അനന്തു ഹാപ്പിയാണ്; വീട്ടിലും ഹാപ്പിയാണ്
സുധീർനാഥ്
"ചേട്ടാ എനിക്ക് ടൈഫോഡായിരുന്നു. ഇപ്പം അത് മാറി. നല്ല ക്ഷീണമുണ്ട്. നാല് ദിവസമായി ബ്രഡും ചൂട് വെള്ളവുമായി കഴിയുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഹോസ്റ്റൽ കിച്ചൺ അടച്ചു. അടുത്ത മുറിയിൽ മാത്രമേ ആളുകളുള്ളൂ, അവർക്ക് 'വാട്ടർ ഹീറ്ററുണ്ട്. അത് കൊണ്ട് ചൂട് വെള്ളം കിട്ടും. കോവിഡ് കാലമായതിനാൽ ആരും ടൈഫോയിഡാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല. ആരും വരുന്നില്ല. നല്ല വിശപ്പുണ്ട്. കുറച്ച് കഞ്ഞിയും ഉപ്പും സംഘടിപ്പിച്ച് തരാമോ ....?" ചെന്നയിലെ തരിമണിയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് മെയ് 9 ന് തളർന്ന സ്വരത്തിലായിരുന്നു അനന്തുവിൻ്റെ ഫോൺ. അനന്തു നന്നായി തളർന്നിരിക്കുന്നു എന്ന് വാക്കുകളിൽ വ്യക്തം.
യുവ കാർട്ടൂണിസ്റ്റുകൂടിയായ അനന്തു കേരള കാർട്ടൂൺ അക്കാദമി അംഗമാണ്. ചെന്നയ് ടൈഡൽ പാർക്കിൽ ക്യാരക്റ്റർ ഡിസൈനറായ അനന്തുവിൻ്റെ പിതാവ് അറിയപ്പെടുന്ന നടനാണ്. നാടകം, സീരിയൽ, സിനിമകളിൽ ഞാറയ്ക്കൽ ഭരതൻ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് പിതാവ്.
ചെന്നയിലെ പ്രമുഖ മലയാളി സംഘടനാ നേതാക്കളെ വിളിച്ചു. കുറച്ച് ചൂട് കഞ്ഞി എത്തിക്കാമോ എന്ന് അഭ്യർത്ഥിച്ചു. അനന്തുവിൻ്റെ ഫോൺ നമ്പർ, വിലാസം, ലൊക്കേഷൻ എല്ലാം നാലോളം പേർക്ക് നൽകി. ഇവരുടെ ചിത്രങ്ങൾ ചെന്നയിൽ ഇറങ്ങുന്ന മലയാള പത്രങ്ങളിൽ കോവിഡ് സഹായം ചെയ്യുന്നവർ എന്ന പേരിൽ മാറി മാറി വന്നിരുന്നു. "ദാ എത്തിച്ചു കഴിഞ്ഞു " എന്ന മറുപടി കിട്ടി. ആശ്വാസമായി എന്ന് വിചാരിച്ചിരിക്കുമ്പോൾ അനന്തു വീണ്ടും വിളിക്കുന്നു. " പലരും വിളിച്ചു. ആരും വന്നില്ല. ഇന്നെന്തെങ്കിലും കഴിക്കാൻ കിട്ടുമോ...?" അനന്തുവിനോട് കാത്തിരിക്കാൻ പറഞ്ഞ് വീണ്ടും നേതാക്കളെ വിളിച്ചു. "രാവിലെ തിരക്കിലായി. ക്ഷമിക്കണം , ദാ ഇപ്പം എത്തിക്കാം. അഞ്ച് കിലോമീറ്റർ ദൂരമേ ഉള്ളൂ..... "
പിറ്റേന്ന് രാവിലെ വിളിച്ചപ്പോൾ അനന്തു പറഞ്ഞു, ആരും വന്നില്ല. അന്ന് മൂന്ന് നേരം വിളിച്ചപ്പോഴും ഉടൻ എത്തിക്കും എന്ന മറുപടി. രണ്ട് പകൽ കഴിഞ്ഞു. രാത്രി അനന്തുവിനെ വിളിച്ചപ്പോൾ പറഞ്ഞു, " സെക്യൂരിറ്റി ചേട്ടൻ ബ്രഡ് വാങ്ങി തന്നു. അവരാരും വന്നില്ല." ചെന്നയ് എയർപോർട്ടിൽ ജോലി ചെയ്യുന്ന കാർട്ടൂണിസ്റ്റ് ബാലകൃഷ്ണൻ ആനാട്ടിനെ രാത്രി വിളിച്ച് കാര്യം പറഞ്ഞു. നൈറ്റ് ഷിഫ്റ്റാണെന്നും രാവിലെ വേണ്ടത് ചെയ്യാമെന്നും അദ്ദേഹം ഉറപ്പ് നൽകി.
രാവിലെ ചൂട് ഇഡലിയും, സാമ്പാറും, ചമ്മന്തിയും, ചോറും ഉപ്പേരിയും , പഴങ്ങളുമായി ബാലകൃഷ്ണൻ ആനാട്ട് പതിനഞ്ച് കിലോമീറ്റർ അകലെയുള്ള അനന്തുവിൻ്റെ അടുത്തെത്തി. " എനിക്ക് കോവിഡില്ല. പക്ഷെ പരീക്ഷണം വേണ്ട. ചേട്ടൻ ഗേറ്റിൽ വെച്ച് പൊയ്ക്കോളൂ" അനന്തുവിന് ക്കൈവീശി അദ്ദേഹം തിരിച്ച് വീട്ടിലേയ്ക്ക് പോയി. അനന്തു വീണ്ടും വിളിച്ചു. " ചേട്ടാ വയറ് നിറയെ കഴlച്ചു. ഉച്ചയ്ക്കുള്ള ചോറുണ്ട്. കറിയുണ്ട്. എനിക്കിത് രാത്രിക്കും തികയും.... എത്ര നാളായി നല്ല ഭക്ഷണം കഴിച്ചിട്ട്. ഇന്നാണ് അതിന് സാധിച്ചത്."
മൂന്നാം ദിനം രാത്രി വീണ്ടും നേതാക്കളെ വിളിച്ചു. എന്തായാലും ഇന്നത്തെ കാര്യം സാധിച്ചതായി അവരെ അറിയിച്ചു. അഭ്യർത്ഥനയുടെ നാലാം നാൾ അത് സംഭവിച്ചു. ബ്രദേസ് കാറ്ററിങ്ങിൽ നിന്ന് അനുകുമാർ ഭക്ഷണവുമായി എത്തി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അനന്തു പറഞ്ഞു. ഇതി ഞാൻ പുറത്ത് പോയി വാങ്ങാം. എനിക്ക് ക്ഷീണം മാറി. നാട്ടിൽ പോയാൽ മതി. പത്ത് ദിവസം വിശ്രമിച്ചിട്ട് മതി യാത്ര എന്ന ഉപദേശത്തിൽ അനന്തു യാത്ര മെയ് 27 ന് ആക്കി.
മെയ് 27ന് രാവിലെ എട്ട് പേരുമായി ഒരു ട്രാവലർ വാളയാറിലേയ്ക്ക് പാഞ്ഞു. അതിൽ തമിഴ്നാടിൻ്റെയും, കേരളത്തിൻ്റേയും പാസുമായി അനന്തു ഉണ്ടായിരുന്നു. വാളയാറിൽ നിന്ന് ഇന്നോവാ കാറിൽ നാല് പേർ വീതം യാത്ര തുടർന്നു. രാത്രി ഞാറയ്ക്കലുള്ള വീട്ടിലെത്തി. അമ്മയേയും അച്ഛനേയും കണ്ട് നേരെ ഒരുക്കി വെച്ച മുറിയിൽ കയറി വാതിലടച്ചു. അമ്മ വീണ ഉണ്ടാക്കിയ മീൻ കറി കൂട്ടി രാത്രി ഭക്ഷണം കഴിച്ചു. നന്നായി ഉറങ്ങി.
മെയ് 28ന് ഉച്ചയ്ക്ക് ശേഷം വീണ്ടും അനന്തുവിൻ്റെ ഫോൺ. "കൂടെ വന്ന എല്ലാവരുടെ വീട്ടിലും പോലീസും ആരോഗ്യ പ്രവർത്തകരും വന്നു. ഇവിടെ മാത്രം ആരും വന്നില്ല, എന്താ ചെയ്യേണ്ടത്....?"
"പഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ചിരുന്നോ..? കേരള പാസ് എടുത്തിരുന്നില്ലേ.... "
"രണ്ട് തവണ നേരിട്ട് വിളിച്ച് പറഞ്ഞു. പാസും എടുത്തിരുന്നു.... "
"നീ നൂറാം നമ്പറിൽ വിളിക്ക്; ചെന്നയിയിൽ നിന്ന് വന്നതാണെന്ന് പറയ്"

നൂറാം
നമ്പറിൽ വിളിച്ചതിന് ശേഷം പോലീസും, ആരോഗ്യ പ്രവർത്തകരും, ആശാ വർക്കർമാരും
എത്തി. അവർക്ക് പഞ്ചായത്തിൽ നിന്ന് അറിയിപ്പ് പോയില്ല എന്നാണ് വിശദ്ധീകരണം.
എന്തായാലും അനന്തു ക്വാറൻ്റനിലാണെങ്കിലും ഹാപ്പിയാണ്. വീട്ടുകാരും
ഹാപ്പിയാണ്.