ഓർമ്മകളിലെ പഴയ ഡൽഹി മടങ്ങി വരുമോ....?
സുധീർനാഥ്
1996 മെയ് അവസാനം കേരള എക്സ്പ്രസ്സിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ പുറത്ത് ജോഷി ജോസഫ് ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്ന് എത്തി സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. അന്ന് മൊബൈൽ ഫോണുകൾ അപൂർവ്വമായിരുന്ന കാലം. സ്ക്കൂൾ കാലം ഒന്നിച്ചുണ്ടായ ജോഷിക്ക് കത്തയച്ചാണ് വരുന്ന വിവരവും തീവണ്ടി ബോഗി നമ്പറും അറിയിച്ചത്. കൃത്യമായി എത്തിയ ജോഷി ആദ്യമായി ഡൽഹിയിലെത്തിയ എന്നെയും കൂട്ടി സ്റ്റേഷന് പുറത്തേയ്ക്ക് നടന്ന് നീങ്ങിയത് ഓർക്കുന്നു. എന്തൊരു തിരക്കായിരുന്നു. ജനങ്ങൾ ഒഴുകുന്നു, അതിനിടയിലൂടെ തിക്കി തിരക്കി പുറത്തിറങ്ങി.
2020 മെയ് മാസം കേരളത്തിലേയ്ക്കുള്ള പ്രത്യേക തീവണ്ടിയിൽ സുഹൃത്തിനെ കൊണ്ടാക്കിയപ്പോൾ കണ്ട കാഴ്ച്ച മറ്റൊന്ന്. പരിസരം ശൂന്യമായ ന്യൂ ഡൽഹി സ്റ്റേഷൻ. സുരക്ഷാ അകലം പാലിച്ച് യാത്രക്കാർ മാത്രം വരി നിൽക്കുന്നു. തിക്കും തിരക്കും ഇല്ല.
2020 ജൂൺ മാസം. ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് പഴയ പോലെ ജനങ്ങൾ ഒഴുകി നടക്കുന്നു. ഒരു സാമൂഹ്യ അകലവും പാലിക്കുന്നില്ല. മിക്കവരും മുഖം മറച്ചിട്ടുണ്ട് എന്ന് പറയാം. ഡൽഹി പഴയ ഡൽഹി പോലെ ആയി വരുന്നു. ജനങ്ങൾ ഡൽഹിയിൽ കൊറോണയ്ക്ക് ഒപ്പം തന്നെയാണ്. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യ തലസ്ഥാനമായ ഡൽഹിയാണ് മുൻ നിരയിൽ.
മാർച്ച് 2നാണ് ഡൽഹിയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ രണ്ടാം വാരം അവസാനിക്കാറായപ്പോൾ ഡൽഹിയിലെ കണക്ക് 33000 കടന്നിരിക്കുന്നു. ദിവസവും 1500 പുതിയ രോഗികൾ ഉണ്ടാകുന്നു എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. ഡൽഹിയിൽ സാമൂഹ്യ വ്യാപനം ഉണ്ടായിരിക്കുന്നു എന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ പരസ്യമായി പറഞ്ഞു. പക്ഷെ, കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കുന്നില്ല. ജൂലൈ അവസാനത്തോടെ ഡൽഹിയിൽ അഞ്ചര ലക്ഷം കോവിഡ് രോഗികൾ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ട് ഡൽഹിയിലെ ഇൻഡോർ സ്‌റ്റേഡിയങ്ങൾ കോവിഡ് ആശുപത്രികളാക്കുന്ന നടപടി ക്രമങ്ങൾ നടക്കുകയാണ്.
ലോക് ഡൗണിൻ്റെ ആദ്യ നാളുകളിൽ റോഡുകൾ വിജനമായിരുന്നു. ഇപ്പോൾ വഴികളിൽ നിറയെ വണ്ടികൾ ഓടുന്നു. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ (ഡിറ്റിസി) ബസുകൾ ഓടുന്നു. മെട്രോ ഓടുന്നില്ല. ട്രാഫിക്ക് കുരുക്ക് പഴയ പോലെ ഡൽഹിയിലുണ്ട്. ആരും പഴയ പോലെ ഗൃഹ സന്ദർശനം നടത്തുന്നില്ല. സൗഹൃദ കൂട്ടായ്മ ഇല്ല. പൊതു പരിപാടികളില്ല. പക്ഷെ ജനങ്ങൾ റോഡിലുണ്ട്.
ഡൽഹിയിലെ ഓഫീസുകൾ തുറന്നിരിക്കുന്നു. സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. നിവർത്തികേടുകൊണ്ട് ജോലിക്ക് പോകുന്നവരാണ് ഭൂരിപക്ഷവും. ജീവിക്കാൻ പണം വേണം. പണം വേണമെങ്കിൽ തൊഴിൽ വേണം. മരണം മുന്നിൽ കണ്ടാന്ന് എല്ലാവരും നിരത്തുകളിൽ ഇറങ്ങുന്നത്.
ഡൽഹി നിരത്തുകളിൽ കൂടുതൽ സൈക്കിൾ സവാരിക്കാർ പോകുന്നത് ഇപ്പോൾ പതിവ് കാഴ്ച്ചയാണ്. ജോലി സ്ഥലത്തേയ്ക്ക് സുരക്ഷിത യാത്രയാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്. കുടുംബം പട്ടിണിയിലാകാതിരിക്കാൻ അവർ കഴിവതും സുരക്ഷിതരായി സൈക്കിൾ ചവുട്ടി ജോലിക്ക് എത്തുന്നു. പക്ഷെ, ഇവരിൽ പലരും കൊറോണ വൈറസ് വാഹകരാകുന്നു. ഒറ്റമുറി വീടുകളിൽ കഴിയുന്ന കുടുംബം കൊറോണയുടെ പിടിയിലാകുന്നു. ശാരീരിക ബുദ്ധിമുട്ടുകളുള്ളവർ തോൽക്കുന്നു. അല്ലാത്തവർ ജയിക്കുന്നു.
കൊറോണയോടൊപ്പം ജീവിക്കാം എന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഒരു മാസം മുൻപേ ജനങ്ങളോട് പറഞ്ഞിരുന്നു. അതിന് മാനസികമായി തയ്യാറാവണമെന്നും പറഞ്ഞിരുന്നു. പിന്നീട് കേജരിവാളിൻ്റെ നടപടി കേന്ദ്ര സർക്കാരും പിന്തുടരുകയാണുണ്ടായത്. ജനങ്ങൾ പക്ഷെ കൊറോണയുടെ വ്യാപ്തിയും, വിപത്തും മനസിലാക്കിയോ എന്നറിയില്ല.
ഡൽഹിയിൽ കോവിഡ് പോസിറ്റീവ് ആയ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ തയ്യാറാകുന്നില്ല. കിടയ്ക്ക ഒഴിവില്ല എന്നാണ് മറുപടി. ആശുപത്രികളിൽ സാമൂഹു അകലം പാലിക്കണം എന്നത് നടപ്പിലാക്കുന്നില്ല. കോവിഡ് ലക്ഷണമുള്ളവർ വീടുകളിൽ തന്നെ ക്വാറൻ്റയിൻ ചെയ്യാനാണ് സർക്കാർ ഉപദേശിക്കുന്നത്. ഒന്നാലോചിച്ചാൽ അത് തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. ആശുപത്രികൾ എല്ലാം കൊറോണ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. കോവിഡ് പോസിറ്റീവ് ആയവർ പോലും അത് മറച്ച് വെച്ച് സമൂഹത്തിൽ ഇറങ്ങി നടക്കുന്നു ഡൽഹിയിൽ സമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു എന്നത് ഒരു സർക്കാരും തൽക്കാലം അംഗീകരിക്കില്ല.
സാക്ഷരത ഉളളവർ സ്വയം ചികിത്സ നടത്തി രക്ഷപ്പെടും. പക്ഷെ ഡൽഹിയിൽ തൊഴിൽ മേഖലയിൽ എന്നല്ല ഉന്നത ബിസ്സിനസ് നടത്തുന്നവരിൽ പലരും ആരോഗ്യ സാക്ഷരത ഇല്ലാത്തവരാണ്. അവർ കൊറോണയുടെ കാലത്ത് പ്രാഥമിക മുന്നറിയിപ്പുകൾ പോലും അവഗണിച്ച് വഴി, കൊറോണയ്ക്ക് അടിമപ്പെടുന്ന കാഴ്ച്ച ദയനീയമാണ്. അറിവില്ലായ്മ പലരുടേയും ജീവനെടുക്കാൻ കാരണമായി.
കൊറോണ പിടിപെട്ടവരെ ഒറ്റപ്പെടുത്തുന്ന വികൃത നടപടികൾ ഡൽഹിയിൽ എത്രയോ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇത് മരണ നിരക്ക് കൂട്ടാൻ ഒരു കാരണമായിട്ടുണ്ട്. ഡൽഹിയിൽ കേരളത്തിലെ പോലെയല്ല താമസം. അടുത്തടുത്ത വീടുകളാണ്. സാമൂഹ്യ അകലം സൂക്ഷിക്കാൻ പലപ്പോഴും സാധിക്കില്ല. ഡൽഹിയിൽ ഒട്ടേറെ ചേരികൾ ഉണ്ട്. അവിടെ രോഗം പടരുന്നു. മരണപ്പെടുന്നവരെ സംസ്ക്കരിക്കുന്നതിന് ജനങ്ങൾ ഭയക്കുന്നു. ജനങ്ങളിൽ ഭയം ഉള്ളിൽ ഉണ്ടെന്നതാണ് സത്യം .
ഡൽഹിയിലെ വീടുകളിൽ പട്ടിണി കടന്നു കൂടിയിരിക്കുന്നു. കൊറോണ വൈറസിൻ്റെ വ്യാപനത്തിന് ഇത് മറ്റൊരു കാരണമാണ്. പണമില്ലാത്തതാണ് അങ്ങിനെ പട്ടിണി കൂടുവാൻ കാരണം. കൊറോണ മരണം കൂടാതെ ഡൽഹിയിൽ പട്ടിണി മരണവും നടക്കുന്നു എന്നത് തിരിച്ചറിയണം. ഡൽഹി സർക്കാരും സന്നദ്ധ സംഘടനകളും സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട് എന്നത് സത്യം തന്നെയാണ്. പക്ഷെ എല്ലായിടത്തും ഇത് എത്തുന്നില്ല എന്നിടത്താണ് പരാജയം
ഡൽഹിയിൽ ആയിരത്തോളം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥിരീകരണത്തിന് നിൽക്കാതെ ആയിരത്തോളം ആരോഗ്യ പ്രവർത്തകർ സ്വയം ക്വാറൻ്റയിൻ ആയി ആൻ്റിബയോട്ടിക്കും, മറ്റുമായി വീട്ടിൽ കഴിയുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ മാനേജ്മെൻ്റ് ഒരുക്കുന്നില്ല. ജീവനിൽ കൊതിയുള്ള പലരും അതൊക്കെ സ്വയം വാങ്ങുകയാണ്. ഭയം കൊണ്ട് ജോലി ഉപേക്ഷിച്ച് നാടു പറ്റിയ ആരോഗ്യ പ്രവർത്തകരുടെ എണ്ണം ആയിരത്തിലധികമാണ്. ഇതിൽ ഭൂരിപക്ഷവും മലയാളികളാണ്.
ഡൽഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ മലയാളിയായ എച്ച് ആർ മാനേജർ പങ്കുവെച്ച അനുഭവം ഞെട്ടിക്കുന്നതാണ്. ഓരോ രോഗിയിൽ നിന്നും ലക്ഷങ്ങളാണ് ബില്ലിടുന്നത്. കൊവിഡിൻ്റെ പേരിൽ കൂട്ടിന് ഒരാളെ പോലും ആശുപത്രിയിൽ അനുവദിക്കില്ല. നേഴ്സിങ്ങ് ജീവനക്കാർ സുരക്ഷാ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധിക്കുമ്പോൾ മാനേജ്മെൻ്റിന് ഒപ്പം നിൽക്കാൻ മനസ് അനുവദിക്കുന്നില്ല. എച്ച് ആർ മാനേജർ സ്ഥാനം രാജിവെച്ച അദ്ദേഹം പറഞ്ഞത് യോഗ്യരല്ലാത്ത നൂറ് കണക്കിന് നേഴ്സുമാരെ ഏപ്രിൽ മെയ് മാസത്തിൽ നിയമനം നൽകേണ്ട ഗതികേടിലായിരുന്നു എന്നാണ്. മാനേജ്മെൻ്റിൻ്റെ സമ്മർദ്ദം കാരണം ചെയ്തത് എത്ര പേരുടെ ജീവൻ അപകടത്തിലാക്കും എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഭയപ്പെടുത്തുന്ന കണക്കുകളാണ് ഡൽഹിൽ നിന്ന് പുറത്ത് വരുന്നതെന്നാണ് പലരും പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ രോഗികളുടെ എണ്ണവും., മരണ സംഖ്യയും എത്രയോ കൂടുതലാണ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഡൽഹിയിൽ സംസ്ക്കരിച്ച ശരീരങ്ങൾ ഔദ്യോഗിക കണക്കിൽ നിന്ന് വളരെ കൂടുതലാണെന്ന് മാധ്യമങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകൾ നൽകിയ കണക്കും, ഡൽഹി സർക്കാർ പുറത്ത് വിട്ട കണക്കും തമ്മിൽ ഇരട്ടിയുടെ വ്യത്യാസമുണ്ട്.
ഡൽഹി ഒരു സാംസ്ക്കാരിക കേന്ദ്രമാണ്. കൊ ണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക്, മണ്ഡി ഹൗസിലെ ഗ്യാലറികൾ, ആഡിറ്റോറിയങ്ങൾ, ഹാബിറ്റേറ്റ് സെൻററും, ഇന്ത്യാ ഇൻറർനാഷ്ണൽ സെൻ്ററും എത്രയോ സാംസ്ക്കാരിക പരിപാടികൾക്ക് വേദിയായിട്ടുണ്ട്. ഇവിടെല്ലാം ഒരു കാഴ്ച്ചക്കാരനായി എത്രയോ തവണ പോയിരിക്കുന്നു. നാടകം, ഡാൻസ്, പാട്ട് എന്ന് വേണ്ട രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികൾ ഇവിടെ നടക്കും.
ഇതു വഴി ജൂൺ ആദ്യവാരം കാറോടിച്ച് പോയി. ഈ സാംസ്ക്കാരിക കേന്ദ്രങ്ങൾ ശൂന്യമാണ്. അതിന് മുന്നിൽ നിറയെ കരിയിലകൾ നിറഞ്ഞ് നിൽക്കുന്നു. ഗ്യാലറികളും, ആഡിറ്റോറിയവും അടഞ്ഞു കിടക്കുന്നു. സിനിമാശാലകൾ അടഞ്ഞു കിടക്കുന്നു. പ്രമുഖ മാർക്കറ്റുകൾ അടഞ്ഞു കിടക്കുന്നു. വഴിയോര കച്ചവടക്കാരില്ല. പക്ഷെ, പ്രാദേശിക മാർക്കറ്റുകൾ തുറന്നിരിക്കുന്നു. ജനങ്ങൾ അവിടെയാണ് ഇപ്പോൾ തിങ്ങി കൂടുന്നത്. ആവശ്യ സാധനങ്ങൾക്ക് ഡൽഹിയിൽ ക്ഷാമമില്ല. വ്യത്യസ്ഥ വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള മാസ്കും, വ്യത്യസ്ഥ മ ണ ങ്ങളുള്ള സാനിറ്റൈസും മാർക്കറ്റിൽ സുലഭമാണ്. വ്യാജൻമാർ വ്യാപകമായി ഈ കോവിഡ് കാലത്തും വിലസുന്നു.
ആവശ്യം കണ്ടറിഞ്ഞ് ജീവിക്കാൻ ജനങ്ങൾ പഠിച്ചിരിക്കുന്നു. തൊഴിലില്ലായ്മകൾ ഏറി വരുന്നു. ശമ്പളം വെട്ടി കുറച്ച് ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങൾ. വർക്ക് അറ്റ് ഹോം എന്ന പ്രഖ്യാപനവും പകുതി ശമ്പളവുമായി മറ്റൊരു കൂട്ടർ. ഇതിനിടയിൽ ദിവസ കൂലിക്കാരായ പാവങ്ങൾ നിവൃർത്തി ഇല്ലാതെ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് പലായനം ചെയ്തു.
ഒരു കാര്യം ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. കൊറോണ വൈറസ് അത്ര ഭീകരനല്ല. അതിനെ ക്ഷണിച്ചു വരുത്തിയാലേ ഉപദ്രവകാരിയാകൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. മിസ്ക് ധരിക്കണം, സോപ്പ് ഉപയോഗിച്ച് ക്കൈകൾ വൃത്തിയായി കഴുകണം. സാനിറ്റക്സർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇതൊരു ശീലമാക്കി കുറച്ച് നാൾ ആവശ്യങ്ങൾക്ക് മാത്രം കരുതലോടെ പുറത്തിറങ്ങിയാൽ സ്വയം സുരക്ഷിതനാകാം.
ഡൽഹിയിലെ തിരക്കേറിയ വൈകുന്നേരങ്ങൾ, സാംസ്ക്കാരിക പരിപാടികൾ, യോഗങ്ങൾ, ചർച്ചകൾ, വിവാഹ ആഘോഷങ്ങൾ, ജൻമദിന ആഘോഷങ്ങൾ, വാർഷികങ്ങൾ, എല്ലാം ഓർമ്മ ആവുകയാണോ.... പ്രഗതി മൈതാനിയിലെ ട്രേഡ് ഫെയർ , ബുക്ക് ഫെയർ , എന്നിവ ഓർമ്മകൾ മാത്രമാകാമോ ....? രാജ്പഥിലൂടെ റിപ്പബ്ലിക്ക് പരേഡുണ്ടാകുമോ.... ?
2020 ഫെബ്രുവരി 25ന് കണ്ണൂരിൽ തെയ്യം കണ്ടതും മാർച്ച് 5ന് ഖുഷ് വന്ത് സിങ് സ്മാരക ഹ്യൂമർ ഫെസ്റ്റിവല്ലിൽ പങ്കാളിയായതും,, ഹാബിറ്റയ്റ്റ് സെൻ്ററിലെ ആർട്ട് ഗ്യാലറിയിൽ പ്രശാന്ത് മട്ടന്നൂരിൻ്റ ചിത്രപ്രദർശനം കണ്ടതും, മാർച്ച് 8 ന് ഡൽഹി ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആർട്ട്സിൽ ഇന്ത്യ റഷ്യൻ സാംസ്കാരികോത്സവത്തിൽ പങ്കെടുത്തതും അവസാന പൊതു പരിപാടിയായി ഓർമ്മകളിൽ സൂക്ഷിക്കാം. ഡൽഹി സർക്കാർ എല്ലാ പൊതു പരിപാടികൾക്കും മാർച്ച് 10 മുതൽ ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങളില്ലാതെ, ഫുഡ് കോർട്ടുകളില്ലാതെ, ലോകം തന്നെ മുന്നോട്ട് പോകുന്നു. കാണികളില്ലാതെ കായിക മത്സരങ്ങളും മറ്റും ലോകത്തിൻ്റെ പല ഭാഗത്തും നടക്കുന്നു. ഇൻറർനെറ്റിൻ്റെ സഹായത്താൽ വെർച്ച്വൽ സംഗീത സഭകളും, പ്രാർത്ഥനകളും ഇപ്പോൾ വ്യാപകമാണ്.