രാധാ ചന്ദ്രോത്ത് ക്യാറൻ്റയിനിലും ആക്റ്റീവാണ്
സുധീർ നാഥ്
ഡൽഹി ദിൽഷാദ് ഗാർഡനിൽ താമസിക്കുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയാണ് രാധാ ചന്ദ്രോത്ത്. അവർ ഡൽഹിയിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയാണ്. അവരിപ്പോൾ കോവിഡ് 19 പിടിപ്പെട്ട് വീട്ടിൽ തന്നെ ക്വാറൻ്റയിനിലാണ്. പക്ഷെ, അവർ അവിടിരുന്നും സാമൂഹ്യ പ്രവർത്തനത്തിൽ ആക്റ്റീവാണ്.
കോവിഡ് വ്യാപനം ആദ്യം ഡൽഹിയിൽ പിടിച്ച് കുലുക്കിയത് ദിൽഷാദ് ഗാർഡനിലായിരുന്നു. അവിടുത്തെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആദ്യം തന്നെ കോവിഡ് ആശുപത്രിയാക്കി. അവിടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരിൽ രോഗം ആദ്യം പടർന്നു. അവരിൽ ഭൂരിപക്ഷവും മലയാളികൾ. പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ അവർ സഹായിയായി മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു.
ഡൽഹിയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും കോവിഡ് സ്ഥിരീകരിച്ച മലയാളികൾ ഉൾപ്പെട്ട വരെ ദിൽഷാദ് ഗാർഡനിലെ ആശുപത്രിയിൽ എത്തിച്ചു. ആവശ്യക്കാർക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തുവാനും, ആശുപത്രിയിൽ കിടക്കുന്നവർക്ക് ഭക്ഷണം വീട്ടിൽ നിന്ന് പാചകം ചെയ്ത് എത്തിക്കാനും രാധാ ചന്ദ്രോത്ത് ഓടി നടന്നു. എല്ലാ സുരക്ഷാ മാർഗ്ഗങ്ങളും എടുത്തുള്ള പ്രവർത്തനമായിരുന്നു എന്നാണ് അവർ പറഞ്ഞത്. പക്ഷെ, ഇതിനിടയിൽ ലഭിച്ച പഴുതിൽ കൊറോണ വൈറസ് അവരിലേയ്ക്ക് പ്രവേശിച്ചു.
മെയ് 31 ന് ചെറിയ പനിയും, തലവേദനയും, മേൽ വേദനയും തുടങ്ങിയതോടെ രാധാ ചന്ദ്രോത്തിന് കാര്യം മനസിലായി. അൻപത് ദിവസത്തിലേറെ കോവിഡ് പ്രതിരോധ നിരയിൽ നിന്ന് സഹായം നൽകിയ അവർക്ക് കോവിഡിൻ്റെ ലക്ഷണങ്ങൾ കൃത്യമായി അറിയാമായിരുന്നു. അവർ ഇടനെ ബന്ധുകൂടിയായ ദീൻ ദയാൽ ആശുപത്രിയിലെ ഡോക്ടർ സുമയോട് സംസാരിച്ചു. അവർ നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചു തുടങ്ങി.
കോവിഡ് പരിശോധന നടത്തുന്നതിന് കാത്തിരിക്കണം എന്നറിഞ്ഞ അവർ കോവിഡ് പോസിറ്റീവ് ആണെന്ന നിഗമനത്തിൽ തന്നെയാണ് ചികിത്സ തുടങ്ങിയത്. പരിശോധിച്ച് ഫലം കാത്തിരിക്കാതെ ചികിത്സ തുടങ്ങിയത് നന്നായി എന്ന് അവർ പറയുന്നു.
തുടർച്ചയായ ഇടവേളകളിൽ ചൂട് വെള്ളം കുടിച്ചു. ആവി പിടിച്ചു. നാരങ്ങാ വെള്ളം കുടിച്ചു ഉപ്പ് വെള്ളം കൊണ്ട് ഗാർഗിൾ ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ലൂസ് മോഷൻ തുടങ്ങി. താൻ കൊറോണ പോസിറ്റീവായെന്ന് രാധ തീർച്ചപ്പെടുത്തി. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. രുചിയില്ല. പക്ഷെ ഭർത്താവ് പി മനോഹരൻ നായരും, ഏക മകൾ അരുണിമയും ധൈര്യം നൽകി. സാമൂഹിക അകലം പാലിച്ച് ഒരു കിടപ്പുമുറി മാത്രമുള്ള ഫ്ളാറ്റിൽ അവർ കുടുബത്തോടെ വളരെ കരുതലെടുത്ത് ദിവസങ്ങൾ നീക്കി. മുറിയിൽ ഒറ്റയ്ക്ക് വായനയും സരത്തുക്കളെ ഫോൺ വിളിച്ചും, കഴിഞ്ഞപ്പോൾ ലൂസ് മോഷൻ തുടങ്ങി. താൻ കൊറോണ പോസിറ്റീവായെന്ന് രാധ തീർച്ചപ്പെടുത്തി. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. രുചിയില്ല.സാമൂഹ്യ പ്രവർത്തനങ്ങൾ ഫോണിലൂടെ നടത്തിയും അവർ ദിവസങ്ങൾ തള്ളി നീക്കുന്നു.

ഇപ്പോൾ
ക്യാറൻ്റയിനിൽ ആണെങ്കിലും പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് അവർ പറയുന്നത്.
എന്തായാലും പതിനാല് ദിവസം വരെ കരുതൽ ശക്തമായി തുടരും. കരുതൽ രോഗ വ്യാപനം
തടഞ്ഞു എന്ന് അവർ പറയുന്നു. കോവിഡ് പോസിറ്റീവ് ഫലം വന്നവർക്ക് പോസിറ്റീവ്
എനർജി കൊടുക്കുകയാണവർ ഫോണിലൂടെ.