പ്രദീപ് നമ്പ്യാരുടെ ക്യാറൻ്റയിൻ കാലം
സുധീർനാഥ്
സ്വതന്ത്രമാധ്യമ പ്രവർത്തകനും, ബാലഗോകുലത്തിൻ്റേയും, സംഘപരിവാറിൻ്റേയും സജീവ പ്രവർത്തകനാണ് പ്രദീപ് നമ്പ്യാർ. ഡൽഹിയിൽ ഫെബ്രുവരി അവസാനം എത്തിയത് ഔദ്യോഗിക പരിപാടികളിലും, സ്വകാര്യ സന്ദർശനത്തിനുമായിരുന്നു. പാർലമെൻ്റ് സമ്മേളനം കാരണം ഡൽഹിയിൽ തങ്ങി. അപ്രതീക്ഷിതമായി കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രദീപ് നമ്പ്യാരും ഡൽഹിയിൽ പെട്ടു .
ആദ്യഘട്ടം ലോക് ഡൗൺ മാർച്ച് 24ന് തുടങ്ങിയപ്പോൾ ശരിക്കും ആസ്വദിച്ചു. രംഗം വഷളായപ്പോൾ പ്രശ്നം ഗുരുതരമായി. തീവണ്ടിയില്ല. വിമാനമില്ല. സംസ്ഥാന അതിർത്തികൾ അടച്ചു. കണ്ണൂരിലെ വീട്ടിൽ ഭാര്യയേയും മക്കളേയും കാണണം എന്ന് തോന്നൽ. നാട്ടിലെത്താൻ ശ്രമം തുടങ്ങി. കാറിൽ പോകാൻ ശ്രമിച്ചത് ആദ്യമേ പരാജയമായി. ദിവസങ്ങൾ ആഴ്ച്ചകളായി, ഏപ്രിൽ മാസം കഴിഞ്ഞു. കേരളത്തിന് പുറത്ത് കുടുങ്ങിയ മലയാളികളോട് കേരള സർക്കാർ നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ പ്രഖ്യാപിച്ചു. അത് പ്രകാരം രജിസ്റ്റർ ചെയ്തു. തീവണ്ടിയിൽ ടിക്കറ്റ് ഉറപ്പായി. തീവണ്ടി എന്ന് പുറപ്പെടും എന്ന് പ്രഖ്യാപിച്ചില്ല. മെയ് പത്ത് കഴിഞ്ഞു.
ഡൽഹിയിലെ ഒരു സുഹൃത്ത് പറഞ്ഞു. കണ്ണൂരിൽ നിന്ന് പട്ടാള യൂണിറ്റുമായി കരു ബസ് വരുന്നുണ്ട്. മടക്കം കാലിയാണ്. ശ്രമിച്ചാൽ സീറ്റ് കിട്ടും. അത് വിജയിച്ചു. മെയ് 15ന് വൈകീട്ട് ഡൽഹിയിൽ നിന്ന് സാധാരണ ബസിൽ വൈകീട്ട് 5 മണിക്ക് യാത്ര തുടങ്ങി. 50 സീറ്റുള്ള ബസിൽ 15 പേർ. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നു. 24 മണിക്കൂർ യാത്ര ചെയ്തിട്ടും ആരും പരസ്പരം സംസാരിച്ചില്ല. മൗനമായിരുന്നു. ആരേയും തിരിച്ചറിയാൻ പറ്റിയില്ല. ബസിൽ ഇരുന്ന് ഉറങ്ങി. മെയ് 16ന് ഉച്ചയ്ക്ക് ഇൻ്റോറിലായിരുന്നു ആദ്യമായി വണ്ടി നിർത്തിയത്. ഡീസൽ അടിക്കാൻ ഒരു പമ്പിൽ. എല്ലാവരും യാത്രയിൽ തന്നെ വണ്ടിയിലിരുന്ന് ഭക്ഷണം കഴിച്ചു.
ഡൽഹിയേക്കാൾ ചൂട് കാറ്റായിരുന്നു യാത്രയിൽ. ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു. വഴിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. സഹയാത്രികർ മാസ്ക് മാറ്റി സംസാരിക്കാൻ തുടങ്ങി. നേഴ്സുണ്ട്. വിനോദ യാത്രയ്ക്ക് വന്ന് കുടുങ്ങിയവരുണ്ട്. മെയ് 18 തിങ്കളാഴ്ച്ച പുലർച്ചെ കേരളത്തിൻ്റെ അതിർത്തിയിലെത്തി. അവിടെയാണ് യാത്രയിൽ ആദ്യ പരിശോധന നടന്നത്. പാസുകൾ പരിശോധിച്ചത്. നേരം വെളുത്തപ്പോൾ കണ്ണൂരെത്തി.
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ സഹായം മുൻപേ തേടിയിരുന്നു. അവർ ആബുലൻസിലാന്ന് വീട്ടിലേയ്ക്ക് കൊണ്ടുപോയത്. വീടെത്തിയതിന് പിന്നാലെ പോലീസ് എത്തി . സൗകര്യങ്ങൾ നോക്കി. പിന്നാലെ ആരോഗ്യ പ്രവർത്തകരെത്തി മാർഗനിർദേശങ്ങൾ തന്നു. മെഡിക്കൽ ഓഫീസറെത്തി. പഞ്ചായത്ത് മെമ്പറെത്തി. തുടർ ദിവസങ്ങളിൽ ഇവരുടെ വരവും, ഫോൺ വിളികളുമായിരുന്നു. ഫോണിലെ ആപ്പിൽ രജിസ്റ്റർ ചെയ്തു. മുരിയിൽ ഒറ്റയ്ക്കിരുന്ന് മടുത്തപ്പോൾ മുറി വിട്ട് പുറത്തിറങ്ങിയപ്പോൾ സന്ദേശമെത്തി. പിന്നാലെ ഫോൺ കോൾ. നിർദ്ദേശിച്ച മുറിയിൽ നിന്ന് പുറത്തിറങ്ങിയത് ജി പി എസ് വഴി അവർ അറിഞ്ഞു.
മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തൊണ്ടയ്ക്കൊരു പ്രയാസം പോലെ. പതിവുപോലെ ആരോഗ്യ പ്രവർത്തകർ എത്തി. പ്രയാസം ഉണ്ടെങ്കിൽ പറയണമെന്ന പതിവ് ചോദ്യം. കാര്യം പറഞ്ഞു. ഡോക്ടർ ഇപ്പോ വിളിക്കും എന്ന് അവർ പറഞ്ഞു. ഡോക്ടറുടെ വിളി എത്തി. കാര്യങ്ങൾ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരു ജോഡി ഉടുപ്പെടുത്ത് തയ്യാറാകണമെന്നും, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പരിശോധിക്കാമെന്നും, കൊണ്ടുവരാൻ വണ്ടി അയക്കാമെന്നും ഡോക്ടർ പറഞ്ഞു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉടുപ്പും, ചാർജറും എല്ലാമെടുത്ത് തരാറായപ്പോൾ വണ്ടി വന്നെന്ന് ഫോൺ വന്നു. പടിക്കൽ ഒരു ആബുലൻസ് . അതിൽ കയരി തൊട്ടടുത്ത മെഡിക്കൽ കോളേജിലെത്തിയപ്പോൾ പി പി എ കിറ്റണിഞ്ഞ ആളുകൾ വാതിൽ തുറന്നു. ഓരോ മുറിയിലേയ്ക്കും ആനയിച്ചു. മുറിയുടെ ഒരു മൂലയിൽ ഉദ്യോഗസ്ഥൻ. അടുത്ത മൂലയിൽ പ്രദീപ്. രണ്ട് മൂലകളിൽ നിന്ന് കൃത്യമായ അകലം പാലിച്ച് ഉദ്യോഗസ്ഥർ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ് പേര് രജിസ്റ്റർ ചെയ്തു. പി പി കിറ്റണിഞ്ഞ മൂന്ന് പേരാണ് പരിശോധിച്ചത്. ഡോക്ടറാരാണ്, രോഗി ആരാണ്, എന്നൊന്നും മനസിലായില്ല. പരിശോധന കഴിഞ്ഞ് 508 നമ്പർ മുറിയിലേയ്ക്ക് കൊണ്ടാക്കി.
പരിശോധനാ ഫലം വരും വരെ മൂന്ന് ദിവസം മുറിയിൽ തന്നെ. ചൂട് വെള്ളം. മരുന്ന്. നല്ല ഭക്ഷണം. വാതിലിന് മുന്നിലെ ടേമ്പിളിൽ എല്ലാം എത്തും. വാതിലിൽ മുട്ടി ഭക്ഷണം വെയ്ക്കുന്നവർ പോകും. വാതിൽ തുറന്നാൽ ടേബിളിൽ എല്ലാം കാണും. ഇതിനിടയിൽ ഡോക്ടർമാർ വന്നിരുന്നു. ആരുടേയും മുഖം കണ്ടില്ല. മൂന്നാം നാൾ ഡോക്ടർ തന്നെ ഫോൺ വിളിച്ചു. ഫലം നെഗറ്റീവാണ്, വീട്ടിൽ പോകാൻ വണ്ടി തയ്യാർ.

വീട്ടിലേയ്ക്ക്
വീണ്ടും ആബുലൻസിൽ എത്തി. എന്തായാലും ആബുലൻസിനോടുള്ള പേടിയും, വെറുപ്പും
മാറി. വീണ്ടും ക്വാറൻ്റയിനിൽ. മെയ് 18ന് തുടങ്ങിയ വേറിട്ട ദിനങ്ങൾക്ക്
അറുതി വരുത്തി ജൂൺ 8ന് പ്രദീപ് നമ്പ്യാർ സ്വതന്ത്രനായി. ഡൽഹിയിൽ നിന്നുള്ള
യാത്രയും ക്വാറൻ്റയിൻ ദിനങ്ങളും ജീവിതത്തിൽ മറക്കില്ലെന്നാണ് അദ്ദേഹം
പറയുന്നത്.