2020 June 26
ലോക് ഡൗൺ അല്ല , ഷട്ട് ഡൗൺ ആണ്.
സുധീർ നാഥ്.
ഇപ്പോൾ
ലോക്ക്ഡൗൺ അല്ല , യഥാർത്ഥത്തിൽ മനുഷ്യജീവന്റെ യാത്രയിൽ ഷട്ട് ഡൗൺ ആയി
കിടക്കുകയാണ് ആണ് എന്നാണ് ജനങ്ങൾ പറയുന്നത്. ജീവിതമാർഗം തടസ്സപ്പെട്ടവരാണ്
ഇപ്പോൾ ഇറങ്ങി നടക്കുകയും, അതുമൂലം കൊറോണ രോഗ വ്യാപനം വർദ്ധിപ്പിക്കുകയും
ചെയ്യുന്നതിന് കാരണം. ഇത് തടുക്കാൻ ഒരു സർക്കാർ നടപടിക്കും സാധിച്ചില്ല
എന്നത് ഏറെ ഖേദകരവുമാണ്.
കൊറോണ
മഹാമാരിയെ തുടർന്ന് രാജ്യം മാർച്ച് 24 മുതൽ പൂർണമായും ലോക്ഡൗണിൽ
ആയിരിക്കുകയാണല്ലോ. ലോക് ഡൗൺ ആദ്യഘട്ടം വളരെ ശക്തമായ നടപടികളിലൂടെ ജനങ്ങളെ
വീടിനുള്ളിൽ നിർത്താൻ ഒരു പരിധി വരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്
സാധിച്ചു. പക്ഷെ, രണ്ടാം ഘട്ടം ലോക് ഡൗൺ പ്രഖ്യാപിച്ചത് ജനങ്ങളെ
അസ്വസ്ഥമാക്കുകയും പുറത്തിറങ്ങാൻ അവരെ നിർബന്ധിതരാകുകയും ആയിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായ പെരുമഴ തന്നെ നടത്തിയത് നമ്മൾ കണ്ടു.
പക്ഷേ ആർക്കും സഹായം ലഭിച്ചതായി പിന്നീട് കണ്ടതുമില്ല. പ്രധാനമന്ത്രിയുടെ
സഹായം ആർക്കെങ്കിലും കിട്ടിയോ എന്ന് ഇപ്പോഴും വ്യക്തമല്ല. സൗജനു ഭക്ഷ്യ
കിറ്റുകൾ വിതരണം ചെയ്യുന്ന വരുമാനം നിലച്ച അവർ ദൈനംദിന ആവശ്യങ്ങൾക്കായി
പണം സമ്പാദിക്കാൻ ജോലിയിലേക്ക് പ്രവേശിക്കുന്ന കാഴ്ച രാജ്യം
കാണുകയുണ്ടായി.
ഇതേ സമയം
തൊഴിൽ രഹിതരായ ദിവസ ജോലിക്കാർ മുതൽ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം ഡൽഹിയിൽ
നിന്ന് ആയിര കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തതും കണ്ടു. ആരോഗ്യ സംരക്ഷണ
രംഗത്ത് ഡൽഹി പൂർണ്ണ പരാജയമാണെന്ന കാര്യം ജനങ്ങൾ ഇപ്പോൾ
തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റ് രോഗങ്ങൾക്ക് ഡൽഹിയിൽ ചികിത്സാ
സൗകര്യങ്ങളില്ല എന്നത് ഞ്ഞെട്ടലുണ്ടാക്കുന്ന സത്യമാണ്. കേന്ദ്ര സംസ്ഥാന
സർക്കാരുകളുടെ കീഴിലുള്ള ഡൽഹിയിലെ എല്ലാ ആശുപത്രികളിലേയും അവസ്ഥ ഒന്നു
തന്നെയാണ്.
സമൂഹ വ്യാപനം
രണ്ടാംഘട്ടം അവസാനത്തോടുകൂടി തന്നെ ഡൽഹിയിൽ തുടക്കം കുറിച്ചിരുന്നു എന്നത്
യാഥാർത്യമാണ്. പക്ഷെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അത് അംഗീകരിക്കാൻ
തയ്യാറായിട്ടില്ല. ജനങ്ങൾ അത് തിരിച്ചറിഞ്ഞു എന്നത് മറ്റൊരു കാര്യം. കൊറോണ
രോഗികളുടെ എണ്ണം എണ്ണം വൻ തോതിൽ വർധിക്കാൻ പോകുന്നു എന്നുള്ള
കണക്കുകൂട്ടലുകൾ പുറത്തുവന്നതോടെ കൂടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
ഇപ്പോഴാണ് ആശുപത്രികൾ താൽക്കാലികമായി ഒരുക്കാൻ തുടങ്ങിയത്. 20,000
കിടക്കകളുള്ള താത്ക്കാലിക ആശുപത്രികൾ ജൂലൈ ആദ്യത്തോടെ ഡൽഹിയിൽ പ്രവർത്തനം
തുടങ്ങുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്.
ലോക്
ഡൗൺ കാലത്ത് പട്ടിണിയിലേക്ക് കടന്നു പോയ ജനങ്ങളാണ് ജീവിതത്തിന്റെ
യാത്രയിൽ ബ്രേക്ക് ഡൗണായി കിടക്കേണ്ടി വന്നത്. അതിൽ നിന്ന് രക്ഷ നേടുവാനായി
തൊഴിലിടങ്ങളിൽ പോയ ജനങ്ങളാണ് ആണ് ഇപ്പോൾ കോവിഡിന്റെ എണ്ണത്തിൽ
വർധനയ്ക്കും മരണസംഖ്യ വർധനയ്ക്കും കാരണമായിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന
സർക്കാർ വിചാരിച്ചാൽ നിയന്ത്രിക്കാൻ സാധിക്കുന്നതല്ല മഹാനഗരങ്ങളിലെ കൊറോണ
വ്യാപനം. മറ്റ് രാജ്യങ്ങൾ പോലെയല്ല നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യ. നമ്മുടെ
രാജ്യത്തിന്റെ ജനസംഖ്യ വലിയ പ്രതിസന്ധി തന്നെയാണ്.
ലോക്
ഡൗൺ കാലത്ത് വ്യവസായം വർദ്ധിപ്പിച്ച വ്യവസായ ശാലകൾ ഡൽഹിയിൽ വ്യാപകമായി
ഉണ്ടായിരുന്നു. ഡൽഹിയിലെ 750 ചെറുകിട വ്യവസായശാലകൾ സാനിറ്റയ്സർ നിർമ്മാണ
രംഗത്ത് എത്തിയത് ഈ കോവിഡ് കാലത്താണ്. പി പി ഇ കിറ്റും , മാസ്ക്ക്
നിർമ്മാണവും പലയിടത്തും വ്യാപകമായി നടക്കുന്നു. കൊറോണ വന്ന്
മരണപ്പെടുന്നവരുടെ സംസ്ക്കാര നടപടികൾ പാക്കേജ് അടിസ്ഥാനത്തിൽ നടത്തുന്ന
ഡസനിലേറെ ഏജൻസികൾ രാജ്യ തലസ്ഥാനത്ത് ഉണ്ട്. ഇപ്പോൾ മരണപ്പെടുന്ന
വ്യക്തികളുടെ സംസ്ക്കാരങ്ങൾ പി പി ഇ കിറ്റണിഞ്ഞ് സുരക്ഷാ മാനദണ്ഡങ്ങൾ
പാലിച്ചാണ് നടക്കുന്നത്.
ഇപ്പോൾ
ഡൽഹി ഇന്ത്യയിലെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനം ആയി മാറിയതിന്
കാരണവും ജനങ്ങൾ തന്നെയാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്ന
മുംബയേക്കാൾ കൂടുതലാണ് ഡൽഹിയിലെ രോഗികളുടെ എണ്ണം. മഹാനഗരങ്ങളിലെ ജനങ്ങൾ
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾ കൊണ്ട് വരുതിയിൽ വരില്ല
എന്നുള്ളത് ഒരു നഗ്നമായ യാഥാർത്ഥ്യമാണ്. ഇവിടുങ്ങളിൽ ശക്തമായ പട്ടാള
നിയന്ത്രണവും, ആരോഗ്യ അടിയന്തിരാവസ്ഥയും ഏർപ്പെടുത്തേണ്ടിയിരിക്കുന്നു.
