കേരളം ലോകത്തിന് മാത്യക; ഡോ വേണു രാജാമണി
സുധീര്‍നാഥ്
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അതിഭയങ്കരമായി കൊറോണ വൈറസ് പടര്‍ന്നു പിടിച്ചിരിക്കുകയാണ്. നെതര്‍ലാന്‍റ് ഹൈകമ്മിഷ്ണറും മലയാളിയുമായ വേണു രാജാമണയ അവിടുത്തെ സാഹചര്യങ്ങള്‍ മെട്രോ വാര്‍ത്തയുമായി പങ്ക്വെയ്ക്കുന്നു.
ചോദ്യം: ലോകം മുഴുവനും കോവിഡിന്‍റെ ഭീതിയിലാണല്ലോ ? യൂറോപ്പ്യന്‍ രാജ്യങ്ങള്‍ വിശേഷിച്ചും കോവിഡ് അക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്നു. താങ്കള്‍ ഹൈക്കമിഷ്ണറായ നെതര്‍ലാന്‍റിലെ സ്ഥിതി എന്താണ് ?
ഉത്തരം: ലോകത്തിലെ ഒരു മില്ല്യനോളം കൊറോണ ബാധിതരുള്ളത് യൂറോപ്പിലാണ്. മറ്റ് യൂറോപ്യന്‍ നാടുകളെ പോലെ നെതര്‍ലാന്‍റ്സിനേയും കൊറോണ ബാധിച്ചിട്ടുണ്ട്. നെതര്‍ലന്‍റ്സില്‍ കോവിഡ് ബാധിച്ചവര്‍ 35,000 ആകുന്നു. മരണപ്പെട്ടവര്‍ 4000 കഴിഞ്ഞു. കേരളത്തിന്‍റെ പകുതി ജനസംഖ്യ ഉള്ള രാജ്യമാണ് നെതര്‍ലാന്‍റ്. വയറസ് വ്യാപനമുണ്ടായ ശേഷം നെതര്‍ലന്‍റ് സര്‍ക്കാര്‍ ശക്തമായ നടപടിയാണ് എടുത്തിട്ടുള്ളത്. അതില്‍ അവര്‍ ഇപ്പോള്‍ വിജയം കാണുന്നു. രോഗം പിടിപെടുന്നവരുടെ എണ്ണം കുറയുന്നു. രോഗമുക്തരായവരുടെ എണ്ണം കൂടുന്നു.
ചോദ്യം: നെതര്‍ലാന്‍റില്‍ ഇന്ത്യയെ പോലെ ലോക്ഡൗണും മറ്റും പ്രഖ്യാപിച്ചില്ലേ ?
ഉത്തരം: ഇന്ത്യയെ പോലെ പൂര്‍ണ്ണമായ ലോക്ഡൗണല്ല ഇവിടെ. ഇന്‍റലിജന്‍റ് ലോക്ഡൗണ്‍ എന്നാണ് പറയുന്നത്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. മൂന്ന് പേരില്‍ കൂടുതല്‍ ഒരുമിച്ച് ഉണ്ടാകരുത്. പരമാവധി വീട്ടില്‍ നിന്ന് ജോലി ചെയ്യുക. അങ്ങിനെ സാധിക്കത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാം. പക്ഷെ തൊഴിലുടമ സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ജീവനക്കാര്‍ക്ക് ജോലി ചെയ്യാനും മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങളും ഒരുക്കണം. വര്‍ക്ക് ഔട്ട് എലോണ്‍, സ്റ്റേ അറ്റ് ഹോം, ഫോളോ ആള്‍ പ്രിക്കോഷന്‍ എന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിരിക്കുന്നത്.

ഉത്തരം: നെതര്‍ലാന്‍റില്‍ രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരം ജനങ്ങളാണ് ഇന്ത്യന്‍ ഒറിജിന്‍. ഇതില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ സുരണയില്‍ നിന്നുള്ളവരാണ്. അവരുടെ പൂര്‍വ്വികര്‍ ഉത്തര്‍പ്രദേശില്‍ നിന്നും, ബീഹാറില്‍ നിന്നും വന്നവരാണ്. ശേഷിച്ച മുപ്പത്തി അയ്യായിരം പേരാണ് ഇന്ത്യയില്‍ നിന്ന് നേരിട്ട് വന്നവര്‍. ഇതില്‍ അയ്യായിരം മലയാളികളുണ്ട്. നല്ലൊരു ശതമാനം പേരും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. മലയാളികളില്‍ വലിയൊരു പങ്ക് ആരോഗ്യപ്രവര്‍ത്തകരാണ്. അവരാണ് കോവിഡ് പ്രതിരോധ രംഗത്ത് മുന്‍ നിരയില്‍ നില്‍ക്കുന്നത്. നെതര്‍ലാന്‍റിലെ ഇന്ത്യന്‍ എംബസിയും മലയാളി സമൂഹവും അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ചോദ്യം: കേരളത്തിലേയും നെതര്‍ലാന്‍റിലേയും ആരോഗ്യ മേഖലയെ എങ്ങനെ നോക്കി കാണുന്നു ?
ഉത്തരം: കേരളത്തിന് നെതര്‍ലാന്‍റിലെ ആരോഗ്യ മേഖലയില്‍ നിന്ന് ഒന്നും പഠിക്കാനില്ല. മറിച്ച് നെതര്‍ലാന്‍റടക്കം മറ്റ് രാജ്യങ്ങള്‍ കേരളത്തിലെ ആരോഗ്യ രംഗത്ത് നിന്നാണ് പഠിക്കുന്നത്. കേരളം ഇന്ന് ലോകത്തിന് തന്നെ ഒരു മാത്യകയായി മാറിയിരിക്കയാണ്. ലോക മാധ്യമങ്ങളില്‍ കേരളത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. കാലങ്ങളായി കേരളത്തില്‍ ഉണ്ടാക്കിയെടുത്ത ആരോഗ്യ സാക്ഷരതയാണ് ഈ നേട്ടങ്ങള്‍ക്ക് കാരണം. എന്നാലും നമുക്ക് കേരളത്തില്‍ വിജയം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ല. ലോകത്തെ ഒരു രാജ്യവും പൂര്‍ണ്ണമായി വൈറസില്‍ നിന്ന് മുക്തമായിട്ടില്ല. ചൈനയിലെ വുഹാനില്‍ പോലും വീണ്ടും വൈറസ് വന്നത് നമ്മള്‍ കണ്ടു. കേരളത്തില്‍ കടുത്ത ജാഗ്രത വേണം.
ചോദ്യം: അവിടെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണോ ?
ഉത്തരം: കേരളത്തില്‍ നിന്ന പതിമൂന്നോളം തൊഴിലാളികള്‍ നെതര്‍ലാന്‍റിലെ ലിത്ത്വീനിയില്‍ പോകുകയും, അതില്‍ ഒരാള്‍ക്ക് കോവിഡ് പിടിപെടുകയും, തൊഴില്‍ നിഷേധിക്കെ4ടുന്ന സാഹചര്യവും ഉണ്ടായി. എംബസി അവരുടെ ഉത്തരവാധിത്ത്വം എറ്റെടുത്ത് താമസിപ്പിക്കുന്നതിനും ഭക്ഷണത്തിനും സൗകര്യം ചെയ്ത് കൊടുത്തിരിക്കുയാണ്. അന്‍പതോളം ഇന്ത്യക്കാര്‍ നെതര്‍ലാന്‍റിലെ പല ഭാഗങ്ങളിലും കുടുങ്ങി കിക്കെുകയാണ്. അവരുടെ ഉത്തരവാധിത്ത്വവും എംബസി ഏറ്റെടുത്തു. നൂറ്റിപതിനഞ്ച് പേര്‍ അമേരിക്കയില്‍ നിന്ന് വന്ന് ഇവിടെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരുന്നു. എംബസി ഇടപെട്ട് പ്രത്യേക വിമാനത്തില്‍ അവരെ ഇന്ത്യയില്‍ എത്തിച്ചു. നെതര്‍ലാന്‍റിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്കായി 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍, ഡെച്ച് സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെടുകയും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഡച്ച് സമൂഹത്തിനും, ഇന്ത്യന്‍ സമൂഹത്തിനും എല്ലാ സഹായവും ചെയ്യുന്നുണ്ട്.
ചോദ്യം: നെതര്‍ലാന്‍റ് എന്ന് പഴയ സ്ഥിതിയിലെത്തും ? എന്നുവരെയാണ് ഇന്‍റലിജന്‍റ് ലോക്ഡൗണ്‍ ?

ഉത്തരം:
നെതര്‍ലാന്‍റ്സിലെ ഇന്‍റലിജന്‍റ് ലോക്ഡൗണ്‍ മെയ് 20 വരെ കര്‍ശനമായി
തുടരുമെന്നാണ് ഡച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍റലിജന്‍റ്
ലോക്ഡൗണ്‍ തുരെുമോ എന്നത് അവലോകനത്തിന് ശേഷം പ്രഖ്യാപിക്കും.
പൊതുപരിപാടികള്‍ സെപ്തംബര്‍ 1 വരെ ഇവിടെ നടത്തുന്നത് സര്‍ക്കാര്‍
നിരോധിച്ചിരിക്കയാണ്.