ലോക് ഡൗണിലും കർമ്മനിരതനായി ആൻ്റണി
സുധീർനാഥ്
വരുന്നവരുടെ ആവശ്യം മനസിലാക്കി തിരഞ്ഞെടുത്തവർക്കേ അദ്ദേഹം സമയം നൽകാറുള്ളൂ. സമയത്തിന് വലിയ വില കൽപ്പിച്ചിരുന്ന അദ്ദേഹം കൃത്യ നിഷ്ട പുലർത്തിയിരുന്നു. എത്ര വലിയവനായാലും ചെറുതായവനായാലും ആൻറണിയെ കാണാം. പക്ഷെ ലോക് ഡൗൺ ആയതോടെ എല്ലാം മാറി.
വിദ്യാർത്ഥി നേതാവായിരുന്നപ്പോൾ ജയിലിൽ പോയിട്ടുണ്ട്. ലോക് ഡൗൺ ആയതോടെ സന്ദർശകർ ഇല്ല. ഒറ്റപ്പെട്ടു. തടവറയിൽ അകപ്പെട്ട പോലാണ്. പക്ഷെ ഇപ്പോൾ മുൻപത്തേക്കാൾ തിരക്കാണ്.
ഇപ്പോൾ കൂടുതലും ഫോണിലൂടെയാണ് ജനങ്ങളോടും, പാർട്ടി നേതാക്കളോടും. അണികളോടും സംസാരിക്കുന്നത്. പണ്ടത്തേതിലും കൂടുതൽ ഫോണുകൾ വരുന്നുണ്ട്. സങ്കടങ്ങൾ പറയാനും, സഹായത്തിനുമാണ് മിക്കവരും വിളിക്കുന്നത്. കേരളത്തിൽ നിന്നുള്ളവരുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ട്. വിദേശത്ത് നിന്നുള്ളവരുണ്ട്. ജോലിക്കാരുണ്ട്. ജോലി നഷ്ടപ്പെട്ടവരുണ്ട്. വിദ്യാർത്ഥികളുണ്ട്. ചികിത്സ ലഭിക്കണമെന്ന് ചിലരുടെ ആവശ്യം. നാട്ടിൽ എത്തണമെന്നാണ് മറ്റ് ചിലർക്ക്. എല്ലാ പ്രശ്നങ്ങൾക്കും എന്നാൽ കഴിയുന്ന പരിഹാരം കാണുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ലോക് ഡൗൺ ആയതു കൊണ്ട് സ്റ്റാഫുകൾ കുറവാണ്. പക്ഷെ ജോലി കൂടുതലും. ഭാര്യയും മക്കളും സഹായിക്കും. അവരാണിപ്പോൾ എൻ്റെ പേഴ്സണൽ സ്റ്റാഫ്. പലയിടത്ത് നിന്ന് സഹായം ചോദിച്ച് അയക്കുന്ന കത്തുകൾ പ്രധാനമന്ത്രി, മന്ത്രിമാർ, സെക്രട്ടറിമാർ, മുഖ്യമന്ത്രിമാർ എന്നിവർക്ക് അയച്ചുകൊടുത്ത് പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. ഒരുപാട് പേരെ സഹായിക്കാനായി എന്ന സന്തോഷമുണ്ട്.
ഞാനൊരു പഴയ ആളായത് കൊണ്ട് കമ്പ്യൂട്ടറിൽ നോക്കിയുള്ള ഓൺലൈൻ വായന ഇല്ല. രാവിലെ ലഭിക്കുന്ന എല്ലാ പത്രങ്ങളും വായിക്കും. വാർത്തകൾ ശ്രദ്ധിക്കും. ഇമെയിൽ വഴി വരുന്ന കത്തുകൾ പ്രിൻ്റെടുത്ത് വായിക്കും. ചില പുസ്തകങ്ങൾ ഉള്ളത് ചിലപ്പേ വായിക്കും. അങ്ങിനെ സമയം കളയാൻ ഇല്ലാത്ത തിരക്കാണ്.
വീടിനുള്ളിൽ വ്യായാമം ചെയ്യാറുണ്ട്. അൽപ്പം യോഗ ഉണ്ട്. വീട്ടിനുള്ളിൽ തന്നെ നടത്തം. ഈ സാഹചര്യത്തിന് മാറ്റം വരാൻ ഒരു വർഷം എടുക്കും എന്നാണ് എ കെ. ആൻറണി കരുതുന്നത്. ശീലങ്ങൾ ജനങ്ങൾ മാറണം. മാറ്റിയേ തീരൂ.
കേരളം നമുക്കൊരു അഭിമാനമാണ്. രാജഭരണകാലം മുതൽ നമ്മൾ മലയാളികൾ പൊതുജന ആരോഗ്യ രംഗത്ത് ശ്രദ്ധിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിലെ എല്ലായിടത്തും ഉണ്ട്. മാറി മാറി വന്ന സർക്കാരുകൾ ആരോഗ്യരംഗത്തെ വളർത്തിയതിൻ്റെ ഫലമാണ് ഇപ്പോൾ കാണുന്ന നേട്ടം.
കേരളത്തിന് ആശ്വസിക്കാറായിട്ടില്ല. ആശങ്ക ഇപ്പോഴും ഉണ്ട്. നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി വളരെ ആശങ്കപ്പെടുത്തുന്നു. പഴവും, പച്ചക്കറിയും മറ്റും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. നമ്മുടെ സഹോദരങ്ങൾ അശങ്ക ഒഴിയാത്ത ഗൾഫ് നാടുകളിലുണ്ട്, അമേരിക്കയിലുണ്ട്, ആസ്ട്രേലിയയിലുണ്ട്. അതു കൊണ്ട് കേരളത്തിൻ്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല.
ഞാൻ കേന്ദ്ര സർക്കാരിനേയോ, കേരള സർക്കാരിനേയോ വിമർശിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയുടേയും, മുഖ്യമന്ത്രിയുടേയും ടെലിവിഷൻ പരിപാടി കാണും. ഞാനെൻ്റെ നിർദ്ദേശങ്ങൾ കൈമാറും. അതാണല്ലോ ഇപ്പോൾ ചെയ്യേണ്ടത്.
സുധീർനാഥ്
(ഫയൽ
ഫോട്ടോ: ഭിന്നശേഷിക്കാരിലെ ഏറ്റവും മികച്ച കലാകാരനുള്ള ദേശിയ അവാർഡ് നേടിയ
എറണാകുളം സ്വദേശി അൻജൻ സതീഷ് കാണാൻ ചെന്നപ്പോൾ ഭാര്യ എലിസബത്തിനൊപ്പം
മൊബൈലിൽ എ കെ. ആൻ്റണി എടുത്ത സെൽഫി.)
ഒരു രാഷ്ട്രീയ
നേതാവിന് ജനങ്ങളുമായും, അവരുടെ പ്രശ്നങ്ങളുമായും നിരന്തരം
ബന്ധപ്പെട്ടിരിക്കണം. അല്ലെങ്കിൽ അവർ അസ്വസ്ഥരാകും. മുൻ മുഖ്യമന്ത്രിയും,
കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ. കെ. ആൻ്റണി ദിവസവും
ജനപ്രതിനിധികളേയും, ജനങ്ങളേയും കാണുമായിരുന്നു. .