍ നാഥ്
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അഭയം തേടുന്നവര്‍ നിരവധിയാണ്. അതില്‍ എല്ലാ വിഭാഗം ജനങ്ങളും ഉണ്ട്. അതിര്‍ത്തി കടന്ന് അഭയം തേടി വന്ന അഭയാര്‍ത്ഥിയും, ഇന്ത്യാ രാജ്യം രാഷ്ട്രീയ അഭയം കൊടുത്ത അഭയാര്‍ത്ഥികള്‍. ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ അഭയം തേടുന്നവരും രാജ്യതലസ്ഥാനത്താണ് മിക്കവാറും എത്തി ചേരുന്നത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ഒടുവിലത്തെ ഉദാഹരണമാണ്. ഇത് അഭയാര്‍ഥി പട്ടികയിലല്ല, അവസരവാദ പട്ടികയിലാണ് ചേര്‍ക്കേണ്ടതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.
കൊറോണ വയറസ് ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് അഭയാര്‍ത്ഥികളെ കുറിച്ച് നമ്മള്‍ ചിന്തിക്കണം. അഭയം അവര്‍ക്ക് കൊടുക്കേണ്ട സമയമാണിത്. പോഷകാഹാര കുറവും, ആരോഗ്യ കുറവും കൊറോണ വൈറസ് വ്യാപനം അവരില്‍ വളരെ വേഗം കടന്ന് പിടിക്കാം. ഇത് അവര്‍ ജീവിക്കുന്ന രാജ്യത്തിന് തന്നെ ഭീഷണിയാണ്. ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഇടങ്ങള്‍ നേരില്‍ കാണുക തന്നെ വേണം. അവരെ സംരക്ഷിച്ചാലേ നമ്മളും സുരക്ഷിതരെന്ന് പറയുവാന്‍ സാധിക്കൂ.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ടിബറ്റിന്‍, ബംഗ്ലാദേശി, ശ്രീലങ്ക, റോഹിംഗ്യന്‍ എന്നിങ്ങനെ ഇന്ത്യയില്‍ അഭായാര്‍ത്ഥികള്‍ പല വിഭാഗമുണ്ട്. സ്വന്തം രാജ്യത്ത് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ രാജ്യത്ത് നിന്ന് പാലായനം ചെയ്തവരാണ് ഇവര്‍. തൊഴിലന്വേഷണം, മതപീഠനം, കലാപം, ദേശിയ സുരക്ഷ, മനുഷ്യാവകാശ ലഘനം എന്നീ പ്രധാന കാരണങ്ങളാലും അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നുണ്ട്. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്ത്വം ഉണ്ടാകില്ല. പൗരത്ത്വമില്ലാത്തതിനാല്‍ അഭയാര്‍ത്ഥികളായ അവരുടെ ജീവിതം വളരെ ദുസഹമാണ്. മ്യാന്‍മറില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍. സമൂഹത്തില്‍ ഏറ്റവും ദരിദ്രരാണ് അഭയാര്‍ത്ഥികള്‍. അഭയാര്‍ത്ഥികളില്‍ ഏറ്റവും വലിയ നരഗ ജീവിതം നയിക്കുന്നത് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണെന്നതില്‍ സംശയമില്ല.
അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ക്രിയാത്മകമായ ഒരു ആശ്വാസ നടപടികളും ചെയ്യുന്നില്ല എന്നതാണ് വാസ്ഥവം. രാജ്യത്തെ അഭയാര്‍ത്ഥികളുടെ രക്ഷകരായോ, സംരക്ഷകരായോ പല എന്‍ജിഓകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ തന്നെ പല തട്ടിപ്പുകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭയാര്‍ത്ഥികളുടെ ദയനീയ അവസ്ഥ കാണിച്ച് വ്യാപകമായി പണപ്പിരിവ് വരെ നടത്തുന്നു എന്നാണ് അറിയുന്നത്. ഡല്‍ഹിയില്‍ തന്നെ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ഒരു ഡസനോളം ഉണ്ടെന്നാണ് അഭ്യന്തിര വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹിയില്‍ മജ്നുകാതില, ഖസോറി ഖാസ്, വികാസ്പുരി, ജനക്ക്പുരി, ജംഗ്പുര, ഭോഗല്‍, ആശ്രം, ലജ്പത്ത് നഗര്‍, മാള്‍വ്യാ നഗര്‍, ഷെയ്ക്ക് സറായ്, കാളിന്തി കുഞ്ച്, ഷാഹിന്‍ബാഗ്... എന്നിവിടങ്ങളിലാണ് അഭയാര്‍ത്ഥികള്‍ ഉള്ളത്. യമനാ നദിയുടെ തീരങ്ങളിലാണ് മിക്ക അഭയാര്‍ത്ഥി കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയിലാണ് അഭയാര്‍ത്ഥി കാര്‍ഡ് ലഭിക്കാന്‍ ഏറ്റവും എളുപ്പം എന്നത് കൊണ്ടാണ് ഇവിടെ കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തി ചേര്‍ന്നത്. നിലവിലെ നിയമത്തില്‍ അഭയാര്‍ത്ഥി കാര്‍ഡ് ഇന്ത്യയില്‍ തുടരുന്നതിന് അവര്‍ക്ക് കച്ചി തുരുമ്പ് തന്നെയാണ്.
ഇന്ത്യയുടെ വിഭജന സമയത്ത് 1947ല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളും, സിഖുക്കാരുമായ 42,142 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഡല്‍ഹിയില്‍ മാത്രം സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് 3ന് തേജ്പാല്‍ സിംഗ് എന്നയാളുടെ വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഈ കണക്ക് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. 1959ല്‍ ദലയ് ലാമയുടെ നേത്യത്ത്വത്തില്‍ ഒരുലക്ഷത്തോളം ടിമ്പറ്റിന്‍ വംശജര്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നേടുകയുണ്ടായി. പാക്കിസ്ഥാനില്‍ നിന്നും 2013ല്‍ സമാനമായി ഇന്ത്യയില്‍ അഭയം തേടിയ 483 ഹിന്ദുക്കളില്‍ 99 പേരും മടങ്ങി പോയി. ശേഷിച്ചവര്‍ ഇപ്പോഴും ഡല്‍ഹിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്.
1971ല്‍ ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. ഒരു കോടിയോളം ബംഗ്ലാദേശികളായ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ എത്തിയതായി പറയപ്പെടുന്നു. യുദ്ധം അവസാനിച്ചപ്പോള്‍ ഇതില്‍ നല്ലൊരു ശതമാനം തിരികെ പോയതായാണ് കണക്കുകള്‍. 1983 മുതല്‍ 1987 വരെ ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹമായിരുന്നു ഇന്ത്യയിലേയ്ക്ക് ഉണ്ടായത്. 109 തോളം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 60,000 ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ തമിഴ്നാട്ടില്‍ മാത്രം ഉണ്ടെന്നാണ് കണക്ക്. സോവ്യറ്റ് യൂണിയന്‍ 1979ല്‍ അഫ്ഗാന്‍ പിടിച്ചടക്കാന്‍ നടത്തിയ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രവാഹമുണ്ടായി. ഇപ്പോള്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ ഉണ്ട്.
മ്യാന്‍മറില്‍ നിന്ന് റോഹിംഗ്യന്‍ മുസ്ലീമുകള്‍ അടിച്ചോടിക്കപ്പെട്ടത് ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്. ബംഗ്ലാദേശിലും ഇന്ത്യയിലുമായി അനധിക്യതമായി കുടിയേറിയ അവരുടെ യഥാര്‍ത്ത കണക്കുകള്‍ പോലും ലഭ്യമല്ല. റോഹിംഗ്യന്‍ ജനതയെ മ്യാന്‍മറിലേയ്ക്ക് തന്നെ മടക്കി അയക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ ആവശ്യം 2015ല്‍ അംഗീകരിക്കപ്പെട്ടതാണ്. പക്ഷെ നാളിതുവരെയായി അതിന് അനുകൂലമായ ഒരു നടപടിയും എടുത്തിട്ടില്ല എന്നത് ഞെട്ടലുളവാക്കുന്ന ഒന്നാണ്. സാമ്പത്തിക തകര്‍ച്ചയോടൊപ്പം ഇന്ത്യ നേരിടുന്ന വലിയൊരു പ്രശ്നമായി അഭയാര്‍ത്ഥി പ്രശ്നം മാറിയിരിക്കുകയാണ്.
2020 മാര്‍ച്ച് 3ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 119 അഭയാര്‍ത്ഥി കോളനികളെ അംഗീകരിച്ച് ഉത്തരവിറക്കി. ഇന്ത്യ പാക്കിസ്ഥാന്‍ വിഭജന സമയത്തും, ബംഗ്ലാദേശ് യുദ്ധ സമയത്തും അഭയം തേടിയവരാണ് അതില്‍ ഏറെ പേരും. ഹിന്ദുക്കളും, മുസ്ലീമുകളും ഉള്‍പ്പെട്ട ഇവര്‍ക്ക് ബംഗാളില്‍ റേഷന്‍ കാര്‍ഡും, വോട്ടര്‍ കാര്‍ഡും ഉണ്ട്. ഇവരൊക്കെ ഇന്ത്യക്കാരാണെന്നും, ജാതിയുടെ പേരില്‍ ഒരു വിഭജനം നടത്താന്‍ സമ്മതിക്കില്ലെന്നുമാണ് മമത പറയുന്നത്. മമതയെ പിന്തുടരാനാണ് ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാള്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.
കൊറോണ രോഗം പടര്‍ന്ന് കയറുമ്പോള്‍ അഭയാര്‍ത്ഥികള്‍ ഒരു സുരക്ഷയും, സംരക്ഷണവുമില്ലാതെ കഴിയുന്നത് ശരിയല്ല. അടിയന്തിരമായ ശ്രദ്ധ അഭയാര്‍ത്ഥികളിലേയ്ക്ക് ഉണ്ടായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും.