ലേക് ഡൗണിൽ, ഒ... മിസോറാം
സുധീർനാഥ്
മിസോറാം ഗവർണർ മലയാളികളുടെ പ്രിയ ശ്രീധരൻപിള്ളയാണ്. ബി ജെ പി മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നതിനേക്കാൾ പ്രശസ്തി വക്കീൽ എന്ന സ്ഥാനത്തിനാണ്. കേരളം കണ്ട മികച്ച ക്രിമിനൽ വക്കീലാണ് ശ്രീധരൻപിള്ള എന്ന കാര്യത്തിൽ എതിരഭിപ്രായമില്ല.
കേരളത്തെ പോലെ സുരക്ഷിതമാണ് മിസോറാമും. അയൽ രാജ്യങ്ങളായ ബംഗ്ലാദേശും, മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് മിസോറാം. മിസോറാം ലോക് ഡൗണിന് മുന്നേ മുൻകരുതൽ എടുത്തിരുന്നു. മാർച്ച് 1 ന് തന്നെ അതിർത്തികൾ കർശനമായി അടച്ചിട്ടു. കൊറോണ വൈറസ് മിസോറാം വഴി വന്നു പോയി എന്ന് മാത്രമേ പറയുവാൻ സാധിക്കൂ. ഒരാൾക്ക് മാത്രമേ മിസോറാമിൽ കോവിഡ് പോസിറ്റീവായുള്ളൂ. അദ്ദേഹം ഇപ്പോൾ രോഗമുക്തനായി.
കൊറോണ മുക്തമായ സംസ്ഥാനമാണ് ഇന്ന് മിസോറാം ഇവിടെ ജനങ്ങൾ പൗരബോധമുള്ളവരാണ്. ജനങ്ങൾ സഹകരിച്ചതുകൊണ്ട് മാത്രമാണ് ഇവിടം സുരക്ഷിതമായുള്ളത്. 85 ശതമാനത്തോളം ഓർത്തഡോക്സ് ക്രിസ്ത്യൻ ജനങ്ങളുള്ള ഇവിടെ എല്ലാ പള്ളികളും അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടുന്നത്. പൊതുഗതാഗതമില്ല. ലോക് ഡൗണിൻ്റെ എല്ലാ നിയന്ത്രണങ്ങളും ഇവിടേയും പിന്തുടരുന്നുണ്ട്.
കേരളത്തിൽ വക്കീൽ പണിയും രാഷ്ട്രീയവുമായി നടന്ന സംഘർഷം നിറഞ്ഞ നാളുകളിൽ കവിതകളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഈ തിരക്കിനിടയിലും 110 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലോക് ഡൗൺ കാലത്ത് 12 പുസ്തകങ്ങളാണ് പൂർത്തീകരിച്ചത്. ഒട്ടേറെ സമയം ലഭിച്ചതാണ് അതിന് കാരണം. രാജ്ഭവൻ വിട്ട് പുറത്ത് പോകരുതെന്നത് കൊണ്ടും, സന്ദർശകർ ഇല്ലാത്തത് കൊണ്ടും കൂടുതൽ സമയം ലഭിച്ചു.
ഒ മിസോറാം എന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് പുറത്തിറക്കുന്ന പസ്തകങ്ങളിൽ ആദ്യത്തേത്. 36 കവിതകളുടെ സമാഹാരത്തിന് സി രാധാകൃഷ്ണനാണ് അവതാരിക എഴുതിയത്. ലോക് ഡൗൺ എന്ന പേരിൽ മലയാളം കവിതകളുടെ സമാഹാരവും പൂർത്തിയായി. അതിൽ 25 കവിതകളുണ്ട്. നിയമവീധിയിലൂടെ എന്ന മറ്റൊരു പുസ്തകത്തിൽ പ്രഭാഷണങ്ങളും, ലേഖനങ്ങളുമാണ്. നിയമ രംഗത്തെ സ്ത്രീ രത്നങ്ങൾ എന്ന പേരിലുള്ള മറ്റൊരു പുസ്തകത്തിൽ മൂന്ന് പ്രമുഖ നിയമ രംഗത്തെ സ്ത്രീകളെ പരിചയപ്പെടുത്തുന്നു. കൊർണീല സൊറാബ്ജി, അന്നാ ചാണ്ടി, ഫാത്തിമ്മാ ബീവി എന്നിവരാണീ മൂന്ന് പേർ.
വർഷങ്ങളായി കോടതിയിൽ കയറി ഇറങ്ങി നടക്കുന്നതിനിടയിലെ രസകതായ തമാശകൾ പലപ്പോഴായി കുറിച്ചിട്ടിരുന്നു. ഈ ലോക് ഡൗൺ കാലത്ത് അതൊക്കെ സമാഹരിച്ചു. നിയമവും നർമ്മവും എന്ന പേരിൽ പുസ്തക രൂപം കൊള്ളുകയാണ് തമാശകളൊക്കെ. ദക്ഷിണേന്ത്യയിലെ പ്രമുഖമായ പത്ത് ക്ഷേത്രങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ച് ഒരു പുസ്തകം തയ്യാറാക്കി.
രാവിലെ ഇൻ്റർനെറ്റിൽ മലയാള പത്രങ്ങൾ വായിക്കും. വാർത്തകൾ കാണും. കേരളവുമായി ബന്ധമുള്ളത് ഇപ്പോൾ ഫോണിലൂടെയാണ്. ഇൻറർ നെറ്റിൻ്റെ സഹായത്താൽ പ്രശസ്തമായ ചന്ദന പള്ളി ഓർത്തഡോക്സ് സഭയുടെ പെരുന്നാൾ കൂട്ടായ്മ ഉത്ഘാടനം ചെയ്തു. പുതുമയുള്ള അനുഭവമായിരുന്നു അത്.

ഫെയ്ത്തുള്ള
ഗുലൻ, ലൈഫ് ഓഫ് ഹിസ്മത്ത് എന്ന ജോൺ പാൽ എഴുതിയ പുസ്തകമാണ് വായിച്ചതിൽ
ഏറ്റവും പ്രധാനപ്പെട്ടത്. രാജീവ് മൽഹോത്ര എഴുതിയ ബ്രേക്കിങ്ങ് ഇന്ത്യ
എന്നതാണ് മറ്റൊരു പുസ്തകം. ലുഷായി മലനിരകൾക്കിടയിലെ മിസോറാം രാജ്ഭവനിൽ
ഭാര്യ അഡ്വക്കേറ്റ് റീത്തയും കോവിഡ് കാലത്ത് കൂട്ടായുണ്ട്.