2020 ജൂലൈ 10
കോവിഡ് കാലവും, കോവിഡാനന്തരവും
സുധീര്‍ നാഥ്
കോവിഡ് മഹാമാരിയെ കുറിച്ച് മാത്രം പറയുവാന്‍ നമ്മള്‍ വിധിക്കപ്പെട്ടിരിക്കുന്നു. സ്വപ്ന സുരേഷും, സ്വര്‍ണ്ണകടത്തും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ചിലരെങ്കിലും ആശ്വസിച്ചിരിക്കും. മറ്റൊരു സ്വര്‍ണ്ണകടത്ത് വാര്‍ത്തയെ തട്ടിമറിച്ചാണ് തിരുവനന്തപുരത്തെ കസ്റ്റംസ് പിടിച്ച 30 കിലോ സ്വര്‍ണ്ണത്തിന്‍റെ കഥ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. സ്പ്രിഗ്ളര്‍ ഒരു വിവാദമാക്കാന്‍ പണിപ്പെട്ട് ശ്രമിച്ചിട്ടും പരാജയപ്പെ പ്രതിപക്ഷം ജനങ്ങളുടെ മുന്നില്‍ ഇളിഭ്യരായി മാറിയപ്പോഴാണ് സുവര്‍ണ്ണാവസരം പോലെ 30 കിലോ സ്വര്‍ണ്ണകടത്ത് വന്നത്. എസ്എന്‍ഡിപി പ്രസിഡന്‍റ് വെള്ളാപ്പള്ളിക്കും, കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിക്കും ആശ്വാസമായി കസ്റ്റംസ് പിടിച്ച സ്വര്‍ണ്ണം വന്നു എന്ന് തന്നെ പറയാം.
മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ നിന്ന് മാറി എന്നത് ഒരു വശത്ത്. ലോകത്ത് പ്രായമായവരെ സംരക്ഷിക്കുന്ന രീതി തന്നെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത് മറ്റൊരു വശത്ത്. യുവാക്കളുടെ ജീവന് മാത്രം വില കല്‍പ്പിക്കുന്ന വികസിത രാഷ്ട്രങ്ങളുടെ രീതി നമ്മള്‍ കോവിഡ് കാലത്ത് കണ്ടതാണ്. ഇന്ത്യയില്‍ പക്ഷെ അങ്ങിനെ ഒന്ന് സംഭവിച്ചിട്ടില്ല എന്നത് ഭാഗ്യം തന്നെ. കോവിഡിന്‍റെ പിടിയില്‍ ഏറ്റവും കൂടുതല്‍ പ്രയാസം നേരിട്ടത് പ്രായമായവരിലും, മറ്റ് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരിലുമാണ്. ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ കണക്ക് പരിശോധിച്ചപ്പോള്‍ 85 ശതമാനവും 45 വയസ്സ് കഴിഞ്ഞവരില്‍ ആണ് ഉണ്ടായിരിക്കുന്നത്. 14 ശതമാനം മരണം സംഭവിച്ചത് 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ്. 60 വയസിനും 74 വയസിനും ഇടയില്‍ പെട്ടവരുടെ മരണ ശതമാനം 39 ആണ്. 45 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ മരണനിരക്ക് 32 ശതമാനമാണ്.14 വയസ്സിനു താഴെ മരണപ്പെട്ടവര്‍ ഒരു ശതമാനം മാത്രം.
വരും കാലങ്ങളില്‍ ലോകം ഇനി വേര്‍ത്തിരിച്ച് പറയുവാന്‍ പോകുന്നത് കോവിഡിന് മുന്‍പും കോവിഡിന് ശേഷവും എന്നായിരിക്കും. കോവിഡിന് മുന്‍പ് സംഭവിച്ചതെല്ലാം ആധുനിക ചരിത്രമായി മാറി കൊണ്ടിരിക്കുകയാണ്. പൊതുസമ്മേളനവും സമരങ്ങളും പ്രക്ഷോഭങ്ങളും സാംസ്കാരിക സമ്മേളനങ്ങളും എല്ലാം ചരിത്രമായി മാറുവാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു. ജനങ്ങള്‍ വളരെ വേഗതയിലാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് ചുവടു മാറ്റിയത്. രാജ്യത്തെ പ്രമുഖ പാര്‍ട്ടികളുടെ യോഗവും, പ്രമുഖ സംഘടനകളുടെ സാംസ്കാരിക പരിപാടികളടക്കം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേയ്ക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ സ്വഭാവത്തില്‍, ജനങ്ങളുടെ പെരുമാറ്റത്തില്‍, ജനങ്ങളുടെ ഇടപെടലുകളില്‍, എല്ലാം വലിയ മാറ്റമാണ് വന്നിരിക്കുന്നത്. വിവാഹ ചടങ്ങുകളില്‍ വധൂവരന്‍മാര്‍ പരസ്പരം മാസ്ക് ധിരിക്കുന്നത് ചടങ്ങിന്‍റെ ഭാഗമായി.
പരസ്യങ്ങള്‍ പുതുതായി വരുന്നത് ശ്രദ്ധേയമാണ്. ക്വാറന്‍റയിന്‍ കാലം ഉല്ലാസകരമാക്കാന്‍ സൗകര്യമൊരുക്കുന്നതായാണ് റിസോട്ടുകളും, ഹോട്ടലുകളും പരസ്യം ചെയ്യുന്നത്. ഇഷ്ടമുള്ള ഭക്ഷണം ആവശ്യാനുസരണം ലഭ്യമാക്കുമെന്നും, വര്‍ക്കറ്റ് ഹോമിന്‍റെ സൗകര്യമൊരുക്കുമെന്നും പരസ്യത്തില്‍ കാണാം. 7, 14, 28 ദിവസങ്ങളുടെ പായ്ക്കേജാണ് ഒരു പരസ്യം പറയുന്നത്. സാരിയുടേയും, ഷര്‍ട്ടിന്‍റേയും പരസ്യത്തില്‍ ഒപ്പം ധരിക്കാന്‍ ഒരേ ഡിസൈനിലുള്ള മാസ്ക്ക് സൗജന്യം എന്നും ഉണ്ട്. നെയ്യിന്‍റേയും, പാലിന്‍റേയും പരസ്യത്തില്‍ പറയുന്നത് വൈറസിനെ അകറ്റി നിര്‍ത്തിയാണ് തങ്ങള്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നത് എന്നാണ്. കൊറോണയെ തുരത്താന്‍ ഏറ്റവും മികച്ചത് തങ്ങളുടെ സോപ്പെന്ന പരസ്യം പല കോണില്‍ നിന്നും വരുന്നു. ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ വരുന്ന പരസ്യങ്ങളില്‍ കോവിഡ് സ്പര്‍ശമുണ്ടാകണം എന്ന് തന്നെയാണ്.
കോവിഡ് വന്നതോടുകൂടി ഭാഷകളിലും മാറ്റമുണ്ടായി. പുതിയ വാക്കുകള്‍ മലയാള ഭാഷയില്‍ തന്നെ ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു എന്ന് കാണാം. മറ്റ് ഭാഷകളില്‍ നിലവിലുള്ള വാക്കുകള്‍ മലയാളികളുടെ നിഘണ്ടുവില്‍ കോവിഡ് കാലത്ത് കയറി കൂടിയിട്ടുമുണ്ട്. കോവിഡാനന്തരം, വെബിനാര്‍, മുഖാവരണം തുടങ്ങിയ പുതിയ വാക്കുകള്‍ മലയാളികള്‍ക്ക് പുതുതായി എഴുതി ചേര്‍ക്കേണ്ടി വന്നതാണ്. അതിഥിയും, തൊഴിലാളിയും മലയാള വാക്കാണെങ്കിലും അതിഥി തൊഴിലാളി എന്ന പുതിയ പ്രയോഗം തന്നെ കോവിഡിന്‍റെ സംഭാവനയാണ്. ഹോട്ട് സ്പോര്‍ട്ട്, ക്വാറന്‍റയിന്‍, ഐസ്വലേഷന്‍, കണ്‍ഡയ്ന്‍മെന്‍റ് സോണ്‍ തുടങ്ങിയ വാക്കുകള്‍ മലയാളികള്‍ കടം വാങ്ങി. മലയാളികള്‍ മേല്‍ പറഞ്ഞ വാക്കുകള്‍ സ്ഥിരമായി ഉപയോഗിച്ച് സ്വന്തമാക്കി മാറ്റിയിരിക്കുകയാണ്.
പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ തൊണ്ണൂറ്റി നാലു വയസ് കഴിഞ്ഞ പ്രൊഫസര്‍ ഓംചേരി എന്‍ എന്‍ പിള്ള പറഞ്ഞത് വളരെ ശ്രദ്ധേയമായ ഒന്നാണ്. നമ്മളൊക്കെ എത്ര സന്തോഷകരമായ കാലത്താണ് കഴിഞ്ഞിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മള്‍ പങ്കെടുത്ത കൂട്ടായ്മകളെ പോലൊന്ന് ഇനി എന്ന് തിരിച്ചു വരുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. അദ്ദേഹത്തില്‍ ഉണ്ടായ ആശങ്കകള്‍ ലോകത്തിലെ എല്ലാ മനുഷ്യരിലും ഉണ്ട് എന്നുള്ളതാണ് സത്യം. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍, സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി, സൗഹ്യദങ്ങള്‍ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിര്‍ത്തി വ്യത്യസ്ത ജീവിത ശൈലിയിലേക്ക് ജനങ്ങള്‍ തന്നെ മാറ്റപ്പെട്ടിരിക്കുന്നു. ജീവിക്കാനുള്ള കൊതിയാണ് മനുഷ്യരെ കൊണ്ട് ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചത്.
ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞു സഹപ്രവര്‍ത്തകരെ മുഖാമുഖം കണ്ടിട്ട് എത്ര മാസം ആയി എന്ന്. എല്ലാവരെയും എല്ലാ ദിവസവും വീട്ടിലിരുന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കാണുന്നു എല്ലാദിവസവും അവരുടെ ശബ്ദം കേള്‍ക്കുന്നു പക്ഷേ അതിലൊന്നും മനുഷ്യന്‍ ഇപ്പോഴും തൃപ്തി കാണുന്നില്ല. വര്‍ക്ക് അറ്റ് ഹോം എന്നത് ലാഭകരമായിട്ടാണ് ഐറ്റി മേഖല ഇപ്പോള്‍ കാണുന്നത്. ഇനി ഐറ്റി മേഖല മാത്രമല്ല മറ്റ് സ്ഥാപനങ്ങളുടേയും ഓഫീസ് ചെറിയ ഇടങ്ങളിലേയ്ക്ക് ചുരുങ്ങും. ശംമ്പളം വെട്ടി ചുരുക്കിയതും, തൊഴില്‍ നഷ്ടവും പട്ടിണി വര്‍ദ്ധിപ്പിച്ചു. കള്ളക്കടത്തും, പിടിച്ചുപറിയും, കൊള്ളയും രാജ്യത്ത് കൂടിവരുന്നത് കോവിഡാനന്തരം വരാനിരിക്കുന്ന സാഹചര്യങ്ങളുടെ അപകട സൂചന തന്നെയാണ്.