രാജ്യം ഭയക്കണോ, ബേബി ബൂമിനെ...?

2020 മെയ് 01
രാജ്യം ഭയക്കണോ, ബേബി ബൂമിനെ...?
സുധീര്‍ നാഥ്

ലോകത്ത് മുന്‍പ് പല സമയങ്ങളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഉണ്ടായ പ്രതിഭാസമാണ് ബേബി ബൂം എന്ന് ആരോഗ്യ രംഗം വിശേഷിപ്പിക്കുന്ന കൂട്ടമായ പ്രസവം നടക്കുക എന്നത്. ജനന നിരക്കിലുണ്ടാകുന്ന വളര്‍ച്ച ലോകമഹായുദ്ധ കാലത്ത് ലോകത്ത് പലയിടത്തും ഉണ്ടായിട്ടുണ്ട്. അത്തരം ഒരവസ്ഥ കോവിഡ് കാലത്ത് ഉണ്ടാകുമോ എന്ന ചര്‍ച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു. ലോകാരോഗ്യ സംഘടന തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കഴിഞ്ഞു.  

ഇന്ത്യയില്‍ മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് 23ന് രാത്രിയിലായിരുന്നു. ഏപ്രില്‍ 21 വരെയായിരുന്നു അന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അത് മെയ് 3 വരെ നീട്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇപ്പോള്‍ വീണ്ടും ലോക് ഡൗണ്‍ രണ്ടാഴ്ച്ച നീട്ടിയിരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 31 വരെ രാജ്യത്ത് ലോക് ഡൗണ്‍ തുടരുമെന്നാണ് കണക്കാക്കുന്നത്. കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലോക് ഡൗണിന് ഇളവുകള്‍ ഉണ്ടാകും. മെയ് 31നും സ്ഥിതി മെച്ചപെടാത്ത സംസ്ഥാനങ്ങളില്‍ കര്‍ശനമായ ലോക് ഡൗണ്‍ തുടരും.

രണ്ട് വിഭാഗമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബേബി ബൂം ഉണ്ടാകുമെന്നും ഇല്ലെന്നുമാണ് രണ്ട് വിഭാഗം. വീടുകളില്‍ കൂടുതല്‍ ദിവസങ്ങളില്‍ അടച്ചിടപ്പെടുകയും, വിരസത അനുഭവിക്കുകയും ചെയ്യുന്ന യുവ സമൂഹം ഉണ്ട്. ആദ്യമൊക്കെ ഗര്‍ഭനിരോധ ഗുളികകളും, മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കും. പിന്നീട് അത് സംഘടിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാകുന്നതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഭയക്കുന്ന ബേബി ബൂമിന് സാഹചര്യം ഒരുങ്ങുന്നു. ഇത് മൂലം മറ്റ് ചല ദേഷങ്ങളും സംഭവിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ശാസ്ത്രീയമല്ലാത്തതും, സുരക്ഷിതമല്ലാത്തതുമായ ഗര്‍ഭഛിദ്രവും നടക്കും. അതുമൂലം ഉണ്ടാകാനിടയുള്ള വ്യാപക അണുബാധ അപകടകരമാണ്.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയും, വ്യക്തികളുടെ സുരക്ഷിതത്ത്വവും മനുഷ്യരെ പരസ്പരം അകറ്റി നിര്‍ത്തുമെന്നാണ് മാനസിക വിദഗ്ധര്‍ പറയുന്നത്.  സാമ്പത്തിക അക്ഷിതാവസ്ഥ എന്നൊക്കെ ഉണ്ടായിട്ടുണ്ടോ അന്നൊക്കെ ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല എന്നത് ഒരു പഠമാണ്. കോവിഡ് കാലം ജനങ്ങളുടെ ഭാവി സുരക്ഷിതമല്ലാതാക്കി എന്നത് സത്യമാണ്. തൊഴിലില്ലായമയും, പട്ടിണിയും ഒരു ഭീഷണിയായി മുന്നില്‍ നില്‍ക്കുകയാണ്.

ഡല്‍ഹിയില്‍ ലോക് ഡൗണ്‍ കാരണം കുടുങ്ങിയ നാല് ചെറുപ്പക്കാര്‍ ലോക് ഡൗണ്‍ ആദ്യഘട്ടം വലിയ ആഘോഷമാക്കി മാറ്റി. സ്വന്തമായി ഭക്ഷണം ചെച്ചും സിനിമ കണ്ടും സൊറ പറഞ്ഞും മുന്നോട്ട് പോയപ്പോഴാണ് ലോക് ഡൗണ്‍ നീട്ടിയത്. അതതോടെ കളി ചിരി മാറി. സംഘര്‍ഷത്തിന്‍റെ പല സമയങ്ങളും ഉണ്ടായി. വീണ്ടും മൂന്നാം വട്ടവും ലോക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്. സമാനമാണ് പല വീടുകളിലും. വീടുകളില്‍ അസ്വസ്ഥരാകുന്നവരുടെ എട്ടം കൂടുന്നു. പലയിടത്തും ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നു എന്ന അവസ്ഥയിലാണ് ഉള്ളതെന്ന് മാനസിക വിദക്തര്‍ പറയുന്നു.

മനസിന് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുമ്പോള്‍ മനുഷ്യരില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ശാരീരിക അവസ്ഥയാണ് സ്ട്രസ്സ് അഥവാ പിരിമുറുക്കം. ഇത് മാനസികമായ ഒരു പ്രശ്നമാണ്.  ഇത്തരത്തില്‍ പിരിമുറുക്കം രണ്ടാഴ്ച്ചയില്‍ കൂടുതല്‍ തുടര്‍ന്നാല്‍ ഡിപ്രഷന്‍ ഉണ്ടാകും. അത് ഒഴിവാക്കേണ്ടതാണ്. ഇത് വഴിവാക്കാന്‍ വിനോദ പരിപാടികളും, സിനിമകളും, വായനയും ഉപകരിക്കും. അതിന് സ്വന്തമായി ശ്രമിക്കേണ്ടതാണ്. മനുഷ്യനെ സ്വന്തം നിയന്ത്രണത്തില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടു വന്ന് ആത്മഹത്യയിലേയ്ക്ക് നയിക്കാനോ, കൊലപാതകി ആക്കാനോ സാധ്യതകള്‍ ഉണ്ട്. മാനസിക നില തെറ്റുന്നത് ദീര്‍ഘകാലത്തേയ്ക്കാകാന്‍ സാധ്യതയുമുണ്ട്. 

ഇങ്ങനെയുള്ള അവസ്ഥകള്‍ മുന്നില്‍ കണ്ട് പരിഹരിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും ഈ ലോക് ഡൗണ്‍ കാലത്ത് വീട്ടിലുള്ളവരാണ്. വീട്ടിലുള്ള ആര്‍ക്കെങ്കിലും പിരിമുറുക്കമുണ്ടെന്ന് മനസിലാക്കിയാല്‍ അവരെ ശകാരിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യരുത്. അവരെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടു വരാന്‍, വിശേഷിച്ച് വിനോദ പ്രദമായ സാഹചര്യത്തിലേയ്ക്ക് കൊണ്ടു വരാന്‍ സാഹചര്യങ്ങള്‍ ഒരുക്കണം. സ്വയം ഒരു മനശാസ്ത്രജ്ഞനാകണമെന്ന് ചുരുക്കം. സഹവാസികളില്‍ നല്ല നാളെയുടെ പ്രതീക്ഷകള്‍ ഉണ്ടാകേണ്ടതാണ്. സാഹചര്യങ്ങള്‍ ലോകമാകമാനം ഉള്ളതാണെന്ന ഉത്തമബോധ്യം എല്ലാവരിലും ഉണ്ടാക്കണം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ഭീകരര്‍ തകര്‍ത്ത സമയത്ത് അവിടെ ജനങ്ങളില്‍ വ്യാപകമായി പിരിമുറുക്കം ഉണ്ടായി. അമേരിക്കന്‍ ഭരണകൂടം വ്യാപകമായി ജനങ്ങളെ കൗണ്‍സിലിങ്ങിന് വിധേയരാക്കിയാണ് പ്രശ്നപരിഹാരം കണ്ടത്.

ഇപ്പോള്‍ കോവിഡ് 19 വ്യാപക ഭീഷണി ഉയര്‍ത്തുന്ന കാലത്ത് ലോകം ഏറെ മാറിയിട്ടുണ്ട്. വേണ്ടപ്പെട്ടവരുമായി നേരില്‍ കണ്ട് സംസാരിക്കാനും, സാമൂഹ്യ മാധ്യമങ്ങളില്‍ സജ്ജീവമാകുന്നതിനും ജനങ്ങള്‍ ശ്രമിക്കുന്നു. ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുള്ള വൈറസിന്‍റെ ഭീകര താണ്ഡവം സമയാ സമയങ്ങളില്‍ തിരിച്ചറിയുന്നു.

കേരളത്തില്‍ ആശുപത്രികള്‍ നിറഞ്ഞ ഡെങ്കി പനിയുടെ നാളുകള്‍ ഭീകരമായിരുന്നു. അന്ന് ഇത്രയേറെ വേഗതയില്‍ വൈറസ് പരന്നില്ല. ഡെങ്കി പനിയുടെ വയറസ് കൊറോണ വൈറസ് പോലെ പടരുന്ന ഒന്നായിരുന്നില്ല. പക്ഷെ അന്ന് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 211993 പേര്‍ കേരളത്തില്‍ ഡെങ്കി പനി പിടിപെട്ടു. 165 പേരാണ് ഡെങ്കി പനി മൂലം മരണത്തിന് കീഴടങ്ങിയത്. അന്ന് കൊതുകിനെ നശിപ്പിക്കാനും പരിസരം ശുചീകരിക്കാനും ജനങ്ങള്‍ മുണ്ട് മടക്കി ഇറങ്ങിയിരുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടതാണ്. 

കോവിഡ് 19ന് പ്രതിരോധമരുന്ന് താമസിയാതെ കണ്ടെത്തും എന്ന കാര്യത്തില്‍ സംശയമില്ല. ലോകം ബയോശാസ്ത്ര രംഗത്ത് ഏറെ മുന്നിലാണെന്നതാണ് ഇങ്ങനെ ഒരു വിശ്വാസത്തിന് അടിസ്ഥാനം. പക്ഷെ കൊറോണ വൈറസ് ബേബി ബുമിന് കാരണമാകുമോ, ഇല്ലയോ എന്ന് പറയുവാന്‍ ഇപ്പോഴും ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടില്ല. അതിന് കാത്തിരിക്കണം. മറ്റൊന്ന് ലോക് ഡൗണ്‍ കാരണം മനുഷ്യരിലുണ്ടാകുന്ന വിഷാധ രോഗം. അത് കോവിഡ് കാലത്തിന് ശേഷം അതി ഭീകരമാകും എന്ന അനുമാനത്തിലാണ് ശാസ്ത്ര ലോകം.